ഒരു ദിവസം ജോലി ഒക്കെ മാറ്റിവെച്ചു എൻ്റെ ഓഫീസ്നിന്ന് ഞാൻ നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നു .ട്രെയിനിന്റെ പേര് okka Express എന്നാണ് . ഞാൻ തമാശക്ക്എന്റെ കൂടെ വർക്ക് ചെയ്യുന്നവരോട് ചോയ്ക്കുന്നു ഈ okkaഎന്ന പുള്ളി വല്ല രാഷ്ട്രീയനേതാവും ആണോ ആവോഅല്ലെങ്കിൽ അതേതാണാവോ രാജ്യം ? പുറകിൽ ഇരുന്നുഎൻ്റെ സുഹൃത്ത് ജികെ പഠിക്കാതെ ട്രെയിൻ ബുക്ക്ചെയ്യാൻ എന്നെ ഓർമിപ്പിച്ചത് കൊണ്ട് ട്രെയിൻ ബുക്ക്ചെയ്തു ഞാൻ ബാക്കി ജോലി തിരക്കിലേക്ക് തിരിയുന്നു . കമ്പ്യൂട്ടർ സ്ക്രീനിൽ തെളിഞ്ഞ ബുക്കിങ് കംഫർമേഷൺഞാൻ ഏറെ നേരം നോക്കി നിന്നു . ഒരുപാടു പേരോട്പറയാൻ പോകുന്ന, എന്നെ ഒരുപാടു കാര്യങ്ങൾ ഒറ്റ ദിവസം കൊണ്ട് പഠിപ്പിച്ച crash course ഇന് enroll ചെയ്യുക ആണ് അന്ന് ചെയ്തതു എന്ന് എന്റെ വന്യസ്വപ്നങ്ങളിൽ പോലുംതോന്നിയിരുന്നില്ല .
യാത്ര ചെയ്യേണ്ടുന്ന ദിവസം എത്തിയിരിക്കുന്നു. കഴിഞ്ഞഒരു ആഴ്ചയായി ഓഫീസിൽ തന്നെ ആണ് ഉറക്കം എന്ന്തന്നെ പറയാം . അത്ര തിരക്കുള്ള സമയത് എന്റെ ചേട്ടന്റെകല്യാണം പ്രമാണിച്ചുള്ള പോക്കാണ്. മാറ്റി നിർത്തുവാൻകഴിയുമരുന്നില്ല. പെട്ടിയും കിടക്കയും ഒക്കെ എടുത്തുഓഫീസിൽ വന്നിരുന്നു പണിയെടുക്കുന്ന എന്നെ കണ്ടഎന്റെ മാനേജർ രാജേഷിന് വാത്സല്യം തോന്നി എന്റെ കൂടെവർക്ക് ചെയ്യുന്ന സഞ്ജയോട് എന്നെ കൊണ്ട് പോയി വിടാൻപറയുന്നു . സഞ്ജയ് തല കുലുക്കി സമ്മതിച്ചു. അന്നത്തെദിവസം ഒന്നും കഴിക്കാതെ ഇരുന്ന ഞാൻ mumbai യുടെസ്വന്തം കപ്പപുഴുക്കായ vadaa paav ഒക്കെ വാങ്ങി , കൈയിൽPS ILOVE YOU എന്ന ഒരു ബുക്ക് ഒക്കെ സെറ്റ് ചെയ്തുതീവണ്ടി കാത്തിരിക്കുന്നു .
9 :30 ആണ് വണ്ടി സമയം . പക്ഷെ ദേ ട്രെയിൻ 9 :00 മണിആയപ്പോഴേക്കും എത്തിയിരിക്കുന്നു . IRCTC മെച്ചപ്പെട്ടല്ലോഭഗവാനെ എന്ന് ഞാൻ അത്ഭുദപ്പെട്ടു. ബുക്ക് ചെയ്തബോഗിയിലെ 72 സീറ്റ് ലക്ഷ്യം വെച്ച് ഞാൻ നടന്നു . Sanjay യോട് ബൈ പറഞ്ഞു ഞാൻ കിടന്നു പുസ്ഥകം വായിക്കാൻതുടർന്നു. കാത്തിരിക്കുന്നകസിൻസ് ആൻഡ് നല്ല food - ഇത് സമ്മാനിച്ച ഒരു കുളിർമയിൽ ഒരാഴ്ചത്തെ ഉറക്കച്ചടവുംകൂടി ആയപ്പോൾ ഞാൻ കോമ ലെവലിൽ ഉറങ്ങാൻ തുടങ്ങി.
പിറ്റേന്ന് ആയി സമയം എന്ന് സ്വയം ഞാൻ അറിഞ്ഞത് TTR വന്നു എന്നെ വിളിച്ചുണർത്തുമ്പോൾ ആണ് . ഒരു നിമിഷംഅയാളിൽ നിന്ന് കടം എടുത്തു ഞാൻ ആലോചിച്ചു .സാധാരണ നാട്ടിലേക്കു അടുക്കുമ്പോൾ ചൂട് കൂടുകആണല്ലോ വേണ്ടത് . ഇതെന്താണ് ഇപ്പൊ ഈ മാർച്ചിൽ ഇത്രതണുപ്പ് തോന്നാൻ . അതിനുത്തരം എന്റെ മനസ്സ് കേട്ടപോലെTTR പറഞ്ഞു .
"aap neeche utharoo " !! മനസിലായില്ലേ...താഴ്ന്നോട്ടിറങ്ങാൻ .. അയാൾ എന്നെ നോക്കുന്നു എന്റെടിക്കറ്റിലേക്കു നോക്കുന്നു. വ്യക്തമായി ഒരു സീറ്റിൽ ഇരുത്തിഎനിക്ക് മനസിലാക്കി തരുന്നു ... നിങ്ങൾ സഞ്ചരിക്കുന്നട്രെയിൻ എറണാകുളം നിന്ന് ഓഖ പോകുന്ന ട്രെയിൻ ആണ് . നിങ്ങൾ പോകേണ്ടിയിരുന്ന ട്രെയിൻ ഓഖ മുതൽഎറണാകുളം പോകുന്ന ട്രെയിൻ ആണ്. ഇനി ജീവിതത്തിൽഇതിൽ കൂടീതൊന്നും വരൻ ഇല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു.
അച്ഛൻ 'അമ്മ മാറി മാറി വിളിക്കുന്നു - എവിടെ എത്തിഎന്നും ചോതിച്ചു . - ട്രെയിനിൽ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോഎന്നും ചോതിച്ചു മുംബൈ ഫ്രണ്ട് വിളിക്കുന്നു.. ഇതിന്റെഇടയിൽ ഇരുന്നു ഞാൻ ചിന്തിക്കണം ഇനി എന്ത് ചെയ്യണംഎന്ന് . രാജ്കോട്ട് എന്ന സ്ഥാലത്തിറങ്ങി . എണാകുളംസൗത്ത് റെയിൽവേ സ്റ്റേഷനിൽ ബിക്കിനി ഇട്ടു ഞാൻഇറങ്ങിയാൽ എങ്ങനെ ആളുകൾ എന്നെ തുറിച്ചുനോക്കുമോ അതുപോലെ വെറും ജീൻസും ടോപ്ഉം ഇട്ടഎന്നെ അവിടുത്തെ ആളുകൾ തുറിച്ചു നോക്കുന്നതായിതോന്നി. കത്തിൽ വെള്ളിയുടെ ഉരുണ്ട കടുക്കൻ ഒക്കെ ഇട്ടുകുന്ദംകാലിൽ ഇരിക്കുന്ന കുറേ ആളുകൾ . പണ്ട്ദൂരദർശനിൽ വന്ന rashtreeya shiksha abhyante പരസ്യംഓർമിപ്പിക്കുമാർ അവർ ഇങ്ങനെ എന്നെ കണ്ണ് കൊണ്ട്സ്റ്റേഷന് അപ്പുറത്തു വരെ കൊണ്ട് വിട്ടു.
ഞാൻ സ്റ്റേഷൻ മാസ്റ്റർനെ ലക്ഷ്യം വെച്ച് നടന്നു . ഒറ്റശ്വാസത്തിൽ ഞാൻ എന്റെ പ്രശ്നങ്ങൾ പുള്ളിയെ കണ്ടതുംപറയാൻ തുടങ്ങി . കഥയുടെ പ്രസക്തഭാഗങ്ങളിൽ പോലുംഒരു കുലുക്കവും ഇല്ലാതെ ഇരുന്ന അങ്ങേരോട് ഞാൻ ആmandatory ചോദ്യം ചോദിച്ചു - ഇംഗ്ലീഷ്??? ഇല്ല എന്ന്തലയാട്ടിയ പുള്ളിയോട് ഇനി എന്റെ പ്രശ്നം പറയാൻ എന്ത്ചെയ്യുംഎന്നാലോചിച്ചു നിൽക്കേ -ഇംഗ്ലീഷ് ഗുജറാത്തി ഹിന്ദിഎല്ലാം അറിയുന്ന എന്റെ പ്രായം ഉള്ള ഒരു പയ്യനെ ഞാൻനിമിഷനേരം കൊണ്ട് റിക്രൂട്ടിട് ചെയ്തു . ഇത്തവണപ്രസക്റാഭാഗങ്ങൾ കേട്ടപ്പോൾ പുള്ളി കസേരയിൽ നിന്നുംചാടി ഇറങ്ങി . എനിക്ക് ഇരിക്കാൻ സ്ഥലവും കുടിക്കാൻവെള്ളവും ഒക്കെ തന്നു . പയ്യെ അയാൾ തന്നെ കമ്പ്യൂട്ടറിൽലോഗിൻ ചെയ്തു എനിക്ക് പുള്ളീടെ കെയർ ഓഫിൽ തന്നെടിക്കറ്റ് ബുക്ക് ചെയ്തു തരുകയും അദ്ദേഹം അടുത്തഅറിയുന്ന അഹമ്മദാബാദ് വർക്ക് ചെയ്യുന്ന ഒരു ഡോക്ടർcouple നെ പരിചയപ്പെടുത്തി തരുകയും ചെയ്തു .
സംഭാഷണങ്ങൾക്കിടയിൽ ടി ടി ർ പറഞ്ഞ ഒരു കാര്യം എന്റെശ്രദ്ധയിൽ പെട്ടു . അഹമ്മദാബാദ് ഒരു 4 മണിക്കൂർ മുൻപ്കഴിഞ്ഞു എന്ന്. എൻറെ ബേസ്ഡ് ഫ്രണ്ട് snigdhaഅഹമ്മദാബാദ് ഉണ്ട്. ഞാൻ അവളെ വിളിച്ചു കാര്യംപറഞ്ഞു. കിളി പോയി ഇരിക്കുന്ന എനിക്ക് ക്വിന്റൽകണക്കിന് മോട്ടിവേഷൻ തന്നു എന്നെ ഒന്ന് cheer up ആക്കിഞാൻ അഹേമേദാബാദ് പോകുവാൻ തീരുമാനിച്ചു . Snigdhaഎനിക്ക് അഹമ്മദാബാദ് വന്നു തിരിച്ചു നാട്ടിൽ പോകുവാൻഉള്ള flight ടിക്കറ്റ് സെറ്റ് ആകും .
അഹേമേദാബാദ് ഇറങ്ങിയ നിമിഷം ക്വിന്റൽ കണക്കിന്മോട്ടിവേഷൻ തന്ന snigdha അഞ്ചാറു തെറികളുമായിഎനിക്ക് ഫ്ലൈറ്റ് ടിക്കറ്റ് കൈമാറി .
അവിടെ നിന്ന് രാത്രി ഞാൻ തിരിച്ചു മുംബൈയിൽ എത്തി. ഒരു ദിവസത്തെ യാത്രയിൽ കുറെ പാഠങ്ങൾക്കു ശേഷംഎങ്ങും എത്തിച്ചേരാതെ ഞാൻ തുടങ്ങിയിടത്തു നിന്ന് തന്നെതിരിച്ചെത്തി . ഞാൻ ശ്വസിച്ച വായു ഉള്ള മണ്ണ്ആയതിനാലാവാം ഞാൻ കൈയിൽ ഉള്ള പേപ്പർ എല്ലാംചേർത്തുപിടിച്ചു ഞാൻ ആവോളം പൊട്ടിക്കരഞ്ഞു പോയി. അത് തന്ന ആശ്വാസവും ഊർജ്ജവും ചെറുതല്ല താനും .
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ശേഷംപരീക്ഷണങ്ങൾ അവസാനിക്കുന്നില്ല . അച്ഛൻ എന്നെവിളിക്കാൻ ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തീരുന്നു. ഞാൻ ഉള്ളത് എയർപോർട്ടിലും .അവസാനം ഒരു ഓട്ടോവിളിച്ചു ആലുവ സ്റ്റേഷനിൽ എത്തി പൊട്ടിപൊളിഞ്ഞ ഒരുസൈഡ് ഗേറ്റിലൂടെ അച്ഛന്റെ അടുത്തെത്തുമ്പോൾ എന്താണ്നടന്നത് എന്ന് സംഗ്രഹിക്കാൻ പാട് പെടുക ആരുന്നു ഞാൻ .
അവധി കഴിഞ്ഞു തിരിച്ചു മുംബൈ യിൽ വരുമ്പോൾതെല്ലൊരു ജാള്യതയോടു കൂടി അകത്തേക്ക് കിടന്ന എന്നെഎല്ലാരിമം എണീറ്റ് നിന്ന് കൈ അടിച്ചു സ്വീകരിച്ചു . എന്നെകളിയാക്കുക ആണോ എന്നെ സംശയിച്ചു നിന്ന എന്റെഅടുത്തേക്ക് എന്റെ മാനേജർ രാജേഷ് വന്നു ഒരു പാർക്കർപേന തന്നു കൊണ്ട് പറഞ്ഞു .ഒരു വല്യ റിസ്കിൽ നിന്നുംആരുടെയോ സഹായം ആവശ്യപ്പെടാതെ നിസ്സഹായമായിഇരുന്നു കരയാതെ ജീവിതം കൈയിൽ പിടിച്ചുവന്നതിനാലാണ് എന്റെ അഭനന്ദനം അത്രേ.
നമ്മൾ ഉടമസ്തം പറയാൻ നാണിക്കുന്ന എത്രയോസംഭവങ്ങൾ ആണല്ലേ ആളുകൾ പ്രചോദനങ്ങൾ ആയിഎടുക്കുന്നത് . ബൈ ദി ബൈ ഈ വരുന്ന മാർച്ച് 24 നമ്മൾരാജ്കോട്ട് ജയന്തി ആഘോഷിക്കുന്നത് .അന്നാണ് ഭാഗ്യഎന്ന ഞാൻ രാജ്കോട്ട് എന്ന സംസ്ഥാനം കണ്ടുപിടിച്ചത്എന്നാണ് എല്ലാരും പറയുന്നത് .
[വരാൻ ഇരിക്കുന്ന PSC പരീക്ഷക്ക് വേണ്ടി സമർപ്പിക്കുന്നത് ]
Bhagya Kunjuraman
