Wednesday, November 15, 2023
Monday, August 21, 2023
കൗതുക വാർത്തകൾ
എഡിറ്റോറിയൽ
ഇത് ജീരകമിട്ടായിലുള്ള മെമ്പേഴ്സിനെ
കോർത്തിണക്കി ഒരുക്കുന്ന കൗതുക വാർത്തയാണ്. ഇവിടെ വായിക്കുന്ന വാർത്തകൾക്കോ, വാർത്തകളിൽ
പറയുന്ന വ്യക്തികൾക്കോ, ഇപ്പോൾ ഇവിടെ ജീവിച്ചിരിക്കുന്നവരുമായി എന്തെങ്കിലും രൂപസാധൃശ്യമോ,
അതുമല്ലെങ്കിൽ ഇത് കേട്ട് ആർകെങ്കിലും, ഇതെന്നെ പറ്റിയാണ്, എന്നെ തന്നെയാണ്, എന്നെ
മാത്രമാണ് ഉദ്ദേശിച്ചത് എന്ന് തോന്നുന്നുണ്ടെകിൽ ഈ ലേഖകനോ ജീരകമിട്ടായിയോ അതിൽ ഉത്തരവാദികളല്ല
എന്നാണ് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഇരിങ്ങാലക്കുട വള്ളംകളി തത്തമ്മ ചുണ്ടൻ ജേതാവ് .
ഇരിങ്ങാലക്കുട: ഇന്നലെ നടന്ന ഇരിങ്ങാലക്കുട വള്ളം കളിയിൽ തത്തമ്മ ചുണ്ടൻ ഒന്നാമനായി. അത്യന്തം ആവേശം നിറഞ്ഞു നിന്ന അവസാന മത്സരത്തിൽ എതിരാളികളെ അസ്വസ്ഥരാക്കിയായിരുന്നു തത്തമ്മ ചുണ്ടന്റെ കിരീട ധാരണം. ഫൈനലിന് മുൻപ് നടന്ന ഹീറ്റ്സിൽ രണ്ടാമതായി ഫിനിഷ് ചെയ്ത തത്തമ്മ ചുണ്ടനെ പക്ഷെ, ഫൈനലിൽ നയിച്ചത് കേരളം എക്കാലവും കണ്ട വല്യ തുഴച്ചിൽകാരൻ ആയിരുന്നു. ബാംഗ്ലൂരിൽ നിന്ന് തുഴച്ചിലിൽ ഉന്നതവിദ്യാഭാസവും, തുടർന്ന് വര്ഷങ്ങളോളം നീണ്ട തന്റെ പ്രവൃത്തി പരിചയവും അതിനുപരി വെള്ളത്തോടുള്ള അടങ്ങാത്ത അഭിവാഞ്ചയുമാണ് അദ്ദേഹത്തെ തത്തമ്മ ചുണ്ടന്റെ അമരത്തെത്തിച്ചത്. ഇരുവശങ്ങളും നിറഞ്ഞു കവിഞ്ഞ ജനമഹാസാഗരത്തെ സാക്ഷിയാക്കി, അനശ്വരനായ ഇന്നസെന്റ് ചേട്ടനെ മനസ്സിൽ ധ്യാനിച്ച്, ടോവിനോയ്ക്ക് കൈ വീശി കാട്ടി, ഉടുമുണ്ടെടുത്തു തലയിൽ ചുറ്റി, ചുണ്ടന്റെ അമരത്തേക്കു ഒരു പൊന്മാനേ പോലെ
പറന്നിറങ്ങുന്പോൾ, അദ്ദേഹത്തെ വരവേറ്റത് ദിഗന്തങ്ങൾ മുഴങ്ങുന്ന കരഘോഷങ്ങളായിരുന്നു. വെള്ളയിൽ കറുത്ത വരകളും അങ്ങിങ്ങായി ചുമന്ന പൂക്കളുമുള്ള ആ നിക്കറും, തലയില്ലെ വട്ടക്കെട്ടും, കറുത്ത് നിറഞ്ഞ താടി രോമങ്ങളുൾക്കു മുകളിലായി, കണ്ണുകളെ മൂടിയ ആ റായ്ബൻ
ഗ്ലാസും എല്ലാം കൂടി, സ്പടികത്തിലെ ആടുതോമയെ ഓര്മിപ്പിച്ചുകൊണ്ടേയിരുന്നു. ഫൈനലിന്റെ ആദ്യ വെടി പൊട്ടിയപ്പോൾ
പിന്നെ ഇരിങ്ങാലക്കുട ദർശിച്ചത്, സമാനതകളില്ലാത്ത പ്രകടനം ആണ്. തന്റെ ഇരുകൈയിലെപത്തു വിരലുകൾക്കിടയിലും, ഓരോ തുഴകൾ പിടിപ്പിച്ചു, എന്തിരൻ സിനിമയിലെ രജനിയെ പോലെ, അസാമാന്യ മെയ്വഴക്കത്തിൽ തുഴയെറിഞ്ഞു, ചുണ്ടനെ ഫിനിഷിങ് ലൈനിലെത്തിച്ചപ്പോൾ, എതിരാളികൾ അസ്വസ്ഥരായി നോക്കി നിൽക്കേണ്ടി വന്നു. ട്രോഫികൾ ഏറ്റുവാങ്ങി, അസൂയ കൊണ്ട് അസ്വസ്ഥരായ, കൈയ്യിൽ കിട്ടിയാൽ ഒന്ന് പെടക്കാം എന്ന മട്ടിൽ നിന്ന
എതിരാളികളെ, തന്റെ തലേന്നത്തെ പീര ഉണങ്ങാത്ത താടിരോമങ്ങളിൽ തടവികൊണ്ടുള്ള അദ്ദേഹത്തിന്റെ നില്പിൽ, പറയാത്ത പറഞ്ഞ ഒരു വാചകമാണ് എല്ലാവരും കേട്ടത്. " ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ്, ഇത് പൊട്ടിച്ചാൽ...." . പിന്നെ ഇരിങ്ങാലക്കുട അക്ഷരാർത്ഥത്തിൽ ഒരു പൂരപ്പറമ്പാകുകയായിരുന്നു.
ജി മു
ജോടോ യാത്രക്ക് വൻപിച്ച വരവേൽപ്..
പെരിന്തൽമണ്ണ: ഒന്നാം ജോടോ യാത്രക്ക് പിന്നാലെ രണ്ടാം ജി മു ജോടോ
യാത്രയും ഭക്ത ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞെന്നാണ് റിപ്പോർട്ട്. പെരിന്തൽമണ്ണയിൽ നിന്നും
പുറപ്പെട്ട കഴിഞ്ഞ വർഷത്തെ യാത്ര, തൃശൂരും, കൊച്ചിയും, കൊല്ലവും കഴിഞ്ഞു തിരുവനന്തപുരത്തിയപ്പോൾ,
താമരപ്പൂവുകൾ കൊണ്ടായിരുന്നു വരവേറ്റത്. യാത്ര
അറബിക്കടലിൽ തട്ടി നിന്നപ്പോൾ ഒന്ന് പകച്ചു പോയ ജാഥാ ക്യാപ്റ്റൻ, തോന്നയ്ക്കൽ എത്തി ഒരു ഭക്തയെയും സന്ദർശിച്ചു അടുത്ത
സ്ഥലങ്ങളിൽ എത്താനുള്ള തൻ്റെ ത്വോര അറിയിച്ചു. തൻ്റെ മുന്പോട്ടുള്ള യാത്രക്ക് തടസം
നിക്കുന്ന അറബിക്കടലിനെ തുറിച്ചു നോക്കി വിഷമിക്കുന്ന ജാഥാ ക്യാപ്റ്റനെ തൻ്റെ വീൽചെയർ
എടുത്തു കൊടുത്താണ് തോന്നയ്ക്കൽ നിവാസി സഹായിച്ചത്. കിട്ടിയ പാതി ആ വീൽച്ചെയറിൽ ചാടി
കേറി ഇരുന്നു തൻ്റെ അടുത്ത ഡെസ്റ്റിനേഷനുകളായ ദുബായ്, ഖത്തർ, ബഹറിൻ എത്താനുള്ള ബീമാനം പിടിക്കാൻ നേരെ എയർപോർട്ടിലേക്ക് വച്ച് പിടിച്ചു. . ഒരു കയ്യിൽ
തോക്കും മറുകയ്യിൽ വീൽ ചെയറിന്റെ സ്റ്റീയറിങ് ആയുള്ള ആ പോക്ക് കാണാൻ ആബാലവൃദ്ധം ജനങ്ങളും
എയർപോർട്ടിൽ തടിച്ചു കൂടിയിരുന്നു. ഹൗഎവെർ, ആദ്യ യാത്രയിലെ എല്ലാ സ്വീകരണങ്ങളും ഏറ്റുവാങ്ങി,
ഹൂസ്റ്റണിൽ സമാപിച്ച ആ യാത്രക്ക് ശേഷം നിരന്തരമായി കാസർത്തുകളൊക്കെ നടത്തിയതിനു ശേഷമാണ്
രണ്ടാം യാത്രക്കുള്ള ശക്തി ഒക്കെ സംഭരിച്ചതു. രണ്ടാം യാത്ര പൊളിയുമെന്നു ദോക്ഷയ്കധ്യുഷ്ട്ക്കൽ
പറഞ്ഞെങ്കിലും വർധിത ഉത്സാഹമാണ് യാത്രയിലുടനീളം
കാണാൻ കഴിഞ്ഞത്. "ഇതിലപ്പറം ചാടി കടന്നവനാണ് ഗീവർഗീസ്" എന്ന തന്റെ
മനസിന്റെ കരുതലാണ് എല്ലാ വിജയത്തിനും കാരണമെന്നു പറഞ്ഞു ജോടോ ക്യാപ്റ്റൻ വിനീതനായെങ്കിലും,
ചെണ്ടു, റീത്തു, ബൊക്കെ ഒക്കെ ആയി ഭക്ത ജനങ്ങൾ അദ്ദേഹത്തെ യാത്രയിലുടനീളം വീർപ്പുമുട്ടിക്കുണ്ടായിരുന്നു.
തന്റെ ഉറ്റ സുഹൃത്തായ ജെയിംസണുമായി ഒരു രഹസ്യ സംവാദത്തിനു കൊച്ചിയിലെത്തിയ ജോടോ ക്യാപ്റ്റനെ,
സകുടുംബം പാതിരാത്രി എത്തി സന്ദർശിച്ച ഭക്ത
ജനങ്ങളുണ്ടെന്നു റിപോർട്ടുകൾ പറയപ്പെടുന്നു. പ്രകൃതി പോലും തിരിഞ്ഞു നിന്ന് പെയ്ത മഴയെ തോൽപ്പിച്ച് ബാംഗ്ലൂരിലെത്തിയ രണ്ടാം
ജോടോ യാത്ര, ഉഷ്ണം ഉഷ്ണേന ശാന്തി എന്ന് പറഞ്ഞു
കർണാടക തുഴയാൻ ചാമ്പ്യന്റെ നേതുത്വത്തിൽ വെള്ളം
കൊണ്ടാണ് വരവേറ്റത്. ഇലക്ട്രോണിക് സിറ്റിയിൽ തുടങ്ങി ഇന്ദിരാ നഗറിൽ വരെ വെള്ളം ഉഴുക്കിയത്
മുൻസിപ്പൽ ടാങ്കിലാരുന്നെന്നാണ് ദൃക്സാക്ഷികൾ അഭിപ്രായ പെട്ടത്.
തിരുവനന്തപുരത്തു നൂറ്റി നാല്പതിനാല് പ്രഖ്യാപിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം താമരക്കുളം ഭാഗങ്ങളിൽ അടിയന്തിര സാഹചര്യത്തിൽ നൂറ്റി നാല്പതിനാല് പ്രഖ്യാപിച്ചിരിക്കുന്നു. ഖത്തറിലെ കുപ്രസിദ്ധനായ ഗായകനും, സർവോപരി ഉദര വ്യായാമത്തിൽ പ്രശസ്തനുമായ ഒരു മുതുക്കൻ ബാലി സന്ദർശിക്കാൻ തീരുമാനിച്ചതിൽ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ഇന്തോനേഷ്യൻ ഗവണ്മെന്റിന്റെ ഇന്റലിജൻസ് വിങ് അയ്യാളുടെ യാത്ര തടയാൻ ശ്രമിച്ചെങ്കിലും, വിമാനത്തെ തിരുവനന്തപുരം വഴി തിരിച്ചു വിടാനും അവിടെ ഇരു ദിവസം പിടിച്ചു നിറുത്താനുമെ
അവർക്കു സാധിച്ചുള്ളൂ. തിരുവനനന്തപുരത്തെ തൻ്റെ സുഹൃത്തിനെ കഷ്ടപ്പെട്ടു കണ്ടുപിടിച്ചു തൻ്റെ ഉദരവ്യായാമത്തിനു വഴി കണ്ടു പിടിക്കണമെന്ന് അഭ്യർത്ഥിച്ച അദ്ദേഹം ഒരു പക്ഷെ തൻ്റെ
ആ സുഹൃത്തിന്റെ തറ വേല മനസിലാക്കി കാണില്ല
എന്ന് വേണം കരുതുവാൻ. തിരുവനന്തപുരം, താമരക്കുളത്തിനു സമീപം താമസിക്കുന്ന തൻ്റെ ഒരു
സുഹൃത്ത് ഓമനിച്ചു വളർത്തുന്ന നാരായണി എന്ന മുയൽ കുഞ്ഞിനെ പിടിച്ചു കറിവച്ചു തരാമെന്നായിരുന്നു ആ തറ വേല. ജീരകമുട്ടായി സീക്രെട് സർവീസ് ഈ പരിപാടി മണത്തറിയുകയും, നാരായണിയുടെ അമ്മയെ വിവരമറിയിക്കുകയും ചെയ്തതിനാൽ, പെട്ടെന്നു പ്രധിരോധ പരിപാടികൾ അസ്സൂത്രണം ചെയ്യാൻ ആ അമ്മക്ക് കഴിഞ്ഞു. ഹൂസ്റ്റണിൽ നിന്നു ഒരു പത്തു തോക്കും, ഡാളസിൽ നിന്നു ഒരു ബുൾഡോഗിനെയും, സെസ്കാച്ചിയോണിലെ ആക്കിറി കളക്ടറിൽ നിന്നും പഴയ റഷ്യൻ നിർമൃത മിസൈലും വെടിക്കോപ്പുകളും രായ്ക്കുരാമാനം എത്തിക്കാൻ ആ അമ്മക്ക് കഴിഞ്ഞു. എന്നാൽ ഇതൊന്നുമല്ല, എഡ്മണ്ടനിൽ നിന്നും ഇറക്കിയ ആറ്റോം ബോംബായിരുന്നു,
കേരള ഗവെർന്മേന്റിനു നൂറ്റി നാല്പതിനാല് പ്രഖ്യാപിക്കാതെ തരമില്ലാതെ വന്നത്,
അതിനു പുറമെ ഈ ഇന്റർനാഷണൽ വെടികോപ്പുകളെ, തുഗ്ഗുകൾ കൊണ്ട് തടുക്കാൻ, വാൻകൂവറിൽ
നിന്നും
തിരുവനന്തപുരത്തേക്ക് തഗ് സ്പെഷ്യലിസ്റ്റിനെ ഇറക്കുകയും ചെയ്തിട്ടണ്ടു എന്നാണു അറിയാൻ കഴിഞ്ഞത്.
മലയാളത്തിന് അഭിമാനം, മലയാളി
കാനഡ ഇമിഗ്രേഷൻ തലപ്പത്തു
എഡ്മണ്ടൻ: കനേഡിയൻ ഇമിഗ്രേഷൻ
ഡിപ്പാർട്മെന്റിന്റെ തലപ്പത്തു ഒരു മലയാളിയെ
പ്രതിഷ്ഠിച്ചു കനേഡിയൻ ഗവെർന്മെന്റ്. വളർന്നു വരുന്ന കുടിയേറ്റ പ്രശനം രൂക്ഷമായ സാഹചര്യത്തിൽ,
വളരെ നീണ്ട പരിശ്രമത്തിലൊടുവിലാണ് ഈ മലയാളിയെ കണ്ടെത്താൻ ഗവണ്മെന്റിനു കഴിഞ്ഞത്. സ്പെഷ്യൽ
ഫോഴ്സിനെ നിയമിച്ചും, അതിർത്തിയിൽ ട്രെഞ്ച് കുഴിച്ചും, സെൻട്രൽ ഡിഫൻസിൻ്റെ അൾട്രാ
മോഡേൺ എക്വിപ്മെന്റ്സും പരീക്ഷിച്ചു നിരാശരായ കനേഡിയൻ ഗോവെന്മേന്റ്, ഈ മലയാളിയെ കണ്ടെടുത്തത്
ജെ എം ഗ്രൂപ്പിൽ നിന്നായിരുന്നു. സൗദിയിൽ പ്രശസ്ത നിലയിൽ സർവീസ് നടത്തിയിരുന്ന ഈ മലയാളി,
കാനഡയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് പ്രശസ്തയായതു
ജെ എമ്മിലൂടെയാണ്. ഒറ്റ പ്രാക്ക് കൊണ്ട് പയറുപോലെ നടന്ന ജീരകമിട്ടയിലെ ഒരു മോഡറേറ്ററെ നാല് ദിവസം കിടപ്പിലാകുന്നതിനു
മുൻപ് തന്നെ ഈ മലയാളി മങ്കയുടെ നാവു പ്രസിദ്ധമായിരുന്നു. എന്നാൽ ഈ സംഭവത്തിന് ശേഷം
ലോകം അവരുടെ അവിശ്വനീയമായ പ്രാക്ക് കഥകളെ കൂടുതൽ അപഗ്രഥിച്ചു തുടങ്ങി. ജർമനിയിൽ നിന്നും
ക്യാനഡയ്ക് കുടിയേറാൻ നിന്ന ഒരു മെമ്പറെ ഇങ്ങനെ
പണ്ടാരമടക്കിയപ്പോഴാണ്, ഇവരുടെ കഴിവിൽ ഗോവെന്മേന്റിനു വിശ്വാസമേറിയതു. ഇങ്ങനെ നിരായുധയായി നിന്നും എല്ലാവരെയും ഒന്നു
അകറ്റി നിറുത്താൻ ഉള്ള ഈ കഴിവ് കനേഡിയൻ ഗവണ്മെന്റ് ഉപയോഗ പെടുത്തിയതിൽ ലോക രാഷ്ട്രങ്ങൾ
അനുമോദനം രേഖപെടുത്തിയിട്ടുമുണ്ട്.
തൃശൂരിൽ ഒരു പ്രതേകതരം ജീവിയെ കണ്ടെത്തി
ത്യശൂർ: തൃശൂർ പട്ടണത്തിനു
സമീപം, ഇന്ത്യയിൽ കൊണ്ടുവരാറില്ലാത്ത ഒരു പ്രത്യേക തരം ജീവിയെ കണ്ടതായി റിപ്പോർട്ട്. തൃശൂർ റൗണ്ടിലുള്ള ഒരു മൊബൈൽ
ഫോൺ പ്രൊഫഷണലിന്റെ അനിതരസാധാരണമായ ഇടപെടലിലാണ് അത് സാധിച്ചത്. ആയതിനാൽ തന്നെ വ്യക്തമായ
വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. എന്നിരുന്നാലും കിട്ടിയ വിവരങ്ങൾ അനുസരിച്ചു ഈ ജീവി
ഒരു പ്രത്യേകതരം സ്വഭാവസവിശേഷതകൾ ഉള്ളതാണ്. ബഹ്റിൻ പോലെയുള്ള മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ
മാത്രം കണ്ടുവരാറുള്ള ഈ ജീവി കേരളത്തിൽ എത്തിയത്
എങ്ങിനെയാണെന്ന് ആ മൊബൈൽ ടെക്കിയുടെ അന്വേഷണത്തിൽ കുറെയൊക്കെ വ്യക്തമായിട്ടുണ്ട്. ബഹറിനിൽ
നിന്നും മധ്യവേനലവധിക്കു നാട്ടിലേക്ക് വന്ന ഒരു സ്കൂൾ കുട്ടിയുടെ ശ്രദ്ധയിൽ പെടാതെ
ബാഗിലോ ജാക്കറ്റിലോ അള്ളിപിടിച്ചിരുന്നു, ഡൽഹി
വഴിയാവണം തൃശൂരിലെത്തിയത് എന്ന് സംശയിക്കുന്നു.
മൊബയിലിൽ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് പ്രോഗ്രാം ഡീകോഡ് ചെയ്യുമ്പോൾ ഒരു പ്രത്യേകതരം
സൈക്കിക് വൈബ്രേഷൻ ഉണ്ടായപ്പോഴാണ് ഗൂഗിൾ മാപ്സിന്റെ സഹായത്താൽ ഈ ജീവിയെ കണ്ടെത്താൻ
കഴിഞ്ഞെന്നു ടെക്കി അവകാശപെടുന്നുണ്ട്. കണ്ടെത്തിയ സ്ഥലം വെളിപ്പെടുത്താത്ത ടെക്കി
പക്ഷെ ജീവിയെ പറ്റി പറയുന്നത് ഇങ്ങനെയാണ്. നീലയും പച്ചയും കലർന്ന ഒരുപ്രത്യേകതരം നിറത്തിലുള്ള
ഈ ജിവി, ഒരു ചക്കരയും കെട്ടിപ്പിടിച്ചു നിൽക്കുന്നതായാണ് ശ്രദ്ധയിൽ പെട്ടത്. ഒറ്റ നോട്ടത്തിൽ
ചക്കരയാണെന്നു തോന്നുമെങ്കിലും അത് തൃശൂർ എറണാകുളം ഭാഗത്തു കാണപ്പെടുന്ന തരം ചക്കരയല്ല.
കേരളത്തിന്റെ വടക്കേ അറ്റത്തു, തിരൂർ, പരപ്പനങ്ങാടി തുടങ്ങിയ സ്ഥലങ്ങളിൽ മാത്രം കാണപ്പെടുന്ന ഈ ചക്കര തൃശൂർ എങ്ങിനെ എത്തി
പെട്ടു എന്നത്തിലും വ്യക്തതയില്ല. ടെക്കി തൻ്റെ സോഡാ പോലത്തെ ഗ്ളാസ് ഒന്ന് ഉറപ്പിച്ചു
നോക്കിയപ്പോഴാണ്, ആ ജീവി ചുമ്മാ കെട്ടിപിടിക്കുകയല്ല, ആ ചക്കര, തൻ്റെ മുൻഭാഗത്തെ ശക്തമായ പല്ലു കൊണ്ട് കടിച്ചു പറിക്കുകയാണെന്ന് മനസ്സിലായത്. തൻ്റെ പഴയ യക്ഷി കഥകളെ ഓർമിച്ചത് കൊണ്ട്, ടെക്കിയുടെ ഉള്ളിൽ നിന്നു
പെട്ടന്ന് വന്ന ഒരലർച്ചയിൽ ആ ജീവി ചക്കരെയെ
വിട്ടു കുതിച്ചു ചാടി കുന്നംകുളം ഭാഗം ലക്ഷ്യമാക്കി ഓടിമറഞ്ഞു. ഗൂഗിൾ ട്രാക്കിൽ പെട്ടത്
കൊണ്ട് ജീവിയെ ഉടനെ കണ്ടെത്താമെന്നു ടെക്കി അവകാശപ്പെടുന്നുണ്ട്.
ഏഷ്യ പസഫിക് (APAC ) കർഷക പുങ്കവൻ അവാർഡ്
നേടി ന്യൂസിലാൻഡ്
മലയാളി
ന്യൂസിലാൻഡ്: ഏഷ്യ പസഫിക് റീജിയനിലുള്ള എല്ലാ രാജ്യങ്ങളും സംയുക്തമായി
നടത്തുന്ന കർഷക പുങ്കവൻ അവാർഡ് ഇത്തവണ കരസ്ഥമാക്കി ഒരു മലയാളി. ഈ അവാർഡ് കഴിഞ്ഞ കുറെ
വര്ഷങ്ങളായി കരസ്ഥമാക്കിയിരുന്നത് മെൽബൺ മലയാളിയായ ഒരു കർഷക പുങ്കിയായിരുന്നു. ഹിമാലയ സാനുക്കളിൽ
പോയി ഒരു പ്രത്യേക തരം ഇലച്ചെടികൾ കൊണ്ടുവന്നു കേരളത്തിൽ ഇലകൃഷിയെ പോഷിപ്പിച്ച തൻ്റെ മുത്തച്ഛൻറെ പാരമ്പര്യം കാത്തു സൂക്ഷിക്കാൻ
വേണ്ടി, ഒരു തൂമ്പയുമായി ഇറങ്ങി മെൽബണിൽ കാടെല്ലാം വെട്ടിത്തെളിച്ചു, മണ്ണിനോട് മല്ലടിച്ചു
നേടിയ വിജയങ്ങളായിരുന്നു, ഇത്രയും കാലം ആ മങ്കയെ മുന്നിലെത്തിച്ചിരുന്നത്. എന്നാൽ ഈ
വര്ഷം ഈ മങ്കയ്ക്കു തുടക്കം മുതൽ കാര്യങ്ങൾ അത്ര സുഖകരമല്ലായിരുന്നു. അത്യാധുനിക മെഷീനറികളുടെ സഹായത്താൽ തൻ്റെ അരഏക്കറോളം വരുന്ന
സ്ഥലത്തു പൊന്നു വിളയിച്ചിട്ടും, മെൽബൺ മങ്കയെ
വെട്ടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഈ വര്ഷം
തുടങ്ങിയ കോഴി കൃഷി വമ്പൻ വിജയമായതോടെ, ഇത്തവണത്തെ പുങ്കവൻ അവാർഡ് അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു.
തൻ്റെ പല തരത്തിലും, കളറിലുകളിമുള്ള, ശരിക്കും പറഞ്ഞാൽ, മഞ്ഞ, പച്ച, നീല, ചുവപ്പു എന്നല്ല മഴവില്ലഴകിലും നിറഞ്ഞു നിന്ന തൻ്റെ കോഴി പടയെ നിരത്തി
നിറുത്തിയപ്പോൾ അവ്വർഡ് കമ്മറ്റി മാത്രമല്ല,
സാക്ഷാൽ മെൽബൺ മങ്കയും അന്തം വിട്ടു കുന്തം
വിഴുങ്ങി നിന്നു പോയി. തനിക്കു ഇത്തവണ പിടിച്ചു നിക്കാനാവില്ല എന്നുറപ്പാക്കിയ മങ്ക,
ഒരട്ടിമറിക്കു ശ്രമിച്ചിരുന്നു, എന്ന് ഒരു കിംവദന്തിയും പരക്കുന്നുണ്ട്. മങ്ക സാൻഡിയാഗോയിലുള്ള തൻ്റെ സുഹൃത്തിനെ, അവരുടെ സഹോദരിയെ സന്ദര്ശിക്കാനെന്ന
വ്യാജേന ന്യൂസിലണ്ടിൽ എത്തിച്ചെങ്കിലും, പുങ്കവന്റെ മീശപിരിയിൽ പതറി ഇന്നും ചെയ്യാനാവാതെ
തിരിച്ചു പോകേണ്ടിവന്നു. എന്നിരുന്നാലും പുങ്കവന്റെ
പറമ്പിൽ നിന്നും ചൂണ്ടിയ മലേഷ്യൻ മത്തങ്ങാ സാന്റിയാഗോയിൽ എത്തിച്ചു എരിശ്ശേരി വച്ച്
രണ്ടു ദിവസം കഴിച്ചെന്നാണ് അമേരിക്കൻ ടാബ്ലോയിഡുകൾ റിപ്പോർട്ട് ചെയ്യുന്നത്.
ജി മു സീക്രെട് സൊസൈറ്റിയുടെ തൊപ്പിയിൽ ഒരു പൊൻതൂവൽകൂടി
കൊച്ചിൻ: കഴിഞ്ഞ രണ്ടു വർഷത്തിലധികമായി
വളരെ പ്രശംസനീയമായ നിലയിൽ സേവനമനുഷ്ഠിക്കുന്ന ജി മു സീക്രെട് സർവീസിന് മറ്റൊരു വിജയം കൂടി. കേരളം കടന്നു, ദുബായ്, ഖത്തർ,
ബഹറിൻ, ജോർജിയ എന്ന് വേണ്ട ഈസ്റ്റേൺ ഏഷ്യ മുഴുവൻ ഉൾപ്പെട്ടിരുന്ന, ഈ ഇന്റർനാഷണൽ പ്രോജക്ടിന്
ഓപ്പറേഷൻ അൽ കേരള എന്നായിരുന്നു ജി മു ടീം പേര് നൽകിയിരുന്നത്. ഒരു വർഷത്തിലധികമായി
കേരളം ഉറ്റു നോക്കിയ ഒരു കേസായിരുന്നു, തോന്നയ്ക്കൽ കേസ് എന്നറിപ്പെട്ട ചോക്കലേറ്റ്
കേസ്. ദുബൈയിൽ നിന്നും തിരുവനന്തപുരത്തിന് സമീപമുള്ള തോന്നക്കലിലേക്ക് കൊടുത്തവിട്ട
ലക്ഷങ്ങൾ വിലമതിക്കുന്ന ബെൽജിയൻ ചോക്ലേറ്സ്, കൊച്ചിൻ സ്വദേശിയും ഇന്റർനാഷണൽ ബിസിനസ്
മാഗ്നെറ് എന്നറിയപ്പെടുന്ന വ്യക്തിയുമായ ഒരു മലയാളി, തട്ടിയെടുത്തത് വിവാദമായിരുന്നു.
ചോക്ലേറ്റ് കാത്തിരുന്നു കാലു വയ്യാതായ തോന്നയ്ക്കൽ നിവാസി, വീണ്ടും കാത്തിരിക്കാൻ തയ്യാറായെങ്കിലും, ഇതികർത്താവ്യഥമൂഢരായ ജീരക നിവാസികൾ
ജി മു സീക്രെട് സർവീസിനെ സമീപിക്കുകയായിരുന്നു. കേസിനെ അടിമുടി പഠിച്ച ജി മു സി സ കേരളത്തിൽ
തുടങ്ങി എല്ലാ മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിലും വലവിരിച്ചു. വല ദുബൈയിൽ എത്തിയെന്നറിഞ്ഞ
അൽ കേരള ഖത്തറിലേക്ക് മുങ്ങി. ജി മു സർവീസ് ഖത്തറിലെത്തിയപ്പോൾ, അതിലെ കടന്നു പോയ ജി
മു ജോടോ യാത്രയിൽ കയറി കൂടി പ്രതി ബഹ്റിനെത്തുകയും, അത് വഴി ജോർജിയ, ജോർദാൻ എന്നിവടങ്ങളിലേക്ക്
ഊളിയിടുകയും ചെയ്തു. പ്രതി തലമുടി വശങ്ങൾ പറ്റെ വടിച്ചു, പിൻഭാഗം ഉയർത്തി കെട്ടി, ഓരൊഞ്ഞ
താടിയും പിടിപ്പിച്ചു, ഒരുതരം പ്രച്ഛന്ന വേഷത്തിലായിരുന്നു
ജി മു സി സ യുടെ കണ്ണിൽ പെടാതെ രക്ഷപെട്ടത്. ജി മു സി സ യുടെ വ്യാപ്തി മനസിലാക്കാൻ
പക്ഷെ പ്രതിക്ക് കഴിഞ്ഞില്ല. പ്രതിയുടെ ഓരോ നീക്കങ്ങളും മനസ്സിലാക്കിയ ജി മു സി സ,
നിശബ്ദമായി പിന്തുടര്ന്നുണ്ടായിരുന്നു. താൻ രക്ഷപെട്ടു എന്ന് തെറ്റിദ്ധരിച്ച പ്രതി,
കേരളത്തിലെത്തുകയും ജി മു സി സ വിരിച്ച വലയിൽ വീഴുകയുമായിരുന്നു. മീശ മാധവനിൽ ദിലീപ്
വലയിൽ വീണ അവസ്ഥയിൽ, കാലുകൾ വലയിൽ കുടുങ്ങി,
"ജാങ്കോ , നീയറിഞ്ഞോ? ഞാൻ പെട്ടു " എന്നാണ് പ്രതി പറഞ്ഞത്
എന്നാണ്, ധൃക്സാക്ഷികൾ അവകാശ പെടുന്നത്. പിടികൂടുമ്പോൾ മുടിയൊക്കെ മുറിച്ചു,
താടിയൊക്കെ വടിച്ചു ഒരു പഴുതാര മീശയുമായി കണ്ടാൽ പോലും തിരിച്ചറിയാത്ത അവസ്ഥയിലായിരുന്നു
പ്രതി. തൻ്റെ തിരിച്ചു കിട്ടിയ മുതലുമായി നാട്ടുകാരുമായി സന്തോഷം പങ്കിടുന്ന തിരക്കിലാണ്
തോന്നയ്ക്കൽ നിവാസി.
അമേരിക്കയിലെ
വിലക്കയറ്റത്തിൽ
അന്താരാഷ്ട്ര ബന്ധമെന്ന് സംശയം
ന്യൂയോർക്:
അമേരിക്കൽ അടിക്കടിയുണ്ടാവുന്ന വിലക്കയറ്റത്തിൽ അന്താരാഷ്ട്ര ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി
CH ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സാൻഫ്രാൻസിസ്കോ കേന്ദ്രികരിച്ചു കച്ചവടം ചെയ്യുന്ന
ഒരു മുൻനിര കച്ചവടക്കാരന്റെ പരാതിയിൽമേലാണ് അന്വേഷണം ആരംഭിച്ചത്. ഡേവിഡേട്ടാണ് എന്ന
അപരനാമത്തിൽ അറിയപ്പെടുന്ന ഒരു കനേഡിയൻ നാട്ടു
വൈദ്യന്റെ പ്രയോഗത്തിൽ അയഞ്ഞു പോയ ട്രൗസർ
മാറ്റി പുതിയത് വാങ്ങാൻ പോയ കച്ചവടക്കാരൻ അനുഭവിച്ച വിലക്കയറ്റമാണ് പരാതിക്കാധാരം.
അന്വേഷണം ചെന്നെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളിക്കാന്. ദുബൈയിൽ നിന്ന് തുടങ്ങി അമേരിക്കയിലെ
ന്യൂ ജേഴ്സിയിൽ കേന്ദ്രീകരിച്ചു ഷിപ്പിംഗ് നടത്തുന്ന ഒരു അന്താരാഷ്ട്ര വ്യക്തിയിലേക്കാണ്
അന്വേഷണം കേന്ദ്രികരിക്കുന്നതു. കോവിടിന്റെ മറവിൽ കണ്ടെയ്നറിലെത്തുന്ന സാധനങ്ങളുടെ
വില "തള്ളി" ഉയർത്തി നാട്ടുകാരുടെ
കഞ്ഞിയിൽ പാറ്റ യിടുന്ന നാല്പത്തി നാല് വയസുള്ള ഒരു വ്യക്തിയാണ് നിരീക്ഷണത്തിൽ. നാലു
വർഷത്തോളം നീണ്ട വിദഗ്ദ്ധ പരിശ്രമത്തിൽ മസ്സിലൊക്കെ ഉണ്ടാക്കിയാണ് ഈ തള്ളി ഉയർത്തൽ എന്നതിനാൽ ഇതിനിടയിൽ ലോകത്തെ മാസ്ക്കിലോതുക്കിയ കൊറോണയുടെ ആഭിർഭാവത്തിലും പോലും ആ വ്യക്തിയുടെ കറുത്ത (വെളുത്ത) കൈകൾ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇതിനിടയിൽ ഒരു മാസ്കുമിട്ടു CH ൽ പ്രത്യക്ഷപ്പെട്ട
ആ കശ്മല പൊതുജനം രോഷാകുലരായതിനാൽ അതുമഴിച്ചു ഓടി മറയുകയായിരുന്നു. .
യേശു ക്രിസ്തു
ഹിമാലയത്തിൽ ഉണ്ടെന്നു
എവിടെനിന്നോ
കിട്ടിയ വാർത്ത : ഹിമാലയൻ മലനിരകളിൽ പലസ്ഥലങ്ങളിലും യേശു ക്രിസ്തുവിനെ കണ്ടതായുള്ള
അഭ്യഹം പരക്കുന്നു. പല വേഷങ്ങളിലും പലരൂപത്തിലും
കണ്ടതായി ഗ്രാമവാസികൾ അവകാശപ്പെടുന്നു. ചില ധൃക്സാക്ഷികളുടെ വിവരങ്ങളിൽ ചിലപ്പോൾ
കഴുത പുറത്തും ചിലപ്പോൾ മഞ്ഞിലൂടെ നടക്കുന്നതായും ചില സമയങ്ങളിൽ ഒരു ഫോർഡ് ഇന്ദുഎവെർ
കാറിൽ പാഞ്ഞു വന്നു തട്ടുകടയിൽ നിന്ന് പരിപ്പുവടയും ചായയും കഴിച്ചിട്ട് മറയുന്നതായും പറയപ്പെടുന്നു. പലപ്പോൾ്ഴും ഒരു ശിഷ്യന്റെ സാന്നിധ്യവും
ഉണ്ടാവാറുണ്ടെന്നും, കവിളൊക്കെ ഒട്ടി നക്കൊക്കെ
ചാടിയ ആ ശിഷ്യൻ ഒരു മലയാളിയാണെന്ന സംശയത്തിൽ ചില കുബിദ്ധികൾ ഇതൊരു മലയാളി അട്ടിമറിയാണെന്നും പറയുന്നുമുണ്ട്. ഇതിനു ഉപോൽബലകമായി മറ്റു ചില ആനുകാലിക
സംഭവങ്ങളും അവർ വിവരിക്കുന്നുണ്ട്. അടുത്തായി പെരിയാറിന്റെ കരയിൽ കുറുക്കന്മാർ ഓരിയിടുന്ന
സമയത്തു മലർന്നു കിടന്നു മുരുകനേം ധ്യാനിച്ച് "പറക്കും തളിക" വന്നേ എന്ന്
വിളിച്ചു കരഞ്ഞ ഒരു മൂത്ത മലയാളിയും, പിന്നെ പാതിരാത്രിയിൽ ജപ്പാനിലുള്ള ഭാര്യയെ കാണാനെന്നും
പറഞ്ഞു ഒരു സൈക്കിളുമെടുത്തു നാട്ടുകാരുടെ പട്ടികളെ കിടത്തി ഉറക്കാത്ത ഒരു ശല്യക്കാരനായ വ്യവഹാരിയായ ഒരു കാസർഗോഡ് കാരനേം
ഇതിനോട് ചേർത്ത് വച്ച് പറയപ്പെടുന്നു. ഹിമാലയത്തിൽ
നിന്നും മഞ്ഞു കടത്താൻ സാൻഫ്രാൻസിസ്കോയിലെ
കച്ചവടക്കാരന്റെ കറുത്ത കരങ്ങൾ ഇതിന്റെയൊക്കെ പിന്നിൽ പ്രവര്തിച്ചയും അഭ്യഹം ഉണ്ട്.
ഇന്ത്യയിൽ മുഴുവൻ ഓടിനടന്നു ലൈൻ വലിക്കുന്ന ഒരു ഉയർന്ന കേബിൾ വ്യവസായിവലിച്ചിട്ട കേബിൾ വഴി മഞ്ഞു കേരളത്തിലൂട
കടത്തി പിന്നെ ജപ്പാൻ വഴി സാൻഫ്രാൻസികോയിൽ എത്തിക്കാനാണ് ശ്രമമെന്നാണ് റിപ്പോർട്ട്.
ഗസൽ ചക്രവർത്തി ആരാധകരുടെ പിടിയിൽ
തിരുവനന്തപുരം: സുപ്രസിദ്ധ ഗസൽ വിധ്വാൻ അവിചാരിതമായി ആരാധക (രു)
ടെ ഇടയിൽ പെട്ടു. തന്റെ നിത്യവിഹാരവും കഴിഞ്ഞു
തിരുവന്തപുരത്തെ ഒരു പാർക്കിംഗ് ലോട്ടിൽ തന്റെ കാറിലിരുന്ന് മയങ്ങിപ്പോയ ഗസൽ വിധ്വാൻ
ഉൺാന്നെണീറ്റതു ആരാധകരുടെ നടുവിലേക്ക്. പീളയണിഞ്ഞ കൺകോണുകളാൽ ആരാധകരെ തള്ളിമാറ്റി സമീപത്തുള്ള
മറ്റു റൂമുകളിലൂടെ കടന്ന വിധ്വാൻ അധികം നാറാത്തെ തടിതപ്പി.
മലയാളം പഠനം
നിർബന്ധമാക്കണം
കാനഡ : മറുനാട്ടിലെ
മലയാളികളെ മലയാളം പഠിപ്പിക്കാനുള്ള പദ്ധതിയുമായി കനേഡിയൻ ഗവണ്മെന്റ്.
ഉയർന്ന വിദ്യാഭാസവും ബാങ്കുജീവനക്കാരിയുമായ യുവതി താത്കാലിക അദ്ധ്യാപിക തസ്തികയിൽ തെറ്റായ മലയാളം പഠിപ്പിച്ചതിന്റെ പരാതിയിൽ
എഡിപ്റ്ററാണ് കനേഡിയൻ ഗോവെര്മെന്റ് ഈയൊരു തീരുമാനം എടുത്തത്. അധ്യാപകയേ ശുദ്ധ മലയാളം
പഠിപ്പിക്കാൻ പ്രൊ : കുട്ടിയെ നിയമിക്കുകയും ചെയ്തു്.
മലയാളിയെ
അമേരിക്കയിൽ കാണാതായി
പെൻസിൽവാനിയ:
അമേരിക്കയിലെ പെൻസിൽവാനിയ സ്വദേശിയെ
എല്ലാ ആഴ്ചകളിലും
രണ്ടുമൂന്നു ദിവസം കാണാതാവുന്നതായി സുഹൃത്തുക്കളുടെ പരാതിതുടർന്ന് CH അധികൃതർ അന്ന്വേഷണം
തുടരുന്നു. അടുത്തുള്ള അമ്പാടി വാസിയായ ഒരു സുഹൃത്തിനോടൊപ്പം മണ്ണ് തപ്പി കളിക്കുകയാണെന്ന
ഒളിവിൽ പോയ വ്യക്തിയുടെ പ്രസ്താവന സുഹൃത്തക്കൾ മുഖവിലക്കെടുത്തിട്ടില്ല. എന്നാൽ ഇടിയും
വെടിയുമായും നടക്കുന്ന ഹൂസ്റ്റൺ നിവാസിയായ, പത്തു തോക്കുകളുള്ള ഒരു വലിയ വെടിക്കാരന്റെ നേരെയും, ഓറഞ്ച് കൗണ്ടിയിലുള്ള ഒരു
തോക്കിന്റെ ഉടമയായ ഒരു ചെറിയ വെടിക്കാരന്റെ നേരെയും അന്വേഷണം നീളുന്നുണ്ട്. ഡാളസിൽ
താമസിക്കുന്ന ഒരു ട്രോളനെ സീനിയോറിനെ പ്രേമിച്ചു ജൂനിയറിനെ കെട്ടിയെന്ന പേരിൽ ആക്രമിച്ച
ഇവരുടെ പേരിൽ കേസുണ്ടെന്ന് പറയപ്പെടുന്നു.
കാണാതായ വ്യക്തിക്ക് ബിപി കൂടിയതിനാൽ മെഡിക്കൽ വിദഗ്ധയായ ഭാര്യയുടെ ശിക്ഷണത്തിൽ
ആയിരുന്നെന്നും വാർത്തയുണ്ട് . തുടര്ന്നുള്ള അന്ന്വേഷണത്തിൽ കാണാതായ വ്യക്തിയുടെ വീടിന്റെ
സമീപം ഒരു കിംവദന്തിയെ തല്ലിക്കൊന്നു കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി.
കൊലപാത ശ്രമം
: യുവതിയെ തേടി തമിഴ്നാട്ടിൽ നിന്നും സംഘം
മദ്രാസ്: ഓമനിച്ചു
വളർത്തിയെ തന്റെ പോരുകോഴികളെ ബിരിയാണി വെക്കാൻ വേണ്ടി കൊല്ലാൻ ശ്രമിച്ച യൗവതിയെ തേടി
തമിഴ് കിങ്സ് എന്ന ഒരു സംഘം കേരളത്തിലേക്ക് തിരിച്ചിട്ടുണ്ടെന്നു റിപ്പോർട്ട്. കിങ്സ്
സംഘത്തിന്റെ പതിവായുള്ള തിരച്ചിൽ മനസിലാക്കിയ ജീരക മിട്ടായിയുടെ സെക്യൂരിറ്റി അഡ്മിനിസ്ട്രേറ്റർ
തന്റെ സംശയം യുവതിയെ അറിയിക്കുകയായിരുന്നു. ഭയന്ന് വിറച്ച യുവതി പതിവായി വന്നു ലേലു
അല്ലു ഞാൻ ലേലു അല്ലു എന്ന് തുടങ്ങുന്ന ഗാനം ആലപിക്കുന്നുണ്ടെങ്കിലും മലയാളം അത്രയ്ക്ക്
വഴങ്ങാത്ത കിങ്സ് സംഘം അത് മനസ്സിലാക്കുന്നില്ല എന്ന പരാതി യുവതിക്കുണ്ട്.. കിങ്സ്
സംഘത്തെ മലയാളം പഠിപ്പിക്കാൻ പ്രൊ : കുട്ടിയെ വിക്കണമെന്ന യുവതിയുടെ ആവശ്യം നടക്കുമോ
എന്ന കാര്യം സംശയത്തിലാണ്.
മൊൺസാണ്
മോഡൽ കാനഡയിലും
കേരളത്തെ വിറപ്പിച്ച
മോൻസാനു കഞ്ഞി വച്ച ചാരായകാലത്തിൽ ദാവീദിനെ കനേഡിയൻ പോലീസ് പൂട്ടി. മോൻസാന്റ അംശവടിക്കും
നാണയത്തിനും രണ്ടായിരം വര്ഷം പഴക്കമുണ്ടെങ്കിൽ
ദാവീദിന്റെകൈവശം അന്യഗ്രഹ ജീവികളുടേതെന്നു പറയപ്പെടുന്ന തീപ്പെട്ടി, ടോർച്ച
കുണ്ഡലം, പിന്നെ സൂര്യനിൽ കാച്ചിയെടുത്ത വജ്ര വാളും, ഇടിമിന്നലിയുതിർക്കുന്ന കുന്തവുമുണ്ട്. ലുട്ടാപ്പിയുടെ കുന്തം രണ്ടു മില്യൺ
ദിനാറിനു ഒരു മുൻ റഷ്യൻ വിപ്ലവ നേതാവിന്റെ പേരുള്ള ആളിന് ഫുട്ബോളിന്റെ കാറ്റ് കുത്താൻ
വിറ്റെന്നവകാശപെട്ട ദാവീദ് കുടുങ്ങിയത് പക്ഷെ
മറ്റൊരു വഴിക്കാണ്. തന്റെ സുഹൃത്തക്കൾക്കു വേണ്ടി നടത്തിയ ലഹരി പാർട്ടിയിൽ പട്ട ചാരായത്തെ
വീഞ്ഞാക്കി മാറ്റി യത് യൂട്യൂബിലൂടെ പുറത്തുവിട്ടത് വിനയായി. കനേഡിയൻ പോലീസ് അകത്താക്കിയ
ദാവീദ് ട്രൗസറിലാണ് അകത്തു എന്നാണ് സൂചന.
വധുവിനെ
തേടുന്നു
നിലമ്പൂർ സ്വദേശിയും
സുന്ദരനും സുശീലനും സുമുഖനും സർവഥാ ഉണർന്നിരിക്കുന്നവനുമായ യുവ കോമളനെ സ്വന്തമാക്കാൻ
ആഗ്രഹമുള്ള കൃശഗാത്രകയായ തരുണീമണിയുടെ രക്ഷിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
വരാന് കമ്പ്യൂട്ടർ ഗ്രാഫിക്സിൽ അഗാധ പാണ്ഡിത്യമുണ്ട് (പണ്ഡിതനാണ് ). നിലവിൽ CH ജീരക
മിട്ടായി ക്ലബ്ബിന്റെ സെക്യൂറിരിട്ടി അട്മിസ്ട്രെറ്റർ തസ്തികയിൽ സേവനം അനുഷ്ഠിക്കുന്നു.
ഉറങ്ങാൻ താല്പര്യമില്ലാത്തവർക്കു മുൻഗണന.
വാൽ: താൻ പട്ടിണി കിടന്നാലും ഭാര്യക്ക് കിടന്നുറങ്ങാമെന്ന
പ്രതീക്ഷ വേണ്ട.
ടോറോന്റോയിൽ
നിന്ന് ടൂൾ വാങ്ങാൻ പോയ
ഡോക്ടർ ത്രിശങ്കുവിൽ
-ചെറിയാൻ
💕Valentine’s Day Celebration - Feb 15, 8 PM IST
IMPORTANT DISCLAIMER We will be writing letters, dedicating songs, and highlighting members throughout the event. If you do not wish to part...
-
IMPORTANT DISCLAIMER We will be writing letters, dedicating songs, and highlighting members throughout the event. If you do not wish to part...
-
കാലത്തും വൈകിട്ടും സാമ്പാർ കഴിക്കാത്ത ദിവസങ്ങൾ ഈ വർഷമൊട്ടുമില്ല എന്നുള്ള സത്യമറിഞ്ഞിട്ടും വീണ്ടുമാ കുക്കർ കഴുകി തുറന്നു വച്ചു മഞ്ഞ നിറമു...