Showing posts with label script. Show all posts
Showing posts with label script. Show all posts

Monday, February 6, 2023

ഓർമ്മകൾ


ചെറുപ്പത്തിൽ ഞാൻ അങ്കനവാടിയിൽ പോകുന്നത് വേങ്ങോട് ആണ്. അമ്മ അതിന് അടുത്തായി തന്നെ കയറിടുന്ന ജോലി ചെയ്യുന്നുണ്ടായിരുന്നു. ഉച്ചവരെ അംഗനവാടി ഉള്ളൂ . അത് കഴിഞ്ഞാൽ അമ്മ കയറിടുന്ന സ്ഥലത്തേയ്ക്ക് പോകും. ബാക്കി സമയം അവിടെയാണ്. വൈകിട്ട് അമ്മയോടൊപ്പം തിരികെ വരും. അന്നൊക്കെ അച്ഛൻ രാവിലെ സൈക്കിളിലിരുത്തി അംഗനവാടിയിൽ കൊണ്ടാക്കും. ഒരിക്കൽ സൈക്കിളിൽ പോകുന്ന സമയത്ത് വീലിൽ കാൽപ്പെട്ടു. കുറെ മുറിഞ്ഞു . അടുത്തുള്ള ബന്ധുവീട്ടിൽ പോയി മരുന്ന് വച്ചു തിരികെ വീട്ടിൽ തന്നെ കൊണ്ടാക്കി

അന്നത്തെ കാലത്ത് അംഗനവാടിയിൽ മഞ്ഞപ്പൊടിയും , പാലും , ചോളവും, ഉപ്പ് മാവും കിട്ടും. മാറി മാറിയാണ്  ഈ ആഹാര സാധനങ്ങൾ കിട്ടുന്നത്. അതിലേറ്റവും രുചി മഞ്ഞപ്പൊടിയാണ്. മഞ്ഞപ്പൊടി കഴിച്ചശേഷം കുറച്ച് പാൽ കുടിക്കണം. അപ്പോൾ ഉണ്ടാകുന്ന ആ ഒരു ഫീൽ ഇനി എന്നാ കിട്ടുക. അത് പോലെ ചോളത്തിൽ പഞ്ചസാര ഇട്ട് നന്നായി ഇളക്കി കഴിക്കണം. ഹാ എന്താ രുചി. ഇപ്പോൾ മഞ്ഞപ്പൊടി  , അന്ന് കഴിച്ച ആ  ചോളം ഒന്നും കാണാൻ പോലുമില്ല. 


                  -റ്റാറ്റൂസ്

Monday, January 23, 2023

🦠നോറോവൈറസ്🦠

ഗ്യാസ്ട്രബിളിന് കാരണമാകുന്ന വൈറസുകളുടെ കൂട്ടമാണ് നോറോവൈറസ്.  ആമാശയത്തിലെയും കുടലിലെയും ആവരണത്തിന്റെ വീക്കം, കഠിനമായ ഛർദ്ദി, വയറിളക്കം എന്നിവയ്ക്ക് വൈറസ് കാരണമാകുന്നു.  ആരോഗ്യമുള്ള ആളുകളിൽ നോറോവൈറസ് സാധാരണയായി സൗമ്യമാണെങ്കിലും, ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അടിസ്ഥാന രോഗങ്ങളുള്ള ആളുകൾ എന്നിവരെ ബാധിക്കുകയാണെങ്കിൽ അത് ഗുരുതരമായിരിക്കും.  എങ്ങനെയാണ് രോഗം പകരുന്നത്?  മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് നോറോവൈറസ് പകരുന്നത്.  രോഗബാധിതരുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പകരാം.  രോഗബാധിതനായ വ്യക്തിയുടെ മലം, ഛർദ്ദി എന്നിവയിലൂടെയാണ് വൈറസ് പടരുന്നത്.  രോഗം വളരെ സാംക്രമികമാണ്, അതിനാൽ വളരെ ശ്രദ്ധിക്കണം.  രോഗലക്ഷണങ്ങൾ വയറിളക്കം, വയറുവേദന, ഛർദ്ദി, ഓക്കാനം, പനി, തലവേദന, ശരീരവേദന എന്നിവയാണ് നോറോവൈറസിന്റെ ലക്ഷണങ്ങൾ.  ഛർദ്ദിയും വയറിളക്കവും രൂക്ഷമാകുകയും നിർജ്ജലീകരണം സംഭവിക്കുകയും ചെയ്യും.  അതാണ് ഈ വൈറസിനെ ഭയക്കാൻ കാരണം.  നിങ്ങൾക്ക് അസുഖം വന്നാൽ എന്തുചെയ്യണം വൈറസ് രോഗികൾ വീട്ടിൽ തന്നെ തുടരുകയും ഡോക്ടറുടെ ഉപദേശം അനുസരിച്ച് വിശ്രമിക്കുകയും വേണം.  ഒആർഎസ് ലായനിയും തിളപ്പിച്ചാറിയ വെള്ളവും നന്നായി കുടിക്കണം.  ആവശ്യമെങ്കിൽ ചികിത്സ നൽകണം.  അസുഖം കഴിഞ്ഞ് രണ്ട് ദിവസം വരെ വൈറസ് പടരുമെന്നതിനാൽ, നിങ്ങൾ രണ്ട് ദിവസത്തിന് ശേഷം മാത്രമേ പുറത്തിറങ്ങാവൂ.  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ · പരിസര ശുചിത്വവും വ്യക്തിശുചിത്വവും വളരെ പ്രധാനമാണ്.  · ഭക്ഷണം കഴിക്കുന്നതിന് മുമ്പും ടോയ്‌ലറ്റിൽ പോയതിനു ശേഷവും സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക.  · മൃഗങ്ങളുമായി ഇടപഴകുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.  · കുടിവെള്ള സ്രോതസ്സുകൾ, കിണറുകൾ, ജലസംഭരണികൾ മുതലായവ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.  · ഗാർഹിക ആവശ്യങ്ങൾക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.  · കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.  · പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.  · പഴകിയതും തുറന്നുകിടക്കുന്നതുമായ ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.  രോഗലക്ഷണങ്ങളുള്ളവർ ഭക്ഷണം പാകം ചെയ്യുന്നതും പങ്കിടുന്നതും ഒഴിവാക്കണം.  · കടൽ മത്സ്യങ്ങളും ഞണ്ട്, കക്കയിറച്ചി തുടങ്ങിയ കക്കയിറച്ചിയും നന്നായി വേവിച്ചതിന് ശേഷം മാത്രം കഴിക്കുക.


Noroviruses are a group of viruses that cause gastroenteritis.  The virus causes inflammation of the lining of the stomach and intestines and severe vomiting and diarrhea.  Although norovirus is usually mild in healthy people, it can be serious if it infects young children, the elderly, and people with other underlying medical conditions.  How is the disease transmitted?  Norovirus is transmitted through contaminated water and food.  The disease can also spread through direct contact with infected individuals.  The virus is spread through the feces and vomit of an infected person.  The disease is highly contagious so be very careful.  Symptoms Symptoms of norovirus include diarrhea, abdominal pain, vomiting, nausea, fever, headache, and body aches.  Vomiting and diarrhea can become severe and cause dehydration.  That is the reason to fear this virus.  What to do if you get sick Virus patients should stay at home and rest as per the doctor's advice.  ORS solution and boiled water should be drunk thoroughly.  Treatment should be provided if necessary.  Since the virus can spread up to two days after the illness, you should go out only after two days.  Points to note · Environmental cleanliness and personal hygiene are very important.  · Wash your hands thoroughly with soap before eating and after going to the toilet.  · Those who interact with animals should be especially careful.  · Chlorinate drinking water sources, wells, water storage tanks etc. with bleaching powder.  · Use chlorinated water for domestic purposes.  · Use only boiled water for drinking.  · Use fruits and vegetables only after washing them thoroughly.  · Avoid using stale and exposed food items.  Those with symptoms should avoid cooking and sharing food.  · Eat sea fish and shellfish like crab and clams only after they are thoroughly cooked.







Tuesday, January 17, 2023

നൊസ്റ്റാൾജിയ

എന്നുമെന്നുമുള്ള നമ്മുടെ സംഭാഷണങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും വരുന്ന ഒന്നാണ് നൊസ്റ്റാൾജിയ ....പൊതുവായി പറയുമ്പോ  അത് മിക്കവർക്കും അവരവുടെ നാടും ചുറ്റുപാടുകളുമായി ബന്ധപ്പെട്ടതായിരിക്കും . ഉദ്ദാഹരണത്തിനു ആ നാട്ടിലെ ഒരു ഹോട്ടൽ , ഒരു ബസ് , ഒരു വ്യക്തി, സ്ഥാപനം അങ്ങനെ അങ്ങനെ. സത്യത്തിൽ എന്താണ് ഒരാളെ നൊസ്റ്റാൾജിക് ആക്കുന്ന ഘടകങ്ങൾ ? is nostalgia happy or sad ? 

കാലം പുരോഗമിക്കുന്നു എന്ന് പറയുമ്പോ നമ്മുടെ ചുറ്റുപാടുകൾ മെച്ചപ്പെടുന്നു എന്നൊരർത്ഥം കൂടി ഇല്ലേ ? അങ്ങനെ മെച്ചപ്പെടുന്നുടെങ്കിൽ സ്വാഭാവികമായി ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുന്നുണ്ടാകണം ....ജോലി , വരുമാനം , latest gadgets , luxury , good health , friends & family അങ്ങനെ അങ്ങനെ എല്ലാം pleasant ആയ സാഹചര്യങ്ങൾ ഉള്ളപ്പോഴും എന്താണ് നമ്മളെ നൊസ്റ്റാൾജിക് ആക്കുന്നത് ? കഴിഞ്ഞ കാലങ്ങളിൽ സംഭവിച്ച നല്ല ഓർമകൾക്ക് ഒരു  പുതുജീവൻ കൊടുക്കാൻ ഇനിയുള്ള ജീവിതം കൊണ്ട് ആകില്ല എന്നൊരു തിരിച്ചറിവല്ലേ ഒരർത്ഥത്തിൽ ഒരാളെ ഗൃഹാതുരനാക്കുന്നത് ?പണത്തിനും ടെക്നൊളജിക്കും പുനർസൃഷ്ടിക്കാൻ കഴിയാത്ത കുറച്ചു ഓർമകൾ ! ഒരു കൗതുകത്തേക്കാൾ ഉപരി ഒരു രസത്തിന് , എന്റെ ജീവിതത്തിലെ ചില നൊസ്റ്റാൾജിക് മൊമെന്റ്‌സ്‌ ഞാൻ ഇവിടെ പങ്ക് വെക്കുകയാണ്. ഞാൻ വായിച്ചും കണ്ടും അറിഞ്ഞ  കാഴ്ചകൾ അല്ല , ഞാൻ ജീവിച്ചു തൊട്ടറിഞ്ഞ അനുഭവങ്ങൾ  . എൺപതുകളുടെ തുടക്കത്തിൽ ഈ ഭൂമിയിൽ അവതരിച്ച ഇവിടെയുള്ള എന്റെ സുഹൃത്തുക്കളിൽ ചിലരുടെ എങ്കിലും ഓർമകളിൽ .....കാലം മായ്ച്ചു കളഞ്ഞു എന്ന് നിങ്ങൾ കരുതിയ ഒരു പിടി ഓർമകൾ എങ്കിലും തിരിച്ചു കൊണ്ടുവരാൻ ഈ പോസ്റ്റ് കൊണ്ട് കഴിഞ്ഞു എങ്കിൽ ....ഞാൻ കൃതാർത്ഥനാണ് . കാരണം ഇത്തരം ഓർമകളാണ് ജീവിതത്തിന്റെ soul എന്ന് ഇന്നും വിശ്വസിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. രസകരങ്ങളായ കൂടുതൽ നൊസ്റ്റാൾജിക് മൊമെന്റ്‌സ്‌ നിങ്ങൾക്ക് ഷെയർ ചെയ്യാൻ ഉണ്ടെങ്കിൽ  , താഴെ കമന്റ് ബോക്സിൽ ഇടുക . RoRo യുടെ സ്വന്തം ഭാഷയിൽ പറഞ്ഞാൽ വെറുതെ ഒരു self reflection .....ഉത്തരങ്ങൾ പരസ്യമാക്കണം എന്നില്ല .വേണമെങ്കിൽ രസകരമായ ഒരു ചർച്ചാ വിഷയം ആക്കുകയും ചെയ്യാം .

- ഉസ്കൂളിൽ പഠിക്കുമ്പോ ഒന്നാം ക്‌ളാസ് മുതൽ പാന്റ് ഇട്ട് വന്ന ഒന്ന് രണ്ട് മുതല കുഞ്ഞുങ്ങൾ ഉണ്ടായിരുന്നെങ്കിലും  എന്റെ ഓർമയിൽ നാലാം ക്‌ളാസ് വരെ നിക്കർ/ട്രൗസർ  ആയിരുന്നു കാലഘട്ടത്തിന്റെ പൊതു വേഷം ( ഇന്നിപ്പോ കാലം പുരോഗമിച്ചപ്പോ നിക്കർ briefs / underpants  ആകുകയും ട്രൗസർ മുഴുനീളൻ പാന്റ് ആകുകയും ചെയ്തു . പണ്ട് ട്രൗസർ മുട്ടിന് മുകളിൽ നിൽക്കുന്ന ഇന്നത്തെ പാന്റിന്റെ പൂർവികൻ ആയിരുന്നു ). ചോദ്യം സ്‌കൂൾ ബാഗിന് പകരം പുസ്തകങ്ങൾ കൊണ്ടുപോയിരുന്ന ഒരു അലുമിനിയം പെട്ടി ഓർമയിൽ ഉണ്ടോ എന്നാണ് ?

- അരിസ്ക്കായ  എന്ന് ത്യശൂർ പരിസരങ്ങളിലും ഗോലി /ഗോട്ടി എന്ന് മറ്റ് ഭാഗങ്ങളിലും marbles എന്ന് ഇംഗ്ളീഷിലും പറയുന്ന സാധനം കളിച്ചിട്ടുണ്ടോ ? അത് പോലെ തന്നെ ഏറു പന്ത് , കുട്ടിയും  കോലും , പമ്പരം കൊത്ത് ,പാളയിൽ ഇരുത്തിയുള്ള വലി , ടയർ / വട്ട് ഉരുട്ടൽ , തെങ്ങിൻ പട്ട വെട്ടി ഉണ്ടാക്കിയ MRF  ബാറ്റ് etc etc  ?

- USSR , czechoslovakia തുടങ്ങിയ വമ്പന്മാർക്കിടയിൽ , ടിപ്പിക്കൽ ചതുരത്തിന് പകരം ത്രികോണ ഷേപ്പിൽ നെഞ്ചും വിരിച്ചിരുന്ന ഭൂട്ടാൻ ഉൾപ്പെടെയുള്ള രാജ്യങ്ങയുടെ സ്റ്റാമ്പ് ശേഖരം ഉണ്ടായിരുന്ന ഒരു ആൽബം ഓർമയിൽ ഉണ്ടോ ?

- തോട്ടിലെ വെള്ളത്തിൽ (drainage അല്ലാ ....പണ്ട് നാട്ടിൻപുറങ്ങളിൽ ചെറു തോടുകൾ ഉണ്ടായിരുന്നു ) ചൂണ്ട ഇട്ടും അല്ലാതെയും പരൽ മീനുകളെ പിടിച്ചു കളിച്ചിട്ടുണ്ടോ ? അത് പോലെ ചക്ക ഇടാനോ  മാങ്ങ പറിക്കാനോ  തേങ്ങ ഇടാനോ മരത്തിൽ കയറിയിട്ടുണ്ടോ ?

- കോളേജിൽ (ksu /sfi / abvp ) സമരങ്ങൾ കണ്ടിട്ടുണ്ടാകാം ....അണികളിൽ ഒരാളായി മുദ്രാവാക്യം വിളിച്ചിട്ടുണ്ടാകാം ..... പ്രിൻസിപ്പലിന് മെമോ എഴുതി കൊടുത്തു , ആദ്യ മുദ്രാവാക്യം വിളിച്ചു സമരം നടത്തിയ അനുഭവം ഉണ്ടോ ?

- boys ഒൺലി girls ഒൺലി സ്‌കൂളുകളിൽ നിന്നും മിക്സഡ് കോളേജിലേക്ക് എത്തിയപ്പോഴുണ്ടായ ആദ്യ പ്രണയം ? പ്രണയ ലേഖനങ്ങൾ ... ഒളിച്ചും പാത്തുമുള്ള കണ്ട് മുട്ടലുകൾ .....കറക്കുന്ന ഡയൽ കുത്തിയുള്ള ഫോൺ വിളികൾ ? ഒരു വിളിക്ക് കാതോർത്തുള്ള കാത്തിരിപ്പുകൾ .... ആദ്യ ചുംബനം. ആരും മറക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് ഓർക്കുന്നുണ്ടോ എന്ന് ചോദിക്കുന്നില്ല .

- വീട്ടിൽ എല്ലാവരും ഉറങ്ങി എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം , സൂര്യ ടിവിയിലും ഏഷ്യാനെറ്റിലും ഉണ്ടായിരുന്ന പാതിരാ തുണ്ട് പടം കാണാൻ പൂച്ചയേക്കാൾ പതുങ്ങി നടന്ന് ടിവി ഓൺ ചെയ്തിരുന്ന ഒരു ടീനേജ് കാലം ഉണ്ടായിരുന്നവർ ഇവിടെ ഇല്ലേ .... ഉണ്ടെന്ന് എനിക്കറിയാം  .

- സൂര്യയും ഏഷ്യാനെറ്റും "ഒന്നും അല്ല "എന്ന് തിരിച്ചറിഞ്ഞ , കാലത്തിന് മുന്നേ സഞ്ചരിച്ചവർ ഉണ്ടായിരുന്നു. വീട്ടിൽ കറന്റ് പോകുകയോ / ടേപ്പ് കുടുങ്ങുകയോ ചെയ്‌താൽ എന്ന് 6th സെൻസിൽ തിരിച്ചറിഞ്ഞ , ഇന്നത്തെ ഫോർമുല 1 റേസിലെ pit stopil ടയർ മാറുന്നതിനേക്കാൾ വേഗത്തിൽ vcr /vcp യുടെ കവർ screw അഴിച്ചു ടേപ്പ് പുറത്തെടുക്കാൻ വൈദഗ്ത്യം നേടിയ the so called professionals ...ഇവിടെ ഇല്ലേ ?

- ടേപ്പ് റിക്കോർഡറിൽ കുടുങ്ങിയ ടേപ്പ് പേന കൊണ്ടും പെൻസിൽ  കൊണ്ടും ഊരി എടുത്ത പാട്ടോർമ്മകൾ ഇല്ലേ ?

- ആദ്യമായി ഒരു പെഗ് ഒഴിച്ച് തന്ന സുഹൃത്ത് ...ആദ്യമായി ഒരു സിഗരറ്റ് കത്തിച്ചു തന്ന ചങ്ക് ...ഓർമ്മയുണ്ടോ ആ മൊഖം  ?

- വഞ്ചി തുഴഞ്ഞിട്ടുണ്ടോ ? അല്പം കൂടുതൽ റൊമാന്റിക് ആയി ചോദിച്ചാൽ ...പ്രണയിനിയെ കൂടെ ഇരുത്തി വഞ്ചി തുഴഞ്ഞിട്ടുണ്ടോ ...തുഴയാൻ ആഗ്രഹിച്ചിട്ടുണ്ടോ ?

- പോലീസ് സ്റ്റേഷനിലും ...കോടതിയിലും കയറിയിട്ടുണ്ടോ ?

- narcotics is a dirty business ..... എങ്കിലും വെറും ഒരു കൗതുകത്തിന്റെ പേരിൽ ഒരിക്കൽ എങ്കിലും നീല ചടയൻ/ഇടുക്കി ഗോൾഡ്  വലിച്ചിട്ടുണ്ടോ ? വലിക്കാൻ ആഗ്രഹിച്ചിട്ടുണ്ടോ ?

- കയ്യിലിരിപ്പ് വെച്ച് നോക്കിയാൽ മിക്കതിനെയും രണ്ടെണ്ണം പൊട്ടിക്കേണ്ടതാണ് , എങ്കിലും പള്ളീലച്ചനെ തെറി വിളിച്ചിട്ടുണ്ടോ ?

- ആറാടിയ കോളേജ് ഹോസ്റ്റൽ ജീവിതത്തിൽ അടിച്ചു തീർത്ത കാലി കുപ്പികൾ വിറ്റ് ഫുൾ കുപ്പി വാങ്ങിച്ച അനുഭവം ഉണ്ടോ ?

- കൂട്ടുകാരോടൊപ്പം നടത്തിയ ബൈക്ക് യാത്രകൾ ...അല്ലാത്ത യാത്രകൾ ....cooking ...കോളേജ് ഡേ ..... സംഘട്ടനം ...ഓർമകളിൽ തെളിയുന്നുണ്ടോ ?

- ക്‌ളാസ് കട്ട് ചെയ്തുള്ള സിനിമാ കാണൽ ...ബൈക്കിൽ കാമുകി /കാമുകൻ നോടൊത്തുള്ള കറക്കം ?

അങ്ങനെ അങ്ങനെ അങ്ങനെ ...ചോരത്തിളപ്പിന്റെ , പ്രണയത്തിന്റെ , പ്രണയനഷ്ട്ടങ്ങളുടെ ,സൗഹൃദങ്ങളുടെ , പകയുടെ , സംഘർഷങ്ങളുടെ വൈകാരികമായ എത്ര എത്ര ഓർമ്മകൾ . നിന്ന നിൽപ്പിൽ ചുറ്റുപാടും മഞ്ഞു മൂടുന്ന ഒരു പകൽ പോലെ ഓർമകളെ മൂടി പുതയുന്ന നൊസ്റ്റാൾജിയ !


-മനു മാത്യുസ്‌












 

Monday, December 5, 2022

ഭൂമിയിലെ മാലാഖമാർ

അവൾ  അസ്വസ്ഥതയോടെ കണ്ണ്  തുറന്നു  ക്ലോക്കിലേക്ക് നോക്കി സമയം 2:30 യോട് എടുത്തിരിക്കുന്നു അവൾക്ക് തൊണ്ട വരളുന്ന പോലെ തോന്നി അവൾക്കരികിൽ ഉറങ്ങുന്ന അരുണിനെ വിളിച്ചുണർത്തി

'അരുൺ എനിക്ക് വല്ലാതെ തൊണ്ട വരളുന്നു ശ്വാസം എടുക്കാൻ പോലും കഴിയുന്നില്ല "

ഹ ഇതുപറയാനാണോ ഉറങ്ങുന്ന എന്നെ ഉണർത്തിയത് ഗർഭിണി ആവുന്നത് അത്ര വലിയ സംഭവം ഒന്നുമല്ല അതിൽ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും അതിത്ര പറയാനൊന്നുമില്ല.

ഓ.. ഗർഭിണിയാവുക കുഞ്ഞിനെ ഉദരത്തിൽ ചുമക്കുക എന്നത് ഒരു വലിയ കാര്യമല്ല അല്ലെ അരുൺ.

അതെ നീ പറഞ്ഞത് ശരിയാണ് അരുൺ

ചെറിയ ചെറിയ ബുദ്ധിമുട്ടുകൾ ചെറിയ ചെറിയ പ്രശ്നങ്ങൾ

മുടികൊഴിച്ചിൽ, മുഖക്കുരു, ഒരുപാട് ഇഞ്ജക്ഷൻസ് കഴിഞ്ഞു അല്ലെ.

കുഞ്ഞിന്റെ ഭാരം കാരണം ബ്ലഡ്ഡറിൽ യൂറിൻ പിടിച്ചു നിർത്താൻ കഴിയാത്ത അവസ്ഥ , പനി, ചുമ, കടുത്ത തലവേദന ഏത് അവസ്ഥയിലും ഒരു മരുന്നും എടുക്കാൻ കഴിയില്ല അത്‌ കുഞ്ഞിന് ദോഷമാണ്. പക്ഷേ അതും വലിയ കാര്യമല്ല.

ഇഷ്ടമുള്ള ഡ്രസ്സ്‌ ഇടാൻ കഴിയില്ല കാരണം ഒന്നും ഫിറ്റല്ല

ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ കഴിയില്ല, ഡിപ്രഷൻ, മൂഡ് സ്വിങ്സ് ഞങ്ങൾ എല്ലാം സഹിച്ചു വേറെ ആരേം വിഷമിപ്പിക്കാതെ ഇരിക്കാൻ.

ഒരു 'അമ്മ തന്റെ ശരീരം മൊത്തം സാക്രിഫൈസ് ചെയ്യുകയാണ് 9 മാസവും.

കുഞ്ഞിന് ജന്മം കൊടുക്കുന്ന ആ നിമിഷത്തിലെ വേദനയെ കുറിച്ച് സങ്കൽപ്പിക്കാൻ പോലും നിങ്ങൾക്ക് കഴിയില്ല.

ഇതെല്ലാം സഹിച്ചിട്ടും അതെല്ലാം ഒരു ചിരിയോടെ നേരിടുന്നുള്ളു.

ഇതെല്ലാം കേട്ട് അരുണിന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു അവൻ അവളെ ചേർത്ത് പിടിച്ചു. പിന്നെപ്പഴോ അവൾ മയക്കത്തിലോട്ട് വഴുതി വീണു.

അനു എന്ന വിളികേട്ടണു അവൾ കണ്ണുതുറക്കുന്നത്.

കണ്ണ് തുറന്നു നോക്കുമ്പോൾ അവൾക്കരികിൽ ഒരു കപ്പ് ചായയുമായിൽ നിൽക്കുന്ന അരുണിനെയാണ്.

"ഭൂമിയിലെ എല്ലാ അമ്മമാർക്കും വേണ്ടി ഞാൻ ഈ എഴുത്ത് സമർപ്പിക്കുന്നു"

                             

                                  ✒️ Pillu❤️












Tuesday, November 29, 2022

കടൽ കടന്നെത്തിയ മിഠായിപൊതി

കുഞ്ഞുന്നാളിൽ ഒക്കെ ഒരു മിഠായി  കഴിക്കാൻകൊതിച്ചിട്ടുണ്ട് കൂട്ടുകാരുടെ അച്ഛനോ മാമനോ ഒക്കെ gulf നിന്നും കൊണ്ടുവന്ന നല്ല പച്ചയും മഞ്ഞയും ചുവപ്പും കളറുള്ള കവറിൽ പൊതിഞ്ഞ

മിഠായികൾ. ആ ഭംഗിയുള്ള മിഠായി പൊതികൾ കാണിക്കുമ്പോഴെല്ലാം ഉള്ളിലെ സങ്കടങ്ങൾ കുന്നുകൂടും എനിക്കും കൊണ്ടുത്തരാൻ ആരേലും ഉണ്ടായിരുന്നെങ്കിൽ എന്ന്.  സങ്കടം കൊണ്ട് കലങ്ങിയ കണ്ണുകളോടെ അമ്മയോട് ചോദിക്കും അമ്മേ നമുക്കാരൂല്ലേ ഗൾഫിൽ നിന്നും മിഠായി ഒന്നും കൊണ്ട് തരാൻ അതുകേട്ടു 'അമ്മ ദേഷ്യത്തോടെ പറയും പിന്നെ  ഒരു നേരം പോലും വയറു നിറഞ്ഞു ഭക്ഷണം കഴിക്കാനില്ല നാളെ ഇതും ഉണ്ടോ എന്നറിയില്ല അപ്പോഴാ നിന്റെ മിഠായി കടന്നു പൊയ്ക്കോണം". അതോർക്കുമ്പോൾ  ഈ മിഠായി കൊതിയൊക്കെ അത്യാഗ്രഹം തന്നെയെന്ന് തോന്നും.

എങ്കിലും  ഓർക്കും ആരെങ്കിലും 

ഒരു കഷ്‌ണമെങ്കിലും കൈവെള്ളായിൽ വച്ചിരുന്നെങ്കിൽ അതിലൊരു പോട്ടെടുത്തു നാക്കിൽ വെച്ച് നൊണയണമെന്ന്. സ്കൂളിലെ ക്ലാസ്സ്‌ റൂമിൽ അവർ കഴിച്ചിട്ട മിഠായിടെ കവർ കാണുമ്പോൾ ആരും കാണാതെഅതെടുത്തു ബുക്കിന്റെ ഇടയിൽ ഒളിപ്പിച്ചു വെക്കും.വീട്ടിൽ വന്നു  ഇടക്കിടക്കി മണത്തു നോക്കുമായിരുന്നു. കാലങ്ങൾ കടന്നുപോയെങ്കിലും ആഗ്രഹങ്ങൾ അത് ആഗ്രഹങ്ങളായി തന്നെ മനസ്സിൽ കിടന്നു . ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ നിന്നും കിട്ടിയ  ഒരു സൗഹൃദം. ഞങ്ങളുടെ ഏതോ ഒരു ചാറ്റിനിടയിൽ 

ഞാൻ ചോദിച്ചു ചേച്ചിയെന്ന നാട്ടിൽ വരുന്നേ വരുമ്പോൾ ഞാൻ ചേച്ചിടെ അടുത്ത് വന്നോട്ടെ കാണാൻ ഓ അതിനെന്താ വന്നോളൂ ഞാൻ ഈ അടുത്ത് വരുന്നുണ്ട് അപ്പോൾ നമുക്ക് കാണാട്ടോ "  പഴയ ഒരു ആഗ്രഹം മനസ്സിലുണ്ടല്ലോ അതൊന്നു പൊടിതട്ടിയെടുത്തു ഞാൻ പറഞ്ഞു വരുമ്പോൾ എനിക്ക് ചോക്ലേറ്റ് കൊണ്ടുവരണേ എന്ന്  ഒരു തമാശയിലൂടെ ആണ് പറഞ്ഞത് എങ്കിലും മറക്കാതെ എനിക്ക് വേണ്ടി കൊണ്ടൊന്നു  ഞങ്ങളുടെ ആദ്യ കണ്ടുമുട്ടലിൽ തന്നെ എനിക്ക് വേണ്ടി കരുതിവച്ചത്  ആ മിഠായി പൊതിയായിരുന്നു. അന്ന് എന്റെ കണ്ണുകൾ ഞാൻ പോലുമറിയാതെ നിറഞ്ഞിരുന്നു അതുപോലെ മനസ്സും. അന്ന് ആ മിഠായിപൊതി എനിക്ക് നേരെ വച്ച് നീട്ടിയപ്പോൾ എനിക്കുണ്ടായ   സന്തോഷം ഒരു കൊച്ചുകുട്ടിക്ക് ഒരു കളിപ്പാട്ടം കിട്ടിയപോലായിരുന്നു. ആ മിഠായിൽ ഒന്നെടുത്തു കഴിക്കുമ്പോൾ ഞാൻ ആ കുഞ്ഞു കുട്ടിയായി മാറിയിരുന്നു . ആ  വലിയ ആഗ്രഹത്തിന്റെ മധുരം നുകരുമ്പോൾ ഉള്ളുകൊണ്ട് ഞാൻ വെറുതെയെങ്കിലും ആഗ്രഹിച്ചു അന്ന് എന്നെ കാണിച്ചു കഴിച്ച കൂട്ടുകാർ ഇപ്പോൾ മുന്നിലുണ്ടായിരുന്നെങ്കിൽ . എനിക്ക് പറയായിരുന്നു "എടോ  എനിക്കും മിഠായികൾ കൊണ്ടുതരാൻ ആളുണ്ടെന്ന്"


പില്ലു. ✒️


ഇത്രയും മനോഹരമായ സഹൃദവും അതുപോലെ ആഗ്രഹങ്ങൾ സാക്ഷത്കരിക്കാൻ നിമിത്തമായ ജീരകമിഠായ്കളിലെ എല്ലാ മധുര മിഠാകൾക്കും ഒത്തിരി നന്ദി.







Thursday, September 22, 2022

ദൈവത്തിൻറെ വിളി - ജീരകമിഠായികളിൽ നിന്നും

സെപ്റ്റംബർ 22, 2022  

സമാന്തരമായുള്ള ബൈ റോഡിൽ കാർ പാർക്ക് ചെയ്തു പുറത്തേക്കു ഇറങ്ങി മീഡിയൻ കയറി ഇറങ്ങി മെയിൻ റോഡ് മുറിച്ചു കടക്കാൻ നിക്കുന്ന സമയം, ആ സമയമത്രയും നാസിത്തയും കൂട്ടരും ആയുള്ള കലപില ആയിരുന്നു "ജീരകമിഠായ്കളിൽ". പെട്ടെന്ന് കാതുകളിൽ ജേക്കബിന്റെ "ആൽക്കുവെ നീ എവിടയാട" എന്ന സ്ഥിരം ചോദ്യം കേട്ടുകൊണ്ട് മറുപടി കൊടുക്കാൻ unmute ചെയ്യാൻ വേണ്ടി ഫോൺ എടുക്കാൻ നോക്കുമ്പോഴാണ് കാറിൽ നിന്നും ഫോൺ കയ്യിൽ എടുത്തില്ല എന്ന് ഓർക്കുന്നതും പുറകിൽ ഉള്ള ആ ചെറു മീഡിയൻ വീണ്ടും കയറി കാറിനടുത്തേക്ക് നടന്നുതുടങ്ങിയതും. 

വളരെ പെട്ടെന്ന് വലിയ ശബ്ദം കേട്ടിടത്തേക്കു റിഫ്ലക്സ്‌ ആക്ഷൻ പോലെ നോക്കിയതും കണ്ടകാഴ്ച എന്താണെന്നു മനസ്സിലാക്കുന്നതിനു മുന്നേ കാൽമുട്ടിന് താഴെ ഇരുമ്പുവടി പോലെ എന്തോ കൊണ്ട്  ഞാൻ മറിഞ്ഞു വീഴുന്നതുമൊക്കെ വളരെ പെട്ടെന്നായിരുന്നു. കുറച്ചു സമയം എടുത്തു സ്വബോധത്തിലേക്കു തിരിച്ചുവരാൻ. ചുറ്റും ആളുകൾ ഒക്കെ ഓടിക്കൂടി, ആകെ ബഹളവും ഒച്ചപ്പാടുമൊക്കെ!! പല തവണ എഴുന്നേൽക്കാൻ നോക്കിയെങ്കിലും കാൽ മുട്ടിനു താഴെ കിട്ടിയ അടിയുടെ കട്ടുകഴപ്പിൽ ഒട്ടും തന്നെ ബലം കൊടുക്കാൻ പറ്റുന്നുണ്ടായിരുന്നില്ല, അക്കാരണത്താൽ തന്നെ എഴുന്നേൽക്കാനും സാധ്യമല്ലായിരുന്നു. ഒട്ടും തന്നെ സമയം പാഴാക്കാതെ എല്ലാരും കൂടെ എന്നെയും വേറെ ഒരാളെയും കൂടെ ഏതോ നല്ല മനസ്സിന് ഉടമയുടെ കാറിൽ തൊട്ടടുത്തുള്ള ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകും വഴി ആണ് കൂടെ ഉള്ള ആൾ ഭൂരിഭാഗവും രക്തം കൊണ്ട് നനഞ്ഞു ബോധമില്ലാതെ കിടക്കുവാണ് എന്നുള്ള വസ്തുത ഞാൻ മനസ്സിലാക്കുന്നത്. അദ്ദേഹത്തിന്റെ തലക്കും കാലിനുമാണ് സാരമായ പരുക്ക് ഉള്ളത് എന്ന് പിന്നീട് ഞാൻ അറിഞ്ഞു.

ഇദ്ദേഹം ബൈക്ക് പാർക്ക് ചെയ്തു ഫോൺചെയ്തു മെയിൻ റോഡിനരുകിൽ നിൽക്കുന്നതിനിടയിൽ നിയത്രണം വിട്ടു പുറകിൽ നിന്നും വന്ന കാർ ഇടിക്കുകയും കാറും ബൈക്കും കൂടെ ഇടിയുടെ ആഘാതത്തിൽ മീഡിയനും കടന്നു ബൈറോഡിലേക്കു തെറിക്കുകയായിരുന്നു, അതിനിടയിൽ "ആൽക്കുവെ" എന്ന വിളിയുടെ മാത്രം കാരണത്താൽ അവിടുന്ന് മാറിയത് കൊണ്ടാവാം ഒരുപക്ഷെ ഞാൻ നിങ്ങളുടെ ഇടയിൽ ഇപ്പോൾ ഉള്ളത്. ഒരു ജീവന്റെ വില ഉള്ള വിളി!!


എന്ന് സ്വന്തം,
ആൽക്കു 






Tuesday, September 13, 2022

ശൂന്യത

അയാളുടെ മനസ് ഉറങ്ങിയോ എന്ന് സംശയം. ആകെ ഒരു മരവിപ്പ്. കാത് കൂർപ്പിക്കുമ്പോൾ മാത്രം തുളച്ചുകയറുന്ന ഒരു മൂളിച്ച. പരിചിതമായുള്ള ഏതൊക്കയോ ശബ്ദ ശകലങ്ങൾ അപരിചിതമായെന്നോണം വന്നു കയറുന്നു. ചിന്തകൾ ചലനമറ്റ് കിടക്കുന്നു. അയാൾ ആരെയൊ കാത്തിരിക്കുന്നത് പോലെ തോന്നുന്നു.  അവിടെയെ വിടയോ ഉണ്ടായിരുന്ന എന്തിനെയോ തിരയുകയാണ്. ഇടക്കിടെ ആ സാമിപ്യം അയാൾ തിരിച്ചറിയുന്നതായി മിന്നിമറയുന്ന  മുഖഭാവം പറയുന്നു. എന്നാൽ കുഴിഞ്ഞൊട്ടിയ കണ്ണുകളിൽ തികഞ്ഞ ശൂന്യതയും കാണാം. പ്രതീക്ഷയുടേയും നിരാശയുടേയും നിഴലാട്ടങ്ങൾ കണ്ണുനീർത്തുള്ളികളായി അതിലൂടെ ഒലിച്ചിറങ്ങുമ്പോൾ ഒരു ഏങ്ങലോടെ അയാളത് തുടച്ചു ക ളയുന്നുമുണ്ടായിരുന്നു. തുടർന്ന് എങ്ങോട്ടോ നോക്കി ദീർഘനേരം ഇരിക്കുന്നു. എനിക്കൊന്നേ പറയാനുള്ളൂ.പോയത് ആരായാലും ഒന്നു തിരിച്ചു വന്നാൽ മതിയായിരുന്നു.

ഇനി ഇത് കണ്ടിരിക്കാൻ വയ്യ…..

തുടർന്നും അയാൾ ചിന്തകളിൽ മുഴുകി. ചിലതെല്ലാം മനസ്സിലായെന്ന് തോന്നുന്നു. വിരഹപൂർണ്ണമായ അന്തരീക്ഷത്തിൽ ഇരുണ്ട കാർമേഘം പോലെയാണ് ഏകാന്തത. ഓർമ്മകളാണെങ്കിൽ എവിടെ നിന്നോ വരുന്ന ഇളം കാറ്റുമാണ്. അവ പരസ്പരം കടന്ന്  കയറുമ്പോൾ കണ്ണുനീർത്തുള്ളികളായി വർഷിക്കപ്പെടും. അതോടെ മനസ്സിൻ്റെ ഭാരം കുറയും. ആശ്വാസത്തിൻ്റെ മൊട്ടുകൾ വിരിയും. കുറച്ചു നേരത്തേക്കെങ്കിലും .

പൊടുന്നനെ ചിന്തകൾ മുറിഞ്ഞപ്പോൾ അയാൾ വീടിൻ്റെ അകത്തളങ്ങളിലേക്ക് നടന്നു മറഞ്ഞു….


Santu...





 

Friday, September 9, 2022

Curves, Curls, Kindness & Courage

Curves, Curls, Kindness & Courage~


As I mature, I find more and more I'm relaxing into my own nature.  I have less energy or desire to fight anyone or anything, but especially—myself. 

But this is not merely about becoming older—this is about becoming self-possessed. 


Personally, I'm loving the process of aging and I deeply admire women who do it well.


I admire women who wear what they want, who allow themselves to age gracefully . Yet these women maintain a naturalness in how they tend to themselves, their bodies, and their appearance. 


These women are not at odds with their own nature and it shows in the ease of the way they simply exist. 


I honor a woman who has boundaries, yet maintains a gentleness about her. A woman who is clear, kind, and direct. 


I love a woman who gives no f--ks  about others opinions, but who is still acutely aware of her impact on those around her and takes responsibility for the effects of her presence and behaviors. 

I bow to women who know who they are, what they value, and what they bring to the world. 

And I respect a woman who moves at her own pace—to her own rhythms. She knows when to act and when to rest.


I raise my glass to that women who uses her voice (and knows when to shout and when to whisper). And I applaud her discernment and courage. 

And I revel with that woman who enjoys her body, her sensuality (at any age)—unapologetically.

These are the women whose hands I want to take, who I want to stand beside, and cheer on. These are the women I want to walk with, feast with, and pray with. 


And if you are woman who is finding your way...

Come find me!

Because I am that woman.



നാല്പത്തിന്റെ നിറവിൽ ആയുസിന്റെ ചില്ലയിൽ നിന്നും ഒരില കൂടി കൊഴിഞ്ഞ Dew 💃




Sunday, August 28, 2022

Be "+" tive

ഏകദേശം കാൽ നൂറ്റാണ്ട് മുൻപാണ്തളിക്കുളം ഗവണ്മെന്റ് ഹൈ സ്കൂളിൽ ജില്ലാ തല യൂത്ത് ഫെസ്റ്റിവൽനടക്കുന്നു.. സ്ഥലത്തെ പ്രധാന പയ്യൻസായ "ഞങ്ങൾചിലർപ്രധാന സ്റ്റേജിൽ നടക്കുന്ന മോഹിനിയാട്ടത്തിന്റെലഹരിയിൽ അങ്ങ് മതി മറന്നു നിൽക്കുകയാണ്..

പെട്ടെന്ന് എനിക്ക് എന്തോ ഒരു വല്ലായിക പോലെ,, തല കറങ്ങുന്നുശരീരം തളരുന്നുഇപ്പോ വീണു പോകുംഎന്നൊരവസ്ഥ..അപ്പോഴാണ് അതോർത്തത് രണ്ടു ദിവസമായി മൂത്രത്തിന് ഒരു മഞ്ഞ നിറം കണ്ടിരുന്നു..ഒരുപക്ഷെ മഞ്ഞപിത്തം ആയിരിക്കാം..! വെച്ച് താമസിച്ചില്ല ജില്ലയിലെ പ്രധാന ഹോസ്പിറ്റലായ എലൈറ്റ് ലേക്ക് വെച്ച്പിടിച്ചു..കാത്തു നിൽക്കാൻ നേരമില്ല,നേരെ അത്യാഹിത വിഭാഗത്തിലേക്ക്..


അവിടെ ഒരാഴ്ചയിൽ കൂടുതൽ അഡ്മിറ്റായി ചികിൽസിച്ചു അസുഖം ബേധപ്പെടുത്തി.. സുഖം സ്വസ്ഥം..


ഒന്നും മിണ്ടാതെ നല്ല കുട്ടിയായി വീട്ടിലേക്കു വിട്ടാൽ മതിയായിരുന്നുഎന്നാൽ നമ്മൾ അങ്ങനെയല്ലല്ലോ.. കാരണം അറിയണംമഞ്ഞ പിത്തം വരാനുള്ള കാരണം അറിയണം..

ഡോക്ടറോട് ഇമ്ഗിതം അറിയിച്ചു.. അങ്ങനെ ബ്ലഡ്‌ എടുത്ത് എറണാം കുളത്തുള്ള ഒരു ലാബിലേക്ക് ടെസ്റ്റിന്അയച്ചു..


ഒരാഴ്ച കഴിഞ്ഞ് പിന്നേം എലൈറ്റ്ലേക്ക്റിസൾട്ട്‌ വാങ്ങി ഡോക്ടറെ കാണിക്കണം.. കാത്തു നിൽപ്പിനോടുവുൽറിസപ്ഷണിസ്റ് ഒരു കവർ എന്റെ നേരെ വെച്ചു നീട്ടി.. ഹായ്കൊള്ളാം നല്ല വലിപ്പവുംഗംഭീര്യവും ഉള്ള കവർ.. കൊടുത്ത കാശിന്നുള്ള മുതലുണ്ട്..

ഒന്ന് തുറന്ന് നോക്കാം,, തുറന്നുഐവസാമാന്യം കട്ടിയുള്ള വെളു വെളുത്ത A4 സൈസിലുള്ള ലെറ്റർ പാഡ്അതിന്റെ ഒത്ത നടുക്ക് ഇളം ഗ്രീൻ നിറത്തിൽ ഹൈ ലൈറ്റ് ചെയ്യപ്പെട്ട് അതാ നമ്മുടെ താരം,

                        "H A V" positive!


ചങ്ക് തകർന്നു പോയി,,  കണ്ണുകളിൽ ഇരുട്ട് കയറുന്നു.. തൊണ്ട വറ്റു വരളുന്നു.. ഒന്ന് അപ്രത്യക്ഷകനാകാൻകഴിഞ്ഞിരുന്നെങ്കിൽ..


ഇനി മുന്നിൽ ഒരു വഴിയേ ഉള്ളൂഎലൈറ്റ് ന് പടിഞ്ഞാറു ഭാഗത്തൂടെ ആണ് റയിൽവേ ട്രാക്ക് പോകുന്നത്.. ട്രാക്കിലൂടെ പുറം തിരിഞ്ഞ് നടക്കാം.. അല്ലാതെ  റിസൾട്ടും കൊണ്ട് ഡോക്ടറെ കാണിച്ചാൽ ഒരു പക്ഷെഎന്നെ അവിടെ പൂട്ടിയിട്ടേക്കാം..വീട്ടിലേക്കും പോകാൻ കഴിയില്ല.മരണമാണ്ഒരേയൊരു പോംവഴിഉറപ്പിച്ചുഏതായാലും മരിക്കുന്നതിന് മുൻപ് ഒരു നാരങ്ങ സോഡാ കുടിക്കാം,, അത്രക്കുണ്ട് ദാഹം.. റോഡിലേക്കിറങ്ങി നാരങ്ങസോഡാ കുടിച്ചപ്പോൾ ഹാവൂ എന്തൊരാശ്വാസം.


പെട്ടെന്ന് ഒരു സംശയം അത് HIV അല്ലെഇത് HAV യും?ഏയ്‌ അല്ല.അങ്ങനെ വരാൻ വഴിയില്ല.ഇനി വല്ലസ്പെല്ലിങ് മിസ്റ്റേക്കും വന്നതാണോ " I "ക്ക് പകരം അറിയാതെ" A "അടിച്ചു വിട്ടതാണോ?സംശയമായി.

അതിന് ഞാനൊന്നും ചെയ്തിട്ടില്ലല്ലോ... ഒരാളിൽ നിന്ന് ബ്ലഡ്‌ ഉം സ്വീകരിച്ചിട്ടില്ല.. പിന്നെങ്ങനെ??? സംഘർഷഭരിതമായ നിമിഷങ്ങൾ കൊടുവിൽഉള്ള ധൈര്യം സംഭരിച്ചു റിസൾട്ട്‌ ഒന്ന് ഡോക്ടറെ കാണിക്കാൻതീരുമാനിച്ചു.. 


കുറച്ചു സമയത്തെ കാത്തിരിപ്പിനോടുവിൽ അങ്ങനെ ഡോക്ടറുടെ അടുത്തേക്ക്.. പേടിച്ചു പേടിച്ചു വിറക്കുന്നകൈകളോടെ റിസൾട്ട്‌ ഡോക്ടർ റുടെ നേരെ നീട്ടി.. ഡോക്ടർ കവർ തുറന്നുകട്ടി കണ്ണടയിലൂടെ റിസൾട്ട്‌നോക്കി..  സമയത്ത് എന്റെ നെഞ്ചിൻ കൂട്ടിൽ പാണ്ടി മേളത്തിന്റെ കൂട്ടി പെരുക്കലായിരുന്നു..


ഹാഇത് സാരമില്ല അലി.. ഇത് വെറും Hepatitis A Virus പോസറ്റീവ് ആണ്.. B ആയിരുന്നെങ്കിൽപണിയായേനെ..


എന്റെ ദൈവമേഎന്തൊരാശ്വാസം.. ഞാൻ എന്തൊരു മണ്ടനാണ്... എന്നാലും ലാബിലുള്ള  കുരുത്തംകെട്ടവന് ഒന്ന് ഫുൾഫോമിൽ എഴുതാമായിരുന്നു..അവന്റ ഒടുക്കത്തെ ഒരു HAV..


ഇതാണ് പലപ്പോഴും നമ്മുടെ അവസ്ഥ..

ഒരു പ്രശ്നം വന്നാൽ ഉടൻ സ്വയം കൊല്ലാൻ ആലോചിക്കുന്നു.. ഒന്ന് മനസ്സിരുത്തി ആലോചിച്ചിരുന്നെങ്കിൽ,, അല്ലെങ്കിൽ ആരോടെങ്കിലും ഒന്ന് ചർച്ച ചെയ്തിരുന്നെങ്കിൽ ഒരു പക്ഷെ പലരും ഇന്നും ജീവനോടെ ഇരുന്നേനെ,, ഒരാൾക്ക് ഏറ്റവും ധൈര്യം വേണ്ടത് സ്വയം മരിക്കാനാണ്.. അതേ സമയം ഏറ്റവും വലിയ ഭീരുവുംഎളുപ്പമെന്നോണം മരണത്തെ തന്നെ വരിക്കുന്നു..എന്തൊരു വിരോധാഭാസം.. ഹാ കഷ്ടം..


മരിക്കാൻ ആലോചിക്കുന്നതിന് മുൻപ് ഒന്നാലോചിക്കൂ പോസസ്റ്റീവായി..

Be "+" tive 👍


-Ali








Thursday, August 25, 2022

ഓർമ്മപ്പെടുത്തൽ

പ്രിയപ്പെട്ട കൂട്ടുകാരി,

എന്നെ ഓർമ്മയുണ്ടോ? 

ഈ ഡിജിറ്റൽ കാലത്തും ഇങ്ങനൊരു കത്തെഴുതിയത് ആരാണെന്നല്ലേ നീയിപ്പൊ ചിന്തിച്ചത്? കൂടുതൽ കൺഫ്യൂഷനുണ്ടാക്കുന്നില്ല. ഞാൻ പ്രീത.  നീ ചിലപ്പോൾ എന്നെ മറന്നിട്ടുണ്ടാവും. 22 വർഷങ്ങൾക്ക് മുമ്പ് നമ്മൾ മെഡിക്കൽ കോളേജാശുപത്രിയിൽ വച്ചാണ് ആദ്യം കാണുന്നത്. നീ അന്ന് നിന്റെ  അമ്മയോടൊപ്പം എന്റെ അടുത്ത ബെഡിൽ ഉണ്ടായിരുന്നതും എന്നെ വീൽ ചെയറിലിരുത്തി തള്ളിക്കൊണ്ട് നടന്നതും നിന്റെ വീട്ടീന്ന് കൊണ്ടുവന്ന ഭക്ഷണം പങ്കുവച്ച് കഴിച്ചതും ഒക്കെ ഞാനിന്നലത്തെ പോലെ ഓർക്കുന്നുണ്ട്.

വളരെ യാദൃച്ഛികമായിട്ടാണ്  നിന്റെ അഡ്രസ് കിട്ടിയതും നീ നാട്ടിൽ പുതിയൊരു വീടു വയ്ക്കുന്ന കാര്യവും ഞാനറിഞ്ഞത്. അപ്പോൾ നിന്നോട് ചിലത് പറയണമെന്ന് തോന്നി. വീൽ ചെയറിൽ ജീവിതമുന്തി തീർക്കുന്നൊരാളുടെ ആകുലതകൾ മറ്റാരേക്കാളും നിനക്ക് മനസ്സിലാവുമെന്ന് എനിക്കറിയാം. നിന്റെ അമ്മയുടെ വിഷമങ്ങൾ നീയെന്നോട് എത്ര വട്ടം പറഞ്ഞിട്ടുണ്ട്.

പണ്ടു നമ്മൾ കുറേ സിനിമാക്കഥകൾ പറഞ്ഞിരുന്നത് നീ ഓർക്കുന്നുണ്ടോ? സോളമന്റെ മുന്തിരിത്തോട്ടങ്ങളെ പറ്റിയൊക്കെ. തീയറ്ററിൽ പോയി ഒരു സിനിമ കാണാൻ ഞാൻ കുറേ നാളായി ആഗ്രഹിക്കുന്നു. നിനക്കറിയാല്ലോ നമ്മുടെ നാട് ഒട്ടും വീൽചെയർ ഫ്രണ്ട്‌ലിയല്ലാന്ന്. അവിടെ മാത്രമല്ല, ബാങ്ക്, ATM കൗണ്ടറുകൾ, ഹോട്ടലുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇവിടെയൊന്നും ഞങ്ങളെ പോലുള്ള ഭിന്നശേഷിക്കാർക്ക് കടന്ന് ചെല്ലാൻ കൂടി പറ്റാത്തയിടങ്ങളാണ്. മുമ്പത്തെ അപേക്ഷിച്ച് ചില മാറ്റങ്ങൾ വരുന്നുണ്ടെങ്കിലും നമ്മുടെ പൊതുയിടങ്ങൾ ഇപ്പോഴും ഭിന്നശേഷി (വീൽചെയർ) സൗഹൃദമല്ല. 

സഞ്ചരിക്കാനുള്ള ബുദ്ധിമുട്ടുകൾ മാത്രമല്ലല്ലോ നമുക്കുള്ളത്. പുറത്ത് വച്ച് ഒന്ന് പെട്ടെന്ന് ടോയിലറ്റിൽ പോണമെന്ന് തോന്നിയാലോ? വീൽചെയറിലുള്ള പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് ഇത്തരം ബുദ്ധിമുട്ടുകൾ കൂടുതൽ അനുഭവിക്കുന്നത്. പലരും ഇങ്ങനത്തെ പല കാരണങ്ങൾ കൊണ്ടുതന്നെ വീട്ടിൽ നിന്നും പുറത്തിറങ്ങാതെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങി കൂടി കഴിയുന്നുണ്ട്. ഇതിനൊക്കെ എന്തെങ്കിലും മാറ്റങ്ങൾ വരണമെന്ന് ആത്മാർത്ഥമായി ഞാനാഗ്രഹിക്കാറുണ്ട്. നമ്മുടെ ജനപ്രതിനിധികൾ ഇതിനു മുൻകൈ എടുത്തിരുന്നെങ്കിലെന്നും. പലപ്പോഴും തോന്നാറുണ്ട് വീൽ ചെയറിലുള്ളവർ എല്ലാം കൂടി വിദേശത്തേയ്ക്ക് താമസം മാറ്റണമെന്ന് ഞങ്ങൾ ഇടയ്ക്കിടെ പറയാറുണ്ട്. 

ശരിയ്ക്കും മാറ്റങ്ങൾ നമ്മുടെയൊക്കെ വീടുകളിൽ നിന്ന് തുടങ്ങണം. അതു പറയാനാണ് ഞാനീ കത്ത് പ്രധാനമായും എഴുതുന്നത്. നമ്മൾ ഒരു വീട് വയ്ക്കുന്നത് എല്ലാ കാലത്തേയ്ക്കും വേണ്ടിയല്ലേ. പക്ഷെ വീടിന്റെ പ്ലാൻ വരയ്ക്കുമ്പോഴൊന്നും നമ്മൾ വീൽ ചെയർ കയറുന്ന ഒരു റാമ്പിനെ പറ്റി ചിന്തിക്കാറേയില്ല. വീടകം വീൽ ചെയർ സൗഹൃദമാവുന്നതിനെ പറ്റി ആലോചിക്കാറില്ല. ശരിക്കും അതൊരു ആവശ്യമല്ലേ? നീ നിന്റെ അമ്മയെ വീട്ടിനുളളിലേക്കും പുറത്തേക്കും കൊണ്ടു പോകാനുള്ള ബുദ്ധിമുട്ടുകൾ പറഞ്ഞത് എനിക്കിപ്പോഴും ഓർമ്മയുണ്ട്.

നീ വീട് പണിയുമ്പോൾ ഇതൊക്കെ ഓർത്തെങ്കിലെന്ന്  ഞാൻ ആഗ്രഹിച്ചു. അഥവാ ഇതിനെ പറ്റി അറിവില്ലെങ്കിൽ ഒന്ന് സൂചിപ്പിക്കാമെന്ന് കരുതി. പറഞ്ഞാൽ നീയത് ചെയ്യുമെന്നെനിക്കറിയാം. അത് മറ്റുള്ളവർക്കും ഒരു മാതൃക ആവുമല്ലോ. പിന്നേ, ഈ റാമ്പിന് ഒരു നിശ്ചിത അളവുണ്ട്. ആ അളവിൽ തന്നെ ചെയ്യണം. വീടിനകവും വീൽചെയർ ഫ്രണ്ട്‌ലി ആയിരിക്കണം. പലപ്പോഴും നമ്മൾ പണിയുന്ന വീടിനകത്തെ  ടോയ്‌ലറ്റുകളുടെ വാതിൽ ചെറുതായിരിക്കും. നമ്മൾ ഒരു റൂമിന്റെ വാതിലിന് എത്ര എടുക്കുന്നോ ആ വീതി തന്നെ ടോയ്ലറ്റ് വാതിലുകൾക്കും എടുക്കുക. ആവശ്യമില്ലാത്ത ആഡംബരങ്ങൾ ടോയ്‌ലറ്റിനുള്ളിൽ ചെയ്യുന്നത് ഒഴിവാക്കുക. ഒരു വീൽചെയർ അതിനുള്ളിൽ കടന്നാൽ അതിലിരുന്നു തന്നെ കുളിക്കാനും, ടോയ്ലറ്റിൽ പോകാനുമുള്ള  സൗകര്യമുണ്ടായിരിക്കണം. ഒരു മുറിയെങ്കിലും പൂർണമായി വീൽചെയർ സൗഹൃദം ആയിരിക്കണം.

നാളെ ഒരുപക്ഷേ നമ്മൾക്കൊരു അപകടം പറ്റുകയോ , വാർദ്ധക്യത്തിൽ എത്തുകയും ചെയ്യുമ്പോൾ വീൽചെയർ ആശ്രയിക്കേണ്ടി വന്നാലോ എന്ന് ചിന്തിക്കുന്നതിൽ തെറ്റൊന്നുമില്ല.

നമ്മുടെയൊക്കെ അനുഭവങ്ങളാണല്ലോ ഓരോ പാഠങ്ങൾ പഠിപ്പിക്കുന്നത്. നമ്മൾ പഠിച്ചത് ഭാവിയിലാർക്കെങ്കിലും ഗുണപ്രദമായാൽ, അതിന് നമ്മളൊരു മാതൃകയായാൽ എന്നൊക്കെയുള്ള ചിന്തയിൽ നിന്നാണ് ഈ കത്ത് ഞാനെഴുതുന്നത്. പ്രിയപ്പെട്ടവളെ കഴിഞ്ഞ മാസം ഞാനൊരു സ്കൂളിൽ പരിപാടിയിൽ പങ്കെടുക്കാൻ പോയി. അവിടത്തെ റാമ്പ് കണ്ട് ഞെട്ടി. എന്തൊരു തേരി പോലത്തെ റാമ്പാണ്. എന്തെങ്കിലും കാട്ടി കൂട്ടിയാൽ റാമ്പാകുമെന്നാണ് വിചാരം. ഞങ്ങളുടെ സങ്കടം ആരോട് പറയാനാണ് . നിന്നോട് വേറെയും ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. പക്ഷെ ഇനിയും നീട്ടി വിഷമിപ്പിക്കുന്നില്ല. അതൊക്കെ അടുത്ത കത്തിൽ. 

നിനക്കും കുടുംബത്തിനും സുഖമാണെന്ന് തന്നെ കരുതുന്നു. എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. മറുപടി കത്തെഴുതാൻ നിനക്ക് മടിയായിരിക്കുമെന്ന് എനിക്കറിയാം. ഇക്കാലത്ത് ആരാണ് കത്തെഴുതാൻ മെനക്കെടുന്നത്. അതുകൊണ്ട് കത്തു കിട്ടിയാൽ ഈ നമ്പരിൽ മെസേജയയ്ക്കണം. അതിൽ വാട്സാപ്പുണ്ട്. അപ്പോൾ പറഞ്ഞതെല്ലാം ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു കൊണ്ട്,


ഒത്തിരി സ്നേഹത്തോടെ,
  നിൻ്റെ കൂട്ടുകാരി 
           റ്റാറ്റൂസ്






Tuesday, August 16, 2022

പുനർജ്ജന്മം

ഒരു തോൽവി പോലും അറിയാത്തവർ ഒരു വെല്ലുവിളിയും ഏറ്റെടുക്കാത്തവരാണ്. ഒരു പരാജയം പോലും രുചിച്ചിട്ടില്ല എന്ന അവകാശവാദത്തെക്കാൾ എത്രയോ ക്രിയാത്മകമാണ് ഒരു പരാജയത്തിലും തളർന്നിട്ടില്ല എന്നത്. ഒരുതവണകൂടി തോൽക്കാനുള്ള മനസ്സുണ്ടായിരുന്നെങ്കിൽ നേടിയെടുക്കാമായിരുന്ന ഒട്ടേറെ കാര്യങ്ങളുണ്ടാകുമായിരുന്നു. ഒരുതവണകൂടി തോൽക്കാനുള്ള മനസ്സുണ്ടെങ്കിൽ നമുക്ക് ഒരുപാട് കാര്യങ്ങൾ ഇനിയും നേടിയെടുക്കാം. ഓരോ പരാജയത്തിൽ നിന്നും നടത്തുന്ന തിരിച്ചുവരവ് അതിജീവനശേഷിയുടെ അടയാളമാണ്; പുനർജന്മമാണ്.  മണ്ണടിയും മുൻപേ ഒരുപാട് തവണ ഇനിയും നമുക്ക് പുനർജ്ജനിക്കാം.


-കടത്തനാടൻ










💕Valentine’s Day Celebration - Feb 15, 8 PM IST

IMPORTANT DISCLAIMER We will be writing letters, dedicating songs, and highlighting members throughout the event. If you do not wish to part...