Sunday, February 19, 2023

രാജ്കോട്ട്‌ എന്ന സംസ്ഥാനം ഉണ്ടായ കഥ

ഒരു ദിവസം ജോലി ഒക്കെ മാറ്റിവെച്ചു എൻ്റെ ഓഫീസ്നിന്ന് ഞാ നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നു .ട്രെയിനിന്റെ പേര് okka Express എന്നാണ് . ഞാ തമാശക്ക്എന്റെ കൂടെ വർക്ക് ചെയ്യുന്നവരോട് ചോയ്ക്കുന്നു  okkaഎന്ന പുള്ളി വല്ല രാഷ്ട്രീയനേതാവും ആണോ ആവോഅല്ലെങ്കി അതേതാണാവോ രാജ്യം ? പുറകി ഇരുന്നുഎൻ്റെ സുഹൃത്ത് ജികെ പഠിക്കാതെ  ട്രെയി ബുക്ക്ചെയ്യാ എന്നെ ഓർമിപ്പിച്ചത് കൊണ്ട്  ട്രെയി ബുക്ക്ചെയ്തു ഞാ ബാക്കി ജോലി തിരക്കിലേക്ക് തിരിയുന്നു . കമ്പ്യൂട്ട സ്ക്രീനി തെളിഞ്ഞ ബുക്കിങ് കംഫർമേഷഞാ ഏറെ നേരം നോക്കി നിന്നു . ഒരുപാടു പേരോട്പറയാ പോകുന്നഎന്നെ ഒരുപാടു കാര്യങ്ങ ഒറ്റ ദിവസം കൊണ്ട് പഠിപ്പിച്ച   crash course ഇന് enroll ചെയ്യുക ആണ് അന്ന് ചെയ്തതു  എന്ന് എന്റെ വന്യസ്വപ്നങ്ങളി പോലുംതോന്നിയിരുന്നില്ല  . 

യാത്ര ചെയ്യേണ്ടുന്ന ദിവസം എത്തിയിരിക്കുന്നുകഴിഞ്ഞഒരു ആഴ്ചയായി ഓഫീസി തന്നെ ആണ് ഉറക്കം എന്ന്തന്നെ പറയാം . അത്ര തിരക്കുള്ള സമയത് എന്റെ ചേട്ടന്റെകല്യാണം പ്രമാണിച്ചുള്ള പോക്കാണ്മാറ്റി നിർത്തുവാകഴിയുമരുന്നില്ലപെട്ടിയും കിടക്കയും ഒക്കെ എടുത്തുഓഫീസി വന്നിരുന്നു പണിയെടുക്കുന്ന എന്നെ കണ്ടഎന്റെ മാനേജ രാജേഷിന് വാത്സല്യം തോന്നി എന്റെ കൂടെവർക്ക് ചെയ്യുന്ന സഞ്ജയോട് എന്നെ കൊണ്ട് പോയി വിടാപറയുന്നു . സഞ്ജയ് തല കുലുക്കി സമ്മതിച്ചുഅന്നത്തെദിവസം ഒന്നും കഴിക്കാതെ ഇരുന്ന ഞാ mumbai യുടെസ്വന്തം കപ്പപുഴുക്കായ vadaa paav ഒക്കെ വാങ്ങി , കൈയിPS ILOVE YOU എന്ന ഒരു ബുക്ക് ഒക്കെ സെറ്റ് ചെയ്തുതീവണ്ടി കാത്തിരിക്കുന്നു .

 

9 :30 ആണ് വണ്ടി സമയം . പക്ഷെ ദേ ട്രെയി 9 :00 മണിആയപ്പോഴേക്കും എത്തിയിരിക്കുന്നു . IRCTC മെച്ചപ്പെട്ടല്ലോഭഗവാനെ എന്ന് ഞാ അത്ഭുദപ്പെട്ടുബുക്ക് ചെയ്തബോഗിയിലെ 72 സീറ്റ് ലക്ഷ്യം വെച്ച് ഞാ നടന്നു . Sanjay യോട് ബൈ പറഞ്ഞു ഞാ കിടന്നു പുസ്ഥകം വായിക്കാതുടർന്നുകാത്തിരിക്കുന്നകസിൻസ് ആൻഡ് നല്ല food - ഇത് സമ്മാനിച്ച ഒരു കുളിർമയി ഒരാഴ്ചത്തെ ഉറക്കച്ചടവുംകൂടി ആയപ്പോ ഞാ കോമ ലെവലി ഉറങ്ങാ  തുടങ്ങി

 

പിറ്റേന്ന് ആയി സമയം എന്ന് സ്വയം ഞാ അറിഞ്ഞത് TTR വന്നു എന്നെ വിളിച്ചുണർത്തുമ്പോ ആണ് . ഒരു നിമിഷംഅയാളി നിന്ന് കടം എടുത്തു ഞാ ആലോചിച്ചു .സാധാരണ നാട്ടിലേക്കു അടുക്കുമ്പോ ചൂട് കൂടുകആണല്ലോ വേണ്ടത് . ഇതെന്താണ് ഇപ്പൊ  മാർച്ചി ഇത്രതണുപ്പ് തോന്നാ . അതിനുത്തരം എന്റെ മനസ്സ് കേട്ടപോലെTTR പറഞ്ഞു .

 

"aap neeche utharoo " !! മനസിലായില്ലേ...താഴ്ന്നോട്ടിറങ്ങാ .. അയാ എന്നെ നോക്കുന്നു എന്റെടിക്കറ്റിലേക്കു നോക്കുന്നുവ്യക്തമായി ഒരു സീറ്റി  ഇരുത്തിഎനിക്ക് മനസിലാക്കി തരുന്നു ... നിങ്ങ സഞ്ചരിക്കുന്നട്രെയി എറണാകുളം നിന്ന് ഓഖ പോകുന്ന ട്രെയി ആണ് . നിങ്ങ പോകേണ്ടിയിരുന്ന ട്രെയി ഓഖ മുതഎറണാകുളം പോകുന്ന ട്രെയി ആണ്ഇനി ജീവിതത്തിഇതി കൂടീതൊന്നും വര ഇല്ല എന്ന് ഞാ തിരിച്ചറിഞ്ഞു.

 

അച്ഛ 'അമ്മ മാറി മാറി വിളിക്കുന്നു - എവിടെ എത്തിഎന്നും ചോതിച്ചു . - ട്രെയിനി ബുദ്ധിമുട്ടൊന്നും ഇല്ലല്ലോഎന്നും ചോതിച്ചു മുംബൈ ഫ്രണ്ട് വിളിക്കുന്നു.. ഇതിന്റെഇടയി ഇരുന്നു ഞാ ചിന്തിക്കണം  ഇനി എന്ത് ചെയ്യണംഎന്ന് . രാജ്കോട്ട് എന്ന സ്ഥാലത്തിറങ്ങി . എണാകുളംസൗത്ത് റെയിൽവേ സ്റ്റേഷനി ബിക്കിനി ഇട്ടു ഞാഇറങ്ങിയാ എങ്ങനെ ആളുക എന്നെ തുറിച്ചുനോക്കുമോ അതുപോലെ വെറും ജീൻസും ടോപ്ഉം ഇട്ടഎന്നെ അവിടുത്തെ ആളുക തുറിച്ചു നോക്കുന്നതായിതോന്നി.  കത്തി വെള്ളിയുടെ ഉരുണ്ട കടുക്ക ഒക്കെ ഇട്ടുകുന്ദംകാലി ഇരിക്കുന്ന കുറേ ആളുക . പണ്ട്ദൂരദർശനി വന്ന rashtreeya shiksha abhyante പരസ്യംഓർമിപ്പിക്കുമാ അവ ഇങ്ങനെ എന്നെ കണ്ണ് കൊണ്ട്സ്റ്റേഷന് അപ്പുറത്തു വരെ കൊണ്ട് വിട്ടു.

 

ഞാ സ്റ്റേഷ മാസ്റ്റർനെ ലക്ഷ്യം വെച്ച് നടന്നു . ഒറ്റശ്വാസത്തി ഞാ എന്റെ പ്രശ്നങ്ങ പുള്ളിയെ കണ്ടതുംപറയാ തുടങ്ങി . കഥയുടെ പ്രസക്തഭാഗങ്ങളി പോലുംഒരു കുലുക്കവും  ഇല്ലാതെ ഇരുന്ന അങ്ങേരോട് ഞാ mandatory ചോദ്യം ചോദിച്ചു - ഇംഗ്ലീഷ്??? ഇല്ല എന്ന്തലയാട്ടിയ പുള്ളിയോട് ഇനി എന്റെ പ്രശ്നം പറയാ എന്ത്ചെയ്യുംഎന്നാലോചിച്ചു നിൽക്കേ -ഇംഗ്ലീഷ് ഗുജറാത്തി ഹിന്ദിഎല്ലാം അറിയുന്ന എന്റെ പ്രായം ഉള്ള ഒരു പയ്യനെ ഞാനിമിഷനേരം കൊണ്ട് റിക്രൂട്ടിട് ചെയ്തു . ഇത്തവണപ്രസക്റാഭാഗങ്ങ കേട്ടപ്പോ പുള്ളി കസേരയി നിന്നുംചാടി ഇറങ്ങി . എനിക്ക് ഇരിക്കാ സ്ഥലവും കുടിക്കാവെള്ളവും ഒക്കെ തന്നു . പയ്യെ അയാ തന്നെ കമ്പ്യൂട്ടറിലോഗി ചെയ്തു എനിക്ക് പുള്ളീടെ കെയ ഓഫി തന്നെടിക്കറ്റ് ബുക്ക് ചെയ്തു തരുകയും അദ്ദേഹം അടുത്തഅറിയുന്ന അഹമ്മദാബാദ് വർക്ക് ചെയ്യുന്ന ഒരു ഡോക്ടcouple നെ പരിചയപ്പെടുത്തി തരുകയും ചെയ്തു .

 

 

സംഭാഷണങ്ങൾക്കിടയി ടി ടി  പറഞ്ഞ ഒരു കാര്യം എന്റെശ്രദ്ധയി പെട്ടു . അഹമ്മദാബാദ് ഒരു 4 മണിക്കൂ മുൻപ്കഴിഞ്ഞു എന്ന്എൻറെ ബേസ്ഡ് ഫ്രണ്ട് snigdhaഅഹമ്മദാബാദ് ഉണ്ട്ഞാ അവളെ വിളിച്ചു കാര്യംപറഞ്ഞു.  കിളി പോയി ഇരിക്കുന്ന എനിക്ക് ക്വിന്റകണക്കിന് മോട്ടിവേഷ തന്നു എന്നെ ഒന്ന് cheer up ആക്കിഞാ അഹേമേദാബാദ് പോകുവാ തീരുമാനിച്ചു . Snigdhaഎനിക്ക് അഹമ്മദാബാദ് വന്നു തിരിച്ചു നാട്ടി പോകുവാഉള്ള flight ടിക്കറ്റ് സെറ്റ് ആകും .

 

അഹേമേദാബാദ് ഇറങ്ങിയ നിമിഷം ക്വിന്റ കണക്കിന്മോട്ടിവേഷ തന്ന snigdha അഞ്ചാറു തെറികളുമായിഎനിക്ക് ഫ്ലൈറ്റ് ടിക്കറ്റ് കൈമാറി .

 

അവിടെ നിന്ന് രാത്രി ഞാ തിരിച്ചു മുംബൈയി എത്തിഒരു ദിവസത്തെ യാത്രയി കുറെ പാഠങ്ങൾക്കു  ശേഷംഎങ്ങും എത്തിച്ചേരാതെ ഞാ തുടങ്ങിയിടത്തു നിന്ന് തന്നെതിരിച്ചെത്തി . ഞാ ശ്വസിച്ച വായു ഉള്ള മണ്ണ്ആയതിനാലാവാം ഞാ കൈയി ഉള്ള പേപ്പ എല്ലാംചേർത്തുപിടിച്ചു ഞാ ആവോളം പൊട്ടിക്കരഞ്ഞു പോയിഅത് തന്ന ആശ്വാസവും ഊർജ്ജവും  ചെറുതല്ല താനും .

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ശേഷംപരീക്ഷണങ്ങ അവസാനിക്കുന്നില്ല . അച്ഛ എന്നെവിളിക്കാ ആലുവ റെയിൽവേ സ്റ്റേഷനി എത്തീരുന്നുഞാ ഉള്ളത് എയർപോർട്ടിലും .അവസാനം ഒരു ഓട്ടോവിളിച്ചു   ആലുവ സ്റ്റേഷനി എത്തി പൊട്ടിപൊളിഞ്ഞ ഒരുസൈഡ് ഗേറ്റിലൂടെ അച്ഛന്റെ അടുത്തെത്തുമ്പോ എന്താണ്നടന്നത് എന്ന് സംഗ്രഹിക്കാ പാട് പെടുക ആരുന്നു ഞാ .

 

അവധി കഴിഞ്ഞു തിരിച്ചു മുംബൈ യി വരുമ്പോതെല്ലൊരു ജാള്യതയോടു കൂടി അകത്തേക്ക് കിടന്ന എന്നെഎല്ലാരിമം എണീറ്റ് നിന്ന് കൈ അടിച്ചു സ്വീകരിച്ചു . എന്നെകളിയാക്കുക ആണോ എന്നെ സംശയിച്ചു നിന്ന എന്റെഅടുത്തേക്ക് എന്റെ മാനേജ രാജേഷ് വന്നു ഒരു പാർക്കപേന തന്നു കൊണ്ട് പറഞ്ഞു .ഒരു വല്യ റിസ്കി നിന്നുംആരുടെയോ സഹായം ആവശ്യപ്പെടാതെ നിസ്സഹായമായിഇരുന്നു കരയാതെ ജീവിതം കൈയി പിടിച്ചുവന്നതിനാലാണ് എന്റെ അഭനന്ദനം  അത്രേ.

 

നമ്മ ഉടമസ്തം പറയാ നാണിക്കുന്ന എത്രയോസംഭവങ്ങ ആണല്ലേ ആളുക പ്രചോദനങ്ങ ആയിഎടുക്കുന്നത് . ബൈ ദി ബൈ  വരുന്ന മാർച്ച് 24 നമ്മരാജ്കോട്ട് ജയന്തി ആഘോഷിക്കുന്നത് .അന്നാണ് ഭാഗ്യഎന്ന ഞാ രാജ്കോട്ട് എന്ന സംസ്ഥാനം കണ്ടുപിടിച്ചത്എന്നാണ് എല്ലാരും പറയുന്നത് .

[വരാ ഇരിക്കുന്ന PSC പരീക്ഷക്ക് വേണ്ടി സമർപ്പിക്കുന്നത് ]

 

Bhagya Kunjuraman












Monday, February 6, 2023

ഓർമ്മകൾ


ചെറുപ്പത്തിൽ ഞാൻ അങ്കനവാടിയിൽ പോകുന്നത് വേങ്ങോട് ആണ്. അമ്മ അതിന് അടുത്തായി തന്നെ കയറിടുന്ന ജോലി ചെയ്യുന്നുണ്ടായിരുന്നു. ഉച്ചവരെ അംഗനവാടി ഉള്ളൂ . അത് കഴിഞ്ഞാൽ അമ്മ കയറിടുന്ന സ്ഥലത്തേയ്ക്ക് പോകും. ബാക്കി സമയം അവിടെയാണ്. വൈകിട്ട് അമ്മയോടൊപ്പം തിരികെ വരും. അന്നൊക്കെ അച്ഛൻ രാവിലെ സൈക്കിളിലിരുത്തി അംഗനവാടിയിൽ കൊണ്ടാക്കും. ഒരിക്കൽ സൈക്കിളിൽ പോകുന്ന സമയത്ത് വീലിൽ കാൽപ്പെട്ടു. കുറെ മുറിഞ്ഞു . അടുത്തുള്ള ബന്ധുവീട്ടിൽ പോയി മരുന്ന് വച്ചു തിരികെ വീട്ടിൽ തന്നെ കൊണ്ടാക്കി

അന്നത്തെ കാലത്ത് അംഗനവാടിയിൽ മഞ്ഞപ്പൊടിയും , പാലും , ചോളവും, ഉപ്പ് മാവും കിട്ടും. മാറി മാറിയാണ്  ഈ ആഹാര സാധനങ്ങൾ കിട്ടുന്നത്. അതിലേറ്റവും രുചി മഞ്ഞപ്പൊടിയാണ്. മഞ്ഞപ്പൊടി കഴിച്ചശേഷം കുറച്ച് പാൽ കുടിക്കണം. അപ്പോൾ ഉണ്ടാകുന്ന ആ ഒരു ഫീൽ ഇനി എന്നാ കിട്ടുക. അത് പോലെ ചോളത്തിൽ പഞ്ചസാര ഇട്ട് നന്നായി ഇളക്കി കഴിക്കണം. ഹാ എന്താ രുചി. ഇപ്പോൾ മഞ്ഞപ്പൊടി  , അന്ന് കഴിച്ച ആ  ചോളം ഒന്നും കാണാൻ പോലുമില്ല. 


                  -റ്റാറ്റൂസ്

പപ്പനാഭൻറെ മണ്ണിൽ ഒരു കൂടിക്കാഴ്ച്ച

 കുറച്ചധികം കാലം ശബ്ദത്തിലൂടെ മാത്രം കേട്ടുമുട്ടിയ സുഹൃത്തുക്കളെ നേരിട്ട് കണ്ടുമുട്ടുമ്പോൾ, ആ മുഹൂർത്തം സമ്മാനിക്കുന്ന വിസ്മയത്തിന്റെയും ആനന്ദത്തിന്റെയും അനുരണനങ്ങൾ ഒന്ന് വേറെ തന്നെയാണ്.  ഞാനങ്ങനെ കണ്ടുമുട്ടിയ രണ്ടാമത്തെ സുഹൃത്താണ് ജോർജ്. ആദ്യത്തെ സുഹൃത്തിനെ കണ്ടുമുട്ടിയതിൽ നിന്നും ജോർജിനെ വ്യത്യസ്തനാക്കുന്നത് എന്തെന്നാൽ അയാളുടെ ശബ്ദത്തെ  വിശകലനം ചെയ്തുതന്ന എന്റെ ഓഡിറ്ററി കോർട്ടക്സിന്റെ അനുമാനത്തിൽ നിന്നും തെല്ല് വ്യത്യാസമുള്ളതായിരുന്നു നേർക്കാഴ്ചയിലെ ജോർജ്. ഒരു ശരാശരി പക്വതയുള്ളയാളുടെ  ആകാരവും പേറി എങ്ങനെയാണ് ഈ മനുഷ്യന് ഒരു സാമൂഹികമാധ്യമയിടത്ത് വന്ന് തോക്കും പിടിച്ച് പാട്ടുപാടാനും ചളിയടിക്കാനും കിടുകിടാ വിറപ്പിക്കുന്ന വീരവാദങ്ങൾ മുഴക്കാനുമാകുന്നതെന്ന് പിടികിട്ടുന്നില്ല.

ചില മനുഷ്യർ അങ്ങനെയാണ്; സൗഹൃദങ്ങൾക്ക് മുന്നിൽ സർവ്വം മറക്കാൻ സന്നദ്ധരാവും. 

അത് അവരെപ്പറ്റിയുള്ള ഓർമ്മകളെ കുറേക്കൂടി മിഴിവുള്ളതാക്കും.

ചായകുടിക്കുന്നതിനിടയിൽ എന്റെ കണ്ണുകളിൽ നോക്കി ജോർജ് ഒരു ചോദ്യം ചോദിക്കുകയുണ്ടായി. നിന്നെ നേരിട്ട് കണ്ടാൽ നിന്റെ സംസാരത്തിന്റെയത്ര വലിപ്പമൊന്നുമില്ലല്ലോ എന്നായിരുന്നു ആ ചോദ്യത്തിന്റെ സാരാംശം.

‘ഞാൻ പ്രിറ്റന്റ് ചെയ്യുകയാണ്’ എന്നായിരുന്നു  ജോർജിനോടുള്ള എന്റെ പ്രത്യുത്തരം. വലുതും മഹത്തരവുമായ ആശയങ്ങൾ വിനിമയം ചെയ്യാൻ അത്രമേൽ മഹത്തരമായ സംഭാഷണശൈലി ഉപയോഗിക്കുന്നത് എന്റെ സ്ഥിരം അടവാണെന്ന് എനിക്കയാൾക്ക് പറഞ്ഞുമനസ്സിലാക്കിക്കൊടുക്കേണ്ടി വന്നു. എന്റെ ഈ ഗതികേട് കൂടുതൽ മനസ്സിലാക്കിയ രണ്ട് ആഗോളതോൽവികളാണ് നാരങ്ങയും🍋 പക്കിയും 🦋.

തിരക്കുകൾ കാരണം വെറും അരമണിക്കൂറിൽ താഴെ സമയം മാത്രമേ പങ്കുവയ്ക്കാനായുള്ളുവെങ്കിലും  വിശേഷാന്വേഷണങ്ങളുൾപ്പെടെ കുറച്ച് നല്ലവർത്തമാനങ്ങൾ അന്യോന്യം കൈമാറി. ഈ മാസാവസാനത്തിന് മുന്നേ കക്ഷി അമേരിക്കയിലേക്ക് തിരിച്ചുപോകുന്നുണ്ട്. 

ഒരേ നഗരത്തിലുണ്ടെന്നറിഞ്ഞ് കണ്ടുമുട്ടാൻ മാറ്റിവച്ച നിങ്ങളുടെ സമയത്തെ ഞാൻ വിലമതിക്കുന്നു. നല്ലത് മാത്രം നേരുന്നു പ്രിയസുഹൃത്തേ.


- ഫ്രെഡ്‌ഡി 






Wednesday, February 1, 2023

വാലൻറ്റൈൻസ് ഡേ വിത്ത് ജീരകമിഠായികൾ

ജീരകമിഠായികളിലെ ഈ വർഷത്തെ  വാലൻറ്റൈൻസ് ഡേ പരിപാടി ഫെബ്രുവരി പതിനാലിന് ഇന്ത്യൻ സമയംവൈകിട്ട്  7:30ന്  നടത്താൻ തീരുമാനിച്ചിരിക്കുന്നു. 

NB: ഇതൊരു ക്ളോസ്ഡ് ഇവന്റ് ആയിരിക്കും. പരിപാടിയിൽ പങ്കെടുക്കാനുള്ള നിബന്ധനകൾക്ക് തുടർന്ന് വായിക്കുക.

മൂന്ന് ചേരുവകൾ കൂട്ടിച്ചേർത്തായിരുക്കും ഈ പരിപാടി മുന്നോട്ട് പോകുക. ഒന്നാമത്തേയും രണ്ടാമത്തേയും ചേരുവകളിൽ പങ്കെടുക്കന്നവർക്ക് മാത്രമേ ഇവന്റിൽ പ്രവേശനമുള്ളൂ.

ഐറ്റം വൺ: സീക്രട്ട് മെസ്സേജ്

 നിങ്ങൾക്ക് സീക്രട്ട് ആയിട്ട് ആർക്കെങ്കിലും മെസ്സേജ് ഡെഡിക്കേറ്റ് ചെയ്യാവുന്നതാണ്. മെസ്സേജ് മുൻകൂട്ടി കടത്തനാടന്  അയച്ചു കൊടുക്കേണ്ടതാണ്. ഈ മെസ്സേജ് വളരെ രഹസ്യമായി പരിപാടി തുടങ്ങുന്നത് വരെ സൂക്ഷിക്കും.  പരിപാടി നടക്കുമ്പോൾ ആങ്കറുകൾ ഡെഡിക്കേറ്റ് ചെയ്യപ്പെട്ട വ്യക്തിയോട് മെസ്സേജ് വായിച്ചുകൊടുക്കുകയും ആ വ്യക്തി മെസ്സേജ് അയച്ച ആളാരാണെന്ന് മൂന്ന് ചാൻസിനുള്ളിൽ ഗ്യസ്സ് ചെയ്യുകയും വേണം. പോയിന്റുകൾ മാർക്ക് ചെയ്യപ്പെടുന്നതാണ്.


ഐറ്റം റ്റൂ: കൃതജ്ഞത

ഇത്  ഐറ്റം വൺ പോലെ തന്നെയാണ്, പക്ഷേ സീക്രട്ട് മെസ്സേജിന് പകരം കൃതജ്ഞതയാണ് രേഖപ്പെടുത്തേണ്ടത്.   മെസ്സേജ്  ഡെഡിക്കേറ്റ് ചെയ്യപ്പെടുന്ന വ്യക്തിയുടെ പേര് വെളിപ്പെടുത്താൻ പാടുള്ളതല്ല. ആരും ഡെഡിക്കേറ്റ് ചെയ്യപ്പെടുന്ന വ്യക്തിയുടെ പേര് ഗ്യസ്സ് ചെയ്യുകയുമില്ല. ഒൺലി  കൃതജ്ഞത!


ഐറ്റം ത്രീ: വെറൈറ്റി ലവ്  സോംഗ്‌സ് 

പുട്ടിന് തേങ്ങാപ്പീര പോലെ പ്രണയഗാനങ്ങൾ കുത്തിനിറയ്ക്കുന്നതായിരിക്കും.


പ്ലീസ് നോട്ട് : ഒന്നും രണ്ടും ഐറ്റത്തിൽ പങ്കെടുക്കാത്തവർക്ക് എൻട്രി ഉണ്ടാവുന്നതല്ല. എൻട്രി ഉള്ളവർക്ക് മാത്രമേ പാട്ട് പാടാനും കേൾക്കാനുമുള്ള അവസരം ലഭിക്കുകയുള്ളൂ 

💕Valentine’s Day Celebration - Feb 15, 8 PM IST

IMPORTANT DISCLAIMER We will be writing letters, dedicating songs, and highlighting members throughout the event. If you do not wish to part...