Tuesday, June 21, 2022

കുട്ടിക്കാല ഓർമ്മകൾ

ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. അച്ഛനും, അമ്മയും കൂലി പണിക്കാരായിരുന്നു. അച്ഛൻ കിളക്കാനും, ഓലക്കെട്ടാനും, അമ്മ മണ്ണ്, ചാണകം എന്നിവ ചുമക്കാനും പോകും. അച്ഛനും, അമ്മയും കൊയ്ത്ത് കാലമായാൽ പാടത്ത് കൊയ്യാൻ പോകും . 

പണ്ട് കൊയ്ത്ത് കഴിഞ്ഞ പാടത്തിലൂടെ ഞങ്ങൾ കുട്ടികൾ ചെറിയ വട്ടി , വട്ടത്താമരയില, ചേമ്പില ഒക്കെയായി ഇറങ്ങും. കൊയ്ത്ത് കഴിഞ്ഞതിനാൽ ചെറിയ ചെറിയ നെൽ കതിരുകൾ, നെൽ മണികളൊക്കെ വയലിൽ കാണും. കുറെയൊക്കെ കാക്കയും, കൊക്കും ഒക്കെ കൊത്തി തിന്നും. കുറെ ഞങ്ങൾ കുട്ടികളും പെറുക്കിയെടുത്ത് വട്ടികളിൽ ശേഖരിക്കും. പാടത്ത് പശുക്കളെ കെട്ടിയിരിക്കും. ഇലകളിൽ അവിടെ നിന്ന്  കിട്ടുന്ന ചാണകങ്ങൾ ശേഖരിക്കും. അത് കൊണ്ട് വന്നാണ് വീടിൻ്റെ തറയൊക്കെ മെഴുകിയിരുന്നത്. വയലിൽ നിന്ന് കിട്ടുന്ന നെൽമണികളും, ചാണകവുമായി  വീട്ടിൽ വരും. ചാണകം ഉണങ്ങി പോകാതെ ഒരിടത്ത് സൂക്ഷിച്ച് വയ്ക്കും. 

നെൽമണികളെ  വെയിലത്ത് വച്ചുണക്കി ഉരലിൽ  ഈ നെൽമണികളിട്ട് ഉലക്ക കൊണ്ട് കുത്തും. അതിന് ശേഷം ആ കുത്തിയ നെൽമണികളെ മുറത്തിലാക്കി അതിലെ ഉമി പാറ്റി കളയും. അതിന്ശേഷം കുത്തിയെടുത്ത അരിയെ വെള്ളത്തിലിട്ട് കുതിർത്ത ശേഷം ഉരലിൽ വച്ച് ആട്ടി മാവാക്കി വയ്ക്കും. പിറ്റേന്ന് രാവിലെ തേങ്ങാ വെള്ളവും, തേങ്ങയും, ഉപ്പ് കൂടി ചേർത്ത് നന്നായി ഇളക്കി  ഇരുമ്പ് ചട്ടിയിൽ എണ്ണ തേച്ച് ഈ മാവിനെ തവി കൊണ്ട് അതിലേയ്ക്ക് കോരി ഒഴിച്ച ശേഷം അതിനെ അടച്ച് വച്ച് വെന്ത ശേഷം ചൂടോട് കൂടി കഴിക്കുന്ന ആ അപ്പത്തിൻ്റെ രുചി ഉണ്ടല്ലോ. അങ്ങനെ ഉണ്ടാക്കുന്ന അപ്പത്തിന് ഒരു പ്രത്യേക നിറവും, രുചിയും, മണവുമാണ്. ഒരു കറിയുടേയും ആവശ്യമില്ല. ഇന്ന് ഇതൊക്കെ ആലോചിക്കുമ്പോൾ നഷ്ടം എത്ര വലുതാണ്.

-റ്റാറ്റൂസ് 

3 comments:

💕Valentine’s Day Celebration - Feb 15, 8 PM IST

IMPORTANT DISCLAIMER We will be writing letters, dedicating songs, and highlighting members throughout the event. If you do not wish to part...