Sunday, June 19, 2022

"ജീന"

 ഈ "ജീന" എവിടുന്നാ, കുട്ടി പാടുമോ?.. എന്റെ പേര് വിളിക്കുന്ന ചുള്ളനാരെന്നു അറിയാൻ ഒന്ന് പാളി നോക്കി.. ഡിപിയിൽ വിരിയുന്ന നിറഞ്ഞ ചിരിയിലും ആ കള്ളനോട്ടം തികട്ടി  നിൽപ്പുണ്ട്... കണ്ടിട്ട് ഒരു ജീനിയസ് ആണെന്ന് തോന്നുന്നു. എന്താ ചേട്ടാ വിശേഷം എന്ന് ചോദിക്കാനാഞ്ഞ നാക്ക് ഉള്ളിലേക്കിട്ടു  , ചാടിവന്ന മെസ്സേജോന്നു നോക്കി..  "എന്താ മോളു, സുഖമാണോ? ഉറങ്ങാറായോ? ..എന്താ മിണ്ടാത്തെ.." ജിനിയസിന്റെ  അന്തർധാര വഴിഞ്ഞൊഴുകുന്നു...ഈ പ്രൈവറ്റ് മെസ്സേജിങ് ഓഫാക്കാൻ ജോ ചേട്ടനോട് എത്ര തവണയാ പറഞ്ഞത്. അങ്ങേർക്കു വൈകുന്നേരം ടച്ചിങ്‌സായി എന്റെ മെസ്സേജ് വായനായ ഹോബി.  എനിക്ക്  തന്നോട് സംസാരിക്കാൻ മനസില്ല എന്ന് ഈ മണകുണാഞ്ചനോട് എങ്ങനെ പറയും.. ചേട്ടാ.. ചേട്ടോ.. എന്റെ സ്വന്തം ജോ ചേട്ടനെ ഒന്ന് വിളിച്ചു നോക്കി.. എവിടെ.. അങ്ങേരിങ്ങനാ.. ഒരാവശ്യത്തിന്  വിളിച്ചാൽ  കിട്ടൂല.. അങ്ങേരവിടെ ഗാരേജിൽ കുക്കിംഗ് ആയിരിക്കും.. ഈയിടെയായി ഡേവിഡെട്ടന്റെ കുക്കിംഗ് ട്രെയിനിങ് എടുക്കുന്നുണ്ടാരുന്നു... ഇപ്പോൾ പ്രാക്ടിക്കൽ തുടങ്ങീന്ന തോന്നുന്നേ. അപ്പൊ ആരെയാ ഒന്ന് ഹെല്പിന് വിളിക്കാ... ചളിയന്മാരിൽ  ചളിയനായ  അസിസ്സ്, AIF(ഓൾ  ഇന്ത്യ ഫെൻസിങ് ടീം) ക്യാപ്റ്റൻ റിൻസ്, പിന്നെ ആ ഒന്നന്നൊര ജോൺസൻ ചേട്ടൻ അങ്ങിനെ പല പേരുകളും  മനസ്സിലേക്കോടിയെത്തി.   

ഇതിപ്പോ എന്താ ചെയ്യാ ആരും ഇല്ലല്ലോ ഇവിടെ. തോമാച്ചനെ നോക്കീട്ടു കാര്യമില്ല.. അങ്ങേരു വല്ല മലങ്കോളും പിടിച്ചു നടക്കുകാരിക്കും.. അല്ല അഥവാ അങ്ങേരു വന്നാലും ആദ്യം കമ്മീഷൻ കിട്ടുവോന്നു നോക്കിയേക്കും.. അല്ല, അങ്ങേരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. രണ്ടറ്റോം കൂട്ടിമുട്ടിക്കാൻ പെടാപ്പാടു പെടുന്ന വ്യക്തിയല്ലേ..  എന്ന പിന്നെ, ഈ സാൻ ഡിയാഗോയ്ക്ക് വിളിക്കാം എന്ന് വച്ചാൽ, അതും പണിയാ.. ജൂലിയടെ സ്വയം തള്ളു കേൾക്കേണ്ടിവരും. അതിലും ഭേദം നമ്മടെ ഈ ജീനിയസ് ചുള്ളനാ.. ഒന്നുവല്ലേലും ആ ചെരിഞ്ഞുള്ള ആ നിപ്പും, പിന്നെ ആ ചിരിയും എന്താ ഒരു ഇത്.,. സഹിക്കുക തന്നെ.. മെസ്സേജോന്നും നോക്കാതെ കണ്ണുമടച്ചിരിക്കാം .. അത്ര തന്നെ.. എത്രനേരം ഇരുന്നെന്നോർമ്മയില്ല... ഘനമുള്ള ആ ശബ്ദം കേട്ടാണ് ഞെട്ടി നോക്കിയത്.. വ്യക്തമായി കേൾക്കാം


"നമ്മുടെ ഈ ജീരക മിട്ടായി എന്ന ഗ്രൂപ്പ്, യു നോ, ഇത് ഇവോൾവ്ഡ് സ്‌ലോലി ഫോർ ദി ലാസ്റ് വൺ ഇയർ. ഞങ്ങൾ പ്രതീക്ഷിക്കുന്നത് ഉയർന്ന ചിന്താധാരയും, കോൺക്രീറ്റ് സ്വഭാവത്തിലുരുത്തിരിഞ്ഞ മനസ്സുകളുടെ സങ്കലനമാണ്. സമൂഹത്തിൽ പ്രതിക്രിയ വാദികളുണ്ടായേക്കാം, ഇവിടെ വന്നെന്നുമിരിക്കാം. ദേ കുഡ് കം ഹിയർ. പക്ഷെ കാലത്തിന്റെ പ്രഹേളികയിൽ അവരൊക്കെ അസ്ത്ര പ്രജ്ഞരാകും.. ... ""


"റോറോ" തുടരുന്നു.. തുടർന്ന് കൊണ്ടേയിരിക്കുന്നു .. എപ്പൊ പ്രത്യക്ഷ പെട്ടെന്നറിയില്ല.. 


പാവം ജീനിയസ്.. മഷിയിട്ടു നോക്കീട്ടും.. എവിടെ  പോയെന്നു കാണുന്നില്ല ..

                                                                                                                                - Che 

2 comments:

  1. ചെറിയാൻ എഴുത്ത് ഗംഭീരം

    ReplyDelete

വിഷ്ണൂ...