Monday, July 18, 2022

എൻ്റെ മകന്

ഭ്രാന്തമായ സ്നേഹം മാത്രം ആണ് അവനോടു. ഓരോ നിമിഷവും അവൻ എന്നിൽ നിറക്കുന്ന സന്തോഷം ചെറുപുഞ്ചിരിയിൽ ഒതുക്കുമ്പോഴും മനസ്സിൽ ഒരു കടലോളം സ്നേഹവും സന്തോഷവും… ശ്വാസത്തിനായ് അവന്റെ ആദ്യ കരച്ചിൽ ഇന്നും എൻറെ ചെവിയിൽ മുഴങ്ങുന്നു.. കുസൃതി നിറഞ്ഞ ചിരികൾ നിർബന്ധങ്ങൾ.. ചെറിയ വീഴ്ചകൾ കിണുങ്ങി കരച്ചിലുകൾ അങ്ങനെ ഓരോന്നും.. അവൻ വളരുകയാണ്  എനിക്കു മേലേക്ക്.. ആഘോഷിക്കുകയാണ് അവന്റെ വളർച്ച.... പക്ഷെ എന്റെ പേടി ഓരോ ദിവസവും പുതിയ പുതിയ കൂടുതൽ അറിവ് അവൻ നേടുമ്പോൾ അവന്റെ കൂട്ടുകാരനായി അവന്റെ സ്വപ്നങ്ങളിൽ അവനെ നയിക്കുവാൻ എനിക്ക് കഴിയുമോ? സ്വപനങ്ങളിൽ നിന്ന് സ്വപ്ങ്ങളിലേക്കു  പറക്കുവാൻ അഹ്രഹിക്കുന്ന ആ കുഞ്ഞു മനസ്സിനെ എൻറെ ബലഹീനതയിൽ പിടിച്ചു നിർത്താൻ എനിക്കു കഴിയില്ലല്ലോ. അവൻ വളരട്ടെ ആകാശവും കടലും കണ്ടു.... അതുകണ്ടു അവനു താങ്ങായി ഒന്ന് വീണുപോയാൽ ഞാൻ ഉണ്ട് കൂടെ എന്ന ഒരു വാക്കിൽ നെഞ്ചിൽ അണകെട്ടികിടക്കുന്ന സ്നേഹം അവൻ തിരിച്ചറിയും... ഓരോ നിമിഷവും ഒരായിരം ഓർമ്മകൾ ആണ് അവൻ തരുന്നത്.... എത്ര ഉയത്തിൽ ആയാലും എത്ര ദൂരത്തു ആയാലും ഇപ്പോഴും കുഞ്ഞേ എന്ന് വിളിക്കാൻ എൻറെ മന്സ്സു തുടിച്ചുകൊണ്ടേ ഇരിക്കും...

- നിങ്ങളുടെ സ്വന്തം അശ്വിൻ 


2 comments:

  1. അശ്വിൻ എഴുത്തുകൾ സൂപ്പറാകുന്നുണ്ട്

    ReplyDelete
  2. നല്ലെഴുത്ത്

    ReplyDelete

💕Valentine’s Day Celebration - Feb 15, 8 PM IST

IMPORTANT DISCLAIMER We will be writing letters, dedicating songs, and highlighting members throughout the event. If you do not wish to part...