Sunday, August 28, 2022

കടത്തനാടൻ വീരഗാഥ

 എന്നെ ട്രോളാൻ എനിക്ക് ഒരു തെണ്ടീടേം ആവശ്യമില്ല!





Be "+" tive

ഏകദേശം കാൽ നൂറ്റാണ്ട് മുൻപാണ്തളിക്കുളം ഗവണ്മെന്റ് ഹൈ സ്കൂളിൽ ജില്ലാ തല യൂത്ത് ഫെസ്റ്റിവൽനടക്കുന്നു.. സ്ഥലത്തെ പ്രധാന പയ്യൻസായ "ഞങ്ങൾചിലർപ്രധാന സ്റ്റേജിൽ നടക്കുന്ന മോഹിനിയാട്ടത്തിന്റെലഹരിയിൽ അങ്ങ് മതി മറന്നു നിൽക്കുകയാണ്..

പെട്ടെന്ന് എനിക്ക് എന്തോ ഒരു വല്ലായിക പോലെ,, തല കറങ്ങുന്നുശരീരം തളരുന്നുഇപ്പോ വീണു പോകുംഎന്നൊരവസ്ഥ..അപ്പോഴാണ് അതോർത്തത് രണ്ടു ദിവസമായി മൂത്രത്തിന് ഒരു മഞ്ഞ നിറം കണ്ടിരുന്നു..ഒരുപക്ഷെ മഞ്ഞപിത്തം ആയിരിക്കാം..! വെച്ച് താമസിച്ചില്ല ജില്ലയിലെ പ്രധാന ഹോസ്പിറ്റലായ എലൈറ്റ് ലേക്ക് വെച്ച്പിടിച്ചു..കാത്തു നിൽക്കാൻ നേരമില്ല,നേരെ അത്യാഹിത വിഭാഗത്തിലേക്ക്..


അവിടെ ഒരാഴ്ചയിൽ കൂടുതൽ അഡ്മിറ്റായി ചികിൽസിച്ചു അസുഖം ബേധപ്പെടുത്തി.. സുഖം സ്വസ്ഥം..


ഒന്നും മിണ്ടാതെ നല്ല കുട്ടിയായി വീട്ടിലേക്കു വിട്ടാൽ മതിയായിരുന്നുഎന്നാൽ നമ്മൾ അങ്ങനെയല്ലല്ലോ.. കാരണം അറിയണംമഞ്ഞ പിത്തം വരാനുള്ള കാരണം അറിയണം..

ഡോക്ടറോട് ഇമ്ഗിതം അറിയിച്ചു.. അങ്ങനെ ബ്ലഡ്‌ എടുത്ത് എറണാം കുളത്തുള്ള ഒരു ലാബിലേക്ക് ടെസ്റ്റിന്അയച്ചു..


ഒരാഴ്ച കഴിഞ്ഞ് പിന്നേം എലൈറ്റ്ലേക്ക്റിസൾട്ട്‌ വാങ്ങി ഡോക്ടറെ കാണിക്കണം.. കാത്തു നിൽപ്പിനോടുവുൽറിസപ്ഷണിസ്റ് ഒരു കവർ എന്റെ നേരെ വെച്ചു നീട്ടി.. ഹായ്കൊള്ളാം നല്ല വലിപ്പവുംഗംഭീര്യവും ഉള്ള കവർ.. കൊടുത്ത കാശിന്നുള്ള മുതലുണ്ട്..

ഒന്ന് തുറന്ന് നോക്കാം,, തുറന്നുഐവസാമാന്യം കട്ടിയുള്ള വെളു വെളുത്ത A4 സൈസിലുള്ള ലെറ്റർ പാഡ്അതിന്റെ ഒത്ത നടുക്ക് ഇളം ഗ്രീൻ നിറത്തിൽ ഹൈ ലൈറ്റ് ചെയ്യപ്പെട്ട് അതാ നമ്മുടെ താരം,

                        "H A V" positive!


ചങ്ക് തകർന്നു പോയി,,  കണ്ണുകളിൽ ഇരുട്ട് കയറുന്നു.. തൊണ്ട വറ്റു വരളുന്നു.. ഒന്ന് അപ്രത്യക്ഷകനാകാൻകഴിഞ്ഞിരുന്നെങ്കിൽ..


ഇനി മുന്നിൽ ഒരു വഴിയേ ഉള്ളൂഎലൈറ്റ് ന് പടിഞ്ഞാറു ഭാഗത്തൂടെ ആണ് റയിൽവേ ട്രാക്ക് പോകുന്നത്.. ട്രാക്കിലൂടെ പുറം തിരിഞ്ഞ് നടക്കാം.. അല്ലാതെ  റിസൾട്ടും കൊണ്ട് ഡോക്ടറെ കാണിച്ചാൽ ഒരു പക്ഷെഎന്നെ അവിടെ പൂട്ടിയിട്ടേക്കാം..വീട്ടിലേക്കും പോകാൻ കഴിയില്ല.മരണമാണ്ഒരേയൊരു പോംവഴിഉറപ്പിച്ചുഏതായാലും മരിക്കുന്നതിന് മുൻപ് ഒരു നാരങ്ങ സോഡാ കുടിക്കാം,, അത്രക്കുണ്ട് ദാഹം.. റോഡിലേക്കിറങ്ങി നാരങ്ങസോഡാ കുടിച്ചപ്പോൾ ഹാവൂ എന്തൊരാശ്വാസം.


പെട്ടെന്ന് ഒരു സംശയം അത് HIV അല്ലെഇത് HAV യും?ഏയ്‌ അല്ല.അങ്ങനെ വരാൻ വഴിയില്ല.ഇനി വല്ലസ്പെല്ലിങ് മിസ്റ്റേക്കും വന്നതാണോ " I "ക്ക് പകരം അറിയാതെ" A "അടിച്ചു വിട്ടതാണോ?സംശയമായി.

അതിന് ഞാനൊന്നും ചെയ്തിട്ടില്ലല്ലോ... ഒരാളിൽ നിന്ന് ബ്ലഡ്‌ ഉം സ്വീകരിച്ചിട്ടില്ല.. പിന്നെങ്ങനെ??? സംഘർഷഭരിതമായ നിമിഷങ്ങൾ കൊടുവിൽഉള്ള ധൈര്യം സംഭരിച്ചു റിസൾട്ട്‌ ഒന്ന് ഡോക്ടറെ കാണിക്കാൻതീരുമാനിച്ചു.. 


കുറച്ചു സമയത്തെ കാത്തിരിപ്പിനോടുവിൽ അങ്ങനെ ഡോക്ടറുടെ അടുത്തേക്ക്.. പേടിച്ചു പേടിച്ചു വിറക്കുന്നകൈകളോടെ റിസൾട്ട്‌ ഡോക്ടർ റുടെ നേരെ നീട്ടി.. ഡോക്ടർ കവർ തുറന്നുകട്ടി കണ്ണടയിലൂടെ റിസൾട്ട്‌നോക്കി..  സമയത്ത് എന്റെ നെഞ്ചിൻ കൂട്ടിൽ പാണ്ടി മേളത്തിന്റെ കൂട്ടി പെരുക്കലായിരുന്നു..


ഹാഇത് സാരമില്ല അലി.. ഇത് വെറും Hepatitis A Virus പോസറ്റീവ് ആണ്.. B ആയിരുന്നെങ്കിൽപണിയായേനെ..


എന്റെ ദൈവമേഎന്തൊരാശ്വാസം.. ഞാൻ എന്തൊരു മണ്ടനാണ്... എന്നാലും ലാബിലുള്ള  കുരുത്തംകെട്ടവന് ഒന്ന് ഫുൾഫോമിൽ എഴുതാമായിരുന്നു..അവന്റ ഒടുക്കത്തെ ഒരു HAV..


ഇതാണ് പലപ്പോഴും നമ്മുടെ അവസ്ഥ..

ഒരു പ്രശ്നം വന്നാൽ ഉടൻ സ്വയം കൊല്ലാൻ ആലോചിക്കുന്നു.. ഒന്ന് മനസ്സിരുത്തി ആലോചിച്ചിരുന്നെങ്കിൽ,, അല്ലെങ്കിൽ ആരോടെങ്കിലും ഒന്ന് ചർച്ച ചെയ്തിരുന്നെങ്കിൽ ഒരു പക്ഷെ പലരും ഇന്നും ജീവനോടെ ഇരുന്നേനെ,, ഒരാൾക്ക് ഏറ്റവും ധൈര്യം വേണ്ടത് സ്വയം മരിക്കാനാണ്.. അതേ സമയം ഏറ്റവും വലിയ ഭീരുവുംഎളുപ്പമെന്നോണം മരണത്തെ തന്നെ വരിക്കുന്നു..എന്തൊരു വിരോധാഭാസം.. ഹാ കഷ്ടം..


മരിക്കാൻ ആലോചിക്കുന്നതിന് മുൻപ് ഒന്നാലോചിക്കൂ പോസസ്റ്റീവായി..

Be "+" tive 👍


-Ali








Friday, August 26, 2022

Jeerakamuttayikal

 


Jeerakamuttayikal a virtual abode

Where everyone is free to join 

Diversity in every which way 

Our hallmark and fortitude 

Each soul welcomed with a

Heartwarming നമസ്കാരം 

To be a part of our clan 

Blend in with the vibrancy 

You can check out anytime 

But you can never leave

Like a homing pigeon 

You’re always back


- Lini

Translation:


ജീരകമുട്ടായികൾ ഒരു വെർച്വൽ വാസസ്ഥലം


എല്ലാവർക്കും ചേരാൻ സ്വാതന്ത്ര്യമുള്ള


എല്ലാ രീതിയിലും വൈവിധ്യം


എന്ന മികവിന്റെ മുദ്ര ധൈര്യസമേതം പുലർത്തി


ഓരോ ആത്മാവിനെയും സ്വാഗതം ചെയ്തു


ഹൃദയസ്പർശിയായ നമസ്കാരം നൽകി


നമ്മുടെ കുലത്തിൽ 


ചടുലതയുമായി ലയിക്കുവാൻ സ്വഗതം ചെയ്യുന്നു


നിങ്ങൾക്കു ഇവിടെ നിന്നിറങ്ങാം


എന്നാൽ നിങ്ങൾക്ക് ഒരിക്കലും പോകാനാവില്ല


ഒരു കൂടണയുന്ന പ്രാവിനെ പോലെ


നിങ്ങൾ എപ്പോഴും മടങ്ങിവന്നിരിക്കും




Thursday, August 25, 2022

ഓർമ്മപ്പെടുത്തൽ

പ്രിയപ്പെട്ട കൂട്ടുകാരി,

എന്നെ ഓർമ്മയുണ്ടോ? 

ഈ ഡിജിറ്റൽ കാലത്തും ഇങ്ങനൊരു കത്തെഴുതിയത് ആരാണെന്നല്ലേ നീയിപ്പൊ ചിന്തിച്ചത്? കൂടുതൽ കൺഫ്യൂഷനുണ്ടാക്കുന്നില്ല. ഞാൻ പ്രീത.  നീ ചിലപ്പോൾ എന്നെ മറന്നിട്ടുണ്ടാവും. 22 വർഷങ്ങൾക്ക് മുമ്പ് നമ്മൾ മെഡിക്കൽ കോളേജാശുപത്രിയിൽ വച്ചാണ് ആദ്യം കാണുന്നത്. നീ അന്ന് നിന്റെ  അമ്മയോടൊപ്പം എന്റെ അടുത്ത ബെഡിൽ ഉണ്ടായിരുന്നതും എന്നെ വീൽ ചെയറിലിരുത്തി തള്ളിക്കൊണ്ട് നടന്നതും നിന്റെ വീട്ടീന്ന് കൊണ്ടുവന്ന ഭക്ഷണം പങ്കുവച്ച് കഴിച്ചതും ഒക്കെ ഞാനിന്നലത്തെ പോലെ ഓർക്കുന്നുണ്ട്.

വളരെ യാദൃച്ഛികമായിട്ടാണ്  നിന്റെ അഡ്രസ് കിട്ടിയതും നീ നാട്ടിൽ പുതിയൊരു വീടു വയ്ക്കുന്ന കാര്യവും ഞാനറിഞ്ഞത്. അപ്പോൾ നിന്നോട് ചിലത് പറയണമെന്ന് തോന്നി. വീൽ ചെയറിൽ ജീവിതമുന്തി തീർക്കുന്നൊരാളുടെ ആകുലതകൾ മറ്റാരേക്കാളും നിനക്ക് മനസ്സിലാവുമെന്ന് എനിക്കറിയാം. നിന്റെ അമ്മയുടെ വിഷമങ്ങൾ നീയെന്നോട് എത്ര വട്ടം പറഞ്ഞിട്ടുണ്ട്.

പണ്ടു നമ്മൾ കുറേ സിനിമാക്കഥകൾ പറഞ്ഞിരുന്നത് നീ ഓർക്കുന്നുണ്ടോ? സോളമന്റെ മുന്തിരിത്തോട്ടങ്ങളെ പറ്റിയൊക്കെ. തീയറ്ററിൽ പോയി ഒരു സിനിമ കാണാൻ ഞാൻ കുറേ നാളായി ആഗ്രഹിക്കുന്നു. നിനക്കറിയാല്ലോ നമ്മുടെ നാട് ഒട്ടും വീൽചെയർ ഫ്രണ്ട്‌ലിയല്ലാന്ന്. അവിടെ മാത്രമല്ല, ബാങ്ക്, ATM കൗണ്ടറുകൾ, ഹോട്ടലുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇവിടെയൊന്നും ഞങ്ങളെ പോലുള്ള ഭിന്നശേഷിക്കാർക്ക് കടന്ന് ചെല്ലാൻ കൂടി പറ്റാത്തയിടങ്ങളാണ്. മുമ്പത്തെ അപേക്ഷിച്ച് ചില മാറ്റങ്ങൾ വരുന്നുണ്ടെങ്കിലും നമ്മുടെ പൊതുയിടങ്ങൾ ഇപ്പോഴും ഭിന്നശേഷി (വീൽചെയർ) സൗഹൃദമല്ല. 

സഞ്ചരിക്കാനുള്ള ബുദ്ധിമുട്ടുകൾ മാത്രമല്ലല്ലോ നമുക്കുള്ളത്. പുറത്ത് വച്ച് ഒന്ന് പെട്ടെന്ന് ടോയിലറ്റിൽ പോണമെന്ന് തോന്നിയാലോ? വീൽചെയറിലുള്ള പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് ഇത്തരം ബുദ്ധിമുട്ടുകൾ കൂടുതൽ അനുഭവിക്കുന്നത്. പലരും ഇങ്ങനത്തെ പല കാരണങ്ങൾ കൊണ്ടുതന്നെ വീട്ടിൽ നിന്നും പുറത്തിറങ്ങാതെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങി കൂടി കഴിയുന്നുണ്ട്. ഇതിനൊക്കെ എന്തെങ്കിലും മാറ്റങ്ങൾ വരണമെന്ന് ആത്മാർത്ഥമായി ഞാനാഗ്രഹിക്കാറുണ്ട്. നമ്മുടെ ജനപ്രതിനിധികൾ ഇതിനു മുൻകൈ എടുത്തിരുന്നെങ്കിലെന്നും. പലപ്പോഴും തോന്നാറുണ്ട് വീൽ ചെയറിലുള്ളവർ എല്ലാം കൂടി വിദേശത്തേയ്ക്ക് താമസം മാറ്റണമെന്ന് ഞങ്ങൾ ഇടയ്ക്കിടെ പറയാറുണ്ട്. 

ശരിയ്ക്കും മാറ്റങ്ങൾ നമ്മുടെയൊക്കെ വീടുകളിൽ നിന്ന് തുടങ്ങണം. അതു പറയാനാണ് ഞാനീ കത്ത് പ്രധാനമായും എഴുതുന്നത്. നമ്മൾ ഒരു വീട് വയ്ക്കുന്നത് എല്ലാ കാലത്തേയ്ക്കും വേണ്ടിയല്ലേ. പക്ഷെ വീടിന്റെ പ്ലാൻ വരയ്ക്കുമ്പോഴൊന്നും നമ്മൾ വീൽ ചെയർ കയറുന്ന ഒരു റാമ്പിനെ പറ്റി ചിന്തിക്കാറേയില്ല. വീടകം വീൽ ചെയർ സൗഹൃദമാവുന്നതിനെ പറ്റി ആലോചിക്കാറില്ല. ശരിക്കും അതൊരു ആവശ്യമല്ലേ? നീ നിന്റെ അമ്മയെ വീട്ടിനുളളിലേക്കും പുറത്തേക്കും കൊണ്ടു പോകാനുള്ള ബുദ്ധിമുട്ടുകൾ പറഞ്ഞത് എനിക്കിപ്പോഴും ഓർമ്മയുണ്ട്.

നീ വീട് പണിയുമ്പോൾ ഇതൊക്കെ ഓർത്തെങ്കിലെന്ന്  ഞാൻ ആഗ്രഹിച്ചു. അഥവാ ഇതിനെ പറ്റി അറിവില്ലെങ്കിൽ ഒന്ന് സൂചിപ്പിക്കാമെന്ന് കരുതി. പറഞ്ഞാൽ നീയത് ചെയ്യുമെന്നെനിക്കറിയാം. അത് മറ്റുള്ളവർക്കും ഒരു മാതൃക ആവുമല്ലോ. പിന്നേ, ഈ റാമ്പിന് ഒരു നിശ്ചിത അളവുണ്ട്. ആ അളവിൽ തന്നെ ചെയ്യണം. വീടിനകവും വീൽചെയർ ഫ്രണ്ട്‌ലി ആയിരിക്കണം. പലപ്പോഴും നമ്മൾ പണിയുന്ന വീടിനകത്തെ  ടോയ്‌ലറ്റുകളുടെ വാതിൽ ചെറുതായിരിക്കും. നമ്മൾ ഒരു റൂമിന്റെ വാതിലിന് എത്ര എടുക്കുന്നോ ആ വീതി തന്നെ ടോയ്ലറ്റ് വാതിലുകൾക്കും എടുക്കുക. ആവശ്യമില്ലാത്ത ആഡംബരങ്ങൾ ടോയ്‌ലറ്റിനുള്ളിൽ ചെയ്യുന്നത് ഒഴിവാക്കുക. ഒരു വീൽചെയർ അതിനുള്ളിൽ കടന്നാൽ അതിലിരുന്നു തന്നെ കുളിക്കാനും, ടോയ്ലറ്റിൽ പോകാനുമുള്ള  സൗകര്യമുണ്ടായിരിക്കണം. ഒരു മുറിയെങ്കിലും പൂർണമായി വീൽചെയർ സൗഹൃദം ആയിരിക്കണം.

നാളെ ഒരുപക്ഷേ നമ്മൾക്കൊരു അപകടം പറ്റുകയോ , വാർദ്ധക്യത്തിൽ എത്തുകയും ചെയ്യുമ്പോൾ വീൽചെയർ ആശ്രയിക്കേണ്ടി വന്നാലോ എന്ന് ചിന്തിക്കുന്നതിൽ തെറ്റൊന്നുമില്ല.

നമ്മുടെയൊക്കെ അനുഭവങ്ങളാണല്ലോ ഓരോ പാഠങ്ങൾ പഠിപ്പിക്കുന്നത്. നമ്മൾ പഠിച്ചത് ഭാവിയിലാർക്കെങ്കിലും ഗുണപ്രദമായാൽ, അതിന് നമ്മളൊരു മാതൃകയായാൽ എന്നൊക്കെയുള്ള ചിന്തയിൽ നിന്നാണ് ഈ കത്ത് ഞാനെഴുതുന്നത്. പ്രിയപ്പെട്ടവളെ കഴിഞ്ഞ മാസം ഞാനൊരു സ്കൂളിൽ പരിപാടിയിൽ പങ്കെടുക്കാൻ പോയി. അവിടത്തെ റാമ്പ് കണ്ട് ഞെട്ടി. എന്തൊരു തേരി പോലത്തെ റാമ്പാണ്. എന്തെങ്കിലും കാട്ടി കൂട്ടിയാൽ റാമ്പാകുമെന്നാണ് വിചാരം. ഞങ്ങളുടെ സങ്കടം ആരോട് പറയാനാണ് . നിന്നോട് വേറെയും ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. പക്ഷെ ഇനിയും നീട്ടി വിഷമിപ്പിക്കുന്നില്ല. അതൊക്കെ അടുത്ത കത്തിൽ. 

നിനക്കും കുടുംബത്തിനും സുഖമാണെന്ന് തന്നെ കരുതുന്നു. എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. മറുപടി കത്തെഴുതാൻ നിനക്ക് മടിയായിരിക്കുമെന്ന് എനിക്കറിയാം. ഇക്കാലത്ത് ആരാണ് കത്തെഴുതാൻ മെനക്കെടുന്നത്. അതുകൊണ്ട് കത്തു കിട്ടിയാൽ ഈ നമ്പരിൽ മെസേജയയ്ക്കണം. അതിൽ വാട്സാപ്പുണ്ട്. അപ്പോൾ പറഞ്ഞതെല്ലാം ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു കൊണ്ട്,


ഒത്തിരി സ്നേഹത്തോടെ,
  നിൻ്റെ കൂട്ടുകാരി 
           റ്റാറ്റൂസ്






Tuesday, August 23, 2022

Bahrain Visit

 






-അലക്ക് മെഷീൻ 

പാരിതോഷികം

കോലോത്ത്‌നാട്ടിലെ ശശി മഹാരാജാവ് ഫുൾ ടൈം ഫുൾ ജാർ സോഡയും  ഫുൾ ഗ്രിൽഡ് ചിക്കനും കഴിച്ച്  ഫുൾ വൈബിൽ ജീവിച്ചിരുന്ന ഒരു മഹാ രാജാവായിരുന്നു.

കലാവാസന ഒരു പൊടിക്ക് കൂടുതലായതിനാൽ കലാകാരന്മാരെ കൊട്ടാരത്തിലേക്ക് ക്ഷണിച്ച് പാട്ട് പാടിച്ച് പാരിതോഷികം കൊടുക്കുന്നത് മഹാരാജൻറെ പല ഹോബികളിൽ ഒന്നായിരുന്നു.

അങ്ങനെയിരിക്കെ രാജാവിൻറെ കാതുകളിൽ ആ വാർത്തയെത്തി. സപ്തഭാഷാസംഗമ ദേശത്ത് ഒരു സംഗീതജ്ഞൻ  ഉണ്ടത്രേ. ഏഴുസ്വരങ്ങളും പോരാതെ വന്നപ്പോൾ സ്വന്തം ഏമ്പക്കവും മറ്റു ചിലതും സാധകമാക്കിയ ഒരു മഹാ ഗാനകോകിലൻ. ഗോപികമാർ "ഇക്കാ.., ഇക്കാ…, പൊന്നിക്കാ.." എന്ന് പറഞ്ഞ് പുറകേ നടന്നിരുന്നന്ന ഗാനഗന്ധർവൻ.

കേട്ടപാതി കേൾക്കാത്ത പാതി ആളെപ്പറഞ്ഞയച്ചു. കാടായ കാടും മേടായ മേടും താണ്ടി ശശിമഹാരാജാവിൻറെ  ഭടന്മാർ ഒടുക്കം നെയ്മറെമൂലയിലെത്തി ആവശ്യമറിയിച്ചു. തിരിച്ചൊരു ഡിമാൻഡ് മാത്രമേ ചോദിച്ചോള്ളൂ 

"വി എയ്റ്റ് ഉണ്ടാവുമോ കൊട്ടാരത്തിൽ ?"

അവസാനം സ്വന്തം വി എയ്‌റ്റുമായി കൊട്ടാരം വെച്ച് പിടിച്ചു നമ്മുടെ ഗന്ധർവ്വൻ.

രാജസദസ്സിൽ ഒത്ത നടുക്ക് സ്ഥാപിച്ചിട്ടുള്ള സംഗീതപീഢത്തിൽ ഗന്ധർവ്വൻ ഉപവിഷ്ടനായി. രാജാവ് ചോദിച്ചു "അങ്ങയുടെ പാദങ്ങളാൽ സ്പർശനമേറ്റ ഈ കൊട്ടാരവും പരിസരവും സുകൃതമേറ്റ ഒരിടമായി ഞാൻ കരുതിക്കൊള്ളട്ടെ. ഏത് ഗാനമാണ് ആലപിക്കാൻ പോകുന്നത്"

ഗന്ധർവനരുളി "കാടും മേടും കടന്ന് അറബി നാട്ടിലെത്തിയ എൻറെ പ്രിയസുഹൃത്ത് അവിടുത്തെ വിശേഷങ്ങൾ പങ്ക് വെച്ച് എനിക്കെഴുതിയ ഒരു കത്ത്പാട്ട് അങ്ങേയ്ക്കായി ഞാൻ സമർപ്പിക്കുന്നു. തെറ്റുകുറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല എന്നാലും എന്തെങ്കിലും പ്രയാസമുണ്ടായാൽ ക്ഷമിക്കുമെന്ന് കരുതുന്നു"

ഗന്ധർവ്വൻ വി എയ്റ്റ് ഓൺ ചെയ്ത് ഒരലക്കലക്കി 

"സജ്‌നാ…. ഫാത്തിമാ…..  ഖദീജാ …. ബീവാത്തു ...

കൊലുസിട്ട മൊഞ്ചത്തീ ഐവ ഐവാ "

പാട്ട് മുഴുവിക്കാൻ കാത്ത് നിന്നില്ല. ശശിമഹാരാജവ് കയ്യിൽകെട്ടിയ റോളക്സ് വാച്ചും, സ്വർണ മാലകളും വളകളും ഉടയാടകളും എന്തിനേറെ പറയുന്നു…..  ഇട്ടോണ്ടിരുന്ന ജെട്ടി വരെ ഊരിയെടുത്ത് പാരിതോഷികമായി ഗന്ധർവ്വന് നൽകി ഹിമാലയസാനുവിലേക്ക് നടന്നകന്നു.  


-കടത്തനാടൻ 





Tuesday, August 16, 2022

പുനർജ്ജന്മം

ഒരു തോൽവി പോലും അറിയാത്തവർ ഒരു വെല്ലുവിളിയും ഏറ്റെടുക്കാത്തവരാണ്. ഒരു പരാജയം പോലും രുചിച്ചിട്ടില്ല എന്ന അവകാശവാദത്തെക്കാൾ എത്രയോ ക്രിയാത്മകമാണ് ഒരു പരാജയത്തിലും തളർന്നിട്ടില്ല എന്നത്. ഒരുതവണകൂടി തോൽക്കാനുള്ള മനസ്സുണ്ടായിരുന്നെങ്കിൽ നേടിയെടുക്കാമായിരുന്ന ഒട്ടേറെ കാര്യങ്ങളുണ്ടാകുമായിരുന്നു. ഒരുതവണകൂടി തോൽക്കാനുള്ള മനസ്സുണ്ടെങ്കിൽ നമുക്ക് ഒരുപാട് കാര്യങ്ങൾ ഇനിയും നേടിയെടുക്കാം. ഓരോ പരാജയത്തിൽ നിന്നും നടത്തുന്ന തിരിച്ചുവരവ് അതിജീവനശേഷിയുടെ അടയാളമാണ്; പുനർജന്മമാണ്.  മണ്ണടിയും മുൻപേ ഒരുപാട് തവണ ഇനിയും നമുക്ക് പുനർജ്ജനിക്കാം.


-കടത്തനാടൻ










മത്തായി സാർ ഇട്ട മുട്ടകൾ

ഓൾ പ്രമോഷൻ ഒന്നും ഉള്ള കാലം  അല്ല. എങ്ങിനെ ഒക്കെയോ തത്തി ഒത്തി യാണ് UP സ്കൂൾ കടമ്പ കടന്നു എട്ടാം ക്ലാസ്സിൽ എത്തിയത്….

ക്രിസ്ത്യൻ പള്ളിയോട് അനുബന്ധിച്ചു സ്കൂളുകൾക്കു  അന്ന് പള്ളിക്കൂടങ്ങൾ എന്നായിരുന്നു വിളിപ്പേര്…

അന്നൊക്കെ ഹിന്ദി പഠനം ആരംഭിച്ചത്  5 ആം ക്‌ളാസിൽ ആയിരുന്നു. ഹിന്ദി പഠിപ്പിക്കുന്ന Ambrose സിസ്റ്ററെ എല്ലാവർക്കും പേടിയായിരുന്നു. ടീച്ചറുടെ ചൂരൽ കഷായം കൈപ്പത്തി യിൽ കിട്ടാത്തവർ ചുരുക്കം ആയിരുന്നു. അതുപോലെ തന്നെ ഹിന്ദി പഠനവും ഒരു ബാലി കേറാ മലയായിരുന്നു.

എട്ടാം ക്ലാസ്സിൽ ഹിന്ദി പഠനം ഒരു വഴിതിരിവ് ആവും എന്ന് കരുതി… എന്നാൽ ചക്കിക്കൊത്ത ചങ്കരൻ സ്റ്റൈൽ ആയിരുന്നു മത്തായി സാർ. ഒന്നാം ക്ലാസിൽ പഠിപ്പിച്ച പാറുക്കുട്ടി ടീച്ചറുടെ ഭർത്താവ് ആയിരുന്നു അദ്ദേഹം.. കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചർ ആയിരുന്നു പാറുക്കുട്ടി... മത്തായി സാർ ക്ലാസ്സിൽ വന്നു എന്തെങ്കിലും ഇന്ത്യ ചരിത്രമോ മറ്റോ പറഞ്ഞു 40 minute കളയും… എന്നിട്ട് 10 മിനുട്ടിൽ പാഠഭാഗം എടുത്തു അവസാനിപ്പിക്കും.

എന്നിട്ട് മത്തായി ആത്താ തോ മറിയം…-------. ഒരു question ചോദിച്ചു..ക്ലാസ്സ്‌ അവസാനിപ്പിക്കും..

ക്ലാസ്സിൽ test ഇടാൻ തുടങ്ങിയപ്പോൾ ആണ്  "മുട്ടയിടൽ" തുടങ്ങിയത്.10 മാർക്കിന്റെ ക്ലാസ്സ്‌ ടെസ്റ്റ്‌ പേപ്പറിൽ ഏറ്റവും അധികം" O" വാങ്ങി ഞാൻ റെക്കോർഡ് ഇട്ടു… ഏഴ്   മുട്ടകൾ.. പലർക്കും 6 മുതൽ താഴോട്ട് ആയിരുന്നു. അവർക്കു മുന്നിൽ വിജയശ്രീലാളിതൻ ആയി ഞാൻ നിന്നു…
ഓണപ്പരീക്ഷക്കു എന്റെ മുട്ടകൾ 16 ആയി  വർധിച്ചു, എന്നാൽ പുളിക്കൽ ജോജോ ഇപ്രാവശ്യം എന്നെ മറികടന്നു 18 എണ്ണം വാങ്ങി കേമൻ ആയി.

തെറ്റുന്ന ഉത്തരങ്ങൾക്ക് തെറ്റിന് പകരം പൂജ്യം നൽകി അതു ഇടതു വശത്തു മുകളിൽ കൂട്ടി എഴുതി വക്കും...അതായിരുന്നു മാഷിന്റെ രീതി.

ചെവി പിടിച്ചു "പൊന്നാക്കുന്ന" ശിക്ഷ ആയിരുന്നു സാർ നടപ്പാക്കിയിരുന്നത്, ഇതു ചൂരൽ കഷായത്തെക്കാൾ ചൂടേറിയതായിരുന്നു. മുട്ടകൾ കൂടുമ്പോൾ പൊന്നാക്കൽ ദൈർക്യം കൂടും… അതോടൊപ്പം തനിക്കൊക്കെ വേലി കെട്ടാൻ പോയി കൂടെ എന്ന ഒരു സ്ഥിര ചോദ്യവും ആവർത്തിക്കും.

എങ്കിലും സാറിന്റെ കഥകളിൽ നിന്നാണ് ഗാന്ധിജി മുതൽ നമ്മുടെ എല്ലാ സ്വാതന്ത്ര്യ സമര നേതാക്കളുടെയും കഥകൾ ഞങ്ങൾ മനഃപാഠമാക്കിയത്. അപ്പോഴും ഹിന്ദി ഭാഷ ഒരു കീറാ മുട്ടിയായി ഞങ്ങളുടെ മുൻപിൽ (last ബെഞ്ചു കാർ )അവശേഷിച്ചു.
                 
                                                                                                                                                                                             -Santu







Monday, August 15, 2022

ബെഡ് കോഫി

ഒന്നാമത് മൂന്നുമണിക്കാണ് ഉറങ്ങാൻ കിടന്നത്. കാലത്ത് നേരത്തെ എഴുന്നേറ്റ് സാൻ ഡിയാഗോയിലേക്ക്  വണ്ടിയോടിച്ച് പോകാൻ തിടുക്കമായതു കൊണ്ടാണോ അതോ ഞങ്ങളെയെല്ലാവരേയും കണ്ട ആവേശം കൊണ്ടാണോ എന്നറിയില്ല, ഫെലിക്സ് രാത്രി പലവട്ടം ഉറക്കത്തിൽ നിന്നെഴുന്നേറ്റ് കറങ്ങി നടക്കുന്നുണ്ടായിരുന്നു. ഇതിനും കൂടെ സാക്ഷ്യം വഹിച്ചത് കൊണ്ടാകാം എൻറെ ഉറക്കം അത്ര ശെരിയായില്ല.

ഏഴരയ്‌ക്കെഴുന്നേറ്റ് പല്ലും തേച്ച് അടുക്കളയിലേക്ക് ചെന്നപ്പോ അണ്ടി പോയ അണ്ണാനെ പോലെ ജോ കോഫീ മെഷീനുമായി നിൽക്കുന്നതാണ് കണ്ടത്. കാപ്പിപ്പൊടിയും വെള്ളവും ചേർത്ത് സ്വിച്ചിടാൻ നോക്കുമ്പോ കോഫീ പോട്ട് കാണാനില്ല. എല്ലായിടത്തും തിരഞ്ഞത്രേ - പക്ഷേ കോഫീ പോട്ട് കാണാനില്ല. ഇതിൻറെ കുറ്റവും തൻറെ തലയിൽ വീഴുമോ എന്ന് ഭയന്ന് കിച്ചൺ കൗണ്ടറിൽ പിസ്സാ ഗോപുരം പോലെ ചാഞ്ഞു നിലക്കുന്ന റോറോയും കുടിക്കാൻ ഒന്നും കിട്ടിയില്ലെങ്കിൽ ഞാൻ മൈക്രോവേവ് തല്ലിപ്പൊട്ടിക്കുമെന്ന് പറഞ്ഞു റാവുത്തരെ പോലെ കണ്ണുരുട്ടി നിൽക്കുന്ന ജോർജ്ജിനെയ്യും എനിക്ക് കാണാൻ കഴിഞ്ഞു. സമാധാനത്തിൻറെ വെള്ളരിപ്രാവിനെപ്പോലെ റിനു കസേരയിൽ ഇരിപ്പുണ്ടായിരുന്നു. ഇതൊന്നുമറിയാതെ നമ്മുടെ ടോം മുതലാളി ബാത്റൂമിൽ പൗഡറിട്ടുകൊണ്ടിരിക്കുകയായിരുന്നു. 

ചെവിയിൽ കറുത്ത ജാബ്രയും ഫിറ്റ് ചെയ്ത് അടുക്കളയിലേക്കെത്തിയ ചെറിയാൻ ആരേയും നോക്കാതെ ഒന്നും ഉരിയാടാതെ നേരെ ഫ്രിഡ്ജിനടുത്തേക്ക്  നടന്നകന്നു. ഒരു എട്ട് ഗ്ലാസ്സെടുത്ത് മേശപ്പുറത്ത് വെച്ചു. എന്നിട്ട് ഫ്രിഡ്ജിൽ നിന്നും നല്ല തണുത്ത എട്ട് കൊറോണ ബിയർ എടുത്ത് പൊട്ടിച്ച് ഗ്ലാസ്സുകളിലേക്കൊഴിച്ചു. എന്നിട്ടെന്നെ നോക്കി "എടോ ജയറാമേ, വന്ന് മോന്തെടോ… നമുക്ക് ഓരോ സെറ്റ് റമ്മി കളിക്കാം" എന്നും പറഞ്ഞ് രണ്ട് കുത്ത് ചീട്ടുമായി നേരെ തൻറെ കംപ്യുട്ടർ ലക്ഷ്യമാക്കി നടന്നകന്നു. എല്ലാവരും സന്തോഷത്തോടെ ആ മോർണിങ്ങ് കോഫി ആസ്വദിച്ച് കുടിച്ചു.

NB: ആവശ്യത്തിന് പത കാണാഞ്ഞത് കൊണ്ട് ടോമിച്ചൻ നാട്ടിൽ ചായക്കട നടത്തുന്ന കുമരേട്ടൻ ചായയടിക്കുംപോലെ  നല്ലോണം  അടിച്ചു പതപ്പിച്ചാണ് കുടിച്ചത്.

-കടത്തനാടൻ



 

Wednesday, August 10, 2022

യാത്ര തുടരുന്നു…

പ്രായം, ശരീരത്തെയെന്നപോലെ ചിന്തകളെയും കാർന്നു തിന്നുതുടങ്ങിയിരിക്കുന്നു…

ജീവിതം അതിന്റെ പാതിയും കഴിഞ്ഞ് സ്വന്തം നിഴലിനെ നോക്കി പുച്ഛഭാവത്തോടെ  ചിരിക്കുന്നു..,  ഉയർച്ചകളും, താഴ്ചകളും നിറഞ്ഞ ജീവിതയാത്രയിൽ കാലം പകർന്നേകിയ അനുഭവങ്ങൾ കണ്ണിന്റെ കാഴ്ചകളെ ദൃഢമുള്ളതാക്കി തിരിച്ചറിവ് പകർന്നു തന്നിട്ടും , ഇനിയും  ഉണർന്നില്ലേയെന്ന മട്ടിൽ...!

ജീവവൃക്ഷത്തിന്റെ ചില്ലകളോരൊന്നും അടർന്നുപോകുന്നത് പലപ്പോഴും ചിന്തകളിൽ വേലിയേറ്റമായി കടന്നു വരാറുണ്ടെങ്കിലും ഒരു നീണ്ടനെടുവീർപ്പോടെ മറ്റൊരാൾക്കും മനസ്സിലാകാതെ നിസ്സഹായതയിൽ നീറി പല നിശബ്ദ നിലവിളികൾക്കുമൊടുവിൽ സാഹചര്യങ്ങളുടെ കനൽപാതയിലൂടെ കടമകളും, കടപ്പാടുകളും ചുമലിലേറ്റി യാത്ര തുടരുകയാണ്, അപ്പോഴും സന്തോഷത്തിന്റെ മരുപ്പച്ച തേടിയലയുകയാണ് ജീവിതം..!

-ജേക്കബ് കലതിക്കാട്ടിൽ






Monday, August 8, 2022

നാരങ്ങയും🍋 ക്യാരറ്റും🥕

ഒരു നീലപ്പൂമ്പാറ്റയുടെ കൂട്ടുംപിടിച്ച്, ചളിയുടെയും പാട്ടുകളുടെയും ആരവങ്ങൾ തീർക്കുന്ന സന്തോഷങ്ങളുടെ ഭൂഖണ്ഡങ്ങളിൽ ദേശാടനം നടത്തുന്നവരാണ് നിലവിൽ നാരങ്ങയും ക്യാരറ്റും. 

സ്വന്തമായി ഒരു കുമ്പിൾ ക്ലബ്ഹൗസ് റൂമുകളും, പോരാത്തതിന് നാപ്പത്തേഴ് സബ്‌സ്‌ക്രൈബേഴ്‌സൊക്കെയുള്ള ഒരു യൂട്യൂബ് ചാനലിന്റെ മുതലാളിയുമാണ് (എക്സ്)ആർജെയും, എഴുത്തുകാരിയും, പ്രാസംഗികയുമായ നാരങ്ങ. 

എങ്ങനെയാണ് അവർ നാരങ്ങയും ക്യാരറ്റും ആയത് ? 

ഇതൊരു കഥയിലാത്ത കഥയാണ്.

ഒരിക്കൽ അയാൾ നാരങ്ങ നന്ദികുറിച്ച ക്ലബ്ഹൗസ് റൂമിൽ പ്രവേശിക്കുന്നു  (അന്ന് അയാൾക്ക് നാരങ്ങ എന്ന പേരില്ല).

കുശലാന്വേഷണങ്ങൾക്കിടയിൽ പാചകത്തിലേർപ്പെട്ട അയാളോട് എന്താണ് പാചകവിധേയമാക്കിയതെന്ന് നാരങ്ങ ആരായുന്നു.

അതിനുള്ള അയാളുടെ ഉത്തരമായിരുന്നു ക്യാരറ്റ്.

എന്നാൽ അവിടം മുതലല്ല അയാളെ ക്യാരറ്റെന്ന് നാരങ്ങ വിളിച്ചുതുടങ്ങുന്നത്.
കുറച്ചുനാളുകൾക്കിപ്പുറം മറ്റൊരു റൂമിലെ കുശാലാന്വേഷണവേളയിൽ ക്യാരറ്റ് തോരൻ അയാളുടെ പ്രത്യുത്തരത്തിൽ തുളുമ്പിനിന്നപ്പോൾ, ഓർമയുടെ ഭൂപടത്തിൽ നിന്നും നാരങ്ങ അയവിറക്കിയ ക്യാരറ്റ് സ്മരണയാണ് അയാളുടെ നാമധേയത്തിന് വളമായത്.

അയാൾക്കത് നന്നേ രസിച്ചു.

തന്നെ ക്യാരറ്റെന്ന് അഭിസംബോധന ചെയ്തയാളെ തിരിച്ചെന്ത് വിളിക്കണം എന്ന സമസ്യ അയാളുടെ അടുത്ത നാല് നിമിഷങ്ങൾക്ക് നിശബ്ദത സമ്മാനിച്ചു.

തിരിച്ചെന്തെങ്കിലും വിളിക്കണം.

ഒരെത്തുംപിടിയും കിട്ടുന്നില്ല.

ആഹ്... സാരമില്ല... പോട്ടെ...

ദിവസങ്ങൾ കടന്നുപോയി. സന്ധിക്കുന്ന ഓരോ തവണയും ക്യാരറ്റ് വിളികളുടെ ആവൃത്തി കൂടി.

അങ്ങനെയിരിക്കെ, ഒരു ദിവസം ആനന്ദപൂരിതമായ ഒരു റൂമിൽ അയാൾ കേൾവിക്കാരനായെത്തുന്നു. അവിടെ അനുമോദനങ്ങളുടെയും അഭിനന്ദനങ്ങളുടെയും വർണ്ണങ്ങൾ പുരണ്ട ആശംസാവചനങ്ങൾ പാറിപ്പറക്കുന്നു. കുറച്ചുനാളുകൾ കൂടി കഴിഞ്ഞാൽ മലയാളത്തിന്റെ വാനമ്പാടി ഉദ്ഘാടനം ചെയ്ത് സമാരംഭിക്കാൻ തയ്യാറെടുക്കുന്ന ഒരു ഓൺലൈൻ റേഡിയോ ചാനലിന്റെ പിന്നാമ്പുറത്തുള്ളവർക്കായ് കൈമാറപ്പെട്ടവയായിരുന്നു അയാൾ കേട്ട മംഗളങ്ങൾ. 

ആ റേഡിയോ ചാനലിന്റെ പേര് റേഡിയോ ലെമൺ.

അപ്പോഴാണ് വനവാസകാലത്തെ യുധിഷ്ഠിരന് സൂര്യദേവന്റെ കയ്യിൽ നിന്നും അക്ഷയപാത്രം വരം കിട്ടിയകണക്ക് അത് സംഭവിക്കുന്നത് - തന്നെ ക്യാരറ്റ് എന്നവിളിച്ചയാളിതാ റേഡിയോ ലെമണിന്റെ ഭാഗമായ ആർജെമാരിൽ ഒരാൾ.

ഇനി അയാളെ ക്യാരറ്റെന്ന് വിളിച്ചാൽ അയാൾക്ക് തിരിച്ചുവിളിക്കാൻ ഒരു പേരായി - നാരങ്ങ.

ശ്രോതാക്കൾക്കിടയിൽ പമ്മിയിരുന്ന അയാളെ സംഭാഷണത്തിലേർപ്പെട്ടവരുടെ ഗണത്തിലേക്ക് ആരോഹണം ചെയ്യിക്കാൻ അയാൾക്കൊരു കൈ കിട്ടി. 

അയാൾ വിമ്മിഷ്ടം കാണിച്ചില്ല.

മുകളിലേറി.

അത് സംഭവിച്ചു, അയാളെ ക്യാരറ്റെന്ന് വിളിച്ചുകൊണ്ട് അതാ വീണ്ടും ആ ശബ്ദം.

ആ ശബ്ദത്തിനുടമയ്ക്ക് തിരികനൽകാൻ ഇപ്രാവശ്യം അയാൾക്കോരു പേരുണ്ട് - നാരങ്ങ.

ഇനിയങ്ങോട്ടുള്ള കേട്ടുമുട്ടലുകളിൽ നാരങ്ങ എന്നത് ക്യാരറ്റിനുള്ള മറുപടിയാകുന്നു.

ഇൻസ്റ്റഗ്രാമിൽ അയാളുടെ പോസ്റ്റുകൾക്ക് പോലും ക്യാരറ്റും നാരങ്ങയും കമന്റുകളായി മാറുന്നു.

ക്യാരറ്റ് എന്ന് വിളിച്ചാൽ നാരങ്ങ എന്ന് മറുവിളികേൾക്കുമെന്ന് അറിയാം, എങ്കിലും  മിഠായിത്തം മാറാത്ത ജീരകമിഠായികൽക്കിടയിലും, തമിഴ്ഗാനപ്രേമികൾക്കായ് മാത്രം വാതായനങ്ങൾ മലർക്കെ തുറന്നിടാറുള്ള പാട്ടുമുറികൾക്കുള്ളിലും നമ്മുടെ നീലപ്പൂമ്പാറ്റയുമൊത്ത് നാരങ്ങയും ക്യാരറ്റും അലസമായ് വിലസുന്നു.

എന്ന്, 
ക്യാരറ്റ് 🥕





Thursday, August 4, 2022

മുറിവേറ്റവർ

ഞാൻ എന്നേക്കും പ്രിയപ്പെട്ടവളാണെന്നു വീണ്ടും വീണ്ടും അവൻ തോന്നിച്ചു കൊണ്ടേ ഇരുന്നു..ഞാനില്ലാതെ ഒരു നിമിഷം പോലും അവൻ ജീവിച്ചിരിക്കില്ല എന്ന് വരെ അവൾക്കു   തോന്നിപോയി.. 

ചിലർ അങ്ങിനെ ആണ് … ചില തോന്നിപ്പ്പിക്കലുകൾ നമ്മളിൽ സൃഷ്ടിക്കാൻ മറ്റുള്ളവർക് കഴിയും.പക്ഷെ യാഥാർഥ്യബോധത്തിൽ നിന്നും അകന്നു ഒരിക്കലും കയ്യെത്തിപിടിക്കാൻ കഴിയാത്ത അല്ലെങ്കിൽ വെറും ആഗ്രഹങ്ങൾ  കൊണ്ട് കെട്ടിപ്പടുത്ത മനോരാജ്യത്തിൽ തിരിച്ചറിവില്ലാത്ത മയങ്ങി നടക്കുന്ന ഹൃദയങ്ങളോട് പറയാനുള്ളത് ഒന്നേ ഒള്ളു.. നീ നിനക്ക് തന്നെ പ്രിയപ്പെട്ടവൾ ആയിരിക്കുക..

നീ ശ്വസിക്കുന്നതിനേക്കാൾ വേഗത്തിൽ നിന്നെ തട്ടിയെടുത്തു പറക്കാൻ ഇവിടെ കഴുക              കണ്ണുകൾ തക്കം പാർത്തിരിക്കുന്നുണ്ട്.നിന്റെ ബലഹീനതകൾ ഒറ്റ നോട്ടം കൊണ്ട്          ഒപ്പിയെടുക്കാൻ കഴിവുള്ളവർ..നിന്നിലേക്ക്‌ ചൂണ്ടയെറിഞ്ഞു നീ പോലും   അറിയാതെ നിന്റെ വികാരവിചാരങ്ങളെ മാറ്റിയെഴുതുന്നവർ..നിന്നിലെ അവസാന തുള്ളി രക്തവും ഊറ്റിയെടുത്തു അവർ തിരിഞ്ഞു നടക്കുമ്പോൾ ഒരു ആശ്വാസത്തിനു ഒന്ന്എങ്ങി   കരയാൻ പോലും നിന്നിൽ കണ്ണുനീർ തുള്ളികൾ അവശേഷിച്ചിരിക്കില്ല..
അവർ പടയൊരുക്കം നടത്തുമ്പോഴേ നീ അറിയണം..
നിന്നിലേക്കുള്ള വഴിയിൽ വെച്ചേ അവരെ തിരിച്ചറിയണം.. മടക്കി                   അയക്കേണ്ടവരാണെകിൽ അങ്ങനെ ..ഒരു വട്ടം തോല്പിക്കപ്പെട്ടേക്കാം ..പക്ഷെ പലവട്ടം ….??
തിരിച്ചറിവ്  ..അത് ആർജിച്ചെടുക്കേണ്ടതാണ് …
ശുഭദിനം

- ബട്ടർഫ്‌ളൈ







വിഷ്ണൂ...