Thursday, July 28, 2022

കൂട്ടിക്കെട്ടലുകൾ

ബന്ധങ്ങൾ ചിലതു അങ്ങിനെയാണ് .. അറിഞ്ഞുകൊണ്ട് വന്നു ചേർക്കപെടുന്നതും  .. ചിലതു താൻ  പോലുമറിയാതെ തന്നിലേക്ക് വന്നു ലയിച്ചു ചേരുന്നതും .. ഈ കൊച്ചു ജീവിതത്തിലേക്ക് അറിഞ്ഞോ അറിയാതെയോ എത്തി  ചേരുന്ന ജീവനുകൾ ഉണ്ട്‌. ഒരുപാടു മോഹങ്ങളും സ്വപ്നങ്ങളും ഒക്കെയുള്ളവർ.പുതുമണ്ണിന്റെ മണം മായുന്നതിനേക്കാൾ    വേഗത്തിൽ പരസ്പരം തോന്നിയ പ്രണയം കൈമോശം വരുന്നവർ ..

തെറ്റ് പറയുന്നില്ല..പറയാനുമാവില്ല .. രണ്ടു സാഹചര്യങ്ങളിൽ വളർന്ന..വളർത്തപ്പെട്ട,സംസ്‍കാരം കൊണ്ടും സംസാരം കൊണ്ടും വ്യത്യസ്തരായവർ.. 

ഇഷ്ടക്കേടുകൾ പരസ്പരം തുറന്നു പറയാൻ പറ്റാതാവുന്നിടത്തു തകർന്നു തുടങ്ങുന്ന,കണ്ണീരിന്റെയും വാക്പോരിന്റെയും സമ്മർദ്ദം കൊണ്ട് വീർപ്പുമുട്ടുന്ന ജീവച്ഛവങ്ങളായ മനുഷ്യർ.. 

ഇത്രയും കാലം നമ്മൾ കണ്ടത് ഈ സമൂഹം വളർത്തിയ മനുഷ്യരെ ആണ് .നിങ്ങൾ എന്ത് കരുത്തും എന്ന് കരുതി തന്നിലേക്ക്   തന്നെ ഒളിച്ചവർ.. 

ഈ തലമുറയ്ക്ക് മുന്നിലേക്ക് ഞാനും നിങ്ങളും ഉൾപ്പെടുന്ന ഈ സമൂഹം തുറന്നു  വച്ചിരിക്കുന്ന ഒരു വലിയ ലോകമുണ്ട്..ഇഷ്ടങ്ങളെ ഓടിച്ചിട്ട് പിടിക്കാൻ പ്രോത്സാഹിപ്പിക്കുന്ന .. ഇഷ്ടമില്ലായ്മകളെ പച്ചക്കു വിളിച്ചു പറയാൻ ഓർമിപ്പിക്കുന്ന .. നീ സ്വീകാര്യനായിടത്തു പാറിപ്പറന്നു നടക്കാൻ ആശംസിക്കുന്ന സുന്ദരമായ ഒരു ലോകം..

നിന്റെ മുൻപിലേക്ക് ചില options ഞാൻ തരികയാണ്..ഞാനാണ് ഈ ലോകത്തു ജീവിക്കേണ്ടത് എന്ന ബോധ്യം നിനക്കുണ്ടാവണം.. എന്റെ സഹയാത്രികൻ എന്ന്നെ മനസിലാക്കുന്നവരാണ് എന്ന തിരിച്ചറിവും നീ ഉണ്ടാക്കിയെടുക്കണം.നീ സ്വീകരിക്കപ്പെടാത്തിടത്തു നിന്ന് ഹൃദയഭാരമില്ലാതെ മാറി നടക്കാൻ നീ പഠിക്കണം..ഈ ജീവിതം ഒന്നേയുള്ളുവെന്നും വെറുപ്പും നിരാശയും നിന്നെ തളർത്തുമെന്നും  നീ തിരിച്ചറിയുന്നിടത്തുനിന്നു നിനക്ക് ഉയർന്നു പറക്കാൻ പറ്റണം….ഈ ലോകം നിന്റെയാണ്. ആവോളം സ്നേഹിക്കു.. സ്നേഹിക്കപ്പെടു .. ഇഷ്ടങ്ങൾ.. അടക്കിപിടിക്കാതെ അലറിവിളിച്ചു ഈ ലോകത്തോട് പറയു .. കേൾക്കട്ടെ .. എല്ലാവര്ക്കും തിരിച്ചറിവുണ്ടാവട്ടെ

- ബട്ടർഫ്‌ളൈ 















6 comments:

  1. കൊള്ളാലോ സംഭവം... 👍🏼👍🏼

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. മ്രജ്ഞാളനഋണവും ആനന്ദ തുന്തിലവും അപ്രാള വ്രീളനവും ജുഗുത്സാവാഹവും പന്തിജ്ഞ കല്പക്ഷമാരകവുമായ ആശംസകൾ.....തൃസന്ധ്യയിൽ
    അണ്ടി പോയ അണ്ണാനെ പോലെ
    മാനത്തെ ചന്ദ്രന്റെ അണ്ഡകടാക്ഷത്തിൽ
    തത്തി കളിക്കുന്ന തിത്തി കിളികൾ
    നമ്മുടെ മാനസസരോവനത്തിലേക്ക് ഒരു തേങ്ങാക്കൊലയായി വരുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത കൃതജ്ഞത...❤️

    ReplyDelete
  4. Nice.... ഇനിയും പ്രതീക്ഷിക്കുന്നു...
    നല്ല എഴുത്തുകൾ

    ReplyDelete
  5. നന്നായി എഴുതി. അവസാന വരിയിലെ കാര്യങ്ങൾ ഒത്തിരി ഇഷ്ടപ്പെട്ടു.

    ReplyDelete

💕Valentine’s Day Celebration - Feb 15, 8 PM IST

IMPORTANT DISCLAIMER We will be writing letters, dedicating songs, and highlighting members throughout the event. If you do not wish to part...