Tuesday, July 5, 2022

ഭംഗി

ഭംഗിയില്ലാത്തവൾ
പെണ്ണായി പിറക്കരുതെന്നു
പെണ്ണുകാണാൻ
 വന്നവരിൽ പലരും
അവളെ ഓർമിപ്പിച്ചു.

പുകയേറ്റു കരിപുരണ്ട അടുക്കളയിൽ.
കണ്ണുനീര് 
നെഞ്ചിലെ തീചുളയിൽ
വറ്റിയ കണ്ണുകളുമായി
 പെറ്റമ്മ .

അടുത്ത വിലപ്പറച്ചിലുകാരന്
പലഹാരമുണ്ടാക്കാൻ
ഏതു കടയിൽ കടം പറയുമെന്നോർത്ത് കലങ്ങിയ കണ്ണുകളുമായി  നെഞ്ചുരുകുന്ന അച്ഛൻ.

ഒടുവിൽ,
ഭംഗിയും, പൊന്നും, പണവും വേണ്ടത്തിടത്തേക്ക്
അവൾ മണവാട്ടിയായി പോയ്.

അവളെ യാത്രയാക്കി തിരികെ നടക്കുമ്പോൾ ആരോ സ്വകാര്യമായി  മന്ത്രിച്ചു
അവൾ ശാന്തമായി ഉറങ്ങുന്നതിനു മുകളിലെങ്കിലും
ഒരു ഭംഗിയുള്ള മൈലാഞ്ചി നടണം.

 -പില്ലൂസ്‌  

4 comments:

  1. This comment has been removed by the author.

    ReplyDelete
  2. നന്നായിട്ടുണ്ട് pillus

    ReplyDelete
  3. നല്ല വരികൾ

    ReplyDelete
  4. നന്നായിട്ടുണ്ട് ❤️❤️❤️

    ReplyDelete

💕Valentine’s Day Celebration - Feb 15, 8 PM IST

IMPORTANT DISCLAIMER We will be writing letters, dedicating songs, and highlighting members throughout the event. If you do not wish to part...