അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ... ആകാശ നീലിമയിൽ... അവൻ ക്ലബുകൾ തോറും പാടി നടന്നു. 'ചെ'ഗുവേരയും 'ജോർജ്' ബുഷും ബീഡി വലിച്ചു . ജീരകമിഠായിയുടെ മാറ് പിളർന്ന് ജീരകം പൊളിച്ചെടുത്തൂ ജെ ജെ .
നാസിത്താക്ക് ജലദോഷം ആയിരുന്നു അന്ന്. സംഗീതത്തിന്റെ അകാൽ വിളക്കുകൾ തെളിയുന്ന സന്ധ്യയിൽ അവർ അവനോട് ചോദിച്ചു,
"ഇനിയും നീ.... ഇതുവഴി വരില്ലേ..... ആനയെയും ഉറുമ്പിനെയും തെളിച്ചു കൊണ്ട്?"
=================================================================================================
ഫേസ് ക്രീം....
തേക്കും തോറും ആളുകളെ "വെളുപ്പിക്കുന്ന" മഹാസംഭവം.
അലഞ്ഞിട്ടുണ്ട്, അതും തേടി. നിലാവിൽ കാസറകോട്ടെ പുഴകരയിൽ നക്ഷത്രമെണ്ണിക്കിടന്നവനു ഒരു വെളിപാടുണ്ടാകുന്നു. എന്താ? ക്ലബ് ഹൗസിലേക്ക് വച്ചുപിടിക്കാൻ. എന്തിനാ? മറിമായം ക്രീം ഉണ്ടാക്കുന്നത് പഠിക്കണം. ദുഫായിലെ മറിമായം മാജിക് ക്രീമിനെ കുറിച്ചറിയാൻ ചെന്നുപെട്ടത് ഒരു പഴയ സിംഹത്തിന്റെ മടയിൽ. ഉസ്താദ് അലിയാർ ഖാൻ. മൂപ്പരു നല്ല പാട്ടാ. എന്താ സംഭവം? നല്ല ഹിന്ദുസ്ഥാനി സംഗീതം. ആവശ്യം അറിയിച്ചു. ദക്ഷിണ വയ്ക്കാൻ പറഞ്ഞു. ഊരുതെണ്ടിയുടെ ഓട്ടക്കീശയിൽ എന്താ ഉള്ളത്? ഒന്നുമില്ല. ഷവർമ്മ ചുരുട്ടാൻ പഠിപ്പിച്ച താത്തയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് പോക്കറ്റിൽ കിടന്ന ഒരു സാധനങ്ങട് വെച്ചു . പൊതി അഴിക്കാൻ വിട്ടില്ല. ഇങ്ങനങ്ങോട്ട് ചേർത്തങ്ങട് പിടിച്ചു. ഉസ്താദ് ഫ്ലാറ്റ്. പിന്നെ ഹൃദയത്തിൽ സംഗീതവും ജീരകമിഠായികളിൽ ചളിയും നിറച്ചു കാലം ഒരുപാട്. ഒടുവിൽ ഒരുനാൾ ഗുരുവിന്റെ അഡ്രെസ്സിലേക്ക് ഒരു ഡസൻ ഷവർമ്മ അയച്ചിട്ട് യാത്ര തുടർന്നു. ഇന്നും തീരാത്ത പ്രവാസം. സഹിക്കുന്നതിന്റെ ഒക്കെ ഒരു പരിധി ജോ കഭി നഹി ഖതം ഹോ ജാത്തി ഹേ. പടച്ചോനേ കാത്തോളീ !
- മനു മാത്യുസ്
സൂപ്പർ എഴുത്ത് മനു
ReplyDeleteഇതൊക്കെ എപ്പോൾ 😁
ReplyDelete