നീയും ഞാനുമായുള്ള അകലം കൂടി വരികയാണോ. എത്ര അകന്നാലും നിന്നോടുള്ള ഇഷ്ടത്തിന് കുറവ്വരികയില്ല. നിൻ സ്വരം ആദ്യമായ് കേട്ടപ്പോൾ എവിടെയോ നഷ്ടപ്പെട്ട സ്നേഹം തിരികെ കിട്ടിയ പോൽ. നീയും, ഞാനും കണ്ടത് ഓർമ്മയുണ്ടോ. ഒരു നറു പുഞ്ചിരിയുമായി സ്നേഹത്തിന്റെ അമൃതവർഷം ചൊരിഞ്ഞ് എത്രസമയം നമ്മൾ കണ്ണോട് കണ്ണിൽ നോക്കി സംസാരിച്ചു. അതിന് ശേഷം നമ്മൾ കൂടുതലടുത്തു. പലസ്ഥലങ്ങളിലും വച്ച് പലപ്പോളായി കണ്ടു. ഓരോ തവണ നിന്നിലേയ്ക്ക എത്തുമ്പോഴും നീയെനിക്ക്അത്ഭുതമായിരുന്നു. ദിവസങ്ങൾ കഴിയുന്തോറും നമ്മൾ കൂടുതൽ സ്നേഹിക്കയായിരുന്നു. പിന്നെ എപ്പോഴാണ്നമ്മൾക്കിടയിൽ അകലം വന്നത് എന്നറിയില്ല . ഇപ്പോൾ നീ അതൊക്കെ ഓർക്കുന്നുണ്ടോ എന്റെ പ്രിയപ്പെട്ട റേഡിയോ ❤️
റ്റാറ്റൂസ്

Thanku
ReplyDeleteNice one 👍🏼
ReplyDelete