ജീരകമിഠായികൾ
Wednesday, January 21, 2026
Wednesday, January 15, 2025
റൂം റീസ്റ്റാർട്ട്
ഒരത്യാവശ്യ ഘട്ടത്തിൽ നമ്മുടെ റൂം ഒന്ന് റീസ്റ്റാർട്ട് ചെയ്യേണ്ടി വന്നു. അതുകൊണ്ട് റൂമിൽ വരുമ്പോൾ നിങ്ങൾ ഓഡിയൻസ് പാനലിലാണെങ്കിൽ കൈ പൊന്തിച്ച് സ്പീക്കർ പാനലിലേക്ക് കയറിവരണമെന്ന് അഭ്യർത്ഥിക്കുന്നു.
നിങ്ങളുടെ handraise request സമയാദിഷ്ടിതമായി മോഡറേറ്റേർസ് approve ചെയ്യുന്നതായിരിക്കും. കൈ പൊന്തിച്ചത് മോഡറേറ്റേർസിന്റെ ശ്രദ്ധയിൽ പെട്ടില്ലെങ്കിൽ നിങ്ങൾ ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നൂ.
Monday, September 16, 2024
Thursday, September 5, 2024
Skibidi is Not Kabbadi
Sep 12 2024 Update:
400th transaction was done by Marina | 52 points generously given by Marina to Lailaj
300th transaction was done by Snow | 52 points generously given by Snow to Scorpio
മലയാളി മങ്ക/മങ്കൻ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് പരസ്യം ആവശ്യമുണ്ടെങ്കിൽ സമീപിക്കുക: കടത്തനാടൻ, c/o ജീരകമിഠായികൾ. പത്ത് JMS കൊടുത്താൽ മൂന്നിൽ കുറയാത്ത തവണയും പത്തിൽ കൂടുതൽ പേര് കേൾക്കെ പരസ്യപ്രചരണം നടത്തിക്കൊടുക്കുന്നതാണ്.
ജീരകമിഠായി അന്തർദേശീയ ഭാഗ്യക്കുറി:
നറുക്കെടുപ്പ് സെപ്റ്റംബർ 21 ശനിയാഴ്ച്ച രാത്രി പത്തിനും പന്ത്രണ്ടിനുമിടയ്ക്ക് | ടിക്കറ്റ് വെറും 5 JMS |
Track Your Skibidi Aura points here:
Sep 05 2024:
Hey JM members! 🎉 We’re super excited to announce the launch of our brand-new game – JMS Skibidi Aura Points – a game that’s all about spreading positivity, creating good vibes, and having fun! Whether you’ve been hanging out with us for a while or just joined, this game will bring a whole new level of connection, laughter, and energy to our voice-only club. So, what’s this all about? Buckle up and let’s dive in!
What Are JMS Skibidi Aura Points?
At the heart of the game is a fixed pool of 7000 JMS (JM Skibidi Aura Points). These points are designed to help us share the love, recognize the good vibes, and reward members who contribute to making our club a fun, positive space!
The goal of the game is simple: spread positivity and maintain good vibes! 🌟
How Does the Game Work?
Here’s the fun part – participants can give away JMS to others based on the vibe they create. This could be for:
- A hilarious joke 🎤
- Singing a song that lifted everyone’s spirits 🎶
- Rocking a cool profile picture 🎭
- Sharing a thoughtful compliment 🗣️
- Doing something positive for the group 🌈
- Diffusing a conflict ⚔️
Basically, if someone’s making the club a better, brighter place, you can show them some love by sending them JMS points! The game is all about giving, not taking – we’re here to vibe and lift each other up!
The Rules You Need to Know:
Join the Game! Interested members need to step forward to participate. Once you're in, there’s no going back!
New Members Get a Boost! New participants with no JMS will automatically receive 0.5% of the total JMS that all other existing members hold. So, you’ll always start with a little something in your vibe bank!
How to Give Away JMS: Every time you give JMS to someone, make sure you record it by:
- Sending a message to Jayaram or Niyas 📲
- Posting it to the side chat 💬
- Or commenting below this blog post 💻
Earn JMS Through Games: We’ll be holding fun games (like the JMS lottery!) periodically where you can earn more JMS. But here’s the rule – you cannot ask for JMS outside of games. Let the good vibes flow naturally!
Weekly Fee to Keep Things Rolling: Each participant will need to contribute a weekly fee of 2 JMS to the community pool. This pool will be used for various activities and future events, keeping the spirit of giving alive!
Penalty for Not Giving JMS: It’s all about sharing! If you don’t give away any JMS during the week, you’ll face a penalty of 5 points to the JMS pool. Don’t worry, we know you’ll find plenty of reasons to spread the love!
Form Virtual Groups for More Fun! You can create virtual groups and pool your JMS points together. If your group collects more than 3500 JMS, you’ll have the power to decide what to do with the JMS in the pool – except donating it to yourselves, of course! 😎
Why You Should Join:
This game isn’t just about points – it’s about celebrating the good vibes we create together! Whether you’re the funny one, the singer, the kind soul, or the quiet supporter, there’s always something to share and appreciate.
We’re a community that thrives on positivity and connection, and this game is designed to bring us even closer. So, let’s get ready to spread the love, give away those JMS points, and have some fun!
Ready to Play?
If you’re interested in joining the game, just let us know! Remember, once you’re in, you’re in – and the fun never stops. 🎉 Comment below or send a message to Jayaram or Niyas to get started!
Let’s spread those good vibes and let the JMS Skibidi Aura Points roll! 🌟
The progress of the game can be tracked here:
Wednesday, August 14, 2024
What Home?
തലേ ദിവസം കുറെ ലേറ്റ് ആയി ഉറങ്ങിയതിന്റെ അലസ്യത്തിൽ ഉണർന്നിട്ടും കുറെ നേരം കൂടി അവൾ ബെഡിൽ തന്നെ കിടന്നു. ഫോൺ തുറന്നു നോക്കിയപ്പോ ഏതോ ഗ്രൂപ്പ് ചാറ്റിൽ വരാറുള്ള പതിവ് ഗുഡ് മോർണിംഗ് മെസ്സേജസ് അല്ലാതെ ഒന്നും തന്നെ ഇല്ല. അത് കുറെ നാളായി അങ്ങനെ തന്നെ ആണല്ലോ. കൂടിപ്പോയാൽ നാട്ടിൽ നിന്നും അമ്മ യുടെ വോയ്സ് മെസ്സേജ് ഉണ്ടാവും. ആരുടേ എങ്കിലും മരണമോ, ആണ്ടോ അല്ലേൽ പിറന്നാളോ ഓര്മിപ്പിക്കാൻ ആവും അത്. എത്ര തന്നെ ആയാലും അതെങ്കിലും കാണുമ്പോ ഒരു സുഖം ഓക്കേ ഉണ്ട്. നമ്മളെ ഓർക്കാനും ഓര്മിപ്പിക്കാനും ഒക്കെ ആരെങ്കിലും ഒക്കെ വേണമല്ലോ . വെറുതെ ഇൻസ്റ്റാ സ്ക്രോൾ ചെയ്തു കിടന്നപ്പോ ആണ് ഒരു നോട്ടിഫിക്കേഷൻ ശ്രദ്ധിച്ചത്. അവൾ ഫോളോ ചെയ്യുന്ന ഒരു എഴുത്തുകാരൻ പയ്യൻ ലൈവ് പോയ്കൊണ്ടിരിക്കുന്നു. ചുമ്മാ എന്താന്ന് നോക്കിയേക്കാം എന്നോർത്ത് കേറിയതാണ്. കഴിഞ്ഞ ദിവസം ആണ് പുള്ളിക്ക് ബെസ്റ്റ് സെല്ലിങ് നോവൽ അവാർഡ് കിട്ടിയത് അതിന് നന്ദി പറയാൻ ആണത്രേ. വെറുതെ അയാളെ കേട്ടു കിടക്കാൻ നല്ല രസം ആണ് . ബുക്ക് റിലീസ് ആയപ്പോൾ തന്നെ അതു വാങ്ങി അവശത്തോടെ വായിച്ചു തീർത്തത് അവൾ ഒരു ചിരിയോടെ ഓർത്തു. അയാൾക്കു അവാർഡ് കിട്ടിയതിൽ അത്ഭുതം ഒന്നുമില്ല. വലിയ വലിയ സാഹിത്യകാരൻ മാരെ പോലെ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ഇല്ല വളരെ സിമ്പിൾ ആയി കഥ പറഞ്ഞു പോന്ന അയാളുടെ രീതി അവൾക്കു വലിയ ഇഷ്ടമാണ്. അയാളുടെ ആദ്യത്തെ നോവൽ വായിച്ചപ്പോൾ തന്നെ ഫാൻ ഗേൾ ആയതാണ് ഇതിപ്പോ നാലാമത്തെ ബുക്ക് ആണ്. ഇത് വരെ എഴുതിയ പോലെ തന്നെ ഇതും വായിക്കാൻ ഹൃദ്യമാണ്. ആളുകൾ പറയുന്നത് അദ്ദേഹത്തിന്റെ എഴുത്തുകളിൽ പലപ്പോഴും വെറും ഇമേജിനേഷൻ മാത്രമല്ല ജീവിതവും കൂടിക്കലരും എന്ന് ആണ്. സൈക്കോളജിക്കൽ ത്രില്ലെർ ആണ് പുള്ളിയ്ക്കു കൂടുതൽ താല്പര്യം എന്ന് പലപ്പോഴും ആയാൾ തന്നെ ഇന്റർവ്യൂസിൽ പറഞ്ഞിട്ടുണ്ട്. ഇൻസ്റ്റാ ഫോളോ ചെയ്‌ത്‌ന്നോണ്ട് അങ്ങനെ ഒരു ഗുണം ഉണ്ട്. അവരെ കൂടുതൽ അറിയാം.വായനയുടെ ഇടയിൽ വരുന്ന ഡൌട്ട്സ് ഒക്കെ എഴുത്തുകാരനിൽ നിന്ന് നേരിട്ടു തന്നെ ക്ലാരിടി വരുത്താം. എത്ര രസാണെന്നോ. ആളു കാണാനും മിടുക്കൻ ആയതുകൊണ്ട് പെൺകുട്ടികളൊക്കെ ആരാധനയോടെ അയക്കുന്ന കമന്റ്സ് ഓക്കേ കാണാം ഓരോ പോസ്റ്റിന്റെ താഴെയും. അയാളെ കേട്ടു കുറെ നേരം കൂടി കിടന്നു. ഒരു lazy സൺഡേ ഇതിലും നന്നായി എങ്ങനെ തുടങ്ങാൻ പറ്റും. ലൈവ് അപ്പോഴും തീർന്നിട്ടില്ല. ഒരു വ്യൂവേഴ്സ് ന്റെ സംശയങ്ങൾക്കും മറുപടി വളരെ മനോഹരമായി മറുപടി കൊടുക്കുന്നുണ്ട്. അപ്പോ ആണ് അവൾ അത് കേട്ടത്, കമന്റ് ബോക്സിൽ അയാളോട് ഒരു ചോദ്യം ചോദിക്കാം അതിൽ ഏറ്റവും ഇന്ട്രെസ്റ്റിംഗ് ആയി തോന്നുന്ന ഒരു കമന്റ് അയച്ച ആളെ ഹാൻഡ്‌പിക്ക് ചെയ്തു എടുക്കും അവരുമായി ഒരു coffee and ചാറ്റ് അറേഞ്ച് ചെയ്യുമത്രേ. കൊള്ളാല്ലോ. Interesting. അവൾ പല്ലുതേച്ചു വേഗം ഫോൺ എടുത്ത് അവൾക്കു അപ്പോ മനസിൽ തോന്നിയ ഒരു question ഒന്ന് രണ്ടു തവണ എഡിറ്റ് ചെയ്തു നന്നാക്കി അയച്ചു. വേണ്ടിയിരുന്നില്ല എന്ന് പിന്നെ ഓർത്തു. പതിയെ കിച്ചണിൽ കേറി കുക്കിംഗ് and ക്ലീനിങ് ഒക്കെ ആയി കുറെ കഴിഞ്ഞാണ് ഫോൺ നോക്കാൻ പറ്റിയത്. അവളെ അത്ഭുത പെടുത്തി ഒരു മെസ്സേജ് അതും സഹീർ ന്റെ ഒഫീഷ്യൽ പേജ് ഇൽ നിന്നും. സഹീർ അതാണ് അയാളുടെ തൂലികാ നാമം. Saheer അർത്ഥം മജിഷ്യൻ എന്നാണ്. ആയാൾ ശരിക്കും ഒരു മജിഷ്യൻ തന്നെ ആണല്ലോ. തന്റെ എഴുത്തു കൊണ്ട് വായനക്കാരന്റെ ഉള്ളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ഒരു മജിഷ്യൻ . അതൊക്കെ പോട്ടെ കിട്ടിയ മെസ്സേജ് ഇതാണ് “ Dear Maya, I got your comment and I think that was interesting. I would love to meet you and have a coffee with you. I will send you more information about this soon if you are interested. Thank you, from Saheer “. വായിച്ചപ്പോൾ excitement കൊണ്ട് തുള്ളിച്ചാടി. വേഗം അവളുടെ ബെസ്റ്റ് ഫ്രണ്ട് Reshma യെ വിളിച്ചു പറഞ്ഞു. Reshma അവളുടെ ഓഫീസിൽ ജോലി ചെയ്യുന്ന കുട്ടി ആണ് വേറേ വേറേ ഡിപ്പാർട്മെന്റ് ആണ് എന്നേ ഉള്ളു. വലിയ കൂട്ടാണ് രണ്ടാളും. ഒരേ സ്ഥലത്താണ് രണ്ടാളിന്റേം താമസ സ്ഥലം, ഒരുമിച്ചു ആണ് ബസ് സ്റ്റാൻഡ് ലേക്കു ഉള്ള യാത്ര. കളിതമാശ ഒക്കെ പറഞ്ഞു ടൌൺ ഒക്കെ കറങ്ങി മാർക്കറ്റ് ഒക്കെ കയറിയിട്ടാണ് വീട്ടിൽ പോകുന്നത്. രണ്ടാളും ഏറ്റവും എൻജോയ് ചെയ്യുന്നതും ഇതൊക്കെ തന്നെ. രേഷ്മ ആണ് സഹീർ നെ ആദ്യമായി introduce ചെയ്തു തന്നെ, എന്നോ തന്ന ഒരുbirthday പ്രേസേന്റ് ആരുന്നു അയാളുടെ ആദ്യ നോവൽ. അത്കൊണ്ട് തന്നെ ഇതിൽ ഏറ്റവും സന്തോഷിക്കുന്നതും രേഷ്മ തന്നെ ആവും എന്നാണ് അവൾ ഓർത്തത്. പക്ഷെ രേഷ്മയുടെ മറുപടി അവളുടെ ആവേശം ഒക്കെ തകർത്തു . അതിന്റെ കാരണം അവളെ അതിൽ ഏറെ വിഷമിപ്പിച്ചു. രേഷ്മ പറയുന്നത് അയാളുടെ പുതിയ നോവലിൽ മെയിൻ character ആയി വന്ന psycho മനുഷ്യൻ ഇയാളുടെ അയൽവാസി തന്നെ ആണ് എന്നും നോവൽ റിലീസ് ആയി കഴിഞ്ഞപ്പോ മുതൽ ആ മനുഷ്യൻ സഹീർ നെ ഉപദ്രവിക്കാൻ തക്കം പാർത്ത് നടക്കുകയാണ് എന്നുമൊക്ക. നോവൽ വായിച്ചപ്പോൾ ഈ കഥാപാത്രം എത്ര ദിവസത്തെ ഉറക്കം കെടുത്തിയതാണ്.
അയാൾ എങ്ങാനും ഇങ്ങനെ ഒരു പ്ലാൻ കേട്ടു അവിടെ വന്നു പ്രശ്നം ഉണ്ടാക്കിയാലോ ഇതാണ് അവളുടെ concern. കേട്ടപ്പോ സഹീർ നോട് വലിയ സഹതാപം തോന്നി. Novel എഴുതി എന്ന കാരണത്താൽ ഒരാൾക്ക് ഇങ്ങനെ ഉള്ള സിറ്റുവേഷൻസ് ഫേസ് ചെയ്യേണ്ട അവസ്ഥ എത്ര കഷ്ടം ആണ്.
കാൾ കഴിഞ്ഞപ്പോ മനസ് ഇടിഞ്ഞു പോയ പോലെ. വെറുതെ എന്തൊക്കെയോ പ്രതീക്ഷിച്ചു. പോട്ടെ സാരമില്ല. എന്തായാലും പോകാൻ ഉള്ള പ്ലാനുമായി കുറെ മുന്നോട്ട് പോയിട്ട് ഇത് അറിയുന്നതിലും എത്രയോ ഭേദം ആണ് നേരെത്തെ അറിയാൻ കഴിഞ്ഞെ. എന്തൊക്കെയോ ഓർത്തു ഒന്ന് മയങ്ങി പോയെന്നു തോന്നുന്നു ഫോൺ റിങ് ചെയ്യുന്നതു കേട്ടു ആണ് ഉണർന്നത്. ആരാ ഈ സമയത്തു എന്ന് നോക്കിയപ്പോ അത് അവളുടെ കസിൻ Rakesh ആണ്. ഒരു സുഹൃത്തോ വഴികാട്ടിയോ ഒക്കെ ആയി എന്നും കൂടെ നിന്നിട്ടുള്ള നിൽക്കും എന്ന് ഉറപ്പുള്ള ഒരേ ഒരാൾ. കാൾ കണ്ടപ്പോ തന്നെ മനസ്സ് ശാന്തം ആയ പോലെ. സംസാരത്തിന് ഇടയിൽ അവൾ സഹീർ നെ പറ്റിയും അവൾ എത്ര ഡീസപ്പോയിന്റെഡ് മായി പോയി എന്നതും ഓക്കേ പറഞ്ഞു. അതു കേട്ടതും അവൻ അവളെ കുറെ കളിയാക്കി. “ഇത്ര പൊട്ടി ആയിപോയല്ലോ ഇതൊക്കെ വെറും പറ്റിക്കാൻ ആവില്ലേ, പിന്നേ അയാൾക്കു വേറേ ഒരു പണിയും ഇല്ലല്ലോ, ഇന്റർനെറ്റ് ഇൽ കാണുന്നതെല്ലാം കണ്ണും പൂട്ടി വിശ്വസിക്കല്ലേ മായേ. .. ” . അതു കേട്ടതും അവൾ മറുപടി പറയാൻ നിൽക്കാതെ ഫോൺ ദേഷ്യത്തിൽ കട്ട് ചെയ്തു. ദേഷ്യവും സങ്കടവും വന്നു കുറെ കരഞ്ഞു. എന്തിന് എന്നുപോലും അറിയാതെ. കുറെ കഴിഞ്ഞു അവൾ ഒരു തീരുമാനത്തിലേക്കു എത്തി. ഇത് ഫേക്ക് ആണോ എന്ന് അറിയണം, ആണ് എന്നുണ്ടെങ്കിൽ പബ്ലിക്കലി ഇത് പറഞ്ഞു അയാളെ ടാഗ് ചെയ്തു insta യിൽ ഒരു സ്റ്റോറി ഇടണം അല്ലാ സത്യം ആണ് എങ്കിൽ എന്തും വരട്ടേ എന്ന് കരുതി കിട്ടിയ അവസരം യൂസ് ചെയ്യണം. എന്തൊക്കെയൊ കണക്കു കൂട്ടലിനിടയിൽ എപ്പോഴോ അവൾ ഉറങ്ങിപ്പോയി.
പിറ്റേ ദിവസം കണ്ണുതുറന്നതും ഫോൺ എടുത്ത് നോക്കി. എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടോ എന്നറിയാൻ. ഒന്നും കണ്ടില്ല. ഫോൺ നിരാശയോടെ കട്ടിലിലേക്ക് എറിഞ്ഞു അവൾ ഓഫീസ് ഇൽ പോകാൻ തയ്യാറെടുത്തു. ഓഫീസിലേക്കു ഉള്ള വഴിയിൽ ഒരു മെസ്സേജ് വന്നു. സഹീർ ന്റെ ഏതോ സ്റ്റാഫ് ന്റെ ആണ് , നെക്സ്റ്റ് സാറ്റർഡേ 5-6 pm ആണ് അവൾക്കു കൊടുത്തിരിക്കുന്ന ടൈം സ്ലോട്ട്. അഡ്രസ് ഉം ഉണ്ട്, എന്തോ വിശ്വസിക്കാം എന്ന് മനസ്സിൽ ഒരു തോന്നൽ. രേഷ്മ യോട് ഇത് പറയണോ വേണ്ടയോ എന്ന് കുറെ ആലോചിച്ചു, എന്നിട്ടു എന്തും വരട്ടേ എന്ന് ഓർത്തു അവൾ പറഞ്ഞു. രേഷ്മ അവളെ അത്ഭുതത്തോടെ നോക്കി. “നിനക്ക് പേടി ഒന്നും ഇല്ലേ പെണ്ണെ? ” മറുപടി ഒന്നും കൊടുക്കാതെ അവൾ മുന്നോട്ടു തന്നെ നടന്നു.
നാളെ ആണ് satuday. ഓഫീസിലെ തിരക്ക് കാരണം ദിവസങ്ങൾ പോയെ അറിഞ്ഞതേയില്ല. നാളെ പോന്ന കാര്യം രേഷ്മ യ്ക്കു മാത്രേ അറിയൂ. Rakesh നോട് പറയണം എന്ന് പലപ്പോഴും ആലോചിച്ചു പിന്നേ ഓർത്തു ,പോയി വന്നു ഫോട്ടോസ് അയച്ചു കൊടുത്ത് ഞെട്ടിക്കാം എന്ന്. അഥവാ ഇത് പറ്റിക്കാൻ എങ്ങാനും ആണ് എങ്കിൽ അവന്റെ കളിയാക്കലിൽ നിന്നും രക്ഷപെടുകയും ചെയ്യാല്ലോ. രേഷ്മ വീക്ക് end ഇൽ അവളുട വീട്ടിൽ പോകും അതുകൊണ്ട് തന്നെ കൂടെ വരാൻ ആരും ഇല്ല. ഒരു ടാക്സി വിളിച്ചു പോകമെന്നു കരുതി അവൾ ഉറങ്ങി. രാവിലെ എന്താണ് എന്നറിയാത്ത ഒരു ഉൾക്കണ്ട ആണോ excitement ആണോ അറിയില്ല അവൾ നേരെത്തെ എണീറ്റു. നോക്കിയപ്പോ സഹീർന്റെ ഓഫീസിൽ നിന്നു മെസ്സേജ് ഉണ്ട്, കാർ അയക്കണോ എന്ന്. വേണ്ട ഞാൻ എത്തിക്കോളാം എന്ന് മറുപടി അയച്ചു. സമയം വേഗം പോകാൻ ആയി എന്തൊക്കെയൊ കുക്കിംഗ് പ്രെപ്പറേഷൻസ് ഒക്കെ നടത്തി. വീടൊക്കെ ക്ലീനിങ് ചെയ്തു. അമ്മ യെ വിളിച്ചു. എന്തോ അച്ഛൻ പോയെ പിന്നെ വീട്ടിൽ പൊന്നത് കുറഞ്ഞു. അമ്മ യ്ക്കു പരാതി ഉണ്ട് അതിൽ. പോയി കഴിഞ്ഞാൽ തിരിച്ഛ് വരാൻ നേരെത്തെ അമ്മ യുടെ കരച്ചിൽ കാണാൻ വയ്യ. അച്ഛൻ ഇല്ലാത്തോണ്ട് ആവും അമ്മ ആകെ ഇമോഷണലി ഡൌൺ ആണ്. തന്നെ കണ്ടാൽ പിന്നെ തിരിച്ചു പോണ്ട എന്ന് പറഞ്ഞു കെട്ടിപിടിച്ചു കരയാൻ തുടങ്ങും. കൗൺസിലിംഗ് ഇൽ ആണ് ആൾ . അച്ഛന്റെ തീരെ പ്രതീക്ഷിക്കാത്ത മരണം കൊടുത്ത ആഘാതം ചെറുതല്ല. ആറു മാസമേ ആയിട്ടുള്ളു. സമയം എടുക്കും എന്നാണ് കൗൺസിലിംഗ് ലേഡി പറഞ്ഞെ. എല്ലാം ശരി ആവും. ലീവ് എടുത്ത് അമ്മയുടെ കൂടെ തന്നെ നിൽക്കണം എന്നുണ്ട് പക്ഷെ ,ജോലി നഷ്ടപ്പെട്ടാൽ വരുമാനം നഷ്ടപ്പെടും അതു കൊണ്ട് മാത്രം പിടിച്ഛ് നിൽക്കുയാണ്. Rakesh ഇടയ്ക്കു ഇടയ്ക്കു അമ്മ യെ അന്വേഷിച്ചു ചെല്ലും അതാണ് എന്റെ ഏറ്റവും വലിയ സമാധാനം. ഒരു 4 മണി ഒക്കെ ആയപ്പോ തന്നെ അവൾ കുളിച്ചു റെഡി ആയി ഒരു ലൈറ്റ് യെല്ലോ കളർ ചുരിദാർ ഒക്കെ ഇട്ടു ഒരുങ്ങി. ഇറങ്ങാൻ നേരം കണ്ണാടിയിൽ ഒന്നുടെ സ്വയം നോക്കി. കൊള്ളാം. കാണാൻ ഒരു ഭംഗിയൊക്കെ ഉണ്ട് കണ്ണാടിയിൽ നോക്കി അവൾ പറഞ്ഞു. വീട് പൂട്ടി ഇറങ്ങി ഒരു യൂബർ ബുക്ക് ചെയ്തു. അഡ്രസ് കണ്ടപ്പോ ആ ഡ്രൈവർ അവളെ ഒന്ന് തിരിഞ്ഞു നോക്കി. എന്താ അതിന്റെ അർത്ഥം എന്ന് അവൾക്കു മനസിലായില്ല. എറണാകുളം സിറ്റിയിൽ നിന്നും കുറെ മാറി ഒരു കായൽ തീരത്തുള്ള ഒരു ഫാംഹൗസ് ആണ് ലൊക്കേഷൻ. ട്രാഫിക് തിരക്കിനെ പറ്റി ഓർത്തിട്ടു ഉള്ള അസ്വസ്ഥത ആവും അയാൾക്കു, അവൾ അതൊന്നും കാര്യമാക്കാതെ പുറത്തെ കാഴ്ചകളിലേക്കു നോക്കി ഇരുന്നു. ഉള്ളിൽ ഒരു കടൽ ഇരമ്പുന്നുണ്ട്. ഒരു 20-25 മിനുട്സ് കഴിഞ്ഞപ്പോഴേക്കും ഒരുപാട് പടവുകൾ ഉള്ള ഒരു വലിയ വെള്ള പെയിന്റ് അടിച്ച ഫ്രഞ്ച് മോഡൽ വീടിന്റെ മുൻപിൽ കാർ വന്നു നിന്നു. കാറിൽ ഇരുന്നു തന്നെ അവൾ ചുറ്റും നോക്കി. മുൻപിൽ കായൽ
അതിന്റ സൈഡിലായി കുറെ പടവുകൾ, മുകളിൽ ആയി കുറച്ചു ആളുകളെ കാണാം. “കാഴ്ച്ച കണ്ടു രസിക്കാതെ അങ്ങോട്ടു ഇറങ്ങു കൊച്ചേ ” uber ഡ്രൈവർ ന്റെ പരുക്കൻ സ്വരം അവളെ ഞെട്ടിച്ചു. ചെറുതായി ഒന്ന് ചമ്മി എങ്കിലും ഒരു sorry പറഞ്ഞു അവൾ വേഗം ഇറങ്ങി. Stairs കേറി അടുത്ത് എത്താറായപ്പോ അവൾക്കു മനസിലായി തന്റെ മുൻപ് വന്ന കൂട്ടരേ യാത്ര അയക്കുകയാണ്. ഒരു മധ്യവയ്സ്കൻ കൂടെ ഒരു കൊച്ചു പെൺകുട്ടി. ഹൈസ്കൂൾ ഇൽ എത്തിയിട്ടുണ്ടാവും. വിടർന്ന കണ്ണുകൾ ഉള്ള ആ കുട്ടിയെ ഹൃദയമായ ചിരിയോടെ സഹീർ യാത്ര അയക്കുന്നു. അവളുടെ നെഞ്ചോട് ചേർത്ത് ഒരു പുസ്തകം പിടിച്ചിട്ടുണ്ട്. കണ്ടപ്പോ തന്നെ പുതിയ നോവൽ ആണ് എന്ന് mayaku മനസിലായി. ഇവിടെ വരാൻ എടുത്ത തീരുമാനം വളരെ നന്നായി എന്ന് മനസ്സിൽ ഓർത്തു അവൾ നടന്നു. മഴ ചെറുതായി പൊടിക്കുന്നുണ്ടായിരുന്നു. അന്തരീക്ഷം മേഖങ്ങൾ മൂടി നല്ല ഒരു ശാന്തമായ മനോഹരമായ ഒരു വൈകുന്നേരം. വീടും പരിസരവും നന്നായി സൂക്ഷിച്ചിട്ടുണ്ട്. വീടിനു മുൻപിൽ പടർന്നു കിടക്കുന്ന മുന്തിരി വള്ളികൾ. ചെറിയ പൂന്തോട്ടം എല്ലാം മനോഹരം എന്ന് തോന്നി. പെൺകുട്ടിയെ യാത്ര അയച്ചു തിരഞ്ഞപ്പോ ആണ് അയാൾ മായ യെ കണ്ടത്. കണ്ടതും വേഗം അവളുടെ അടുത്തേക്കു വന്നു വീട്ടിലേക്കു കൂട്ടികൊണ്ട് പോയി. വീടൊക്കെ നോക്കി നിന്നപ്പോ ഒരു സ്ത്രീ ഒരു ട്രേ യിൽ രണ്ടു coffee ടേബിൾ ഇൽ കൊണ്ട് വച്ചു. “ഇത് ഇന്ന് എത്രാമത്തെ കോഫി ആണ് എന്ന് അറിയുമോ മായ യ്ക്കു. “ അവൾ തിരിഞ്ഞു അയാളെ ഒന്ന് നോക്കി. പേരൊക്കെ ഓർത്തു വച്ചല്ലോ അവൾ ഓർത്തു. ചെറുതായി ബ്ലഷ് ചെയ്തോ. വേഗം മുഖം അയാൾ കാണാതെ മറച്ചു വേറേ എന്തോ നോക്കി അവൾ ചോദിച്ചു “കുറെ കോഫീ ആയോ ”. “മം, ഇതു ആറാമത്തെ ആണ് ”മുഖത്തെ നിസ്സഹായത മറയ്ക്കാതെ അയാൾ പറഞ്ഞു. “എങ്കിൽ കോഫി ഒഴിവാക്കാം എന്താ? ”. അവൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു. അതെങ്ങനെയാ മായകുട്ടി അതു ശരി ആവുന്നേ? Coffee and ചാറ്റ് അല്ലെ ഇവിടെ നടക്കുന്നെ? “ അവൾ ചെറുതായി ഒന്ന് ചിരിച്ചു. ”Coffee ഞാൻ ഒഴിവാക്കാം പക്ഷെ മായ എന്നോടൊപ്പം ഒരു നേരെത്തെ ഭക്ഷണം കഴിക്കണം ഒക്കെ ആണോ?“ എന്തു പറയണം എന്ന് ഓർത്തു അമ്പരപ്പോടെ നിന്ന അവളെ മറുപടി പറയാൻ സമയം കൊടുക്കാതെ അയാൾ കിച്ചണിലേക്കു നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു ഡിന്നർ ന് ഒരാൾ കൂടി ഉണ്ട് എന്ന്. അപ്പോൾ ആ ചേച്ചി തല പുറത്തേക്കു ഇട്ടു അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു “ഇന്നു duck റോസ്റ്റ് ഉം ചപ്പാത്തിയും ആണ്, മതിയൊ മോളെ ” എന്ന് ചോദിച്ചു അവൾ ഒന്നും പറയാൻ പറ്റാതെ നിന്നു. “മതിയല്ലോ, സൂപ്പർ ആല്ലേ മായാ, അടിപൊളി കുക്ക് ആണ് സാവിത്രി ചേച്ചി ” അയാൾ ആണ് മറുപടി കൊടുത്തത് . പിന്നെയും അവർ എന്തൊക്കെയോ സംസാരിച്ചു. അയാളോട് സംസാരിച്ചപ്പോൾ ആദ്യമായി ആണ് കാണുന്നെ എന്ന് തോന്നിയതെ ഇല്ല. അവൾ അച്ഛന്റെ വിയോഗം അവളുടെ ജീവിതം എത്ര മാറ്റി മറിച്ചു, കണ്ട സ്വപ്‌നങ്ങൾ ഒക്കെ എങ്ങനെ പൊലിഞ്ഞു പോയി എന്നതിനെ പറ്റി ഒക്കെ കുറെ പറഞ്ഞു . അയാളും മനസ്സ് തുറന്നു സംസാരിക്കുന്ന പോലെ അവൾക്കു തോന്നി. അവന്റെ പപ്പാ ചെറുപ്പത്തിലേ മരിച്ചു പോയി. അമ്മ ആണ് വളർത്തിയെ. അതുകൊണ്ട് തന്നെ അവർ എത്ര അറ്റാച്ഡ് ആണ് എന്നും ഒക്കെ പറഞ്ഞു. അമ്മ അകത്തെ മുറിയിൽ ഉണ്ട്. വയ്യാത്തോണ്ട് ആണ് പുറത്തോട്ടു വരാത്തത്. പറയുമ്പോ അയാളുടെ സ്വരം ഇടെറുന്നു എന്ന് അവൾക്കു തോന്നി. സാരമില്ല വിഷമിക്കണ്ട എല്ലാം ശരി ആവും എന്ന് പറയണം സമാധാനിപിക്കണം എന്നൊക്കെ ഓർത്തു എങ്കിലും അവൾ അതു ചെയ്തില്ല. അയാളോട് സംസാരിച്ചിരുന്നു കുറെ സമയം മുന്നോട്ടു പോയി. അപ്പോഴേക്കും ആ സ്ത്രീ ഡിന്നർ സെറ്റ് ചെയ്തു അവരെ വിളിച്ചു. ഡിന്നർ കഴിച്ചുകൊണ്ടിരുന്നപ്പോ പുതിയ നോവൽ നെ പറ്റിയും അതിലെ psycho മനുഷ്യനെ പറ്റിയും ഒക്കെ ഡിസ്‌കസ് ചെയ്തു. പലതവണ ചോദിച്ചാലോ എന്നോർത്തു മടിച്ചു നിന്നു എങ്കിലും ഒടുവിൽ അവൾ എന്തും വരട്ടേ എന്ന് കരുതി രേഷ്മ പറഞ്ഞ കാര്യം അയാളോട് ചോദിച്ചു. അയാൾ അവളെ ഒന്ന് നോക്കി. എന്നിട്ടു ഡിന്നർ ടേബിൾ ന്റെ എതിർ സൈഡ് ഇൽ ഉള്ള ഒരു വിൻഡോ ചൂണ്ടി പറഞ്ഞു “അവിടെ ഒരു മതിൽ വ്യതാസത്തിൽ അയാൾ ഉണ്ട്, ഇന്നു വരെ എന്നോട് നേരിട്ടു ഒന്നും ചെയ്തിട്ടില്ല. എങ്കിലും ചിലപ്പോ ഉള്ള നോട്ടവും മറ്റും ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട് പക്ഷേ ഞാൻ അതു കാര്യമാക്കാറില്ല. ” അവൾ അത്ഭുതത്തോടെ dark curtains ഇട്ടു മറച്ച ആ വലിയ വിൻഡോസ് നോക്കി നിന്നു. “ദാ വന്നു അമ്മേ ” പെട്ടെന്ന് അയാൾ അല്പം സൗണ്ട് ഉയർത്തി പറഞ്ഞപ്പോ അവൾ ഒന്ന് ഞെട്ടി. ആരും വിളിക്കുന്നതായി ഞാൻ കേട്ടില്ലല്ലോ അവൾ സംശയത്തോടെ അയാളെ നോക്കി. “അമ്മ എന്നേ ഇടയ്ക്ക് ഇടയ്ക്ക് വിളിച്ചു കൊണ്ടേ ഇരിക്കും. ഞാൻ അടുത്ത് ചെന്ന് രണ്ട് വാക്ക് സംസാരിച്ചു വേഗം വരാമേ” പറഞ്ഞു തീർന്നതും അയാൾ അകത്തെ മുറിയിലേക്കു വേഗത്തിൽ നടന്നു കേറി. അവൾ അപ്പോ ആണ് സമയം നോക്കിയേ. 7:30 pm. നല്ല മഴ ഉണ്ട് പുറത്ത്. വീട്ടിൽ കൊണ്ടാക്കാൻ കാറും ഡ്രൈവർനേം അറേഞ്ച് ചെയ്യാം എന്ന് അയാൾ പറഞ്ഞിരുന്നു അതു ഓർത്തപ്പോൾ കുറച്ചു ആശ്വാസം. അയാൾ തിരിച്ചു എത്തിയാൽ ഉടനെ പോകണം. ഒരുപാടു ലേറ്റ് ആയി. രേഷ്മ യുടെ മിസ്സ് കാൾ ഉണ്ട്. വേഗം അവളെ ഒന്ന് വിളിക്കാം.
അവൾ ഫോൺ എടുത്ത് കുറച്ചു മാറി ഒതുങ്ങി നിന്നു. കാൾ വേഗം അവസാനിപ്പിച്ചു തിരിഞ്ഞു നോക്കിയപ്പോ അവൾ ഭിത്തിയിൽ ഒരു photo മറിച് ഹാങ്ങ് ചെയ്തേക്കുന്നെ കണ്ടു. കൗതുകം തോന്നിയിട്ടു അതൊന്ന് തിരിച്ഛ് നോക്കിയപ്പോ അവൾ ഞെട്ടി. സഹീർ ന്റെ അമ്മ യുടെ photo അതിൽ ഒരു മാല ചാർത്തിയിരിക്കുന്നു. അവൾ ഷോക്ക്ഡ് ആയി ഒന്ന് പിന്നോട്ട് വേച്ചു പോയി. ഹാൾ ഇൽ വച്ചിരിക്കുന്ന ഫാമിലി photo യിൽ കണ്ട അതേ അമ്മ. നല്ല ഐശ്വര്യമുള്ള മുഖം പക്ഷേ അപ്പൊ റൂമിൽ അയാൾ സംസാരിക്കുന്നത് ആരോടാണ്? ? വേഗം അവൾ ഡിന്നർ റൂമിൽ കണ്ട ആ വലിയ windo യെ പറ്റി ഓർത്തു
അവളെ അങ്ങോട്ടു പോയി പതുക്കെ ആ curtain മാറ്റി ജനൽ പാളിയുടെ ഇടയിലൂടെ ഒന്ന് നോക്കി. പേടി കൊണ്ട് അവളുടെ കൈ വിറയ്ക്കുന്നത് അവൾ അറിയുന്നുണ്ടാരുന്നു. അവിടെ അവൾ expect ചെയ്തത് അയാളുടെ കഥയിലെ ഇരുനില്ല ബംഗ്ലാവ് അതിൽ തനിയെ താമസിക്കുന്ന ഒരു മധ്യ വയസ്കൻ. രാത്രിയിൽ പലപ്പോഴും കേൾക്കുന്ന ആരെയും പേടിപ്പിക്കുന്ന അപശബ്ദങ്ങൾ. അങ്ങനെ കേൾക്കുന്ന രാത്രികളിൽ അവിടുത്തെ കുറ്റൻ നായ നിർത്താതെ കുരയ്ക്കും. പിന്നെ അടുത്ത ഏതെങ്കിലും ഒരു രാവിലെ തൊട്ടടുത്ത കായലിൽ ഏതേലും അജ്ഞാത പ്രേതം അടിയും. കുറെ തവണ പോലീസ് ഇൽ അറിയിച്ചിട്ടും ഇതുവരെ അയാളെഒന്നും ചെയ്തു കണ്ടില്ല. അതാണ് സഹീർ എഴുതിലൂടെ ലോകത്തിനു മുന്നിൽ അയാളെ കൊണ്ടുവരാൻ ശ്രമിച്ചത് അത്രേ. പക്ഷെ ജനൽ പാളിയിലൂടെ അവൾ കണ്ട ആ കാഴ്ച അവളെ സ്ഥബ്ധ ആക്കികളഞ്ഞു. പുറത്തു മഴ കാഴ്ച്ച മങ്ങിക്കുന്നുണ്ട് എങ്കിൽ പോലും പുറത്തെ ചെറിയ ബൾബ് ന്റെ വെളിച്ചത്തിൽ അവൾ കണ്ടു, പൊട്ടിപൊളിഞ്ഞു കിടക്കുന്ന ഒരു പഴയ കേട്ടിടത്തിന്റെ അവശേഷിപ്പ് അല്ലാതെ വേറേ ഒന്നും ഇല്ലാ. അവൾക്കു തലയിൽ രക്ത ഓട്ടം ഇല്ലാത്ത പോലെ ആകെ തളർന്നു പോന്ന പോലെ തോന്നി. വീഴാതെ ഇരിക്കാൻ പതിയെ അവിടെ ഉണ്ടാരുന്ന ഒരു കസേരയിൽ ഇരുന്നു. Hallway യിൽ അയാളുടെ കാലനക്കം കേൾക്കാം. ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ അവൾ അയാളെ നോക്കി പറഞ്ഞു “ ഞാൻ പോകുവാണ് ഡ്രൈവവർ ചേട്ടനോട് ഒന്ന് പറയുമോ”.
അയാളുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു. അതു പുച്ഛം നിറഞ്ഞതാണോ എന്ന് അവൾക്കു തോന്നി. “ഡ്രൈവർ പോയല്ലോ, സാവിത്രി ചേച്ചിയും പോയി, ഡിന്നർ വിളമ്പി വച്ചു കഴിഞ്ഞാൽ ചേച്ചിയും അയാളും പോകും”. അവൾക്കു ശ്വാസം തൊണ്ടകുഴിയിൽ തടയുന്ന പോലെ. “ ഞാൻ uber വിളിക്കാം എനിക്കു പോണം. I want to go home!” avalde സ്വരം പതറുന്നുണ്ടാരുന്നു. പുഞ്ചിരി മായാത്ത മുഖവുമായി അയാൾ പതുക്കെ അവളുടെ അടുത്തേയ്ക്ക് വന്നു. അവളെ നന്നായി വിറയ്ക്കുന്നുണ്ടാരുന്നു. അവളുടെ കാതിന്റെ അടുത്ത് എത്തി അയാൾ whisper ചെയ്തു, “WHAT HOME? ??”
The end.
- Julia
Tuesday, July 16, 2024
ഒരു ഇംഗ്ലീഷ് തമാശ(ചളി)
Two women were sitting next to each other at a bar in Vegas.
After a while, one looks at the other and says, “I can’t help but think, from listening to you, that you’re from India.”
The other woman responds proudly, “Yes, that I am!”
The first woman says, “So am I! And where abouts from India might you be?”
The other woman answers, “I’m from Kerala.”
The first woman responds, “Oh wow, and so am I! And what state did you live on in India?”
The other woman says, “Gods own country as it is known, South western state called Kerala.”
The first woman says, “Faith and it’s a small world, so did I! where abouts in Kerala?”
The other woman answers, “Kollam District”
The first woman responds, “Oh my Gosh!, me as well! where abouts in Kollam?”
The other woman answers, “Beautiful little town called Kottarakkara”
The first woman responds, “I am flabbergasted!, me as well! And to what school would you have been going?”
The other woman answers, “Well now, I went to St. Mary’s of course.”
The first woman gets really excited, and says, “I can't believe. And so did I. Tell me, what year did you graduate?”
The other woman answers, “Well, now, I graduated in 2004.”
The first woman exclaims, “The Good Lord must be smiling down upon us! I can hardly believe our good luck at winding up in the same bar tonight. Can you believe it, I graduated from St. Mary’s in 2004 my own self.”
About this time, a man walks into the bar, sits down next to them, and orders a beer.
The bartender walks over noticing this man shaking his head and mutters, “It’s going to be a long night tonight, the Kollam twins are drunk again"
Thursday, June 27, 2024
എന്നോടാരും പറഞ്ഞില്ല .... ഞാനറിഞ്ഞില്ല! 🙎🙎
-
കാലത്തും വൈകിട്ടും സാമ്പാർ കഴിക്കാത്ത ദിവസങ്ങൾ ഈ വർഷമൊട്ടുമില്ല എന്നുള്ള സത്യമറിഞ്ഞിട്ടും വീണ്ടുമാ കുക്കർ കഴുകി തുറന്നു വച്ചു മഞ്ഞ നിറമു...
-
ഒ രത്യാവശ്യ ഘട്ടത്തിൽ നമ്മുടെ റൂം ഒന്ന് റീസ്റ്റാർട്ട് ചെയ്യേണ്ടി വന്നു. അതുകൊണ്ട് റൂമിൽ വരുമ്പോൾ നിങ്ങൾ ഓഡിയൻസ് പാനലിലാണെങ്കിൽ കൈ പൊന്തി...




