തീരത്തടിക്കുന്ന ഓളങ്ങളിൽ പെട്ട് കടലിലേക്ക് തെന്നി വീഴുന്ന ചെറുപ്രാണികളെ ഭക്ഷണമാക്കാൻ കരയോളം വന്നെത്തിനോക്കുന്ന വിശന്നുവലഞ്ഞ ആ മത്സ്യക്കുഞ്ഞ് ഒരുപക്ഷേ കരയോളം വന്നെത്തിനോക്കുന്ന മത്സ്യക്കുഞ്ഞുങ്ങളെ കൊത്തിപ്പിടിക്കാൻ കാത്തുനിന്നിരുന്ന കടൽകാക്കയെ കണ്ടുകാണില്ല.
കടൽക്കരയിൽ കാറ്റുകൊള്ളാൻ വന്നിരുന്ന പ്രണയികൾ വലിച്ചെറിഞ്ഞ ഒരു കേക്കിൻ കഷ്ണം ശ്രദ്ധയിൽ പെട്ട കടൽകാക്ക പൊടുന്നനെ അതും കൊത്തിയെടുത്ത് എങ്ങോ പറന്നുപോയ്.
ചെറുപ്രാണികളെ വയറുനിറയുവോളം ഭക്ഷിച്ച് ആ മത്സ്യക്കുഞ്ഞും അസ്തമന സൂര്യന്റെ വെളിച്ചം മങ്ങുംമുൻപ് ആഴിയുടെ അടിത്തട്ടിലേക്കെങ്ങോ മറഞ്ഞുപോയ്.
സത്യത്തിൽ ഇവരിലാരെയാണ് ഭാഗ്യം കടാക്ഷിച്ചത്?
- കടത്തനാടൻ
No comments:
Post a Comment