എല്ലാം മറന്നൊന്നുറങ്ങുവാൻ
കൊതിയുണ്ടിന്നെനിയ്ക്ക്
കഴിയുന്നില്ല അതിനായ്
കണ്ണടച്ചാൽ തെളിയുന്നതിപ്പോൾ
ഒരു മുഖം മാത്രം മനതാരിൽ
മോചനം നേടുവാൻ കഴിയില്ലെങ്കിലും വെറുതെ മോഹിക്കുന്നൊരു മോചനത്തിനായി
എല്ലാം മറന്നൊന്നുറങ്ങുവാൻ കഴിഞ്ഞെങ്കിൽ
ദു:ഖങ്ങളിൽ നിന്നും , സന്തോഷങ്ങളിൽ നിന്നുള്ള മോചനമായേനെ
ഹാ ! എത്ര സുന്ദരസ്വപ്നം
നടക്കില്ലെന്നറിയാമെങ്കിലും
വെറുതെ മോഹിക്കുന്നെൻ മനം
എല്ലാം മറന്നൊന്നുറങ്ങുവാൻ
റ്റാറ്റൂസ്
Thanku
ReplyDelete