Showing posts with label Story. Show all posts
Showing posts with label Story. Show all posts

Wednesday, August 14, 2024

What Home?

തലേ ദിവസം കുറെ ലേറ്റ് ആയി ഉറങ്ങിയതിന്റെ അലസ്യത്തിൽ  ഉണർന്നിട്ടും കുറെ നേരം കൂടി അവൾ ബെഡിൽ തന്നെ കിടന്നു. ഫോൺ തുറന്നു നോക്കിയപ്പോ ഏതോ ഗ്രൂപ്പ്‌ ചാറ്റിൽ വരാറുള്ള പതിവ് ഗുഡ് മോർണിംഗ് മെസ്സേജസ് അല്ലാതെ ഒന്നും തന്നെ ഇല്ല. അത് കുറെ നാളായി അങ്ങനെ തന്നെ ആണല്ലോ. കൂടിപ്പോയാൽ നാട്ടിൽ നിന്നും അമ്മ യുടെ വോയ്സ് മെസ്സേജ് ഉണ്ടാവും. ആരുടേ എങ്കിലും മരണമോ, ആണ്ടോ അല്ലേൽ പിറന്നാളോ ഓര്മിപ്പിക്കാൻ ആവും അത്.  എത്ര തന്നെ ആയാലും അതെങ്കിലും കാണുമ്പോ ഒരു സുഖം ഓക്കേ ഉണ്ട്. നമ്മളെ ഓർക്കാനും ഓര്മിപ്പിക്കാനും ഒക്കെ ആരെങ്കിലും ഒക്കെ വേണമല്ലോ  .  വെറുതെ ഇൻസ്റ്റാ സ്ക്രോൾ ചെയ്തു കിടന്നപ്പോ ആണ്‌ ഒരു നോട്ടിഫിക്കേഷൻ ശ്രദ്ധിച്ചത്. അവൾ ഫോളോ ചെയ്യുന്ന ഒരു എഴുത്തുകാരൻ പയ്യൻ ലൈവ് പോയ്കൊണ്ടിരിക്കുന്നു. ചുമ്മാ എന്താന്ന് നോക്കിയേക്കാം എന്നോർത്ത് കേറിയതാണ്. കഴിഞ്ഞ ദിവസം ആണ്‌ പുള്ളിക്ക് ബെസ്റ്റ് സെല്ലിങ് നോവൽ അവാർഡ് കിട്ടിയത്   അതിന് നന്ദി പറയാൻ ആണത്രേ. വെറുതെ അയാളെ കേട്ടു കിടക്കാൻ നല്ല രസം ആണ് . ബുക്ക്‌ റിലീസ് ആയപ്പോൾ തന്നെ അതു വാങ്ങി അവശത്തോടെ വായിച്ചു തീർത്തത് അവൾ ഒരു ചിരിയോടെ ഓർത്തു. അയാൾക്കു അവാർഡ് കിട്ടിയതിൽ അത്ഭുതം ഒന്നുമില്ല. വലിയ വലിയ സാഹിത്യകാരൻ മാരെ പോലെ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ഇല്ല വളരെ സിമ്പിൾ ആയി കഥ പറഞ്ഞു പോന്ന അയാളുടെ രീതി അവൾക്കു വലിയ ഇഷ്ടമാണ്. അയാളുടെ ആദ്യത്തെ നോവൽ വായിച്ചപ്പോൾ തന്നെ ഫാൻ ഗേൾ ആയതാണ് ഇതിപ്പോ നാലാമത്തെ ബുക്ക്‌ ആണ്‌. ഇത് വരെ എഴുതിയ പോലെ തന്നെ ഇതും വായിക്കാൻ ഹൃദ്യമാണ്. ആളുകൾ പറയുന്നത് അദ്ദേഹത്തിന്റെ എഴുത്തുകളിൽ പലപ്പോഴും വെറും ഇമേജിനേഷൻ മാത്രമല്ല ജീവിതവും കൂടിക്കലരും എന്ന് ആണ്. സൈക്കോളജിക്കൽ ത്രില്ലെർ ആണ്‌ പുള്ളിയ്ക്കു കൂടുതൽ താല്പര്യം എന്ന് പലപ്പോഴും ആയാൾ തന്നെ ഇന്റർവ്യൂസിൽ പറഞ്ഞിട്ടുണ്ട്. ഇൻസ്റ്റാ ഫോളോ ചെയ്‌ത്‌ന്നോണ്ട് അങ്ങനെ ഒരു ഗുണം ഉണ്ട്. അവരെ കൂടുതൽ അറിയാം.വായനയുടെ ഇടയിൽ വരുന്ന ഡൌട്ട്സ് ഒക്കെ എഴുത്തുകാരനിൽ നിന്ന് നേരിട്ടു തന്നെ ക്ലാരിടി വരുത്താം. എത്ര രസാണെന്നോ. ആളു കാണാനും മിടുക്കൻ ആയതുകൊണ്ട് പെൺകുട്ടികളൊക്കെ ആരാധനയോടെ അയക്കുന്ന കമന്റ്സ് ഓക്കേ കാണാം ഓരോ പോസ്റ്റിന്റെ താഴെയും. അയാളെ കേട്ടു കുറെ നേരം കൂടി കിടന്നു. ഒരു lazy സൺ‌ഡേ ഇതിലും നന്നായി എങ്ങനെ തുടങ്ങാൻ പറ്റും. ലൈവ് അപ്പോഴും തീർന്നിട്ടില്ല. ഒരു വ്യൂവേഴ്സ് ന്റെ സംശയങ്ങൾക്കും മറുപടി വളരെ മനോഹരമായി മറുപടി കൊടുക്കുന്നുണ്ട്. അപ്പോ ആണ്‌ അവൾ അത് കേട്ടത്, കമന്റ്‌ ബോക്സിൽ അയാളോട് ഒരു ചോദ്യം ചോദിക്കാം അതിൽ ഏറ്റവും ഇന്ട്രെസ്റ്റിംഗ് ആയി തോന്നുന്ന ഒരു കമന്റ്‌ അയച്ച ആളെ ഹാൻഡ്‌പിക്ക് ചെയ്തു എടുക്കും അവരുമായി ഒരു coffee and ചാറ്റ് അറേഞ്ച് ചെയ്യുമത്രേ. കൊള്ളാല്ലോ. Interesting. അവൾ പല്ലുതേച്ചു വേഗം ഫോൺ എടുത്ത് അവൾക്കു അപ്പോ മനസിൽ തോന്നിയ ഒരു question ഒന്ന് രണ്ടു തവണ എഡിറ്റ്‌ ചെയ്തു നന്നാക്കി അയച്ചു. വേണ്ടിയിരുന്നില്ല എന്ന് പിന്നെ ഓർത്തു. പതിയെ കിച്ചണിൽ കേറി കുക്കിംഗ്‌ and ക്ലീനിങ് ഒക്കെ ആയി കുറെ കഴിഞ്ഞാണ് ഫോൺ നോക്കാൻ പറ്റിയത്. അവളെ അത്ഭുത പെടുത്തി ഒരു മെസ്സേജ് അതും സഹീർ ന്റെ ഒഫീഷ്യൽ പേജ് ഇൽ നിന്നും. സഹീർ അതാണ് അയാളുടെ തൂലികാ നാമം. Saheer അർത്ഥം മജിഷ്യൻ എന്നാണ്. ആയാൾ ശരിക്കും ഒരു മജിഷ്യൻ തന്നെ ആണല്ലോ. തന്റെ എഴുത്തു കൊണ്ട് വായനക്കാരന്റെ ഉള്ളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ഒരു മജിഷ്യൻ . അതൊക്കെ പോട്ടെ കിട്ടിയ മെസ്സേജ് ഇതാണ് “ Dear Maya, I got your comment and I think that was interesting. I would love to meet you and have a coffee with you. I will send you more information about this soon if you are interested. Thank you, from Saheer “. വായിച്ചപ്പോൾ excitement കൊണ്ട് തുള്ളിച്ചാടി. വേഗം അവളുടെ ബെസ്റ്റ് ഫ്രണ്ട് Reshma യെ വിളിച്ചു പറഞ്ഞു.  Reshma അവളുടെ ഓഫീസിൽ ജോലി ചെയ്യുന്ന കുട്ടി ആണ്‌ വേറേ വേറേ ഡിപ്പാർട്മെന്റ് ആണ് എന്നേ ഉള്ളു. വലിയ കൂട്ടാണ് രണ്ടാളും. ഒരേ സ്ഥലത്താണ് രണ്ടാളിന്റേം താമസ സ്ഥലം, ഒരുമിച്ചു ആണ് ബസ് സ്റ്റാൻഡ് ലേക്കു ഉള്ള യാത്ര. കളിതമാശ ഒക്കെ പറഞ്ഞു ടൌൺ ഒക്കെ കറങ്ങി മാർക്കറ്റ് ഒക്കെ കയറിയിട്ടാണ് വീട്ടിൽ പോകുന്നത്. രണ്ടാളും ഏറ്റവും എൻജോയ് ചെയ്യുന്നതും ഇതൊക്കെ തന്നെ. രേഷ്മ ആണ് സഹീർ നെ ആദ്യമായി introduce ചെയ്തു തന്നെ, എന്നോ തന്ന ഒരുbirthday പ്രേസേന്റ് ആരുന്നു അയാളുടെ ആദ്യ നോവൽ. അത്കൊണ്ട് തന്നെ ഇതിൽ ഏറ്റവും സന്തോഷിക്കുന്നതും രേഷ്മ തന്നെ ആവും എന്നാണ് അവൾ ഓർത്തത്. പക്ഷെ രേഷ്മയുടെ മറുപടി അവളുടെ ആവേശം ഒക്കെ തകർത്തു . അതിന്റെ കാരണം അവളെ അതിൽ ഏറെ വിഷമിപ്പിച്ചു. രേഷ്മ പറയുന്നത് അയാളുടെ പുതിയ നോവലിൽ മെയിൻ character ആയി വന്ന psycho മനുഷ്യൻ ഇയാളുടെ അയൽവാസി തന്നെ ആണ് എന്നും നോവൽ റിലീസ് ആയി കഴിഞ്ഞപ്പോ മുതൽ ആ മനുഷ്യൻ സഹീർ നെ ഉപദ്രവിക്കാൻ തക്കം പാർത്ത് നടക്കുകയാണ് എന്നുമൊക്ക.  നോവൽ വായിച്ചപ്പോൾ ഈ കഥാപാത്രം എത്ര ദിവസത്തെ ഉറക്കം കെടുത്തിയതാണ്.

അയാൾ എങ്ങാനും ഇങ്ങനെ ഒരു പ്ലാൻ കേട്ടു അവിടെ വന്നു പ്രശ്നം ഉണ്ടാക്കിയാലോ ഇതാണ് അവളുടെ concern. കേട്ടപ്പോ സഹീർ നോട് വലിയ സഹതാപം തോന്നി. Novel എഴുതി എന്ന കാരണത്താൽ ഒരാൾക്ക് ഇങ്ങനെ ഉള്ള സിറ്റുവേഷൻസ്‌ ഫേസ് ചെയ്യേണ്ട അവസ്ഥ എത്ര കഷ്ടം ആണ്.

കാൾ കഴിഞ്ഞപ്പോ മനസ് ഇടിഞ്ഞു പോയ പോലെ. വെറുതെ എന്തൊക്കെയോ പ്രതീക്ഷിച്ചു. പോട്ടെ സാരമില്ല. എന്തായാലും പോകാൻ ഉള്ള പ്ലാനുമായി കുറെ മുന്നോട്ട് പോയിട്ട് ഇത് അറിയുന്നതിലും എത്രയോ ഭേദം ആണ് നേരെത്തെ അറിയാൻ കഴിഞ്ഞെ. എന്തൊക്കെയോ ഓർത്തു ഒന്ന് മയങ്ങി പോയെന്നു തോന്നുന്നു ഫോൺ റിങ് ചെയ്യുന്നതു കേട്ടു ആണ് ഉണർന്നത്. ആരാ ഈ സമയത്തു എന്ന് നോക്കിയപ്പോ അത് അവളുടെ കസിൻ Rakesh ആണ്. ഒരു സുഹൃത്തോ വഴികാട്ടിയോ ഒക്കെ ആയി എന്നും കൂടെ നിന്നിട്ടുള്ള നിൽക്കും എന്ന് ഉറപ്പുള്ള ഒരേ ഒരാൾ. കാൾ കണ്ടപ്പോ തന്നെ മനസ്സ് ശാന്തം ആയ പോലെ. സംസാരത്തിന് ഇടയിൽ അവൾ സഹീർ നെ പറ്റിയും അവൾ എത്ര ഡീസപ്പോയിന്റെഡ് മായി പോയി എന്നതും ഓക്കേ പറഞ്ഞു. അതു കേട്ടതും അവൻ അവളെ കുറെ കളിയാക്കി. “ഇത്ര പൊട്ടി ആയിപോയല്ലോ ഇതൊക്കെ വെറും പറ്റിക്കാൻ ആവില്ലേ, പിന്നേ അയാൾക്കു വേറേ ഒരു പണിയും ഇല്ലല്ലോ, ഇന്റർനെറ്റ്‌ ഇൽ കാണുന്നതെല്ലാം കണ്ണും പൂട്ടി വിശ്വസിക്കല്ലേ മായേ. ..  ”  . അതു കേട്ടതും അവൾ മറുപടി പറയാൻ നിൽക്കാതെ ഫോൺ ദേഷ്യത്തിൽ കട്ട്‌ ചെയ്തു. ദേഷ്യവും സങ്കടവും വന്നു കുറെ കരഞ്ഞു. എന്തിന് എന്നുപോലും അറിയാതെ. കുറെ കഴിഞ്ഞു അവൾ ഒരു തീരുമാനത്തിലേക്കു എത്തി. ഇത് ഫേക്ക് ആണോ എന്ന് അറിയണം, ആണ് എന്നുണ്ടെങ്കിൽ പബ്ലിക്കലി ഇത് പറഞ്ഞു അയാളെ ടാഗ് ചെയ്തു insta യിൽ ഒരു സ്റ്റോറി ഇടണം അല്ലാ സത്യം ആണ് എങ്കിൽ എന്തും വരട്ടേ എന്ന് കരുതി കിട്ടിയ അവസരം യൂസ് ചെയ്യണം. എന്തൊക്കെയൊ കണക്കു കൂട്ടലിനിടയിൽ എപ്പോഴോ അവൾ ഉറങ്ങിപ്പോയി. 

പിറ്റേ ദിവസം കണ്ണുതുറന്നതും ഫോൺ എടുത്ത് നോക്കി. എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടോ എന്നറിയാൻ. ഒന്നും കണ്ടില്ല. ഫോൺ നിരാശയോടെ കട്ടിലിലേക്ക് എറിഞ്ഞു അവൾ ഓഫീസ് ഇൽ പോകാൻ തയ്യാറെടുത്തു. ഓഫീസിലേക്കു ഉള്ള വഴിയിൽ ഒരു മെസ്സേജ് വന്നു. സഹീർ ന്റെ ഏതോ സ്റ്റാഫ്‌ ന്റെ ആണ് , നെക്സ്റ്റ് സാറ്റർഡേ 5-6 pm ആണ് അവൾക്കു കൊടുത്തിരിക്കുന്ന ടൈം സ്ലോട്ട്. അഡ്രസ് ഉം ഉണ്ട്, എന്തോ വിശ്വസിക്കാം എന്ന് മനസ്സിൽ ഒരു തോന്നൽ. രേഷ്മ യോട് ഇത് പറയണോ വേണ്ടയോ എന്ന് കുറെ ആലോചിച്ചു, എന്നിട്ടു എന്തും വരട്ടേ എന്ന് ഓർത്തു അവൾ പറഞ്ഞു. രേഷ്മ അവളെ അത്ഭുതത്തോടെ നോക്കി. “നിനക്ക് പേടി ഒന്നും ഇല്ലേ പെണ്ണെ?  ” മറുപടി ഒന്നും കൊടുക്കാതെ അവൾ മുന്നോട്ടു തന്നെ നടന്നു. 

നാളെ ആണ് satuday. ഓഫീസിലെ തിരക്ക് കാരണം ദിവസങ്ങൾ പോയെ അറിഞ്ഞതേയില്ല. നാളെ പോന്ന കാര്യം രേഷ്മ യ്ക്കു മാത്രേ അറിയൂ. Rakesh നോട് പറയണം എന്ന് പലപ്പോഴും ആലോചിച്ചു പിന്നേ ഓർത്തു ,പോയി വന്നു ഫോട്ടോസ് അയച്ചു കൊടുത്ത് ഞെട്ടിക്കാം എന്ന്. അഥവാ ഇത് പറ്റിക്കാൻ എങ്ങാനും ആണ് എങ്കിൽ അവന്റെ കളിയാക്കലിൽ നിന്നും രക്ഷപെടുകയും ചെയ്യാല്ലോ. രേഷ്മ വീക്ക്‌ end ഇൽ അവളുട വീട്ടിൽ പോകും അതുകൊണ്ട് തന്നെ കൂടെ വരാൻ ആരും ഇല്ല. ഒരു ടാക്സി വിളിച്ചു പോകമെന്നു കരുതി അവൾ ഉറങ്ങി. രാവിലെ എന്താണ് എന്നറിയാത്ത ഒരു ഉൾക്കണ്ട ആണോ excitement ആണോ അറിയില്ല  അവൾ നേരെത്തെ എണീറ്റു. നോക്കിയപ്പോ സഹീർന്റെ ഓഫീസിൽ നിന്നു മെസ്സേജ് ഉണ്ട്, കാർ അയക്കണോ എന്ന്. വേണ്ട ഞാൻ എത്തിക്കോളാം എന്ന് മറുപടി അയച്ചു. സമയം വേഗം പോകാൻ ആയി എന്തൊക്കെയൊ കുക്കിംഗ്‌ പ്രെപ്പറേഷൻസ് ഒക്കെ നടത്തി. വീടൊക്കെ ക്ലീനിങ് ചെയ്തു. അമ്മ യെ വിളിച്ചു. എന്തോ അച്ഛൻ പോയെ പിന്നെ വീട്ടിൽ പൊന്നത് കുറഞ്ഞു. അമ്മ യ്ക്കു പരാതി ഉണ്ട് അതിൽ.  പോയി കഴിഞ്ഞാൽ തിരിച്ഛ് വരാൻ നേരെത്തെ അമ്മ യുടെ കരച്ചിൽ കാണാൻ വയ്യ. അച്ഛൻ ഇല്ലാത്തോണ്ട് ആവും അമ്മ ആകെ ഇമോഷണലി ഡൌൺ ആണ്. തന്നെ കണ്ടാൽ പിന്നെ തിരിച്ചു പോണ്ട എന്ന് പറഞ്ഞു കെട്ടിപിടിച്ചു കരയാൻ തുടങ്ങും. കൗൺസിലിംഗ് ഇൽ ആണ് ആൾ  . അച്ഛന്റെ തീരെ പ്രതീക്ഷിക്കാത്ത മരണം കൊടുത്ത ആഘാതം ചെറുതല്ല. ആറു മാസമേ ആയിട്ടുള്ളു. സമയം എടുക്കും എന്നാണ് കൗൺസിലിംഗ് ലേഡി പറഞ്ഞെ. എല്ലാം ശരി ആവും. ലീവ് എടുത്ത് അമ്മയുടെ കൂടെ തന്നെ നിൽക്കണം എന്നുണ്ട് പക്ഷെ ,ജോലി നഷ്ടപ്പെട്ടാൽ വരുമാനം നഷ്ടപ്പെടും അതു കൊണ്ട് മാത്രം പിടിച്ഛ് നിൽക്കുയാണ്. Rakesh ഇടയ്ക്കു ഇടയ്ക്കു അമ്മ യെ അന്വേഷിച്ചു ചെല്ലും അതാണ് എന്റെ ഏറ്റവും വലിയ സമാധാനം. ഒരു 4 മണി ഒക്കെ ആയപ്പോ തന്നെ അവൾ കുളിച്ചു റെഡി ആയി ഒരു ലൈറ്റ് യെല്ലോ കളർ ചുരിദാർ ഒക്കെ ഇട്ടു ഒരുങ്ങി. ഇറങ്ങാൻ നേരം കണ്ണാടിയിൽ ഒന്നുടെ സ്വയം നോക്കി. കൊള്ളാം. കാണാൻ ഒരു ഭംഗിയൊക്കെ ഉണ്ട് കണ്ണാടിയിൽ നോക്കി അവൾ പറഞ്ഞു. വീട് പൂട്ടി ഇറങ്ങി ഒരു യൂബർ ബുക്ക്‌ ചെയ്തു. അഡ്രസ് കണ്ടപ്പോ ആ ഡ്രൈവർ അവളെ ഒന്ന് തിരിഞ്ഞു നോക്കി. എന്താ അതിന്റെ അർത്ഥം എന്ന് അവൾക്കു മനസിലായില്ല. എറണാകുളം സിറ്റിയിൽ നിന്നും കുറെ മാറി ഒരു കായൽ തീരത്തുള്ള ഒരു ഫാംഹൗസ് ആണ് ലൊക്കേഷൻ. ട്രാഫിക് തിരക്കിനെ പറ്റി ഓർത്തിട്ടു ഉള്ള അസ്വസ്ഥത ആവും അയാൾക്കു,  അവൾ അതൊന്നും കാര്യമാക്കാതെ പുറത്തെ കാഴ്ചകളിലേക്കു നോക്കി ഇരുന്നു.  ഉള്ളിൽ ഒരു കടൽ ഇരമ്പുന്നുണ്ട്. ഒരു 20-25 മിനുട്സ് കഴിഞ്ഞപ്പോഴേക്കും ഒരുപാട് പടവുകൾ ഉള്ള ഒരു വലിയ വെള്ള പെയിന്റ് അടിച്ച ഫ്രഞ്ച് മോഡൽ വീടിന്റെ മുൻപിൽ കാർ വന്നു നിന്നു. കാറിൽ ഇരുന്നു തന്നെ അവൾ ചുറ്റും നോക്കി. മുൻപിൽ കായൽ

അതിന്റ സൈഡിലായി കുറെ പടവുകൾ, മുകളിൽ ആയി കുറച്ചു ആളുകളെ കാണാം. “കാഴ്ച്ച കണ്ടു രസിക്കാതെ അങ്ങോട്ടു ഇറങ്ങു കൊച്ചേ ” uber ഡ്രൈവർ ന്റെ പരുക്കൻ സ്വരം അവളെ ഞെട്ടിച്ചു. ചെറുതായി ഒന്ന് ചമ്മി എങ്കിലും ഒരു sorry പറഞ്ഞു അവൾ വേഗം ഇറങ്ങി. Stairs കേറി അടുത്ത് എത്താറായപ്പോ അവൾക്കു മനസിലായി തന്റെ മുൻപ് വന്ന കൂട്ടരേ യാത്ര അയക്കുകയാണ്. ഒരു മധ്യവയ്സ്കൻ കൂടെ ഒരു കൊച്ചു പെൺകുട്ടി. ഹൈസ്കൂൾ ഇൽ എത്തിയിട്ടുണ്ടാവും. വിടർന്ന കണ്ണുകൾ ഉള്ള ആ കുട്ടിയെ ഹൃദയമായ ചിരിയോടെ സഹീർ യാത്ര അയക്കുന്നു. അവളുടെ നെഞ്ചോട്‌ ചേർത്ത് ഒരു പുസ്തകം പിടിച്ചിട്ടുണ്ട്. കണ്ടപ്പോ തന്നെ പുതിയ നോവൽ ആണ് എന്ന് mayaku മനസിലായി. ഇവിടെ വരാൻ എടുത്ത തീരുമാനം വളരെ നന്നായി എന്ന് മനസ്സിൽ ഓർത്തു അവൾ നടന്നു. മഴ ചെറുതായി പൊടിക്കുന്നുണ്ടായിരുന്നു. അന്തരീക്ഷം മേഖങ്ങൾ മൂടി നല്ല ഒരു ശാന്തമായ മനോഹരമായ ഒരു വൈകുന്നേരം. വീടും പരിസരവും നന്നായി സൂക്ഷിച്ചിട്ടുണ്ട്. വീടിനു മുൻപിൽ പടർന്നു കിടക്കുന്ന മുന്തിരി വള്ളികൾ. ചെറിയ പൂന്തോട്ടം എല്ലാം മനോഹരം എന്ന് തോന്നി. പെൺകുട്ടിയെ യാത്ര അയച്ചു തിരഞ്ഞപ്പോ ആണ് അയാൾ മായ യെ കണ്ടത്. കണ്ടതും വേഗം അവളുടെ അടുത്തേക്കു വന്നു വീട്ടിലേക്കു കൂട്ടികൊണ്ട് പോയി. വീടൊക്കെ നോക്കി നിന്നപ്പോ ഒരു സ്ത്രീ ഒരു ട്രേ യിൽ രണ്ടു coffee ടേബിൾ ഇൽ കൊണ്ട് വച്ചു. “ഇത്‌ ഇന്ന് എത്രാമത്തെ കോഫി ആണ് എന്ന് അറിയുമോ മായ യ്ക്കു. “ അവൾ തിരിഞ്ഞു അയാളെ ഒന്ന് നോക്കി. പേരൊക്കെ ഓർത്തു വച്ചല്ലോ അവൾ ഓർത്തു. ചെറുതായി ബ്ലഷ് ചെയ്തോ. വേഗം മുഖം അയാൾ കാണാതെ മറച്ചു വേറേ എന്തോ നോക്കി അവൾ ചോദിച്ചു “കുറെ കോഫീ ആയോ ”. “മം,  ഇതു ആറാമത്തെ ആണ് ”മുഖത്തെ നിസ്സഹായത മറയ്ക്കാതെ അയാൾ പറഞ്ഞു. “എങ്കിൽ കോഫി ഒഴിവാക്കാം എന്താ? ”. അവൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു. അതെങ്ങനെയാ  മായകുട്ടി അതു ശരി ആവുന്നേ? Coffee and ചാറ്റ് അല്ലെ ഇവിടെ നടക്കുന്നെ? “ അവൾ ചെറുതായി ഒന്ന് ചിരിച്ചു. ”Coffee ഞാൻ ഒഴിവാക്കാം പക്ഷെ മായ എന്നോടൊപ്പം ഒരു നേരെത്തെ ഭക്ഷണം കഴിക്കണം ഒക്കെ ആണോ?“ എന്തു പറയണം എന്ന് ഓർത്തു അമ്പരപ്പോടെ നിന്ന അവളെ മറുപടി പറയാൻ സമയം കൊടുക്കാതെ അയാൾ കിച്ചണിലേക്കു നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു ഡിന്നർ ന് ഒരാൾ കൂടി ഉണ്ട് എന്ന്. അപ്പോൾ ആ ചേച്ചി തല പുറത്തേക്കു ഇട്ടു അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു   “ഇന്നു duck റോസ്റ്റ് ഉം ചപ്പാത്തിയും ആണ്,  മതിയൊ മോളെ ” എന്ന് ചോദിച്ചു   അവൾ ഒന്നും പറയാൻ പറ്റാതെ നിന്നു.  “മതിയല്ലോ, സൂപ്പർ ആല്ലേ മായാ, അടിപൊളി കുക്ക് ആണ് സാവിത്രി ചേച്ചി ” അയാൾ ആണ് മറുപടി കൊടുത്തത് . പിന്നെയും അവർ എന്തൊക്കെയോ സംസാരിച്ചു. അയാളോട് സംസാരിച്ചപ്പോൾ ആദ്യമായി ആണ് കാണുന്നെ എന്ന് തോന്നിയതെ ഇല്ല. അവൾ അച്ഛന്റെ വിയോഗം അവളുടെ ജീവിതം എത്ര മാറ്റി മറിച്ചു, കണ്ട സ്വപ്‌നങ്ങൾ ഒക്കെ എങ്ങനെ പൊലിഞ്ഞു പോയി എന്നതിനെ പറ്റി ഒക്കെ കുറെ പറഞ്ഞു . അയാളും മനസ്സ് തുറന്നു സംസാരിക്കുന്ന പോലെ അവൾക്കു തോന്നി. അവന്റെ പപ്പാ ചെറുപ്പത്തിലേ മരിച്ചു പോയി. അമ്മ ആണ് വളർത്തിയെ. അതുകൊണ്ട് തന്നെ അവർ എത്ര അറ്റാച്ഡ് ആണ് എന്നും ഒക്കെ പറഞ്ഞു. അമ്മ അകത്തെ മുറിയിൽ ഉണ്ട്‌. വയ്യാത്തോണ്ട് ആണ് പുറത്തോട്ടു വരാത്തത്. പറയുമ്പോ അയാളുടെ സ്വരം ഇടെറുന്നു എന്ന് അവൾക്കു തോന്നി. സാരമില്ല വിഷമിക്കണ്ട എല്ലാം ശരി ആവും എന്ന് പറയണം സമാധാനിപിക്കണം എന്നൊക്കെ ഓർത്തു എങ്കിലും അവൾ അതു ചെയ്തില്ല. അയാളോട് സംസാരിച്ചിരുന്നു കുറെ സമയം മുന്നോട്ടു പോയി. അപ്പോഴേക്കും ആ സ്ത്രീ ഡിന്നർ സെറ്റ് ചെയ്തു അവരെ വിളിച്ചു. ഡിന്നർ കഴിച്ചുകൊണ്ടിരുന്നപ്പോ പുതിയ നോവൽ നെ പറ്റിയും അതിലെ psycho മനുഷ്യനെ പറ്റിയും ഒക്കെ ഡിസ്‌കസ് ചെയ്തു. പലതവണ ചോദിച്ചാലോ എന്നോർത്തു മടിച്ചു നിന്നു എങ്കിലും ഒടുവിൽ അവൾ  എന്തും വരട്ടേ എന്ന് കരുതി രേഷ്മ പറഞ്ഞ കാര്യം അയാളോട് ചോദിച്ചു. അയാൾ അവളെ ഒന്ന് നോക്കി. എന്നിട്ടു ഡിന്നർ ടേബിൾ ന്റെ എതിർ സൈഡ് ഇൽ ഉള്ള ഒരു വിൻഡോ ചൂണ്ടി പറഞ്ഞു  “അവിടെ ഒരു മതിൽ വ്യതാസത്തിൽ അയാൾ ഉണ്ട്,  ഇന്നു വരെ എന്നോട് നേരിട്ടു ഒന്നും ചെയ്തിട്ടില്ല. എങ്കിലും ചിലപ്പോ ഉള്ള നോട്ടവും മറ്റും ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട് പക്ഷേ ഞാൻ അതു കാര്യമാക്കാറില്ല. ” അവൾ അത്ഭുതത്തോടെ dark curtains ഇട്ടു മറച്ച ആ വലിയ വിൻഡോസ്‌ നോക്കി നിന്നു. “ദാ വന്നു അമ്മേ ” പെട്ടെന്ന് അയാൾ അല്പം സൗണ്ട് ഉയർത്തി പറഞ്ഞപ്പോ അവൾ ഒന്ന് ഞെട്ടി. ആരും വിളിക്കുന്നതായി ഞാൻ കേട്ടില്ലല്ലോ അവൾ സംശയത്തോടെ അയാളെ നോക്കി. “അമ്മ എന്നേ ഇടയ്ക്ക് ഇടയ്ക്ക് വിളിച്ചു കൊണ്ടേ ഇരിക്കും. ഞാൻ അടുത്ത് ചെന്ന് രണ്ട് വാക്ക് സംസാരിച്ചു വേഗം വരാമേ” പറഞ്ഞു തീർന്നതും അയാൾ അകത്തെ മുറിയിലേക്കു വേഗത്തിൽ നടന്നു കേറി. അവൾ അപ്പോ ആണ് സമയം നോക്കിയേ. 7:30 pm. നല്ല മഴ ഉണ്ട്‌ പുറത്ത്. വീട്ടിൽ കൊണ്ടാക്കാൻ കാറും ഡ്രൈവർനേം അറേഞ്ച് ചെയ്യാം എന്ന് അയാൾ പറഞ്ഞിരുന്നു അതു ഓർത്തപ്പോൾ കുറച്ചു ആശ്വാസം. അയാൾ തിരിച്ചു എത്തിയാൽ ഉടനെ പോകണം. ഒരുപാടു ലേറ്റ് ആയി.  രേഷ്മ യുടെ മിസ്സ്‌ കാൾ ഉണ്ട്. വേഗം അവളെ ഒന്ന് വിളിക്കാം.

അവൾ ഫോൺ എടുത്ത് കുറച്ചു മാറി ഒതുങ്ങി നിന്നു. കാൾ വേഗം അവസാനിപ്പിച്ചു തിരിഞ്ഞു നോക്കിയപ്പോ അവൾ ഭിത്തിയിൽ ഒരു photo മറിച് ഹാങ്ങ്‌ ചെയ്തേക്കുന്നെ കണ്ടു. കൗതുകം തോന്നിയിട്ടു അതൊന്ന് തിരിച്ഛ് നോക്കിയപ്പോ അവൾ ഞെട്ടി. സഹീർ ന്റെ അമ്മ യുടെ photo അതിൽ ഒരു മാല ചാർത്തിയിരിക്കുന്നു. അവൾ ഷോക്ക്ഡ് ആയി ഒന്ന് പിന്നോട്ട് വേച്ചു പോയി. ഹാൾ ഇൽ വച്ചിരിക്കുന്ന ഫാമിലി photo യിൽ കണ്ട അതേ അമ്മ. നല്ല ഐശ്വര്യമുള്ള  മുഖം പക്ഷേ അപ്പൊ റൂമിൽ അയാൾ സംസാരിക്കുന്നത് ആരോടാണ്? ? വേഗം അവൾ ഡിന്നർ റൂമിൽ കണ്ട ആ വലിയ windo യെ പറ്റി ഓർത്തു

അവളെ അങ്ങോട്ടു പോയി പതുക്കെ ആ curtain മാറ്റി ജനൽ പാളിയുടെ ഇടയിലൂടെ ഒന്ന് നോക്കി. പേടി കൊണ്ട് അവളുടെ കൈ വിറയ്ക്കുന്നത് അവൾ അറിയുന്നുണ്ടാരുന്നു. അവിടെ അവൾ expect ചെയ്തത് അയാളുടെ കഥയിലെ ഇരുനില്ല ബംഗ്ലാവ്‌ അതിൽ തനിയെ താമസിക്കുന്ന ഒരു മധ്യ വയസ്കൻ. രാത്രിയിൽ പലപ്പോഴും കേൾക്കുന്ന ആരെയും പേടിപ്പിക്കുന്ന അപശബ്ദങ്ങൾ. അങ്ങനെ കേൾക്കുന്ന രാത്രികളിൽ അവിടുത്തെ കുറ്റൻ നായ നിർത്താതെ കുരയ്ക്കും. പിന്നെ അടുത്ത ഏതെങ്കിലും ഒരു രാവിലെ തൊട്ടടുത്ത കായലിൽ ഏതേലും അജ്ഞാത പ്രേതം അടിയും.  കുറെ തവണ പോലീസ് ഇൽ അറിയിച്ചിട്ടും ഇതുവരെ അയാളെഒന്നും ചെയ്തു കണ്ടില്ല. അതാണ് സഹീർ എഴുതിലൂടെ ലോകത്തിനു മുന്നിൽ അയാളെ കൊണ്ടുവരാൻ ശ്രമിച്ചത്‌ അത്രേ. പക്ഷെ ജനൽ പാളിയിലൂടെ അവൾ കണ്ട ആ കാഴ്ച അവളെ സ്ഥബ്ധ ആക്കികളഞ്ഞു. പുറത്തു മഴ കാഴ്ച്ച മങ്ങിക്കുന്നുണ്ട് എങ്കിൽ പോലും പുറത്തെ ചെറിയ ബൾബ്‌ ന്റെ വെളിച്ചത്തിൽ അവൾ കണ്ടു, പൊട്ടിപൊളിഞ്ഞു കിടക്കുന്ന ഒരു പഴയ കേട്ടിടത്തിന്റെ അവശേഷിപ്പ് അല്ലാതെ വേറേ ഒന്നും ഇല്ലാ. അവൾക്കു തലയിൽ രക്ത ഓട്ടം ഇല്ലാത്ത പോലെ ആകെ തളർന്നു പോന്ന പോലെ തോന്നി. വീഴാതെ ഇരിക്കാൻ പതിയെ അവിടെ ഉണ്ടാരുന്ന ഒരു കസേരയിൽ ഇരുന്നു. Hallway യിൽ അയാളുടെ കാലനക്കം കേൾക്കാം. ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ അവൾ അയാളെ നോക്കി പറഞ്ഞു “ ഞാൻ പോകുവാണ് ഡ്രൈവവർ ചേട്ടനോട് ഒന്ന് പറയുമോ”. 

അയാളുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു. അതു പുച്ഛം നിറഞ്ഞതാണോ എന്ന് അവൾക്കു തോന്നി. “ഡ്രൈവർ പോയല്ലോ, സാവിത്രി ചേച്ചിയും പോയി,  ഡിന്നർ വിളമ്പി വച്ചു കഴിഞ്ഞാൽ ചേച്ചിയും അയാളും പോകും”.  അവൾക്കു ശ്വാസം തൊണ്ടകുഴിയിൽ തടയുന്ന പോലെ. “ ഞാൻ uber വിളിക്കാം എനിക്കു പോണം. I want to go home!” avalde സ്വരം പതറുന്നുണ്ടാരുന്നു. പുഞ്ചിരി മായാത്ത മുഖവുമായി അയാൾ പതുക്കെ അവളുടെ അടുത്തേയ്ക്ക് വന്നു. അവളെ നന്നായി വിറയ്ക്കുന്നുണ്ടാരുന്നു. അവളുടെ കാതിന്റെ അടുത്ത് എത്തി അയാൾ whisper ചെയ്തു, “WHAT HOME? ??” 

The end.

- Julia





Sunday, February 19, 2023

രാജ്കോട്ട്‌ എന്ന സംസ്ഥാനം ഉണ്ടായ കഥ

ഒരു ദിവസം ജോലി ഒക്കെ മാറ്റിവെച്ചു എൻ്റെ ഓഫീസ്നിന്ന് ഞാ നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നു .ട്രെയിനിന്റെ പേര് okka Express എന്നാണ് . ഞാ തമാശക്ക്എന്റെ കൂടെ വർക്ക് ചെയ്യുന്നവരോട് ചോയ്ക്കുന്നു  okkaഎന്ന പുള്ളി വല്ല രാഷ്ട്രീയനേതാവും ആണോ ആവോഅല്ലെങ്കി അതേതാണാവോ രാജ്യം ? പുറകി ഇരുന്നുഎൻ്റെ സുഹൃത്ത് ജികെ പഠിക്കാതെ  ട്രെയി ബുക്ക്ചെയ്യാ എന്നെ ഓർമിപ്പിച്ചത് കൊണ്ട്  ട്രെയി ബുക്ക്ചെയ്തു ഞാ ബാക്കി ജോലി തിരക്കിലേക്ക് തിരിയുന്നു . കമ്പ്യൂട്ട സ്ക്രീനി തെളിഞ്ഞ ബുക്കിങ് കംഫർമേഷഞാ ഏറെ നേരം നോക്കി നിന്നു . ഒരുപാടു പേരോട്പറയാ പോകുന്നഎന്നെ ഒരുപാടു കാര്യങ്ങ ഒറ്റ ദിവസം കൊണ്ട് പഠിപ്പിച്ച   crash course ഇന് enroll ചെയ്യുക ആണ് അന്ന് ചെയ്തതു  എന്ന് എന്റെ വന്യസ്വപ്നങ്ങളി പോലുംതോന്നിയിരുന്നില്ല  . 

യാത്ര ചെയ്യേണ്ടുന്ന ദിവസം എത്തിയിരിക്കുന്നുകഴിഞ്ഞഒരു ആഴ്ചയായി ഓഫീസി തന്നെ ആണ് ഉറക്കം എന്ന്തന്നെ പറയാം . അത്ര തിരക്കുള്ള സമയത് എന്റെ ചേട്ടന്റെകല്യാണം പ്രമാണിച്ചുള്ള പോക്കാണ്മാറ്റി നിർത്തുവാകഴിയുമരുന്നില്ലപെട്ടിയും കിടക്കയും ഒക്കെ എടുത്തുഓഫീസി വന്നിരുന്നു പണിയെടുക്കുന്ന എന്നെ കണ്ടഎന്റെ മാനേജ രാജേഷിന് വാത്സല്യം തോന്നി എന്റെ കൂടെവർക്ക് ചെയ്യുന്ന സഞ്ജയോട് എന്നെ കൊണ്ട് പോയി വിടാപറയുന്നു . സഞ്ജയ് തല കുലുക്കി സമ്മതിച്ചുഅന്നത്തെദിവസം ഒന്നും കഴിക്കാതെ ഇരുന്ന ഞാ mumbai യുടെസ്വന്തം കപ്പപുഴുക്കായ vadaa paav ഒക്കെ വാങ്ങി , കൈയിPS ILOVE YOU എന്ന ഒരു ബുക്ക് ഒക്കെ സെറ്റ് ചെയ്തുതീവണ്ടി കാത്തിരിക്കുന്നു .

 

9 :30 ആണ് വണ്ടി സമയം . പക്ഷെ ദേ ട്രെയി 9 :00 മണിആയപ്പോഴേക്കും എത്തിയിരിക്കുന്നു . IRCTC മെച്ചപ്പെട്ടല്ലോഭഗവാനെ എന്ന് ഞാ അത്ഭുദപ്പെട്ടുബുക്ക് ചെയ്തബോഗിയിലെ 72 സീറ്റ് ലക്ഷ്യം വെച്ച് ഞാ നടന്നു . Sanjay യോട് ബൈ പറഞ്ഞു ഞാ കിടന്നു പുസ്ഥകം വായിക്കാതുടർന്നുകാത്തിരിക്കുന്നകസിൻസ് ആൻഡ് നല്ല food - ഇത് സമ്മാനിച്ച ഒരു കുളിർമയി ഒരാഴ്ചത്തെ ഉറക്കച്ചടവുംകൂടി ആയപ്പോ ഞാ കോമ ലെവലി ഉറങ്ങാ  തുടങ്ങി

 

പിറ്റേന്ന് ആയി സമയം എന്ന് സ്വയം ഞാ അറിഞ്ഞത് TTR വന്നു എന്നെ വിളിച്ചുണർത്തുമ്പോ ആണ് . ഒരു നിമിഷംഅയാളി നിന്ന് കടം എടുത്തു ഞാ ആലോചിച്ചു .സാധാരണ നാട്ടിലേക്കു അടുക്കുമ്പോ ചൂട് കൂടുകആണല്ലോ വേണ്ടത് . ഇതെന്താണ് ഇപ്പൊ  മാർച്ചി ഇത്രതണുപ്പ് തോന്നാ . അതിനുത്തരം എന്റെ മനസ്സ് കേട്ടപോലെTTR പറഞ്ഞു .

 

"aap neeche utharoo " !! മനസിലായില്ലേ...താഴ്ന്നോട്ടിറങ്ങാ .. അയാ എന്നെ നോക്കുന്നു എന്റെടിക്കറ്റിലേക്കു നോക്കുന്നുവ്യക്തമായി ഒരു സീറ്റി  ഇരുത്തിഎനിക്ക് മനസിലാക്കി തരുന്നു ... നിങ്ങ സഞ്ചരിക്കുന്നട്രെയി എറണാകുളം നിന്ന് ഓഖ പോകുന്ന ട്രെയി ആണ് . നിങ്ങ പോകേണ്ടിയിരുന്ന ട്രെയി ഓഖ മുതഎറണാകുളം പോകുന്ന ട്രെയി ആണ്ഇനി ജീവിതത്തിഇതി കൂടീതൊന്നും വര ഇല്ല എന്ന് ഞാ തിരിച്ചറിഞ്ഞു.

 

അച്ഛ 'അമ്മ മാറി മാറി വിളിക്കുന്നു - എവിടെ എത്തിഎന്നും ചോതിച്ചു . - ട്രെയിനി ബുദ്ധിമുട്ടൊന്നും ഇല്ലല്ലോഎന്നും ചോതിച്ചു മുംബൈ ഫ്രണ്ട് വിളിക്കുന്നു.. ഇതിന്റെഇടയി ഇരുന്നു ഞാ ചിന്തിക്കണം  ഇനി എന്ത് ചെയ്യണംഎന്ന് . രാജ്കോട്ട് എന്ന സ്ഥാലത്തിറങ്ങി . എണാകുളംസൗത്ത് റെയിൽവേ സ്റ്റേഷനി ബിക്കിനി ഇട്ടു ഞാഇറങ്ങിയാ എങ്ങനെ ആളുക എന്നെ തുറിച്ചുനോക്കുമോ അതുപോലെ വെറും ജീൻസും ടോപ്ഉം ഇട്ടഎന്നെ അവിടുത്തെ ആളുക തുറിച്ചു നോക്കുന്നതായിതോന്നി.  കത്തി വെള്ളിയുടെ ഉരുണ്ട കടുക്ക ഒക്കെ ഇട്ടുകുന്ദംകാലി ഇരിക്കുന്ന കുറേ ആളുക . പണ്ട്ദൂരദർശനി വന്ന rashtreeya shiksha abhyante പരസ്യംഓർമിപ്പിക്കുമാ അവ ഇങ്ങനെ എന്നെ കണ്ണ് കൊണ്ട്സ്റ്റേഷന് അപ്പുറത്തു വരെ കൊണ്ട് വിട്ടു.

 

ഞാ സ്റ്റേഷ മാസ്റ്റർനെ ലക്ഷ്യം വെച്ച് നടന്നു . ഒറ്റശ്വാസത്തി ഞാ എന്റെ പ്രശ്നങ്ങ പുള്ളിയെ കണ്ടതുംപറയാ തുടങ്ങി . കഥയുടെ പ്രസക്തഭാഗങ്ങളി പോലുംഒരു കുലുക്കവും  ഇല്ലാതെ ഇരുന്ന അങ്ങേരോട് ഞാ mandatory ചോദ്യം ചോദിച്ചു - ഇംഗ്ലീഷ്??? ഇല്ല എന്ന്തലയാട്ടിയ പുള്ളിയോട് ഇനി എന്റെ പ്രശ്നം പറയാ എന്ത്ചെയ്യുംഎന്നാലോചിച്ചു നിൽക്കേ -ഇംഗ്ലീഷ് ഗുജറാത്തി ഹിന്ദിഎല്ലാം അറിയുന്ന എന്റെ പ്രായം ഉള്ള ഒരു പയ്യനെ ഞാനിമിഷനേരം കൊണ്ട് റിക്രൂട്ടിട് ചെയ്തു . ഇത്തവണപ്രസക്റാഭാഗങ്ങ കേട്ടപ്പോ പുള്ളി കസേരയി നിന്നുംചാടി ഇറങ്ങി . എനിക്ക് ഇരിക്കാ സ്ഥലവും കുടിക്കാവെള്ളവും ഒക്കെ തന്നു . പയ്യെ അയാ തന്നെ കമ്പ്യൂട്ടറിലോഗി ചെയ്തു എനിക്ക് പുള്ളീടെ കെയ ഓഫി തന്നെടിക്കറ്റ് ബുക്ക് ചെയ്തു തരുകയും അദ്ദേഹം അടുത്തഅറിയുന്ന അഹമ്മദാബാദ് വർക്ക് ചെയ്യുന്ന ഒരു ഡോക്ടcouple നെ പരിചയപ്പെടുത്തി തരുകയും ചെയ്തു .

 

 

സംഭാഷണങ്ങൾക്കിടയി ടി ടി  പറഞ്ഞ ഒരു കാര്യം എന്റെശ്രദ്ധയി പെട്ടു . അഹമ്മദാബാദ് ഒരു 4 മണിക്കൂ മുൻപ്കഴിഞ്ഞു എന്ന്എൻറെ ബേസ്ഡ് ഫ്രണ്ട് snigdhaഅഹമ്മദാബാദ് ഉണ്ട്ഞാ അവളെ വിളിച്ചു കാര്യംപറഞ്ഞു.  കിളി പോയി ഇരിക്കുന്ന എനിക്ക് ക്വിന്റകണക്കിന് മോട്ടിവേഷ തന്നു എന്നെ ഒന്ന് cheer up ആക്കിഞാ അഹേമേദാബാദ് പോകുവാ തീരുമാനിച്ചു . Snigdhaഎനിക്ക് അഹമ്മദാബാദ് വന്നു തിരിച്ചു നാട്ടി പോകുവാഉള്ള flight ടിക്കറ്റ് സെറ്റ് ആകും .

 

അഹേമേദാബാദ് ഇറങ്ങിയ നിമിഷം ക്വിന്റ കണക്കിന്മോട്ടിവേഷ തന്ന snigdha അഞ്ചാറു തെറികളുമായിഎനിക്ക് ഫ്ലൈറ്റ് ടിക്കറ്റ് കൈമാറി .

 

അവിടെ നിന്ന് രാത്രി ഞാ തിരിച്ചു മുംബൈയി എത്തിഒരു ദിവസത്തെ യാത്രയി കുറെ പാഠങ്ങൾക്കു  ശേഷംഎങ്ങും എത്തിച്ചേരാതെ ഞാ തുടങ്ങിയിടത്തു നിന്ന് തന്നെതിരിച്ചെത്തി . ഞാ ശ്വസിച്ച വായു ഉള്ള മണ്ണ്ആയതിനാലാവാം ഞാ കൈയി ഉള്ള പേപ്പ എല്ലാംചേർത്തുപിടിച്ചു ഞാ ആവോളം പൊട്ടിക്കരഞ്ഞു പോയിഅത് തന്ന ആശ്വാസവും ഊർജ്ജവും  ചെറുതല്ല താനും .

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ശേഷംപരീക്ഷണങ്ങ അവസാനിക്കുന്നില്ല . അച്ഛ എന്നെവിളിക്കാ ആലുവ റെയിൽവേ സ്റ്റേഷനി എത്തീരുന്നുഞാ ഉള്ളത് എയർപോർട്ടിലും .അവസാനം ഒരു ഓട്ടോവിളിച്ചു   ആലുവ സ്റ്റേഷനി എത്തി പൊട്ടിപൊളിഞ്ഞ ഒരുസൈഡ് ഗേറ്റിലൂടെ അച്ഛന്റെ അടുത്തെത്തുമ്പോ എന്താണ്നടന്നത് എന്ന് സംഗ്രഹിക്കാ പാട് പെടുക ആരുന്നു ഞാ .

 

അവധി കഴിഞ്ഞു തിരിച്ചു മുംബൈ യി വരുമ്പോതെല്ലൊരു ജാള്യതയോടു കൂടി അകത്തേക്ക് കിടന്ന എന്നെഎല്ലാരിമം എണീറ്റ് നിന്ന് കൈ അടിച്ചു സ്വീകരിച്ചു . എന്നെകളിയാക്കുക ആണോ എന്നെ സംശയിച്ചു നിന്ന എന്റെഅടുത്തേക്ക് എന്റെ മാനേജ രാജേഷ് വന്നു ഒരു പാർക്കപേന തന്നു കൊണ്ട് പറഞ്ഞു .ഒരു വല്യ റിസ്കി നിന്നുംആരുടെയോ സഹായം ആവശ്യപ്പെടാതെ നിസ്സഹായമായിഇരുന്നു കരയാതെ ജീവിതം കൈയി പിടിച്ചുവന്നതിനാലാണ് എന്റെ അഭനന്ദനം  അത്രേ.

 

നമ്മ ഉടമസ്തം പറയാ നാണിക്കുന്ന എത്രയോസംഭവങ്ങ ആണല്ലേ ആളുക പ്രചോദനങ്ങ ആയിഎടുക്കുന്നത് . ബൈ ദി ബൈ  വരുന്ന മാർച്ച് 24 നമ്മരാജ്കോട്ട് ജയന്തി ആഘോഷിക്കുന്നത് .അന്നാണ് ഭാഗ്യഎന്ന ഞാ രാജ്കോട്ട് എന്ന സംസ്ഥാനം കണ്ടുപിടിച്ചത്എന്നാണ് എല്ലാരും പറയുന്നത് .

[വരാ ഇരിക്കുന്ന PSC പരീക്ഷക്ക് വേണ്ടി സമർപ്പിക്കുന്നത് ]

 

Bhagya Kunjuraman












💕Valentine’s Day Celebration - Feb 15, 8 PM IST

IMPORTANT DISCLAIMER We will be writing letters, dedicating songs, and highlighting members throughout the event. If you do not wish to part...