സ്നേഹം, പ്രേമം, പ്രണയം… എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇത് തമ്മിലുള്ള അന്തരം? ഇവ മൂന്നും തമ്മിലുള്ള ഒരു വിശകലനം ഉദ്ദേശിക്കുന്നില്ല. എങ്കിലും സ്നേഹം എന്നെ സംബന്ധിച്ചിടത്തോളം give and take ആണ്… പ്രേമം കൂടുതലും materialistic ആണെന്ന് കരുതുന്നു. പ്രണയം infinite ആണ്… അനന്തമായി പരന്നു കിടക്കുന്ന കടൽ പോലെ പ്രണയം. പ്രേമത്തിൽ ഒളിഞ്ഞും തെളിഞ്ഞും ഒരു സെക്സ് ഫാക്ടർ ഉണ്ട് , പക്ഷേ പ്രണയം അല്പം കൂടെ റിഫൈൻഡ് ആയ ഒരു spiritual ഫീൽ ആയിട്ടാണ് തോന്നിയിട്ടുള്ളത്. ശരീരങ്ങളോടുള്ള ഒരു ആകർഷണം എന്ന നിലയിൽ മാത്രം പ്രണയത്തെ ഉൾക്കൊണ്ടിട്ടുള്ളവർ ഉണ്ടെങ്കിൽ, കാഴ്ചപ്പാടിൽ ഒരു വ്യതാസം വരുത്തിയാൽ ഒരു പക്ഷേ ജീവിതം കുറച്ചു കൂടെ പ്രെതീക്ഷകൾക്കും സന്തോഷങ്ങൾക്കും വഴി തെളിച്ചേക്കാം.
ഒന്ന് മാറി ചിന്തിച്ചാൽ എന്താണ് ദൈവ വിശ്വാസത്തിന്റെ അടിസ്ഥാനം? സന്തോഷത്തിന്റെ, സമാധാനത്തിന്റെ, സമ്പത്തിന്റെ, പൂർണ്ണ ആരോഗ്യത്തിന്റെ ഉച്ചസ്ഥായ അവസ്ഥയിൽ പൊതുവെ ആളുകൾ ദൈവത്തെ ഓർക്കാറില്ല. വികസിത രാജ്യങ്ങളിൽ atheist ആയ ആളുകളുടെ എണ്ണം വർദ്ധിക്കുന്നതിന് കാരണം മറ്റൊന്നല്ല. സന്തോഷമറ്റവന്റെ, സമാധാനം നഷ്ട്ടപ്പെട്ടവന്റെ, കടം കയറി കിടപ്പാടം വിറ്റവന്റെ, അനാരോഗ്യം അലട്ടുന്നവന്റെ, ശരണപ്പെടാൻ എല്ലാ വഴിയും അടഞ്ഞവന്റെ പ്രതീക്ഷയുടെ അവസാനത്തെ… അവന്റെ ഒടുവിലത്തെ അഭയമാണ് ഈശ്വരൻ. അവന്റെ എല്ലാ സ്വപ്നങ്ങളും ദൈവവിശ്വാസത്തിലാണ്. ഇന്ത്യ പോലെ ഒരു രാജ്യത്ത്, മതവിശ്വാസം ഒരു ട്രില്യൺ ഡോളർ ബിസിനസാണ്. അത് കൊണ്ട് തന്നെ, ദുരിതക്കയത്തിൽ നിന്നും ജനങ്ങൾ ഒരു കാലത്തും കരകയറരുത് എന്നുള്ളത്ത് നാട് ഭരിക്കുന്ന നാട്ട് രാജാക്കന്മാരുടെ നിലനിൽപ്പിന്റെ കൂടെ പ്രശ്‌നമാണ്. sorry... മാറ്ററിൽ നിന്നും പോയി. അല്ലെങ്കിലും രാഷ്ട്രീയം വന്നാൽ ,ചോരയുടെ ചൂട് അല്പം കൂടും.
അപ്പോ, പറഞ്ഞു വന്നത്…. ദൈവവിശ്വാസം ഒരു അഭയമാണ് . പല പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുന്ന മനുഷ്യൻ സ്വയം ആശ്വാസം കണ്ടെത്താൻ ശ്രെമിക്കുന്ന ഒരിടം. അത് പോലെ ഒന്നാണ് പ്രണയവും. ദൈനംദിന ജീവിതത്തിലെ നെട്ടോട്ടത്തിൽ നാം ജീവിക്കാൻ മറന്നു പോകുന്നതായി തോന്നിയിട്ടുണ്ടോ? ആവലാതികൾക്കും വേവലാതികൾക്കും ഇടയിൽ നമ്മുടെ സ്വന്തം ഹൃദയം ഇടിക്കുന്നതിന്റെ താളം ശ്രെധിച്ചിട്ടുണ്ടോ? കാശ് ഉണ്ടാക്കാൻ ഉള്ള ഓട്ടം ,ഓഫീസ് ടെൻഷൻ, കുട്ടികളുടെ പഠനം അവരുടെ ആരോഗ്യം, അത് പോലെ തന്നെ പങ്കാളിയുടെ ആരോഗ്യം, തമ്മിലുള്ള അസ്വാരസ്യങ്ങൾ പൊരുത്തക്കേടുകൾ അങ്ങനെ അങ്ങനെ ഒരു യന്ത്രം പോലെ യാന്ത്രികമായി ചലിച്ചു കൊണ്ടിരിക്കുന്ന ജീവിതം. പ്രണയം ഒരു റിലീഫ് ആണ്. നമുക്ക് എന്തിനോടും പ്രണയം തോന്നാം… എന്തിനേയും പ്രണയിക്കാം. ഇളം കാറ്റ്, മഴ ,മഞ്ഞു, കടൽ…. പ്രകൃതിയുടെ self healing ശ്രോതസുകളാണ്. എത്ര കടുത്ത സമ്മർദ്ദങ്ങളെയും അലിയിപ്പിച്ചു കളയാൻ കെൽപ്പുള്ള പ്രകൃതിയുടെ അത്ഭുതം.
എന്തൊക്കെ ഫിലോസഫി പറഞ്ഞാലും കാശിന് കാശു തന്നെ വേണം. പോക്കറ്റിൽ കാശുള്ളവന്റെ കോൺഫിഡൻസും, കാശില്ലാത്തവന്റെ ഹൃദയമിടിപ്പും പകലും രാത്രിയും എന്ന പോലെ വ്യത്യസ്തമാണ്. പലപ്പോഴും പല സന്ദർഭങ്ങളിലും ഒരു റിലീഫ് എന്ന നിലയിൽ ഞാൻ പ്രണയത്തെ കാണുന്നു. ഒരു റിലീഫ് തേടി ക്ലബ് ഹൗസിലും വാട്ട്സാപ്പിലും അവിഹിത പ്രെണയത്തിൽ പെട്ടുപോയാൽ, പെട്ടിയിലെ അവസാനത്തെ ആണിയാണ് സ്വയം അടിക്കുന്നത് എന്ന് മറക്കരുത്. ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിൽ ആണെന്നുള്ള സിദ്ധാന്തം ശെരിയോ തെറ്റോ ആയിക്കോട്ടെ….. ജീവന്റെ തുടിപ്പ് ഡോക്ടർമാർ നോക്കിക്കോളും, പക്ഷേ ജീവിതത്തിന്റെ സ്പന്ദനം നിലനിർത്തുന്നത് നമ്മുടെ ഉള്ളിൽ കെട്ടു പോകാതെ നമ്മൾ തന്നെ തിരി തെളിയിക്കുന്ന പ്രണയത്തിന്റെ വെളിച്ചമാണ്. അതിൽ സ്വപ്നങ്ങളുണ്ട്, സന്തോഷമുണ്ട്, പ്രതീക്ഷകളുണ്ട്. "സ്വപ്നങ്ങളേക്കാൾ മനോഹരമാണ് പ്രണയം, പ്രണയിക്കാൻ അറിയാമെങ്കിൽ"!
- മനു മാത്യുസ്
No comments:
Post a Comment