Monday, December 11, 2023

സീക്രട്ട് സാന്റാ powered by ജീരകമിഠായികൾ

2023  ക്രിസ്മസിന്, ലോകപ്രശസ്തമായ രഹസ്യ സാന്താ (Secret Santa)ഗെയിം ജീരകമിഠായികൾ  ക്ലബ്ബിൽ ഒരുക്കാൻ നമ്മൾ തീരുമാനിച്ചിരിക്കുന്നൂ . Secret Santa ഒരു ക്രിസ്മസ് പാരമ്പര്യമാണ്.  ചങ്ങാതിമാരുടെയോ കുടുംബാംഗങ്ങളുടെയോ സഹപ്രവർത്തകരുടെയോ കൂട്ടായ്മകളിലെ  അംഗങ്ങൾ നറുക്കെടുപ്പിലൂടെ മറ്റൊരാളെ തിരഞ്ഞെടുക്കുന്നു. തിരഞ്ഞെടുക്കപ്പെട്ടയാൾ Secret Friendഉം തിരഞ്ഞെടുത്തയാൾ Secret Santaഉം ആകുന്നു. Secret Santa Secret friendന് സന്ദേശങ്ങളോ സമ്മാനങ്ങളോ അയയ്‌ക്കേണ്ടതുണ്ട്. സന്ദേശങ്ങൾ ലഭിച്ച ശേഷം, Secret Friend  അവരുടെ Secret Santa ആരാണെന്ന് ഊഹിക്കേണ്ടതുണ്ട്. സമ്മാനവും സന്ദേശങ്ങളും സ്വീകരിക്കുന്നത് പോലെ തന്നെ Secret Santa ആരാണെന്ന് ഊഹിക്കുന്നതും രസത്തിന്റെ ഭാഗമാകുന്ന ഒരു ഹോളിഡേ ക്ലാസിക് ഗെയിം  ആണ് Secret Santa.

ചുവടെ കൊടുത്തിരിക്കുന്നത് പോലെയാണ്  നമ്മളുടെ ക്ലബിൽ  Secret Santa അരങ്ങേറേണ്ടത്ത്.

1. പങ്കെടുക്കുന്ന എല്ലാവരുടെയും ഒരു ലിസ്റ്റ് സംഘാടകർ തയ്യാറാക്കിയിട്ടുണ്ട്, ഓരോ പേരിനും ഒരു നമ്പർ കൊടുത്തിട്ടുണ്ട് .

2. ഓരോ മെമ്പറും അവർ ആഗ്രഹിക്കുന്ന ഒരു  നമ്പർ തിരഞ്ഞെടുക്കണം.

3. ആ നമ്പറിനെതിരായ പേര് അവരുടെ Secret Friend ആയിരിക്കും.

4. ഡിസംബർ 18  മുതൽ ഡിസംബർ 22  വരെ, നിങ്ങളുടെ Secret Friendനായി 5 സന്ദേശങ്ങൾ എഴുതുകയും  അത് സംഘാടകർക്ക് കൈമാറുകയും വേണം.

5. സംഘാടകർ നിങ്ങളുടെ രഹസ്യ സുഹൃത്തിന് സന്ദേശങ്ങൾ കൈമാറും.

6. ഡിസംബർ 23 -ന് രാത്രി 10:30-ന്, പങ്കെടുക്കുന്ന എല്ലാവർക്കും അവരുടെ Secret Santaയെ ഊഹിക്കാവുന്ന ഒരു ഇവന്റ് നമ്മൾ നടത്താൻ തീരുമാനിച്ചിരിക്കുന്നു .

7. ഡ്യൂ, അന്നമ്മ, ആൽകെമിസ്റ്റ്, ആശാൻ എന്നിവരാണ് സംഘാടകർ. Secret Friendഇനുള്ള സന്ദേശങ്ങൾ സംഘാടകർക്ക് നേരിട്ടോ അഥവാ secret.jeera.2023@gmail.com എന്ന ഈമെയിലിലേക്കോ അയക്കാവുന്നതാണ്.


സീക്രട്ട് സാന്റാ powered by ജീരകമിഠായികൾ 
Co-powered by Dew, Annamma, Alchemist & Jayaram.  


💕Valentine’s Day Celebration - Feb 15, 8 PM IST

IMPORTANT DISCLAIMER We will be writing letters, dedicating songs, and highlighting members throughout the event. If you do not wish to part...