തിരഞ്ഞെടുപ്പ് എന്നതൊരു വല്യ കടമ്പ തന്നെയാണ്, അത് വൈവാഹിക ജീവിതത്തെ പറ്റി ആകുമ്പോ പ്രത്യേകിച്ചും. പലരുടെയും കാഴ്ചപ്പാടുകളും സ്വപനങ്ങളും ഒക്കെ വ്യത്യസപെട്ടിരിക്കും. എങ്ങനെ ഒരാളെ തിരഞ്ഞെടുക്കാം .. വലിയ ഒരു സമസ്യ തന്നെ ആണ് …. എപ്പൊഴും നമ്മുടെ തീരുമാനങ്ങൾ നമ്മുടെ ചിന്തകൾ മനസ്സിലാക്കിയത് ഒക്കെ ശരിയാക്കണം എന്നുമില്ല ....എന്റെ കാഴ്ചപ്പാടിൽ നിങ്ങൾ വ്യത്യസ്തരായതു കൊണ്ട് തന്നെ ഇങ്ങനെ ആകണം തിരഞ്ഞെടുക്കപ്പെടേണ്ട ആൾ എന്ന് പറയാനും എനിക്കു സാധിക്കില്ല .. എന്നാൽ ഒന്ന് മാത്രം പറയാം മറ്റുള്ളവരുടെ നിയന്ത്രണത്തിൽ ആകരുത് നിങ്ങളുടെ തിരഞ്ഞെടുപ്പ് .. ചിലർക്ക് എങ്കിലും ആരൊക്കെയോ അവരുടെ ജീവിതത്തിൽ സ്വപ്ങ്ങളെ ഇല്ലാതാക്കാൻ ഉള്ള സമയവും..ഒരു തരത്തിലും പൊരുത്തപ്പെടാത്ത ആളെ പൊരുത്തം നോക്കി തീരുമാനിച്ചു കൊടുക്കുന്ന സമയം കൂടി ആണ് .. ഒരെ ദിശയിലേക്കു നോക്കാൻ കഴിയാത്ത രണ്ടുപേർ ഒരു സ്ഥലത്തു നിന്ന് മുന്നോട്ടു പോകാൻ ശ്രമിക്കുകയാണ് പലപ്പോഴും പലരുടെയും ജീവിതം .... പരസ്പര പൂരകങ്ങൾ അല്ലാത്ത രണ്ടു പേരെ മാടിന്റെ കഴുത്തിൽ കെട്ടിയ കയറുപോലെ കുടംബക്കാരുടെ സമൂഹത്തിനെ എല്ലാം നിയന്ത്രണത്തിൽ.. അവരെ മുന്നോട്ടേക്കു തള്ളി വിടുന്നു അതിനും പേര് കല്യാണം …. ഇതാണ് പലരുടെയും തിരഞ്ഞെടുപ്പ് .. ഓരോ വ്യക്തിയുടെയും മരണം കൊണ്ടുപോലും വേർപിരിക്കാൻ പറ്റാത്ത ബന്ധമായി കുടുങ്ങിയ ചങ്ങലയാണ് ചിലർക്ക് എങ്കിലും കല്യാണം എന്നത് …. തിരഞ്ഞെടുപ്പ് എന്നത് ഓരോ വ്യക്തിയുടെയും സ്വാതന്ത്യം ആണെന്നും നമ്മുടെ വീട്ടിൽ സമൂഹത്തിൽ നമുക്കൊപ്പം ജീവിക്കുന്ന ഓരോരുത്തരും ഓരോ വ്യക്തികൾ ആണെന്നുള്ള കാഴ്ചപ്പാട് ഉണ്ടാകേണ്ടത് നമ്മുടെ കുടുംബത്തിൽ തന്നെ ആണ് . അതിനുള്ള അരങ്ങു കൂടി ആയി തീരട്ടെ ..കൂടുമ്പോ ഇമ്പമുള്ള നമ്മുടെ ഓരോ ഇടങ്ങളും എന്ന് … എന്നു മാത്രം ആഗ്രഹിച്ചുകൊണ്ട്
- നിങ്ങളുടെ സ്വന്തം അശ്വിൻ
അശ്വിൻ നന്നായി എഴുതി
ReplyDelete