Thursday, June 27, 2024

എന്നോടാരും പറഞ്ഞില്ല .... ഞാനറിഞ്ഞില്ല! 🙎🙎

നിങ്ങളറിഞ്ഞോ?

നമ്മുടെ ക്ലബ്ബിൻ്റെ മൂന്നാം വാർഷികമഹോത്സവത്തിനോടനുബന്ധിച്ച് മത്സരയിനങ്ങളുടെ ആസൂത്രണം നടന്നുകൊണ്ടിരിക്കുകയാണ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ സംഘാടകരെ തപ്പിപ്പിടിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.

NB: ഇപ്രാവശ്യം ടീം തിരിച്ച് പോരാടാനും പോരാടിപ്പിക്കാനുമാണ് പദ്ധതി.

പരിപാടി നടക്കുന്ന ദിവസം :
 ൨൦൨൪ ജൂലൈ ൧൩ (2024 ജൂലൈ 13), ശനിയാഴ്ച്ച 

സമയം
൫൧ നാഴിക ൧൫ വിനാഴിക (08:30 PM), IST(ഇഞ്ചിവിള സ്റ്റാൻഡേർഡ് ടൈം)  

രജിസ്റ്റർ ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന വ്യക്തികളെ അങ്ങോട്ട് കയറി ചൊറിയേണ്ടതാണ് 

1. സോണിയ 
2. ജോ 
3. ആകാശ് 
4. ഭാഗ്യ    
5. ഡ്യൂ  

രജിസ്റ്റർ ചെയ്യേണ്ട ഒടുക്കത്തെ സമയപരിധി: ൨൦൨൪ ജൂലൈ ൦൩  (2024 ജൂലൈ 0 3) അർദ്ധരാത്രി.

-----X-----X-----X-----X-----X-----X-----

വിഷ്ണൂ...