Tuesday, July 5, 2022

സ്ത്രീ

ചെമ്മൺ പാതായിലൂടെ 
നടന്നു ഞാൻ പോകവേ 
കർണകാലോരമാം 
രോദനം കേട്ടു ഞാൻ 

ചുറ്റിലും നോക്കുന്നു 
ഭയമുണ്ടെനിക്കൊപ്പം 
ചുറ്റിലും നരബോജിത്തം 
ചവിട്ടുന്ന മണ്ണിത് 
കണ്ടു ഞാനാകാഴ്ച 
അറിയാതെ കൺമിഴി പൊത്തിഞാൻ നിന്നുപോയി 

കൈകാൽ തളരുന്നു 
ഉള്ളം പിടയ്ക്കുന്നു 
എൻ മുന്നിലൊരു 
ജീവൻ നിന്ന് പിടക്കുന്നു 
എന്തു ഞാൻ ചെയ്യേണം 
ആരെ വിളിക്കണം 
തെല്ലു പരിഭവത്തോടെ ഞാൻ - നിന്നുപോയി .

കൂർത്ത നഖങ്ങളാൽ 
മാന്തിപറിച്ചൊരാ മുഖത്തിൽ 
നൊന്തു പ്രസവിച്ചോരമ്മയെ - കണ്ടു ഞാൻ 
കൂർത്ത നഖങ്ങളാൽ മാന്തിപറിചോര മുഖത്ത് 
കൂടപ്പിറപ്പായ സോദരിയെ കണ്ടു ഞാൻ 
കൂർത്ത നഖങ്ങളാൽ മാന്തി പറിച്ചൊരാ മുഖത്ത് 
കണ്ണിന്റെ കണ്ണായ മകളെ 
കണ്ടു ഞാൻ 

പുറത്തേക്കു തള്ളിയ 
 കൺമിഴി കൊണ്ടിതാ 
ലോകത്തെ നോക്കുന്നു 
ചലിക്കാത്ത മേനിയാൽ.
കാമത്തിൽ വെറിപൂണ്ട കുറുനറിക്കൂട്ടമേ 
ഓർക്കുക 
അമ്മയാണ്,
സോദരിയാണ്,
പൊന്മകളാണ് 
സ്ത്രീ 
കുറുനരി കൂട്ടംതൻ 
താണ്ഡവമാടുമ്പോൾ 
സ്ത്രീതോമേ ശപിക്കല്ലേ 
ഭൂമിയെ 
കുറുനരികൂട്ടത്തെ 
കുഴിവെട്ടി മൂടുവാൻ 
ഒരു സുപ്രഭാതം 
വിടരട്ടെ പാരിൽ ...

-പില്ലൂസ്‌  

No comments:

Post a Comment

💕Valentine’s Day Celebration - Feb 15, 8 PM IST

IMPORTANT DISCLAIMER We will be writing letters, dedicating songs, and highlighting members throughout the event. If you do not wish to part...