Monday, March 13, 2023

ആലംബഹീനർക്ക് അത്താണിയായിരുന്ന ഏലിയാസ് മുതലാളി

പ്രകൃതിയുടെ  വരദാനം പോലെ മനോഹരമായ ഒരു നാട്ടിൻപുറം അഷ്ടമുടി ....

കുറച്ച് അധികം വർഷങ്ങൾക്കുമുമ്പ്  സ്വന്തം പ്രയത്നത്താൽ ഉന്നതിയിലേക്ക് എത്തിയ ഒരു മനുഷ്യൻ ഉണ്ടായിരുന്നു.  പടിഞ്ഞാറ്റതിൽ ഏലിയാസ് എന്നായിരുന്നു അദ്ദേഹത്തിൻ്റെ പേര്.  

ഒരു കുടുബത്തിലെ പത്താമത്തെ സന്താനമായിരുന്നു അദ്ദേഹം.

ജീവിതത്തിൽ വിജയിച്ചു മുന്നേറണം എന്ന വാശിയിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് ഇടയ്ക്ക് തന്നെ പ്രൈവറ്റ് യാത്രാ ബോട്ടിൽ ഡ്രൈവിംഗ് പഠിക്കുകയും പിൽക്കലത്ത് ബോട്ട് സ്രാങ്ക്  ആയി തീരുകയും ചെയ്തു....ഇത് ഇലക്ടിസിറ്റി ബോഡ് ലെ ജോലി ഉപേക്ഷിച്ചു കൊണ്ടാണ്.

കൊല്ലത്തിന്റെ കൊച്ച അമേരിക്ക എന്നറിയപ്പെട്ടിരുന്ന ശക്തികുളങ്ങരയിൽ നിന്നും വിവാഹം കഴിക്കുകയും ഫിഷിംഗ് ബോട്ടിൽ സ്രാങ്കായിട്ട്  ജോലി ചെയ്യ്തുകൊണ്ട്  ജീവിതത്തോട് സന്ധിയില്ലാ സമരം ആരംഭിച്ചു .... പിന്നീട് ഒരു മായാജാലക്കാരനെപ്പോലെ  ഉയർച്ചകളുടെ പടവുകൾ ചവിട്ടി കയറാൻ തുടങ്ങി . നാലു പെൺമക്കളും ഒരു മകനും ഉൾപ്പെടുന്ന കുടുംബ്ബം സന്തോഷത്തിന്റയും സമ്പത്തിന്റെയും വിളനിലമായി തുടങ്ങി..... 

ശക്തികുളങ്ങര കേന്ദ്രീകരിച്ചു ഒരു സൊസൈറ്റി തുടങ്ങുകയും സ്വന്തമായി ബോട്ടുകൾ വാങ്ങുകയും അതിന് സാബു. സോഫിയ സോണിയ എന്നീ പേരുകൾ ഇടുകയും ചെയ്യ്തു  

കടലിൽ പോയി ചാകര കോളുമായി ശക്തികുളങ്ങര ഹാർബറിൽ അടുക്കുന്ന ബോട്ടുകളിൽ ജോലി ചെയ്യാൻ തൊഴിലാളികൾ മത്സരിച്ചു . കടലിൻ്റെ ആഴങ്ങളിൽ നിന്ന് കോരിയെടുത്ത മീനുകളും ,ചെമ്മീനും    കൈനിറയെ പണമായി മാറുകയായിരുന്നു. തൊഴിലാളികൾക്ക് മാന്യമായ വേതനവും പാവപ്പെട്ടവർക്ക് അർഹിക്കുന്നതിലും ഏറെ സഹായങ്ങളും ആ കൈകളിൽ നിന്നും ഒഴുകി .... ഒപ്പം ബന്ധുക്കളേയും സഹോദരങ്ങളേയും അദ്ദേഹം കൈ പിടിച്ചുയർത്തി ....

അന്നത്തെ കാലത്ത് കാർ ഉള്ളത് അപൂർവ്വം വീടുകളിൽ മാത്രമാണ്. അദ്ദേഹം ഒരു കാർ സ്വന്തമായി വാങ്ങി .   മക്കൾക്ക് എല്ലാവർക്കും ബാറ്റായുടെ ഷൂസും മോഡേൺ ഡ്രസ്സുകളും വാങ്ങി നല്കി അവ അണിയിച്ച് അംബാസിഡർ കാറിൽ കൊച്ചിയിലുള്ള മുന്തിയ ഹോട്ടലുകളിലും ഭക്ഷണ ശാലകളിലും ഒക്കെ കൊണ്ടു പോയി ഭക്ഷണം വാങ്ങിക്കൊടുത്ത് അവരെ സന്തോഷിപ്പിക്കുന്നതിൽ അദ്ദേഹം ശ്രദ്ധാലുവായിരുന്നു .ഒരു റോയൽ ഫാമിലിയിലെ അംഗങ്ങളെ പോലെയാണ് മക്കളെ എല്ലാവരെയും അദ്ദേഹം വളർത്തിയത് . 

അഷ്ടജലറാണി എന്നൊരു ബോട്ട് കൂടി അദ്ദേഹം സ്വന്തമായി വാങ്ങുകയുണ്ടായി.  ബോട്ടുകളൊക്കെ അവധി ദിവസങ്ങളിൽ അഷ്ടമുടി കായലിന്റെ കുഞ്ഞോളങ്ങളെ തഴുകി അദ്ദേഹത്തിന്റെ കായൽവാരത്ത് പ്രൗഢിയോടുകൂടി തലയുയർത്തി കിടക്കുമായിരുന്നു.

വീട്ടിൽ മിക്ക ദിവസവും ബന്ധുക്കളുടെയും നാട്ടുകാരുടെയും സന്ദർശനം പതിവായിരുന്നു .പല കാര്യങ്ങൾക്കും സഹായങ്ങൾ ആവോളം ചെയ്യുന്നതുകൊണ്ട് നിത്യവും ആളും അനക്കവും  ഉള്ളതായിരുന്നു അദ്ദേഹത്തിൻ്റെ ഭവനം . ജന്മം കൊണ്ട് ഒരു ക്രിസ്ത്യാനി ആയിരുന്നെങ്കിലും കർമ്മം കൊണ്ട് മതേതരൻ ആയിരുന്നു . എല്ലാ മതങ്ങളുടെയും മതപരമായ ആഘോഷങ്ങൾക്കും ചടങ്ങുകൾക്കും സഹായിക്കുകയും സാന്നിദ്ധ്യം കൊണ്ടും നേതൃത്വം കൊണ്ടും എല്ലാവർക്കും പ്രിയങ്കരനുമായിരുന്നു.

സഹായം അഭ്യർത്ഥിച്ച് എത്തുന്നവരെയും സഹായം അർഹിക്കുന്നവരെയും കണ്ടറിഞ്ഞു സഹായിച്ചിരുന്നു . ബൈബിളിൽ പറയുന്നതുപോലെ വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുത് എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. വിധവകളെയും നിരാലംബരെയും സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിൻ്റേത് . 

അഷ്ടമുടിയുടെ വികസന കാര്യത്തിലും അദ്ദേഹം സവിശേഷമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട് .  അഷ്ടമുടിയിൽ ഒരു കയർ  സംഘം ആരംഭിച്ച് തൊഴിലാളികളുടെ ഉന്നമനത്തിന് ഉതകുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കി .  

അഷ്ടമുടിയിലേക്ക് ആദ്യമായി കെ.എസ്.ആർ.ടി.സി ബസ്സ് സർവീസ് ആരംഭിക്കുന്നതിനുള്ള ഇടപെടലുകൾ  നടത്തുകയും നിരവധി തവണ അധികാരികളെയും ബന്ധപ്പെട്ട മന്ത്രിയെയും കാണുകയും ഒടുവിൽ ബസ്സ് സർവ്വീസ് ആരംഭിക്കുന്നതിനുള്ള പ്രാരംഭ ചെലവ് ഇനത്തിലുള്ള തുക സ്വയം നല്കികൊണ്ട്  ലക്ഷ്യം നേടിയെടുക്കുകയും ചെയ്യ്തു . അങ്ങനെ അഷ്ടമുടിക്കാർക്ക് ആനവണ്ടിയിൽ യാത്ര ചെയ്യാനുള്ള സൗഭാഗ്യം ഒരുക്കിതന്നു .

മന്ത്രി ബേബിജോണുമായി അടുത്ത സൗഹൃദം അദ്ദേഹത്തിനുണ്ടായിരുന്നു .ആ ബന്ധം സ്വന്തം കാര്യം നേടുന്നതിന് ഉപയോഗിക്കാതെ പാവപ്പെട്ട  മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും ലോണായി ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കിക്കുകയും, തൃക്കരുവാ പഞ്ചായത്തിലെ ഒട്ടുമിക്ക മത്സ്യത്തൊഴിലാളികൾക്കും അത് ലഭ്യമാക്കുന്നതിന് അക്ഷീണം പരിശ്രമിക്കുകയും അതിൽ വിജയം നേടുകയും ചെയ്യ്തു . 

നാട്ടിലെ എല്ലാ രാഷ്ട്രീയ പാർട്ടികളിലേയും  നേതാക്കളോട് സൗഹൃദം കാത്ത്സൂക്ഷിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു . ഇലക്ഷൻ കാലത്ത് വലിയ തുകകൾ സംഭാവനയായി സൗഹൃദത്തിൻ്റെ മറവിൽ നേതാക്കൾ സ്വന്തമാക്കുമായിരുന്നു . ആരോടും പരാതിയും പരിഭവും ഇല്ലാതെ എല്ലാവർക്കും അദ്ദേഹം വാരികോരി നല്കിയിരുന്നു .

അക്കാലത്ത് ഐപ്പുഴ ഇടവകയുടെ ഭാഗമായിരുന്ന അഷ്ടമുടി മലേരി ക്കൽ പള്ളിയിലെ  തിരുന്നാളിന് പ്രദക്ഷിണം നടത്തുമ്പോൾ പള്ളിക്കു തീരെ വരുമാനമില്ലാത്തതിനാൽ പ്രദക്ഷിണത്തിന്റെ ചെലവുകൾ പലരും സംഭാവന ചെയ്യുകയാണ് പതിവ്. അങ്ങനെ ഒരു വർഷം കായലിപ്പണിക്കു പോകുന്നവർക്ക് പട്ടിണിയുടെ നാളുകളുടെ ഇടയ്ക്കാണ് പെരുന്നാൾ വന്നത്. ആ പെരുന്നാൾ നടത്തുന്നതിന് ആവശ്യമായ എല്ലാ ചെലവുകളും വഹിച്ചത് ഏലിയാസ് മുതലാളിയായിരുന്നു. മരണംവരെ അഷ്ട ജലറാണി മാതാവിൻ്റെ തിരുനാൾ പ്രദക്ഷിണം മുന്നിൽ നിന്ന് നയിച്ചിരുന്നത് അദ്ദേഹമായിരുന്നു .

അക്കാലത്ത് പള്ളിക്ക് സ്വന്തമായി കൊടിമരം ഇല്ലായിരുന്നു പെരുന്നാളിന് ഒരു അടയ്ക്കാമരം പിഴുത് കൊണ്ടുവന്ന് പള്ളിമുറ്റത്ത് നാട്ടി അതിലായിരുന്നു കൊടി കയറ്റുന്നത്. അത് വളരെ അധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതോടൊപ്പം ശക്തമായ കരക്കാറ്റ് മൂലം കൊടി നാട്ടിയ അടയ്ക്കാമരം മറിഞ്ഞ് വീഴുന്നതും പതിവായിരുന്നു . ഈ പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരം ഉണ്ടാക്കിയത് അദ്ദേഹമാണ് .  പള്ളിക്ക് വേണ്ടി ഉരുക്കിൽ നിർമ്മിച്ച കാറ്റിൽ ആടി ഉലയാത്ത നല്ല ഉരമുള്ള ഒരു കൊടിമരം സ്ഥാപിച്ചത് ഏലിയാസ് മുതലാളിയായിരുന്നു.

ഇത്രയും ഉയരത്തിൽ ഒരു കൊടിമരം പള്ളിക്ക് ആവശ്യമില്ലെന്ന് പറഞ്ഞവർക്ക് അദ്ദേഹം കൊടുത്ത മറുപടി ഇതായിരുന്നു  എന്റെ ബോട്ടുകൾക്ക് കടലിൽ കിടക്കുമ്പോഴും അഷ്ടജലറാണിയമ്മയുടെ കൊടിമരത്തിലെ പ്രകാശം തെളിഞ്ഞുകാണണം എന്നാണ് .

പള്ളിക്കും നാട്ടുകാർക്കും വേണ്ടി ഇത്രത്തോളം നന്മകൾ ചെയ്ത ഏലിയാസ് മുതലാളിയുടെ ജീവിതം പുതുതലമുറയ്ക്ക് മാർഗ്ഗദീപമാണ് . പേരിനും പ്രശസ്തിക്കും വേണ്ടി അല്ലാതെ കർമ്മനിരതനായിരുന്ന പാവപ്പെട്ടവരുടെ അഭയകേന്ദ്രമായിരുന്ന ഏലിയാസ് അച്ചായൻ്റെ ഓർമ്മകൾക്ക് അവസാനമില്ല.....

 പ്രണാമം🙏🌹

സുനിൽ ജോസഫ്🙏






Sunday, February 19, 2023

രാജ്കോട്ട്‌ എന്ന സംസ്ഥാനം ഉണ്ടായ കഥ

ഒരു ദിവസം ജോലി ഒക്കെ മാറ്റിവെച്ചു എൻ്റെ ഓഫീസ്നിന്ന് ഞാ നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നു .ട്രെയിനിന്റെ പേര് okka Express എന്നാണ് . ഞാ തമാശക്ക്എന്റെ കൂടെ വർക്ക് ചെയ്യുന്നവരോട് ചോയ്ക്കുന്നു  okkaഎന്ന പുള്ളി വല്ല രാഷ്ട്രീയനേതാവും ആണോ ആവോഅല്ലെങ്കി അതേതാണാവോ രാജ്യം ? പുറകി ഇരുന്നുഎൻ്റെ സുഹൃത്ത് ജികെ പഠിക്കാതെ  ട്രെയി ബുക്ക്ചെയ്യാ എന്നെ ഓർമിപ്പിച്ചത് കൊണ്ട്  ട്രെയി ബുക്ക്ചെയ്തു ഞാ ബാക്കി ജോലി തിരക്കിലേക്ക് തിരിയുന്നു . കമ്പ്യൂട്ട സ്ക്രീനി തെളിഞ്ഞ ബുക്കിങ് കംഫർമേഷഞാ ഏറെ നേരം നോക്കി നിന്നു . ഒരുപാടു പേരോട്പറയാ പോകുന്നഎന്നെ ഒരുപാടു കാര്യങ്ങ ഒറ്റ ദിവസം കൊണ്ട് പഠിപ്പിച്ച   crash course ഇന് enroll ചെയ്യുക ആണ് അന്ന് ചെയ്തതു  എന്ന് എന്റെ വന്യസ്വപ്നങ്ങളി പോലുംതോന്നിയിരുന്നില്ല  . 

യാത്ര ചെയ്യേണ്ടുന്ന ദിവസം എത്തിയിരിക്കുന്നുകഴിഞ്ഞഒരു ആഴ്ചയായി ഓഫീസി തന്നെ ആണ് ഉറക്കം എന്ന്തന്നെ പറയാം . അത്ര തിരക്കുള്ള സമയത് എന്റെ ചേട്ടന്റെകല്യാണം പ്രമാണിച്ചുള്ള പോക്കാണ്മാറ്റി നിർത്തുവാകഴിയുമരുന്നില്ലപെട്ടിയും കിടക്കയും ഒക്കെ എടുത്തുഓഫീസി വന്നിരുന്നു പണിയെടുക്കുന്ന എന്നെ കണ്ടഎന്റെ മാനേജ രാജേഷിന് വാത്സല്യം തോന്നി എന്റെ കൂടെവർക്ക് ചെയ്യുന്ന സഞ്ജയോട് എന്നെ കൊണ്ട് പോയി വിടാപറയുന്നു . സഞ്ജയ് തല കുലുക്കി സമ്മതിച്ചുഅന്നത്തെദിവസം ഒന്നും കഴിക്കാതെ ഇരുന്ന ഞാ mumbai യുടെസ്വന്തം കപ്പപുഴുക്കായ vadaa paav ഒക്കെ വാങ്ങി , കൈയിPS ILOVE YOU എന്ന ഒരു ബുക്ക് ഒക്കെ സെറ്റ് ചെയ്തുതീവണ്ടി കാത്തിരിക്കുന്നു .

 

9 :30 ആണ് വണ്ടി സമയം . പക്ഷെ ദേ ട്രെയി 9 :00 മണിആയപ്പോഴേക്കും എത്തിയിരിക്കുന്നു . IRCTC മെച്ചപ്പെട്ടല്ലോഭഗവാനെ എന്ന് ഞാ അത്ഭുദപ്പെട്ടുബുക്ക് ചെയ്തബോഗിയിലെ 72 സീറ്റ് ലക്ഷ്യം വെച്ച് ഞാ നടന്നു . Sanjay യോട് ബൈ പറഞ്ഞു ഞാ കിടന്നു പുസ്ഥകം വായിക്കാതുടർന്നുകാത്തിരിക്കുന്നകസിൻസ് ആൻഡ് നല്ല food - ഇത് സമ്മാനിച്ച ഒരു കുളിർമയി ഒരാഴ്ചത്തെ ഉറക്കച്ചടവുംകൂടി ആയപ്പോ ഞാ കോമ ലെവലി ഉറങ്ങാ  തുടങ്ങി

 

പിറ്റേന്ന് ആയി സമയം എന്ന് സ്വയം ഞാ അറിഞ്ഞത് TTR വന്നു എന്നെ വിളിച്ചുണർത്തുമ്പോ ആണ് . ഒരു നിമിഷംഅയാളി നിന്ന് കടം എടുത്തു ഞാ ആലോചിച്ചു .സാധാരണ നാട്ടിലേക്കു അടുക്കുമ്പോ ചൂട് കൂടുകആണല്ലോ വേണ്ടത് . ഇതെന്താണ് ഇപ്പൊ  മാർച്ചി ഇത്രതണുപ്പ് തോന്നാ . അതിനുത്തരം എന്റെ മനസ്സ് കേട്ടപോലെTTR പറഞ്ഞു .

 

"aap neeche utharoo " !! മനസിലായില്ലേ...താഴ്ന്നോട്ടിറങ്ങാ .. അയാ എന്നെ നോക്കുന്നു എന്റെടിക്കറ്റിലേക്കു നോക്കുന്നുവ്യക്തമായി ഒരു സീറ്റി  ഇരുത്തിഎനിക്ക് മനസിലാക്കി തരുന്നു ... നിങ്ങ സഞ്ചരിക്കുന്നട്രെയി എറണാകുളം നിന്ന് ഓഖ പോകുന്ന ട്രെയി ആണ് . നിങ്ങ പോകേണ്ടിയിരുന്ന ട്രെയി ഓഖ മുതഎറണാകുളം പോകുന്ന ട്രെയി ആണ്ഇനി ജീവിതത്തിഇതി കൂടീതൊന്നും വര ഇല്ല എന്ന് ഞാ തിരിച്ചറിഞ്ഞു.

 

അച്ഛ 'അമ്മ മാറി മാറി വിളിക്കുന്നു - എവിടെ എത്തിഎന്നും ചോതിച്ചു . - ട്രെയിനി ബുദ്ധിമുട്ടൊന്നും ഇല്ലല്ലോഎന്നും ചോതിച്ചു മുംബൈ ഫ്രണ്ട് വിളിക്കുന്നു.. ഇതിന്റെഇടയി ഇരുന്നു ഞാ ചിന്തിക്കണം  ഇനി എന്ത് ചെയ്യണംഎന്ന് . രാജ്കോട്ട് എന്ന സ്ഥാലത്തിറങ്ങി . എണാകുളംസൗത്ത് റെയിൽവേ സ്റ്റേഷനി ബിക്കിനി ഇട്ടു ഞാഇറങ്ങിയാ എങ്ങനെ ആളുക എന്നെ തുറിച്ചുനോക്കുമോ അതുപോലെ വെറും ജീൻസും ടോപ്ഉം ഇട്ടഎന്നെ അവിടുത്തെ ആളുക തുറിച്ചു നോക്കുന്നതായിതോന്നി.  കത്തി വെള്ളിയുടെ ഉരുണ്ട കടുക്ക ഒക്കെ ഇട്ടുകുന്ദംകാലി ഇരിക്കുന്ന കുറേ ആളുക . പണ്ട്ദൂരദർശനി വന്ന rashtreeya shiksha abhyante പരസ്യംഓർമിപ്പിക്കുമാ അവ ഇങ്ങനെ എന്നെ കണ്ണ് കൊണ്ട്സ്റ്റേഷന് അപ്പുറത്തു വരെ കൊണ്ട് വിട്ടു.

 

ഞാ സ്റ്റേഷ മാസ്റ്റർനെ ലക്ഷ്യം വെച്ച് നടന്നു . ഒറ്റശ്വാസത്തി ഞാ എന്റെ പ്രശ്നങ്ങ പുള്ളിയെ കണ്ടതുംപറയാ തുടങ്ങി . കഥയുടെ പ്രസക്തഭാഗങ്ങളി പോലുംഒരു കുലുക്കവും  ഇല്ലാതെ ഇരുന്ന അങ്ങേരോട് ഞാ mandatory ചോദ്യം ചോദിച്ചു - ഇംഗ്ലീഷ്??? ഇല്ല എന്ന്തലയാട്ടിയ പുള്ളിയോട് ഇനി എന്റെ പ്രശ്നം പറയാ എന്ത്ചെയ്യുംഎന്നാലോചിച്ചു നിൽക്കേ -ഇംഗ്ലീഷ് ഗുജറാത്തി ഹിന്ദിഎല്ലാം അറിയുന്ന എന്റെ പ്രായം ഉള്ള ഒരു പയ്യനെ ഞാനിമിഷനേരം കൊണ്ട് റിക്രൂട്ടിട് ചെയ്തു . ഇത്തവണപ്രസക്റാഭാഗങ്ങ കേട്ടപ്പോ പുള്ളി കസേരയി നിന്നുംചാടി ഇറങ്ങി . എനിക്ക് ഇരിക്കാ സ്ഥലവും കുടിക്കാവെള്ളവും ഒക്കെ തന്നു . പയ്യെ അയാ തന്നെ കമ്പ്യൂട്ടറിലോഗി ചെയ്തു എനിക്ക് പുള്ളീടെ കെയ ഓഫി തന്നെടിക്കറ്റ് ബുക്ക് ചെയ്തു തരുകയും അദ്ദേഹം അടുത്തഅറിയുന്ന അഹമ്മദാബാദ് വർക്ക് ചെയ്യുന്ന ഒരു ഡോക്ടcouple നെ പരിചയപ്പെടുത്തി തരുകയും ചെയ്തു .

 

 

സംഭാഷണങ്ങൾക്കിടയി ടി ടി  പറഞ്ഞ ഒരു കാര്യം എന്റെശ്രദ്ധയി പെട്ടു . അഹമ്മദാബാദ് ഒരു 4 മണിക്കൂ മുൻപ്കഴിഞ്ഞു എന്ന്എൻറെ ബേസ്ഡ് ഫ്രണ്ട് snigdhaഅഹമ്മദാബാദ് ഉണ്ട്ഞാ അവളെ വിളിച്ചു കാര്യംപറഞ്ഞു.  കിളി പോയി ഇരിക്കുന്ന എനിക്ക് ക്വിന്റകണക്കിന് മോട്ടിവേഷ തന്നു എന്നെ ഒന്ന് cheer up ആക്കിഞാ അഹേമേദാബാദ് പോകുവാ തീരുമാനിച്ചു . Snigdhaഎനിക്ക് അഹമ്മദാബാദ് വന്നു തിരിച്ചു നാട്ടി പോകുവാഉള്ള flight ടിക്കറ്റ് സെറ്റ് ആകും .

 

അഹേമേദാബാദ് ഇറങ്ങിയ നിമിഷം ക്വിന്റ കണക്കിന്മോട്ടിവേഷ തന്ന snigdha അഞ്ചാറു തെറികളുമായിഎനിക്ക് ഫ്ലൈറ്റ് ടിക്കറ്റ് കൈമാറി .

 

അവിടെ നിന്ന് രാത്രി ഞാ തിരിച്ചു മുംബൈയി എത്തിഒരു ദിവസത്തെ യാത്രയി കുറെ പാഠങ്ങൾക്കു  ശേഷംഎങ്ങും എത്തിച്ചേരാതെ ഞാ തുടങ്ങിയിടത്തു നിന്ന് തന്നെതിരിച്ചെത്തി . ഞാ ശ്വസിച്ച വായു ഉള്ള മണ്ണ്ആയതിനാലാവാം ഞാ കൈയി ഉള്ള പേപ്പ എല്ലാംചേർത്തുപിടിച്ചു ഞാ ആവോളം പൊട്ടിക്കരഞ്ഞു പോയിഅത് തന്ന ആശ്വാസവും ഊർജ്ജവും  ചെറുതല്ല താനും .

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ശേഷംപരീക്ഷണങ്ങ അവസാനിക്കുന്നില്ല . അച്ഛ എന്നെവിളിക്കാ ആലുവ റെയിൽവേ സ്റ്റേഷനി എത്തീരുന്നുഞാ ഉള്ളത് എയർപോർട്ടിലും .അവസാനം ഒരു ഓട്ടോവിളിച്ചു   ആലുവ സ്റ്റേഷനി എത്തി പൊട്ടിപൊളിഞ്ഞ ഒരുസൈഡ് ഗേറ്റിലൂടെ അച്ഛന്റെ അടുത്തെത്തുമ്പോ എന്താണ്നടന്നത് എന്ന് സംഗ്രഹിക്കാ പാട് പെടുക ആരുന്നു ഞാ .

 

അവധി കഴിഞ്ഞു തിരിച്ചു മുംബൈ യി വരുമ്പോതെല്ലൊരു ജാള്യതയോടു കൂടി അകത്തേക്ക് കിടന്ന എന്നെഎല്ലാരിമം എണീറ്റ് നിന്ന് കൈ അടിച്ചു സ്വീകരിച്ചു . എന്നെകളിയാക്കുക ആണോ എന്നെ സംശയിച്ചു നിന്ന എന്റെഅടുത്തേക്ക് എന്റെ മാനേജ രാജേഷ് വന്നു ഒരു പാർക്കപേന തന്നു കൊണ്ട് പറഞ്ഞു .ഒരു വല്യ റിസ്കി നിന്നുംആരുടെയോ സഹായം ആവശ്യപ്പെടാതെ നിസ്സഹായമായിഇരുന്നു കരയാതെ ജീവിതം കൈയി പിടിച്ചുവന്നതിനാലാണ് എന്റെ അഭനന്ദനം  അത്രേ.

 

നമ്മ ഉടമസ്തം പറയാ നാണിക്കുന്ന എത്രയോസംഭവങ്ങ ആണല്ലേ ആളുക പ്രചോദനങ്ങ ആയിഎടുക്കുന്നത് . ബൈ ദി ബൈ  വരുന്ന മാർച്ച് 24 നമ്മരാജ്കോട്ട് ജയന്തി ആഘോഷിക്കുന്നത് .അന്നാണ് ഭാഗ്യഎന്ന ഞാ രാജ്കോട്ട് എന്ന സംസ്ഥാനം കണ്ടുപിടിച്ചത്എന്നാണ് എല്ലാരും പറയുന്നത് .

[വരാ ഇരിക്കുന്ന PSC പരീക്ഷക്ക് വേണ്ടി സമർപ്പിക്കുന്നത് ]

 

Bhagya Kunjuraman












💕Valentine’s Day Celebration - Feb 15, 8 PM IST

IMPORTANT DISCLAIMER We will be writing letters, dedicating songs, and highlighting members throughout the event. If you do not wish to part...