ചെറുപ്പത്തിൽ ഞാൻ അങ്കനവാടിയിൽ പോകുന്നത് വേങ്ങോട് ആണ്. അമ്മ അതിന് അടുത്തായി തന്നെ കയറിടുന്ന ജോലി ചെയ്യുന്നുണ്ടായിരുന്നു. ഉച്ചവരെ അംഗനവാടി ഉള്ളൂ . അത് കഴിഞ്ഞാൽ അമ്മ കയറിടുന്ന സ്ഥലത്തേയ്ക്ക് പോകും. ബാക്കി സമയം അവിടെയാണ്. വൈകിട്ട് അമ്മയോടൊപ്പം തിരികെ വരും. അന്നൊക്കെ അച്ഛൻ രാവിലെ സൈക്കിളിലിരുത്തി അംഗനവാടിയിൽ കൊണ്ടാക്കും. ഒരിക്കൽ സൈക്കിളിൽ പോകുന്ന സമയത്ത് വീലിൽ കാൽപ്പെട്ടു. കുറെ മുറിഞ്ഞു . അടുത്തുള്ള ബന്ധുവീട്ടിൽ പോയി മരുന്ന് വച്ചു തിരികെ വീട്ടിൽ തന്നെ കൊണ്ടാക്കി
അന്നത്തെ കാലത്ത് അംഗനവാടിയിൽ മഞ്ഞപ്പൊടിയും , പാലും , ചോളവും, ഉപ്പ് മാവും കിട്ടും. മാറി മാറിയാണ് ഈ ആഹാര സാധനങ്ങൾ കിട്ടുന്നത്. അതിലേറ്റവും രുചി മഞ്ഞപ്പൊടിയാണ്. മഞ്ഞപ്പൊടി കഴിച്ചശേഷം കുറച്ച് പാൽ കുടിക്കണം. അപ്പോൾ ഉണ്ടാകുന്ന ആ ഒരു ഫീൽ ഇനി എന്നാ കിട്ടുക. അത് പോലെ ചോളത്തിൽ പഞ്ചസാര ഇട്ട് നന്നായി ഇളക്കി കഴിക്കണം. ഹാ എന്താ രുചി. ഇപ്പോൾ മഞ്ഞപ്പൊടി , അന്ന് കഴിച്ച ആ ചോളം ഒന്നും കാണാൻ പോലുമില്ല.
-റ്റാറ്റൂസ്
Thanku
ReplyDelete