Wednesday, August 10, 2022

യാത്ര തുടരുന്നു…

പ്രായം, ശരീരത്തെയെന്നപോലെ ചിന്തകളെയും കാർന്നു തിന്നുതുടങ്ങിയിരിക്കുന്നു…

ജീവിതം അതിന്റെ പാതിയും കഴിഞ്ഞ് സ്വന്തം നിഴലിനെ നോക്കി പുച്ഛഭാവത്തോടെ  ചിരിക്കുന്നു..,  ഉയർച്ചകളും, താഴ്ചകളും നിറഞ്ഞ ജീവിതയാത്രയിൽ കാലം പകർന്നേകിയ അനുഭവങ്ങൾ കണ്ണിന്റെ കാഴ്ചകളെ ദൃഢമുള്ളതാക്കി തിരിച്ചറിവ് പകർന്നു തന്നിട്ടും , ഇനിയും  ഉണർന്നില്ലേയെന്ന മട്ടിൽ...!

ജീവവൃക്ഷത്തിന്റെ ചില്ലകളോരൊന്നും അടർന്നുപോകുന്നത് പലപ്പോഴും ചിന്തകളിൽ വേലിയേറ്റമായി കടന്നു വരാറുണ്ടെങ്കിലും ഒരു നീണ്ടനെടുവീർപ്പോടെ മറ്റൊരാൾക്കും മനസ്സിലാകാതെ നിസ്സഹായതയിൽ നീറി പല നിശബ്ദ നിലവിളികൾക്കുമൊടുവിൽ സാഹചര്യങ്ങളുടെ കനൽപാതയിലൂടെ കടമകളും, കടപ്പാടുകളും ചുമലിലേറ്റി യാത്ര തുടരുകയാണ്, അപ്പോഴും സന്തോഷത്തിന്റെ മരുപ്പച്ച തേടിയലയുകയാണ് ജീവിതം..!

-ജേക്കബ് കലതിക്കാട്ടിൽ






1 comment:

  1. അച്ഛൻ ..ശകാരിക്കുമ്പോൾ…അമ്മയുടെ സാരി മറച്ച് …അഭയം തേടിയിരുന്ന ബാല്യം .എപ്പോഴും’അമ്മ രക്ഷക്കെത്തിയിരുന്നു .അച്ഛന്റെ ….ശകാരങ്ങളെ …അമ്മയെ പരിചയാക്കി …വിജയിച്ച ചപലത …ഞാൻ
    ഓർത്തെടുത്തു .ഒച്ചയെടുക്കുമെങ്കിലും ..തല്ലാറില്ലായിരുന്നു അച്ഛൻ .എപ്പോഴെങ്കിലും വടിയൊടിച്ചാൽ ….കൊച്ചിനെ തല്ലാൻ പാടില്ലെന്ന്
    ആക്രോശിക്കുന്ന ‘അമ്മ ….അച്ഛന്റെ അകാല മരണം .അതോടെ ആകെ തകർന്ന ‘അമ്മ .ആ അമ്മയെ ….ഉപേക്ഷിച്ച ഒളിച്ചോട്ടം .
    നെടുവീർപ്പുകൾ ..എന്നെ വലയം ചെയ്തു.... എനിക്ക് ശ്വാസം മുട്ടി .ഒരിക്കലും മാറാത്ത വിങ്ങലും പേറി "നിങ്ങൾ എന്ന ഞാൻ "

    ReplyDelete

💕Valentine’s Day Celebration - Feb 15, 8 PM IST

IMPORTANT DISCLAIMER We will be writing letters, dedicating songs, and highlighting members throughout the event. If you do not wish to part...