-ഫ്രഡി
Tuesday, August 30, 2022
Monday, August 29, 2022
Sunday, August 28, 2022
Be "+" tive
ഏകദേശം കാൽ നൂറ്റാണ്ട് മുൻപാണ്, തളിക്കുളം ഗവണ്മെന്റ് ഹൈ സ്കൂളിൽ ജില്ലാ തല യൂത്ത് ഫെസ്റ്റിവൽനടക്കുന്നു.. സ്ഥലത്തെ പ്രധാന പയ്യൻസായ "ഞങ്ങൾ" ചിലർ, പ്രധാന സ്റ്റേജിൽ നടക്കുന്ന മോഹിനിയാട്ടത്തിന്റെലഹരിയിൽ അങ്ങ് മതി മറന്നു നിൽക്കുകയാണ്..
പെട്ടെന്ന് എനിക്ക് എന്തോ ഒരു വല്ലായിക പോലെ,, തല കറങ്ങുന്നു, ശരീരം തളരുന്നു. ഇപ്പോ വീണു പോകുംഎന്നൊരവസ്ഥ..അപ്പോഴാണ് അതോർത്തത് രണ്ടു ദിവസമായി മൂത്രത്തിന് ഒരു മഞ്ഞ നിറം കണ്ടിരുന്നു..ഒരുപക്ഷെ മഞ്ഞപിത്തം ആയിരിക്കാം..! വെച്ച് താമസിച്ചില്ല ജില്ലയിലെ പ്രധാന ഹോസ്പിറ്റലായ എലൈറ്റ് ലേക്ക് വെച്ച്പിടിച്ചു..കാത്തു നിൽക്കാൻ നേരമില്ല,നേരെ അത്യാഹിത വിഭാഗത്തിലേക്ക്..
അവിടെ ഒരാഴ്ചയിൽ കൂടുതൽ അഡ്മിറ്റായി ചികിൽസിച്ചു അസുഖം ബേധപ്പെടുത്തി.. സുഖം സ്വസ്ഥം..
ഒന്നും മിണ്ടാതെ നല്ല കുട്ടിയായി വീട്ടിലേക്കു വിട്ടാൽ മതിയായിരുന്നു. എന്നാൽ നമ്മൾ അങ്ങനെയല്ലല്ലോ.. കാരണം അറിയണം. മഞ്ഞ പിത്തം വരാനുള്ള കാരണം അറിയണം..
ഡോക്ടറോട് ഇമ്ഗിതം അറിയിച്ചു.. അങ്ങനെ ബ്ലഡ് എടുത്ത് എറണാം കുളത്തുള്ള ഒരു ലാബിലേക്ക് ടെസ്റ്റിന്അയച്ചു..
ഒരാഴ്ച കഴിഞ്ഞ് പിന്നേം എലൈറ്റ്ലേക്ക്, റിസൾട്ട് വാങ്ങി ഡോക്ടറെ കാണിക്കണം.. കാത്തു നിൽപ്പിനോടുവുൽറിസപ്ഷണിസ്റ് ഒരു കവർ എന്റെ നേരെ വെച്ചു നീട്ടി.. ഹായ്, കൊള്ളാം നല്ല വലിപ്പവും, ഗംഭീര്യവും ഉള്ള കവർ.. കൊടുത്ത കാശിന്നുള്ള മുതലുണ്ട്..
ഒന്ന് തുറന്ന് നോക്കാം,, തുറന്നു! ഐവ, സാമാന്യം കട്ടിയുള്ള വെളു വെളുത്ത A4 സൈസിലുള്ള ലെറ്റർ പാഡ്, അതിന്റെ ഒത്ത നടുക്ക് ഇളം ഗ്രീൻ നിറത്തിൽ ഹൈ ലൈറ്റ് ചെയ്യപ്പെട്ട് അതാ നമ്മുടെ താരം,
"H A V" positive!
ചങ്ക് തകർന്നു പോയി,, കണ്ണുകളിൽ ഇരുട്ട് കയറുന്നു.. തൊണ്ട വറ്റു വരളുന്നു.. ഒന്ന് അപ്രത്യക്ഷകനാകാൻകഴിഞ്ഞിരുന്നെങ്കിൽ..
ഇനി മുന്നിൽ ഒരു വഴിയേ ഉള്ളൂ. എലൈറ്റ് ന് പടിഞ്ഞാറു ഭാഗത്തൂടെ ആണ് റയിൽവേ ട്രാക്ക് പോകുന്നത്.. ട്രാക്കിലൂടെ പുറം തിരിഞ്ഞ് നടക്കാം.. അല്ലാതെ ഈ റിസൾട്ടും കൊണ്ട് ഡോക്ടറെ കാണിച്ചാൽ ഒരു പക്ഷെഎന്നെ അവിടെ പൂട്ടിയിട്ടേക്കാം..വീട്ടിലേക്കും പോകാൻ കഴിയില്ല.മരണമാണ്ഒരേയൊരു പോംവഴി. ഉറപ്പിച്ചു. ഏതായാലും മരിക്കുന്നതിന് മുൻപ് ഒരു നാരങ്ങ സോഡാ കുടിക്കാം,, അത്രക്കുണ്ട് ദാഹം.. റോഡിലേക്കിറങ്ങി നാരങ്ങസോഡാ കുടിച്ചപ്പോൾ ഹാവൂ എന്തൊരാശ്വാസം.
പെട്ടെന്ന് ഒരു സംശയം അത് HIV അല്ലെ? ഇത് HAV യും?ഏയ് അല്ല.അങ്ങനെ വരാൻ വഴിയില്ല.ഇനി വല്ലസ്പെല്ലിങ് മിസ്റ്റേക്കും വന്നതാണോ? " I "ക്ക് പകരം അറിയാതെ" A "അടിച്ചു വിട്ടതാണോ?സംശയമായി.
അതിന് ഞാനൊന്നും ചെയ്തിട്ടില്ലല്ലോ... ഒരാളിൽ നിന്ന് ബ്ലഡ് ഉം സ്വീകരിച്ചിട്ടില്ല.. പിന്നെങ്ങനെ??? സംഘർഷഭരിതമായ നിമിഷങ്ങൾ കൊടുവിൽ, ഉള്ള ധൈര്യം സംഭരിച്ചു റിസൾട്ട് ഒന്ന് ഡോക്ടറെ കാണിക്കാൻതീരുമാനിച്ചു..
കുറച്ചു സമയത്തെ കാത്തിരിപ്പിനോടുവിൽ അങ്ങനെ ഡോക്ടറുടെ അടുത്തേക്ക്.. പേടിച്ചു പേടിച്ചു വിറക്കുന്നകൈകളോടെ റിസൾട്ട് ഡോക്ടർ റുടെ നേരെ നീട്ടി.. ഡോക്ടർ കവർ തുറന്നു, കട്ടി കണ്ണടയിലൂടെ റിസൾട്ട്‌നോക്കി.. ആ സമയത്ത് എന്റെ നെഞ്ചിൻ കൂട്ടിൽ പാണ്ടി മേളത്തിന്റെ കൂട്ടി പെരുക്കലായിരുന്നു..
ഹാ, ഇത് സാരമില്ല അലി.. ഇത് വെറും Hepatitis A Virus പോസറ്റീവ് ആണ്.. B ആയിരുന്നെങ്കിൽപണിയായേനെ..
എന്റെ ദൈവമേ, എന്തൊരാശ്വാസം.. ഞാൻ എന്തൊരു മണ്ടനാണ്... എന്നാലും ലാബിലുള്ള ആ കുരുത്തംകെട്ടവന് ഒന്ന് ഫുൾഫോമിൽ എഴുതാമായിരുന്നു..അവന്റ ഒടുക്കത്തെ ഒരു HAV..
ഇതാണ് പലപ്പോഴും നമ്മുടെ അവസ്ഥ..
ഒരു പ്രശ്നം വന്നാൽ ഉടൻ സ്വയം കൊല്ലാൻ ആലോചിക്കുന്നു.. ഒന്ന് മനസ്സിരുത്തി ആലോചിച്ചിരുന്നെങ്കിൽ,, അല്ലെങ്കിൽ ആരോടെങ്കിലും ഒന്ന് ചർച്ച ചെയ്തിരുന്നെങ്കിൽ ഒരു പക്ഷെ പലരും ഇന്നും ജീവനോടെ ഇരുന്നേനെ,, ഒരാൾക്ക് ഏറ്റവും ധൈര്യം വേണ്ടത് സ്വയം മരിക്കാനാണ്.. അതേ സമയം ഏറ്റവും വലിയ ഭീരുവുംഎളുപ്പമെന്നോണം മരണത്തെ തന്നെ വരിക്കുന്നു..എന്തൊരു വിരോധാഭാസം.. ഹാ കഷ്ടം..
മരിക്കാൻ ആലോചിക്കുന്നതിന് മുൻപ് ഒന്നാലോചിക്കൂ പോസസ്റ്റീവായി..
Be "+" tive 👍
-Ali
Friday, August 26, 2022
Jeerakamuttayikal
Jeerakamuttayikal a virtual abode
Where everyone is free to join
Diversity in every which way
Our hallmark and fortitude
Each soul welcomed with a
Heartwarming നമസ്കാരം
To be a part of our clan
Blend in with the vibrancy
You can check out anytime
But you can never leave
Like a homing pigeon
You’re always back
- Lini
Translation:
ജീരകമുട്ടായികൾ ഒരു വെർച്വൽ വാസസ്ഥലം
എല്ലാവർക്കും ചേരാൻ സ്വാതന്ത്ര്യമുള്ള
എല്ലാ രീതിയിലും വൈവിധ്യം
എന്ന മികവിന്റെ മുദ്ര ധൈര്യസമേതം പുലർത്തി
ഓരോ ആത്മാവിനെയും സ്വാഗതം ചെയ്തു
ഹൃദയസ്പർശിയായ നമസ്കാരം നൽകി
നമ്മുടെ കുലത്തിൽ
ചടുലതയുമായി ലയിക്കുവാൻ സ്വഗതം ചെയ്യുന്നു
നിങ്ങൾക്കു ഇവിടെ നിന്നിറങ്ങാം
എന്നാൽ നിങ്ങൾക്ക് ഒരിക്കലും പോകാനാവില്ല
ഒരു കൂടണയുന്ന പ്രാവിനെ പോലെ
നിങ്ങൾ എപ്പോഴും മടങ്ങിവന്നിരിക്കും
Thursday, August 25, 2022
ഓർമ്മപ്പെടുത്തൽ
പ്രിയപ്പെട്ട കൂട്ടുകാരി,
എന്നെ ഓർമ്മയുണ്ടോ?
ഈ ഡിജിറ്റൽ കാലത്തും ഇങ്ങനൊരു കത്തെഴുതിയത് ആരാണെന്നല്ലേ നീയിപ്പൊ ചിന്തിച്ചത്? കൂടുതൽ കൺഫ്യൂഷനുണ്ടാക്കുന്നില്ല. ഞാൻ പ്രീത. നീ ചിലപ്പോൾ എന്നെ മറന്നിട്ടുണ്ടാവും. 22 വർഷങ്ങൾക്ക് മുമ്പ് നമ്മൾ മെഡിക്കൽ കോളേജാശുപത്രിയിൽ വച്ചാണ് ആദ്യം കാണുന്നത്. നീ അന്ന് നിന്റെ അമ്മയോടൊപ്പം എന്റെ അടുത്ത ബെഡിൽ ഉണ്ടായിരുന്നതും എന്നെ വീൽ ചെയറിലിരുത്തി തള്ളിക്കൊണ്ട് നടന്നതും നിന്റെ വീട്ടീന്ന് കൊണ്ടുവന്ന ഭക്ഷണം പങ്കുവച്ച് കഴിച്ചതും ഒക്കെ ഞാനിന്നലത്തെ പോലെ ഓർക്കുന്നുണ്ട്.
വളരെ യാദൃച്ഛികമായിട്ടാണ് നിന്റെ അഡ്രസ് കിട്ടിയതും നീ നാട്ടിൽ പുതിയൊരു വീടു വയ്ക്കുന്ന കാര്യവും ഞാനറിഞ്ഞത്. അപ്പോൾ നിന്നോട് ചിലത് പറയണമെന്ന് തോന്നി. വീൽ ചെയറിൽ ജീവിതമുന്തി തീർക്കുന്നൊരാളുടെ ആകുലതകൾ മറ്റാരേക്കാളും നിനക്ക് മനസ്സിലാവുമെന്ന് എനിക്കറിയാം. നിന്റെ അമ്മയുടെ വിഷമങ്ങൾ നീയെന്നോട് എത്ര വട്ടം പറഞ്ഞിട്ടുണ്ട്.
പണ്ടു നമ്മൾ കുറേ സിനിമാക്കഥകൾ പറഞ്ഞിരുന്നത് നീ ഓർക്കുന്നുണ്ടോ? സോളമന്റെ മുന്തിരിത്തോട്ടങ്ങളെ പറ്റിയൊക്കെ. തീയറ്ററിൽ പോയി ഒരു സിനിമ കാണാൻ ഞാൻ കുറേ നാളായി ആഗ്രഹിക്കുന്നു. നിനക്കറിയാല്ലോ നമ്മുടെ നാട് ഒട്ടും വീൽചെയർ ഫ്രണ്ട്‌ലിയല്ലാന്ന്. അവിടെ മാത്രമല്ല, ബാങ്ക്, ATM കൗണ്ടറുകൾ, ഹോട്ടലുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇവിടെയൊന്നും ഞങ്ങളെ പോലുള്ള ഭിന്നശേഷിക്കാർക്ക് കടന്ന് ചെല്ലാൻ കൂടി പറ്റാത്തയിടങ്ങളാണ്. മുമ്പത്തെ അപേക്ഷിച്ച് ചില മാറ്റങ്ങൾ വരുന്നുണ്ടെങ്കിലും നമ്മുടെ പൊതുയിടങ്ങൾ ഇപ്പോഴും ഭിന്നശേഷി (വീൽചെയർ) സൗഹൃദമല്ല.
സഞ്ചരിക്കാനുള്ള ബുദ്ധിമുട്ടുകൾ മാത്രമല്ലല്ലോ നമുക്കുള്ളത്. പുറത്ത് വച്ച് ഒന്ന് പെട്ടെന്ന് ടോയിലറ്റിൽ പോണമെന്ന് തോന്നിയാലോ? വീൽചെയറിലുള്ള പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് ഇത്തരം ബുദ്ധിമുട്ടുകൾ കൂടുതൽ അനുഭവിക്കുന്നത്. പലരും ഇങ്ങനത്തെ പല കാരണങ്ങൾ കൊണ്ടുതന്നെ വീട്ടിൽ നിന്നും പുറത്തിറങ്ങാതെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങി കൂടി കഴിയുന്നുണ്ട്. ഇതിനൊക്കെ എന്തെങ്കിലും മാറ്റങ്ങൾ വരണമെന്ന് ആത്മാർത്ഥമായി ഞാനാഗ്രഹിക്കാറുണ്ട്. നമ്മുടെ ജനപ്രതിനിധികൾ ഇതിനു മുൻകൈ എടുത്തിരുന്നെങ്കിലെന്നും. പലപ്പോഴും തോന്നാറുണ്ട് വീൽ ചെയറിലുള്ളവർ എല്ലാം കൂടി വിദേശത്തേയ്ക്ക് താമസം മാറ്റണമെന്ന് ഞങ്ങൾ ഇടയ്ക്കിടെ പറയാറുണ്ട്.
ശരിയ്ക്കും മാറ്റങ്ങൾ നമ്മുടെയൊക്കെ വീടുകളിൽ നിന്ന് തുടങ്ങണം. അതു പറയാനാണ് ഞാനീ കത്ത് പ്രധാനമായും എഴുതുന്നത്. നമ്മൾ ഒരു വീട് വയ്ക്കുന്നത് എല്ലാ കാലത്തേയ്ക്കും വേണ്ടിയല്ലേ. പക്ഷെ വീടിന്റെ പ്ലാൻ വരയ്ക്കുമ്പോഴൊന്നും നമ്മൾ വീൽ ചെയർ കയറുന്ന ഒരു റാമ്പിനെ പറ്റി ചിന്തിക്കാറേയില്ല. വീടകം വീൽ ചെയർ സൗഹൃദമാവുന്നതിനെ പറ്റി ആലോചിക്കാറില്ല. ശരിക്കും അതൊരു ആവശ്യമല്ലേ? നീ നിന്റെ അമ്മയെ വീട്ടിനുളളിലേക്കും പുറത്തേക്കും കൊണ്ടു പോകാനുള്ള ബുദ്ധിമുട്ടുകൾ പറഞ്ഞത് എനിക്കിപ്പോഴും ഓർമ്മയുണ്ട്.
നീ വീട് പണിയുമ്പോൾ ഇതൊക്കെ ഓർത്തെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു. അഥവാ ഇതിനെ പറ്റി അറിവില്ലെങ്കിൽ ഒന്ന് സൂചിപ്പിക്കാമെന്ന് കരുതി. പറഞ്ഞാൽ നീയത് ചെയ്യുമെന്നെനിക്കറിയാം. അത് മറ്റുള്ളവർക്കും ഒരു മാതൃക ആവുമല്ലോ. പിന്നേ, ഈ റാമ്പിന് ഒരു നിശ്ചിത അളവുണ്ട്. ആ അളവിൽ തന്നെ ചെയ്യണം. വീടിനകവും വീൽചെയർ ഫ്രണ്ട്‌ലി ആയിരിക്കണം. പലപ്പോഴും നമ്മൾ പണിയുന്ന വീടിനകത്തെ ടോയ്‌ലറ്റുകളുടെ വാതിൽ ചെറുതായിരിക്കും. നമ്മൾ ഒരു റൂമിന്റെ വാതിലിന് എത്ര എടുക്കുന്നോ ആ വീതി തന്നെ ടോയ്ലറ്റ് വാതിലുകൾക്കും എടുക്കുക. ആവശ്യമില്ലാത്ത ആഡംബരങ്ങൾ ടോയ്‌ലറ്റിനുള്ളിൽ ചെയ്യുന്നത് ഒഴിവാക്കുക. ഒരു വീൽചെയർ അതിനുള്ളിൽ കടന്നാൽ അതിലിരുന്നു തന്നെ കുളിക്കാനും, ടോയ്ലറ്റിൽ പോകാനുമുള്ള സൗകര്യമുണ്ടായിരിക്കണം. ഒരു മുറിയെങ്കിലും പൂർണമായി വീൽചെയർ സൗഹൃദം ആയിരിക്കണം.
നാളെ ഒരുപക്ഷേ നമ്മൾക്കൊരു അപകടം പറ്റുകയോ , വാർദ്ധക്യത്തിൽ എത്തുകയും ചെയ്യുമ്പോൾ വീൽചെയർ ആശ്രയിക്കേണ്ടി വന്നാലോ എന്ന് ചിന്തിക്കുന്നതിൽ തെറ്റൊന്നുമില്ല.
നമ്മുടെയൊക്കെ അനുഭവങ്ങളാണല്ലോ ഓരോ പാഠങ്ങൾ പഠിപ്പിക്കുന്നത്. നമ്മൾ പഠിച്ചത് ഭാവിയിലാർക്കെങ്കിലും ഗുണപ്രദമായാൽ, അതിന് നമ്മളൊരു മാതൃകയായാൽ എന്നൊക്കെയുള്ള ചിന്തയിൽ നിന്നാണ് ഈ കത്ത് ഞാനെഴുതുന്നത്. പ്രിയപ്പെട്ടവളെ കഴിഞ്ഞ മാസം ഞാനൊരു സ്കൂളിൽ പരിപാടിയിൽ പങ്കെടുക്കാൻ പോയി. അവിടത്തെ റാമ്പ് കണ്ട് ഞെട്ടി. എന്തൊരു തേരി പോലത്തെ റാമ്പാണ്. എന്തെങ്കിലും കാട്ടി കൂട്ടിയാൽ റാമ്പാകുമെന്നാണ് വിചാരം. ഞങ്ങളുടെ സങ്കടം ആരോട് പറയാനാണ് . നിന്നോട് വേറെയും ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. പക്ഷെ ഇനിയും നീട്ടി വിഷമിപ്പിക്കുന്നില്ല. അതൊക്കെ അടുത്ത കത്തിൽ.
നിനക്കും കുടുംബത്തിനും സുഖമാണെന്ന് തന്നെ കരുതുന്നു. എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. മറുപടി കത്തെഴുതാൻ നിനക്ക് മടിയായിരിക്കുമെന്ന് എനിക്കറിയാം. ഇക്കാലത്ത് ആരാണ് കത്തെഴുതാൻ മെനക്കെടുന്നത്. അതുകൊണ്ട് കത്തു കിട്ടിയാൽ ഈ നമ്പരിൽ മെസേജയയ്ക്കണം. അതിൽ വാട്സാപ്പുണ്ട്. അപ്പോൾ പറഞ്ഞതെല്ലാം ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു കൊണ്ട്,
Tuesday, August 23, 2022
💕Valentine’s Day Celebration - Feb 15, 8 PM IST
IMPORTANT DISCLAIMER We will be writing letters, dedicating songs, and highlighting members throughout the event. If you do not wish to part...
-
IMPORTANT DISCLAIMER We will be writing letters, dedicating songs, and highlighting members throughout the event. If you do not wish to part...
-
കാലത്തും വൈകിട്ടും സാമ്പാർ കഴിക്കാത്ത ദിവസങ്ങൾ ഈ വർഷമൊട്ടുമില്ല എന്നുള്ള സത്യമറിഞ്ഞിട്ടും വീണ്ടുമാ കുക്കർ കഴുകി തുറന്നു വച്ചു മഞ്ഞ നിറമു...
