Tuesday, January 10, 2023

★ഞാൻ അസ്വസ്ഥനാണ് ...! ★

ഈ നിമിഷം വരെ ഐശ്വര്യപൂർണവും ദൃശ്യാത്മകവും സന്തോഷപൂരിതമായിരുന്നു ജീവിതം . അങ്ങനെ ഇരിക്കുമ്പോഴാണ് പണ്ടാരോ ഒരുത്തിക്ക് ചന്ദ്രികാ സോപ്പ് recommend ചെയ്തത് പോലെ ഒരു സുഹൃത്ത് ഇന്നലെ ഇവിടെ 'സുനിലേട്ടൻ ഇരിക്കുന്ന' ഒരു റൂം recommend ചെയ്തത് . "CHലെ വയസ്സായ സ്ത്രീകളുടെ കൊഞ്ചലും ...അവരുടെ പ്രെശ്നങ്ങളും". ന്യൂട്ടൻന്റെ തലയിൽ ആപ്പിൾ വീണപ്പോ പോയ കിളികൾ തിരിച്ചു വന്നെങ്കിൽ , ഈ ചർച്ച കേട്ടതിനെ ശേഷം എന്റെ കിളികൾ പറന്നു പോയി . ഞാൻ അസ്വസ്ഥനാണ് .

CH ൽ സ്ത്രീകൾ പുരുഷന്മാരെ വലവീശി പിടിക്കുന്നു അത്രേ ...യെപ്പോ ,എവിടെ എന്ന് സുരാജ് വെഞ്ഞാറമൂടിന്റെ ശബ്ദത്തിൽ അറിയാതെ ചോദിച്ചു പോയി . അങ്ങനെ പലതും കേട്ടപ്പോഴാണ് CH ലെ കഴിഞ്ഞ 8 - 9 മാസം എത്ര വലിയ പരാജയമായിരുന്നു എന്ന തിരിച്ചറിവ് ഉണ്ടാകുന്നത് . എത്ര എത്ര DP മാറ്റി നോക്കി .... തമാശക്ക് പോലും ഒരു compliment ... ങേ  ഹേ . കഴിഞ്ഞ 8-9 മാസത്തിനിടയിൽ പ്രമുഖരും അല്ലാത്തവരുമായ ഒരാൾക്ക്  പോലും എനിക്ക് വേണ്ടി ഒരു പാട്ട് dedicate ചെയ്യാൻ തോന്നിയിട്ടില്ല ( ഈ നിലവിളി ശബ്ദം കേട്ട് വേദനിച്ചു എനിക്ക് വേണ്ടി പാടിയ അരുൺ ഡോക്ടറെ CH uninstall ചെയ്താലും മറക്കില്ല ). ജീരകമിഠായിയിൽ വെറുതെ ജീവിതം കളഞ്ഞു . ഇവിടുത്തെ വമ്പൻ സ്രാവുകൾ കടലിലെ ഓളങ്ങളിൽ മുങ്ങാംകുഴി ഇട്ട് നീന്തുന്നത് കണ്ട് തീരത്തു പകച്ചു നിന്നപ്പോ ...  ചുറ്റുമുള്ളത് പലതും കാണാൻ മറന്നു.

വല വീശുന്ന കുലസ്ത്രീകൾ എവിടെ ? ഒരു നോക്ക് കാണാൻ  കണ്ട കുളത്തിൽ ഒക്കെ ഇറങ്ങി നോക്കി ... വലയിൽ പെടുന്നില്ല . നദിയിൽ നോക്കി .... വല തന്നെ കാണാൻ ഇല്ല . വല നെയ്യുന്നവരുടെ കൂടെ നിന്ന് , വല വീശുന്നതിനോടൊപ്പം ചാടി വലയിൽ കുടുങ്ങുകയല്ലാതെ വേറെ വഴി കാണുന്നില്ല . ഞാൻ അസ്വസ്ഥനാണ് .

അസ്വസ്ഥനായ ഒരു മനുഷ്യൻ ... അയാളുടെ ഉള്ളിലെ അസ്വസ്ഥതകളെ കുറിച്ച് ഒരു സുഹൃത്തിനോട് പങ്ക് വെക്കുമ്പോ .... ആ സുഹൃത്ത് ആ മനുഷ്യൻന്റെ അസ്വസ്ഥതകളെ കുറിച്ച് ഓർത്തു വീണ്ടും വീണ്ടും പൊട്ടി ചിരിക്കുന്ന ഒരവസ്ഥാ നിങ്ങൾക്ക് അനുഭവം ഉണ്ടോന്ന് അറിയില്ല ....പക്ഷേ എനിക്ക് അങ്ങനെയും അനുഭവം ഉണ്ടായി .ഒരിക്കൽ അല്ലാ , പല വട്ടം .  വ്യക്‌തിപരമായ അപമാനങ്ങൾക്ക് പുറമേ , ജീരകമിഠായിയിൽ ആളെ കൂട്ടി  പബ്ലിക്  ആയി വീണ്ടും വീണ്ടും ... അതേ  അപമാനം . വയ്യാ മടുത്തൂ . ഒടുവിൽ കത്തി കൊണ്ടുള്ള കുത്തിൽ  .... ചോര വാർന്ന് താഴെ വീണു കിടക്കുന്ന മനുഷ്യനെ നോക്കി  " I am the sorry aliyaa” ന്ന് !

ദിവസത്തിൽ പല തവണ DP മാറ്റുമ്പോ ,ചത്ത് കിടന്ന സ്റ്റിക്കറുകൾ പോലും "അടിപൊളി DP" എന്ന് പറയുന്നത് കേട്ട് ശീലിച്ചവർക്ക് ......ഓരോ പാട്ട് കഴിയുമ്പോഴും "SUPER" എന്ന് പറഞ്ഞു മാത്രം കേട്ട് തഴമ്പിഴ കാതുകൾക്ക് ....ഒരു പക്ഷേ കഴിഞ്ഞ 9 മാസത്തിനിടയിൽ മാറ്റിയ ഒരു DP ക്ക് പോലും ഒരു ലൈക്ക് കിട്ടാത്ത , സ്റ്റിക്കറുകൾക്ക് പോലും ഡെഡിക്കേഷൻ കിട്ടുന്ന ഈ റൂമിൽ ....പ്രമുഖരും അല്ലാത്തവരുമായ നൂറ് കണക്കിന് ആളുകൾ പാടിയതിൽ ഒരാൾക്ക് പോലും ഒരു തമാശക്ക് വേണ്ടി എങ്കിലും ഒരു ഒരു പാട്ട് ഡെഡിക്കേറ്റ് ചെയ്യപ്പെട്ടിട്ടില്ലാത്ത , ഒരു വലക്ക് പോലും വേണ്ടാത്ത... ഒരാളുടെ അവസ്ഥ മനസ്സിലാക്കാൻ ഉള്ള sense ഉം, sensibility യും , sensitivity യും എത്ര മാത്രം ഉണ്ടാകും എന്നറിയില്ല . സുഹൃത്തായിട്ടല്ലെങ്കിൽ .... ഒരു സഹജീവിയായി കണ്ട് പോലും സഹാനുഭൂതിയില്ലാതെ പൊട്ടിച്ചിരിക്കുന്നവരുടെ ഈ ലോകത്തിൽ ഇനിയും പൊരുതി നിൽക്കുക പ്രയാസമാണ് .

മനോരമയിലെ CH വാർത്തകൾ  കണ്ട് വള്ളോം  വലേം എടുത്ത് വന്ന എനിക്ക് വല വീശാൻ പറ്റിയില്ല എന്നത് പോട്ടെ , ഒരു വലയിൽ പെടാൻ പോലും പറ്റിയില്ല എന്നോർക്കുമ്പോ 😪. അതും ഞാൻ ക്ഷെമിക്കും .... പക്ഷെ വന്ന കാര്യം പോലും മറന്ന് , വലയും ഉപേക്ഷിച്ചു 8-9 മാസം ബെറുതെ ജീരകമിഠായി തിന്ന് ഇരുന്നൂല്ലോ എന്നാലോചിക്കുമ്പോ ... ജീരകമിഠായിയുടെ മുകളിലേ ബാനറിൽ ഒരു കത്തെഴുതി വച്ച് CH ൽ ഒരു club room തുറന്ന് തൂങ്ങിയാലോ എന്ന് വരെ ഞാൻ ആലോചിച്ചു . CH ജീവിതത്തിനു ഇനി പ്രസക്തി ഇല്ല . ഇത് വിജയിച്ചവരുടെ ലോകമാണ് , പരാജിതർക്ക് ഇവിടെ അവസരമില്ല . i also failed with me ...എന്നെ കൊണ്ട് ഞാൻ തോറ്റു . ഞാൻ വളരേ വളരേ അസ്വസ്ഥനാണ് !

- മനു മാത്യുസ്








No comments:

Post a Comment

വിഷ്ണൂ...