ജീരകമിഠായികളിലെ ഈ വർഷത്തെ വാലൻറ്റൈൻസ് ഡേ പരിപാടി ഫെബ്രുവരി പതിനാലിന് ഇന്ത്യൻ സമയംവൈകിട്ട് 7:30ന് നടത്താൻ തീരുമാനിച്ചിരിക്കുന്നു.
NB: ഇതൊരു ക്ളോസ്ഡ് ഇവന്റ് ആയിരിക്കും. പരിപാടിയിൽ പങ്കെടുക്കാനുള്ള നിബന്ധനകൾക്ക് തുടർന്ന് വായിക്കുക.
മൂന്ന് ചേരുവകൾ കൂട്ടിച്ചേർത്തായിരുക്കും ഈ പരിപാടി മുന്നോട്ട് പോകുക. ഒന്നാമത്തേയും രണ്ടാമത്തേയും ചേരുവകളിൽ പങ്കെടുക്കന്നവർക്ക് മാത്രമേ ഇവന്റിൽ പ്രവേശനമുള്ളൂ.
ഐറ്റം വൺ: സീക്രട്ട് മെസ്സേജ്
നിങ്ങൾക്ക് സീക്രട്ട് ആയിട്ട് ആർക്കെങ്കിലും മെസ്സേജ് ഡെഡിക്കേറ്റ് ചെയ്യാവുന്നതാണ്. മെസ്സേജ് മുൻകൂട്ടി കടത്തനാടന് അയച്ചു കൊടുക്കേണ്ടതാണ്. ഈ മെസ്സേജ് വളരെ രഹസ്യമായി പരിപാടി തുടങ്ങുന്നത് വരെ സൂക്ഷിക്കും. പരിപാടി നടക്കുമ്പോൾ ആങ്കറുകൾ ഡെഡിക്കേറ്റ് ചെയ്യപ്പെട്ട വ്യക്തിയോട് മെസ്സേജ് വായിച്ചുകൊടുക്കുകയും ആ വ്യക്തി മെസ്സേജ് അയച്ച ആളാരാണെന്ന് മൂന്ന് ചാൻസിനുള്ളിൽ ഗ്യസ്സ് ചെയ്യുകയും വേണം. പോയിന്റുകൾ മാർക്ക് ചെയ്യപ്പെടുന്നതാണ്.
ഐറ്റം റ്റൂ: കൃതജ്ഞത
ഇത് ഐറ്റം വൺ പോലെ തന്നെയാണ്, പക്ഷേ സീക്രട്ട് മെസ്സേജിന് പകരം കൃതജ്ഞതയാണ് രേഖപ്പെടുത്തേണ്ടത്. മെസ്സേജ് ഡെഡിക്കേറ്റ് ചെയ്യപ്പെടുന്ന വ്യക്തിയുടെ പേര് വെളിപ്പെടുത്താൻ പാടുള്ളതല്ല. ആരും ഡെഡിക്കേറ്റ് ചെയ്യപ്പെടുന്ന വ്യക്തിയുടെ പേര് ഗ്യസ്സ് ചെയ്യുകയുമില്ല. ഒൺലി കൃതജ്ഞത!
ഐറ്റം ത്രീ: വെറൈറ്റി ലവ് സോംഗ്‌സ്
പുട്ടിന് തേങ്ങാപ്പീര പോലെ പ്രണയഗാനങ്ങൾ കുത്തിനിറയ്ക്കുന്നതായിരിക്കും.
പ്ലീസ് നോട്ട് : ഒന്നും രണ്ടും ഐറ്റത്തിൽ പങ്കെടുക്കാത്തവർക്ക് എൻട്രി ഉണ്ടാവുന്നതല്ല. എൻട്രി ഉള്ളവർക്ക് മാത്രമേ പാട്ട് പാടാനും കേൾക്കാനുമുള്ള അവസരം ലഭിക്കുകയുള്ളൂ
No comments:
Post a Comment