Tuesday, June 28, 2022

പാട്ടിന്റെ പാലാഴി തീർ തവ ~ളേ ~ നേ

അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ... ആകാശ നീലിമയിൽ... അവൻ ക്ലബുകൾ തോറും പാടി നടന്നു. 'ചെ'ഗുവേരയും 'ജോർജ്' ബുഷും ബീഡി വലിച്ചു . ജീരകമിഠായിയുടെ മാറ് പിളർന്ന്  ജീരകം പൊളിച്ചെടുത്തൂ  ജെ ജെ . 

നാസിത്താക്ക് ജലദോഷം ആയിരുന്നു അന്ന്. സംഗീതത്തിന്റെ  അകാൽ വിളക്കുകൾ തെളിയുന്ന സന്ധ്യയിൽ അവർ അവനോട്  ചോദിച്ചു, 

"ഇനിയും നീ.... ഇതുവഴി വരില്ലേ..... ആനയെയും ഉറുമ്പിനെയും തെളിച്ചു കൊണ്ട്?" 

=================================================================================================

ഫേസ് ക്രീം....

തേക്കും തോറും ആളുകളെ  "വെളുപ്പിക്കുന്ന" മഹാസംഭവം. 

അലഞ്ഞിട്ടുണ്ട്, അതും തേടി. നിലാവിൽ കാസറകോട്ടെ പുഴകരയിൽ നക്ഷത്രമെണ്ണിക്കിടന്നവനു ഒരു വെളിപാടുണ്ടാകുന്നു. എന്താ? ക്ലബ് ഹൗസിലേക്ക് വച്ചുപിടിക്കാൻ. എന്തിനാ? മറിമായം ക്രീം  ഉണ്ടാക്കുന്നത്  പഠിക്കണം. ദുഫായിലെ മറിമായം മാജിക് ക്രീമിനെ കുറിച്ചറിയാൻ ചെന്നുപെട്ടത് ഒരു പഴയ സിംഹത്തിന്റെ മടയിൽ. ഉസ്താദ് അലിയാർ ഖാൻ. മൂപ്പരു നല്ല പാട്ടാ. എന്താ സംഭവം? നല്ല ഹിന്ദുസ്ഥാനി സംഗീതം. ആവശ്യം അറിയിച്ചു. ദക്ഷിണ വയ്ക്കാൻ പറഞ്ഞു. ഊരുതെണ്ടിയുടെ ഓട്ടക്കീശയിൽ എന്താ ഉള്ളത്? ഒന്നുമില്ല. ഷവർമ്മ ചുരുട്ടാൻ പഠിപ്പിച്ച താത്തയെ  മനസ്സിൽ ധ്യാനിച്ചുകൊണ്ട് പോക്കറ്റിൽ കിടന്ന ഒരു സാധനങ്ങട് വെച്ചു . പൊതി  അഴിക്കാൻ വിട്ടില്ല. ഇങ്ങനങ്ങോട്ട് ചേർത്തങ്ങട് പിടിച്ചു. ഉസ്താദ് ഫ്ലാറ്റ്. പിന്നെ ഹൃദയത്തിൽ സംഗീതവും ജീരകമിഠായികളിൽ ചളിയും നിറച്ചു കാലം ഒരുപാട്. ഒടുവിൽ ഒരുനാൾ ഗുരുവിന്റെ അഡ്രെസ്സിലേക്ക്  ഒരു ഡസൻ ഷവർമ്മ അയച്ചിട്ട് യാത്ര തുടർന്നു. ഇന്നും തീരാത്ത പ്രവാസം. സഹിക്കുന്നതിന്റെ ഒക്കെ ഒരു  പരിധി  ജോ കഭി നഹി ഖതം ഹോ ജാത്തി ഹേ. പടച്ചോനേ കാത്തോളീ ! 

- മനു മാത്യുസ്  


Thursday, June 23, 2022

സച്ചിൻ

 വേനലവധി ക്രിക്കറ്റായിരുന്നു…സച്ചിന്റെ ക്രിക്കറ്റ്! 🏏:-*

ഏപ്രിൽ മെയ് മാസങ്ങളിലെ ഓരോ സൂര്യോദയവും ക്രിക്കറ്റിനുവേണ്ടി മാത്രമുള്ളതായിരുന്നു. കളി തലയ്ക്കു പിടിച്ച നാളുകളിലെ  സ്വപ്നങ്ങളിൽ പോലും ക്രിക്കറ്റ് ആയിരുന്നു.

ഏഴു രൂപയുടെ നീല സ്റ്റമ്പർ ബോൾ. പെട്ടെന്നു പൊട്ടാതിരിക്കാൻ അതിലിട്ട സൂചിപ്പഞ്ചർ. ചീകിമിനുക്കിയ തടി ബാറ്റിൽ സ്കെച്ച്പേനകൊണ്ടെഴുതിയ ആമൂന്നക്ഷരങ്ങൾ - M R F സ്ഥലപരിമിതികൾ പുതുക്കിയെഴുതിയ നാടൻ ക്രിക്കറ്റ് നിയമങ്ങൾ. അവിടെ LBW നു സ്ഥാനമില്ലായിരുന്നു.. സിക്സറുകൾ നിയന്ത്രിക്കപ്പെട്ടിരുന്നു... ആദ്യം ബാറ്റ് ചെയ്തവന് ആദ്യം ബോൾ ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്നു.

വലം കൈയ്യൻമാർക്കുവേണ്ടി മാത്രം ഒരുക്കിയ പിച്ചുകളിൽ ബാറ്റ് ചെയ്യാൻ നന്നേ വിഷമിച്ച ഒരു ഇടംകൈയ്യൻ എല്ലാ കൂട്ടത്തിലും ഉണ്ടായിരുന്നു. കുട്ടിക്കാട്ടിലും മതിലിനപ്പുറവും പൊങ്ങിപ്പോവാതെ അവൻ നേടിയ ബൌണ്ടറികളായിരുന്നു യഥാർത്ഥ ബാറ്റിംഗ് സ്കിൽ. എല്ലായിടത്തും ഉണ്ടായിരുന്നു ഒരു 'മാങ്ങയേറ്' കാരനും ഒരു 'പിണകൈ'യ്യനും.. പിന്നെ ബോളിങ്ങ് എൻഡിലെ ഒറ്റക്കുറ്റിയിൽ എപ്പോളും കൃത്യമായി എറിഞ്ഞു കൊള്ളിക്കുന്ന ഒരുവൻ, ഔട്ടായാലും സമ്മതിച്ചു തരാത്ത ഒരുവൻ, എല്ലാ ഓവറിലും ഒരു ബോൾ കുറച്ച് എറിഞ്ഞിട്ട് അതിനുവേണ്ടി തർക്കിക്കുന്ന ഒരുവൻ. സ്വന്തം ടീമിന്റെ ക്യാച്ച് മനപ്പൂർവം വിട്ടുകളയുന്ന വിക്കറ്റ് കീപ്പർ.. അത് ബാറ്റിൽ കൊണ്ടില്ലെന്ന് വരുത്താൻ ബാറ്റിന്റെ പിടി കുലുക്കി സൌണ്ട് കേൾപ്പിക്കുന്ന ബാറ്റ്സ്മാൻ.. ;)ഇവൻ എങ്ങനേലും ഔട്ടാവണേന്നു പ്രാർത്ഥിക്കുന്ന അടുത്തവൻ..

വിജയത്തിനരികെ ക്രീസിൽ 'തുഴച്ചിൽ' നടക്കുമ്പോൾ "സ്റ്റമ്പേട്ടടിച്ച് ഔട്ടാകെടാ" എന്ന് ആക്രോശിക്കുന്ന ടീമംഗങ്ങൾ.. ലാസ്റ്റ് ബോളിൽ സിംഗിളെടുത്താൽ ഞാനെങ്ങും ഓടില്ല എന്നു പറഞ്ഞ് ബാറ്റിൽ കുത്തിയിരിക്കുന്ന നോൺസ്റ്റ്രൈക്കർ.. ക്യാമറകൾ ഒപ്പിയെടുക്കാതെ പോയ ഫീൽഡിംഗ് പാടവങ്ങൾ, ഡൈവിംഗ് ക്യാച്ചുകൾ.. 

തർക്കങ്ങൾ പലതും റണ്ണൌട്ടുകളെ ചൊല്ലിയായിരുന്നു. ഒരുമാതിരിപ്പെട്ട ഔട്ടുകളൊന്നും സമ്മതിച്ചുകൊടുത്ത ചരിത്രമില്ല! തർക്കിക്കുന്ന സമയത്ത് ടീമിലെ 'സത്യസന്ധൻ' തെണ്ടിയോ പുറത്തുനിന്നൊരാളോ ഔട്ടിനെ അനുകൂലിച്ചാൽ പിന്നെ മാറിക്കൊടുക്കാത െ നിവൃത്തിയില്ല. മഴപെയ്തു ചെളിഞ്ഞ പിച്ചുകൾ വൃത്തിയാക്കുന്നതിൽ കാണിച്ചിട്ടുള്ള ആത്മാർത്ഥത വേറൊരു ജോലിയിലും കാണിച്ചിട്ടില്ല. വീട്ടിൽ നിന്നും കടയിൽ പറഞ്ഞുവിട്ട വൈകുന്നേരങ്ങൾ ഇരുട്ടുംവരെ ആഘോഷിച്ചത് ആ പറമ്പുകളിലായിരുന്നു.

ബാറ്റിംഗ് കഴിഞ്ഞ് കടയിൽ പോണം എന്നുംപറഞ്ഞു ഫീൽഡ് ചെയ്യാതെ മുങ്ങുന്ന വിരുതൻമാരും ഉണ്ടായിരുന്നു. സ്റ്റമ്പർ ബോളുകൾ തകർത്ത ജനൽചില്ലുകൾ പലപ്പോഴും പിറ്റേ ദിവസത്തെ കളിയും മുടക്കിയിട്ടുണ്ട്. പന്ത് മതിലിനകത്തേക്ക് ഉയർന്നു പൊങ്ങുമ്പോളേ പറമ്പ്കാലിയാകും. പലരും ഓടി
വീടെത്തിയിട്ടുണ്ടാവും. ബൌണ്ടറി ലൈനിൽ നിന്നും ക്യാച്ചെടുത്തിട്ട് മുന്നോട്ടു കയറി ഫ്രീസായി നിന്നു കാണിക്കൽ, സിക്സാണെന്ന് കാണിക്കാൻ ആരുടെയോ കാല്പാടു കാട്ടി ബോൾ കുത്തിയ പാടാണെന്ന് വരുത്തിത്തീർക്കൽ..

ഇതൊക്കെ അന്നത്തെ സ്ഥിരം കലാപരിപാടികളിൽ ചിലതുമാത്രമായിരുന്നു. വെയിലും മഴയും തളർത്താത്ത ആവേശം നിറഞ്ഞ പോരാട്ടങ്ങൾക്കു പലദിവസങ്ങളിലും തിരശീലയിടുന്നത് കുറ്റിക്കാടുകളിലും മതിലകങ്ങളിലും
പോയി ഒളിച്ചിരിക്കുന് ന ബോളുകൾ ആയിരിക്കും. അതും നമ്മളൊന്ന് ഫോമായി വരുമ്പോ. ബാല്യം നൊസ്റ്റാൾജിയയുടെ പര്യായമാണ്.

ഓർമ്മകളിൽ പച്ചവിരിച്ചു നിന്ന പറമ്പുകളിൽ പലതും ഇന്ന് നാമാവശേഷമായി. മണ്ണിനുമീതെ കെട്ടിടങ്ങളുയർന്നപ്പോൾ ആ സ്മാരകങ്ങൾ ഓർമ്മകളായി. പക്ഷേ, ഓർമ്മകൾക്ക് മരണമില്ല്ലോ.. ഏതു വേനലിലും ഹൃദയത്തിന്റെ അടിത്തട്ടിൽ അവയങ്ങനെ പൂത്തു തളിർത്തു നിൽക്കും......

-ജേക്കബ് കലതിക്കാട്ടിൽ

Wednesday, June 22, 2022

നിന്നിലെ ഞാൻ

മഞ്ഞ് പൊഴിയുന്ന ഈ രാത്രിയിൽ
ഞാനെന്റെ ജനൽ പാളികളിലൂടെ
പൂർണചന്ദ്രനെയും
കണ്ണ് ചിമ്മികളിക്കുന്ന നക്ഷത്രങ്ങളെയും
ഇളം കുളിർകാറ്റിൽ
ആടിയുലയുന്ന ഇലകൾക്കിടയിലൂടെ ഇമവെട്ടാതെ നോക്കിനിൽക്കുമ്പോൾ
ഇന്നത്തെ രാത്രിപോലെ
എന്റെ മനസ്സിനും
നിലാവാണ്, അതിന് എന്നത്തേക്കാൾ  കുളിർമയാണ്
സന്തോഷത്തിന്റെയോ
സമാധാനത്തിന്റെയോ
അതോ?
എന്റെ ഹൃദയത്തിന് പറയാനറിയാത്ത.
ഹൃദയത്തിന്റെ ഏതോ ഒരു കോണിൽ ഒളിഞ്ഞിരിക്കുന്ന
മറ്റേതോ പറയാനറിയാത്ത
വികാരമോ
അറിയില്ല
എങ്കിലും ഇന്ന് ഞാൻ ആ വികാരത്തെ അത്രമേൽ ഇഷ്ടപെടുന്നു.

-പില്ലൂസ്‌  

Tuesday, June 21, 2022

കുട്ടിക്കാല ഓർമ്മകൾ

ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. അച്ഛനും, അമ്മയും കൂലി പണിക്കാരായിരുന്നു. അച്ഛൻ കിളക്കാനും, ഓലക്കെട്ടാനും, അമ്മ മണ്ണ്, ചാണകം എന്നിവ ചുമക്കാനും പോകും. അച്ഛനും, അമ്മയും കൊയ്ത്ത് കാലമായാൽ പാടത്ത് കൊയ്യാൻ പോകും . 

പണ്ട് കൊയ്ത്ത് കഴിഞ്ഞ പാടത്തിലൂടെ ഞങ്ങൾ കുട്ടികൾ ചെറിയ വട്ടി , വട്ടത്താമരയില, ചേമ്പില ഒക്കെയായി ഇറങ്ങും. കൊയ്ത്ത് കഴിഞ്ഞതിനാൽ ചെറിയ ചെറിയ നെൽ കതിരുകൾ, നെൽ മണികളൊക്കെ വയലിൽ കാണും. കുറെയൊക്കെ കാക്കയും, കൊക്കും ഒക്കെ കൊത്തി തിന്നും. കുറെ ഞങ്ങൾ കുട്ടികളും പെറുക്കിയെടുത്ത് വട്ടികളിൽ ശേഖരിക്കും. പാടത്ത് പശുക്കളെ കെട്ടിയിരിക്കും. ഇലകളിൽ അവിടെ നിന്ന്  കിട്ടുന്ന ചാണകങ്ങൾ ശേഖരിക്കും. അത് കൊണ്ട് വന്നാണ് വീടിൻ്റെ തറയൊക്കെ മെഴുകിയിരുന്നത്. വയലിൽ നിന്ന് കിട്ടുന്ന നെൽമണികളും, ചാണകവുമായി  വീട്ടിൽ വരും. ചാണകം ഉണങ്ങി പോകാതെ ഒരിടത്ത് സൂക്ഷിച്ച് വയ്ക്കും. 

നെൽമണികളെ  വെയിലത്ത് വച്ചുണക്കി ഉരലിൽ  ഈ നെൽമണികളിട്ട് ഉലക്ക കൊണ്ട് കുത്തും. അതിന് ശേഷം ആ കുത്തിയ നെൽമണികളെ മുറത്തിലാക്കി അതിലെ ഉമി പാറ്റി കളയും. അതിന്ശേഷം കുത്തിയെടുത്ത അരിയെ വെള്ളത്തിലിട്ട് കുതിർത്ത ശേഷം ഉരലിൽ വച്ച് ആട്ടി മാവാക്കി വയ്ക്കും. പിറ്റേന്ന് രാവിലെ തേങ്ങാ വെള്ളവും, തേങ്ങയും, ഉപ്പ് കൂടി ചേർത്ത് നന്നായി ഇളക്കി  ഇരുമ്പ് ചട്ടിയിൽ എണ്ണ തേച്ച് ഈ മാവിനെ തവി കൊണ്ട് അതിലേയ്ക്ക് കോരി ഒഴിച്ച ശേഷം അതിനെ അടച്ച് വച്ച് വെന്ത ശേഷം ചൂടോട് കൂടി കഴിക്കുന്ന ആ അപ്പത്തിൻ്റെ രുചി ഉണ്ടല്ലോ. അങ്ങനെ ഉണ്ടാക്കുന്ന അപ്പത്തിന് ഒരു പ്രത്യേക നിറവും, രുചിയും, മണവുമാണ്. ഒരു കറിയുടേയും ആവശ്യമില്ല. ഇന്ന് ഇതൊക്കെ ആലോചിക്കുമ്പോൾ നഷ്ടം എത്ര വലുതാണ്.

-റ്റാറ്റൂസ് 

Sunday, June 19, 2022

"ജീന"

 ഈ "ജീന" എവിടുന്നാ, കുട്ടി പാടുമോ?.. എന്റെ പേര് വിളിക്കുന്ന ചുള്ളനാരെന്നു അറിയാൻ ഒന്ന് പാളി നോക്കി.. ഡിപിയിൽ വിരിയുന്ന നിറഞ്ഞ ചിരിയിലും ആ കള്ളനോട്ടം തികട്ടി  നിൽപ്പുണ്ട്... കണ്ടിട്ട് ഒരു ജീനിയസ് ആണെന്ന് തോന്നുന്നു. എന്താ ചേട്ടാ വിശേഷം എന്ന് ചോദിക്കാനാഞ്ഞ നാക്ക് ഉള്ളിലേക്കിട്ടു  , ചാടിവന്ന മെസ്സേജോന്നു നോക്കി..  "എന്താ മോളു, സുഖമാണോ? ഉറങ്ങാറായോ? ..എന്താ മിണ്ടാത്തെ.." ജിനിയസിന്റെ  അന്തർധാര വഴിഞ്ഞൊഴുകുന്നു...ഈ പ്രൈവറ്റ് മെസ്സേജിങ് ഓഫാക്കാൻ ജോ ചേട്ടനോട് എത്ര തവണയാ പറഞ്ഞത്. അങ്ങേർക്കു വൈകുന്നേരം ടച്ചിങ്‌സായി എന്റെ മെസ്സേജ് വായനായ ഹോബി.  എനിക്ക്  തന്നോട് സംസാരിക്കാൻ മനസില്ല എന്ന് ഈ മണകുണാഞ്ചനോട് എങ്ങനെ പറയും.. ചേട്ടാ.. ചേട്ടോ.. എന്റെ സ്വന്തം ജോ ചേട്ടനെ ഒന്ന് വിളിച്ചു നോക്കി.. എവിടെ.. അങ്ങേരിങ്ങനാ.. ഒരാവശ്യത്തിന്  വിളിച്ചാൽ  കിട്ടൂല.. അങ്ങേരവിടെ ഗാരേജിൽ കുക്കിംഗ് ആയിരിക്കും.. ഈയിടെയായി ഡേവിഡെട്ടന്റെ കുക്കിംഗ് ട്രെയിനിങ് എടുക്കുന്നുണ്ടാരുന്നു... ഇപ്പോൾ പ്രാക്ടിക്കൽ തുടങ്ങീന്ന തോന്നുന്നേ. അപ്പൊ ആരെയാ ഒന്ന് ഹെല്പിന് വിളിക്കാ... ചളിയന്മാരിൽ  ചളിയനായ  അസിസ്സ്, AIF(ഓൾ  ഇന്ത്യ ഫെൻസിങ് ടീം) ക്യാപ്റ്റൻ റിൻസ്, പിന്നെ ആ ഒന്നന്നൊര ജോൺസൻ ചേട്ടൻ അങ്ങിനെ പല പേരുകളും  മനസ്സിലേക്കോടിയെത്തി.   

ഇതിപ്പോ എന്താ ചെയ്യാ ആരും ഇല്ലല്ലോ ഇവിടെ. തോമാച്ചനെ നോക്കീട്ടു കാര്യമില്ല.. അങ്ങേരു വല്ല മലങ്കോളും പിടിച്ചു നടക്കുകാരിക്കും.. അല്ല അഥവാ അങ്ങേരു വന്നാലും ആദ്യം കമ്മീഷൻ കിട്ടുവോന്നു നോക്കിയേക്കും.. അല്ല, അങ്ങേരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. രണ്ടറ്റോം കൂട്ടിമുട്ടിക്കാൻ പെടാപ്പാടു പെടുന്ന വ്യക്തിയല്ലേ..  എന്ന പിന്നെ, ഈ സാൻ ഡിയാഗോയ്ക്ക് വിളിക്കാം എന്ന് വച്ചാൽ, അതും പണിയാ.. ജൂലിയടെ സ്വയം തള്ളു കേൾക്കേണ്ടിവരും. അതിലും ഭേദം നമ്മടെ ഈ ജീനിയസ് ചുള്ളനാ.. ഒന്നുവല്ലേലും ആ ചെരിഞ്ഞുള്ള ആ നിപ്പും, പിന്നെ ആ ചിരിയും എന്താ ഒരു ഇത്.,. സഹിക്കുക തന്നെ.. മെസ്സേജോന്നും നോക്കാതെ കണ്ണുമടച്ചിരിക്കാം .. അത്ര തന്നെ.. എത്രനേരം ഇരുന്നെന്നോർമ്മയില്ല... ഘനമുള്ള ആ ശബ്ദം കേട്ടാണ് ഞെട്ടി നോക്കിയത്.. വ്യക്തമായി കേൾക്കാം


"നമ്മുടെ ഈ ജീരക മിട്ടായി എന്ന ഗ്രൂപ്പ്, യു നോ, ഇത് ഇവോൾവ്ഡ് സ്‌ലോലി ഫോർ ദി ലാസ്റ് വൺ ഇയർ. ഞങ്ങൾ പ്രതീക്ഷിക്കുന്നത് ഉയർന്ന ചിന്താധാരയും, കോൺക്രീറ്റ് സ്വഭാവത്തിലുരുത്തിരിഞ്ഞ മനസ്സുകളുടെ സങ്കലനമാണ്. സമൂഹത്തിൽ പ്രതിക്രിയ വാദികളുണ്ടായേക്കാം, ഇവിടെ വന്നെന്നുമിരിക്കാം. ദേ കുഡ് കം ഹിയർ. പക്ഷെ കാലത്തിന്റെ പ്രഹേളികയിൽ അവരൊക്കെ അസ്ത്ര പ്രജ്ഞരാകും.. ... ""


"റോറോ" തുടരുന്നു.. തുടർന്ന് കൊണ്ടേയിരിക്കുന്നു .. എപ്പൊ പ്രത്യക്ഷ പെട്ടെന്നറിയില്ല.. 


പാവം ജീനിയസ്.. മഷിയിട്ടു നോക്കീട്ടും.. എവിടെ  പോയെന്നു കാണുന്നില്ല ..

                                                                                                                                - Che 

Friday, June 17, 2022

നീ

കാറ്റിന്റെ തലോടലിൽ മനം നിറഞ്ഞു താഴേക്ക് ഊർന്നു വീഴുന്ന വെള്ള മന്ദാരം കണക്കെ.. കാറ്റിന്റെ താളത്തിനൊത്തു ആടി ഉലഞ്ഞും ഭൂമിയെ തേടുംപോലെ ആണ് എൻറെ മനസ്സും .. ഓരോ ദിവസവും എന്നിലെ സ്‌നേഹത്തിന്റെ ഗന്ധവും പേറി നിന്നോട് അടുത്ത് അടുത്ത് നിന്നിൽ മാത്രം ആയി ചേർന്ന് ഇരിക്കാൻ എൻറെ മനസ്‌ ആഗ്രഹിക്കുന്നെ .. മനഃപൂർവ്വംമല്ലാതെ എന്തോ ഒന്ന് കൂടുതൽ കൂടുതൽ നിന്നോട് അടുക്കാൻ എന്നെ പ്രേരിപ്പിക്കുന്നു ..  നമ്മുടെ യാഥാർഥ്യബോധം പലപ്പോഴും പിന്നിലേക്ക്  വലിക്കുന്നു .. എങ്കിലും പറയട്ടെ നിന്നിലെ സ്നേഹവും എന്നോടുള്ള പരിഭവങ്ങളും എനിക്കു വേണ്ടിയുള്ള കാത്തിരിപ്പും എല്ലാം ഞാൻ ആസ്വദിക്കുന്നു .. ഒരുപാടു സന്തോഷിക്കുന്നു ..

                                                                                                        - അശ്വിൻ 

Thursday, June 16, 2022

എൻ്റെ സൗഹൃദങ്ങൾ

എൻ്റെ  ഒരുവർഷത്തെ ക്ലബ് ഹൗസ്  ദിവസങ്ങൾ... ഒരുപാട് സൗഹൃദങ്ങൾ.. പ്രായത്തിനും ,  ദേശത്തിനും , ഭാഷയ്ക്കും അതീതമായി…  നെഞ്ചോടു ചേർത്ത് പിടിക്കാനുള്ള അനുഭവങ്ങൾ.. ചിലരോട് തോന്നിയ സാഹോദര്യ സ്നേഹം…. എൻ്റെ ചിന്തകളിൽ ചെറുതായെങ്കിലും സ്വപ്‌നങ്ങൾ നിറച്ചവർ.... സ്നേഹം കൊണ്ട് കണ്ണ് നിറയിപ്പിച്ചവർ.. അറിവുകൾക്ക് പുതിയ വെളിച്ചം തന്നവർ.. വിഷമങ്ങളിലും നമ്മളെ പുഞ്ചിരിപ്പിച്ചവർ.. നമ്മുടെ സ്നേഹത്തിനും , സൗഹൃദത്തിനും  കൂടുതൽ പ്രതീക്ഷ തന്നവർ.. അത്ഭുതപ്പെടുത്തിയവർ... ഒരു പൊടിക്കെങ്കിലും പ്രണയം തോന്നിയവർ.. അങ്ങനെ നേടിയതൊരുപാടുണ്ട്.. കേൾവിയിലൂടെ മാത്രം എന്നിലെ സംസാരപ്രിയനെ പ്രോത്സാഹിപ്പിച്ചവർ.. എന്റെ ചെറിയ കഴിവുകളെ സ്നേഹപുരസ്സരം സ്വീകരിച്ചവർ.... എന്റെ മൗനം കാരണം വിഷമത്തിലായവർ ….. സംസാരം കൊണ്ടും സംസ്കാരം കൊണ്ടും സ്വഭാവം കൊണ്ടും എന്നിൽ നിന്നും എത്രയോ വ്യത്യസ്ഥതർ... എന്നിട്ടും എത്ര പറഞ്ഞാലും എഴുതിയാലും തീരാത്തപോലെ  സ്നേഹം തന്ന എൻ്റെ സൗഹൃദങ്ങൾക്കു  നന്ദി ..

-നിങ്ങളുടെ സ്വന്തം അശ്വിൻ


Wednesday, June 15, 2022

കടത്തനാടൻറെ കഥ വായിക്കുന്ന ഏതോ ഒരു കഥാപാത്രം


 കടത്തനാടൻറെ കഥ വായിക്കുന്ന ഏതോ ഒരു കഥാപാത്രം 

ആ ചോദ്യത്തിനുത്തരം പണ്ടേ കിട്ടി

മുണ്ടക്കയം ഗവഃ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പണ്ടെങ്ങാണ്ട് വിരമിച്ച ബഹുമാന്യനായ ശ്രീ ജോസഫ് മാഷിനിപ്പൊ തൊണ്ണൂറ്റിരണ്ട് വയസ്സായി. പ്രായാധിക്യം കാരണം മാഷിന് പലതും ഓർമ്മയില്ല. നടക്കാനും മറ്റു പല കാര്യങ്ങളും ചെയ്യാൻ ബുദ്ധിമുട്ടുകളേറെയുണ്ട്.

സുന്ദരനും സുമുഖനും അതിലേറെ നാട്ടുകാരുടെ കണ്ണിലുണ്ണിയുമായിരുന്നു നമ്മുടെ മാഷ്. ലളിതജീവിതം നയിച്ചിരുന്ന ഒരു വ്യക്തിത്വത്തിനുടമായിരുന്നു ജോസഫ് മാഷ്. ജോസഫ് മാഷ് പ്രചരിപ്പിച്ച  പഠനരീതികൾ ഇന്നും പരിശീലിച്ചു വരുന്ന അദ്ധ്യാപകരെ കേരളത്തട്ടിൽ ഉടനീളം കാണാം. ഇതിനൊക്കെ പുറമേ രാഷ്ട്രപതിയുടെ കയ്യിൽ നിന്നും അവാർഡും മെറ്റലുമൊക്കെ കരസ്ഥമാക്കിയ അപൂർവം വ്യക്തികളിലൊരാളായിരുന്നു ജോസഫ് മാഷ്.

മാഷിൻറെ ചില പൂർവ്വവിദ്യാർത്ഥികളുടെകൂടെ  മുണ്ടക്കയം ഗവഃ ഹയർ സെക്കണ്ടറി സ്കൂളിലെ ഇപ്പോഴത്തെ പിള്ളേർ സ്‌കൂൾ മാഗസിനു വേണ്ടി മാഷിനെ കഴിഞ്ഞയാഴ്ച്ച ഇന്റർവ്യൂ ചെയ്യാൻ വീട്ടിൽ ചെന്നത്രെ!

ഓർമ്മക്കുറവ് കാരണം മാഷിന് പല ചോദ്യങ്ങൾക്കും ഉത്തരം ചെയ്യാൻ പറ്റിയിരുന്നില്ല. പക്ഷെ കൂട്ടത്തിൽ പോയ ഏതോ ഒരുത്തൻ ഒരു സ്മാർട്ടായിട്ടുള്ള ഒരു ചോദ്യം ചോദിച്ചു:

"മാഷിൻറെ അദ്ധ്യാപകജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരനുഭവം പങ്കുവെക്കാമോ?"

മാഷൊരു നിമിഷം ചിന്തയിലാണ്ടു. എന്നിട്ട് കുട്ടികളെ നോക്കി ഉത്തരം പറയുവാൻ തുടങ്ങി.

"പണ്ട് എന്റെ ക്‌ളാസിൽ ഒരു കുരുത്തം കെട്ട ഒരു വിദ്യാർത്ഥി ഉണ്ടായിരുന്നു. കുരുത്തക്കേട് കുറച്ച് കൂടുതലാണെങ്കിലും അവനെന്നോട് ഭയങ്കര സ്നേഹവും ബഹുമാനവുമൊക്കെയായിരുന്നു. അവൻറെ സഹപാഠികൾക്കൊക്കെ അവനെ വലിയ കാര്യമായിരുന്നു. സുനിലെന്നായിരുന്നു അവൻറെ പേര്.

ഒരിക്കൽ സ്‌കൂൾ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവൻ മറ്റൊരു പയ്യനുമായി തല്ലുണ്ടാക്കി. ചൂരൽ കൊണ്ട് അവൻറെ തുട പഞ്ഞിക്കിട്ടതിനു ശേഷം വളരെ സ്നേഹത്തോടെ ഞാനവനോട് ചോദിച്ചു 

"മോനേ, കോഴിയാണോ മുട്ടയാണോ ആദ്യം വന്നത്?"

ചോദ്യം കേൾക്കേണ്ട താമസം അവൻ ഉത്തരവും തന്നു!

"മാഷേ ആദ്യം വന്നത് ബിയറാണ്. പിന്നെ അച്ചാറും കപ്പലണ്ടിയും വന്നു. പിന്നെയാണ് മുട്ട വന്നത്.

പിന്നെ ഒരു ലാർജ്ജ് കൂടി വന്നാരുന്നു .

അത് കഴിഞ്ഞാണ് കോഴി വന്നത്.

പിന്നെ എനിക്കൊന്നും ഓർമ്മയില്ല മാഷേ."

അവൻറെ ഉത്തരം കേട്ട് എൻറെ ബാല്യം വരെ പകച്ചുപോയി. അന്നാണ് ഞാൻ വിരമിക്കാൻ തീരുമാനിച്ചത്. അവവനിപ്പോ അമേരിക്കയിലെ ഒരു കമ്പനിയുടെ ഏതോ വല്ല്യ കൊണസാണ്ടറോ മറ്റോ ആണത്രേ. ആ കമ്പനിയുടെ മുതലാളിയുടെ ജീവിച്ചിരിക്കുന്ന ആത്മാവിനു വേണ്ടി ഞാൻ നിത്യശാന്തി നേരുന്നു."

ഇത്രയും പറഞ്ഞുകൊണ്ട് ജോസഫ് മാഷ് ഒരഗാഥ നിദ്രയിലേക്ക് നടന്നകന്നു.


ബൈ ദുബായ്, മാഷിൻറെ സഞ്ചയനം അടുത്ത പതിനൊന്നാം തീയതിയാണ്.


- കടത്തനാടൻ 

Tuesday, June 14, 2022

ക്ലാക്ലാ ക്ലിക്ലി ക്ലൂക്ലൂ


ക്ലബ്ഹൗസിൽ ചളിയടിച്ചുകൊണ്ടിരുന്നവന് ഒരു വെളിപാടുണ്ടാകുന്നു 
എന്താ..
ഗ്വാളിയോർ വെച്ചുപിടിക്കാൻ 
എന്തിനാ... ?
ഹിന്ദുസ്ഥാനി ചളികൾ പഠിക്കണം 

ഗ്വാളിയോർ.... 
ബീഡിയുടെ ഇടയിൽ പുകഞ്ഞുകൊണ്ടിരുന്ന "C"യെ പറ്റി പഠിക്കാൻ ചെന്നത് ഒരു പഴയ സിംഹത്തിൻറെ മടിയിൽ ….
ഉസ്താദ് കടത്തനാടൻ ഖാൻ ..
മൂപ്പര് നല്ല ഫിറ്റാ .. എന്താ സംഭവം? 
നല്ല കൂതറ ക്‌ളാസ് കനേടിയൻ ചളികൾ 
ആവശ്യമറിയിച്ചു…
ദക്ഷിണ വെയ്ക്കാൻ പറഞ്ഞു…
ചളിയുടെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ചുതന്ന അയ്മൂട്ടിക്കാനെ മനസ്സിൽ ധ്യാനിച്ച് 
ഒരു സാധനങ്ങട്ട് അലക്കി - ആനയും ഉറുമ്പും....
പറഞ്ഞ് തീർക്കാൻ അനുവദിച്ചില്ല 
വായിൽ തുണി തിരുകിക്കയറ്റി അങ്ങനെ അങ്ങട് ചേർത്ത് പിടിച്ചു..... 
ഉസ്താദ് ഫ്ലാറ്റ്.....
ആ ഫ്ലാറ്റിൽ കയറി  താമസോം തുടങ്ങി.
പിന്നെ ഹൃദയത്തിൽ ചളിയും സിരകളിൽ സർകാസവുമായി കാലമൊരുപാട്...
അവസാനമൊരുനാൾ ഗുരുവിൻറെ നെഞ്ചത്തോരു പന്തം കുത്തി നടന്നകന്നു.
ഇന്നും തീരാത്ത ചളിവാസം...... 

 ക്ലാക്ലാ ക്ലിക്ലി ക്ലൂക്ലൂ 
എവിടുന്നാണാ ശബ്ദം?
അസീസ് തിരിഞ്ഞുനോക്കി 
മുറ്റത്തൊരു  മൈനേം കാണുന്നില്ല 

അസീസ് ചമ്മിപ്പോയി 
മൈന ചമ്മിക്കാണുമെന്ന് അസീസും ചിന്തിച്ചുപോയി 
വീണ്ടും ക്ലാക്ലാ ക്ലിക്ലി ക്ലൂക്ലൂ
എവിടുന്നാണാ ശബ്ദം?
അസീസ് വീണ്ടും ശ്രദ്ധിച്ചു 
പടച്ചോനേ, അത് ഞമ്മളെ വയറ്റിന്നാണല്ലോ…

ബെഡ്‌റൂമിനോട് അറ്റാച്ച് ചെയ്തിരുന്ന ആ മുറിയിലേക്ക് അസീസ് ഓടിക്കയറി
അഥവാ തന്റെ വയറ്റിലെ ഗർജ്ജനം അസീസിനെ ഓടിച്ചുകയറ്റി.
പിന്നെയൊരൊറ്റയിരിപ്പായിരുന്നു….
ധ്യാനാത്മകത്വമായ ഉപവിഷ്ഠ

ആ ഒരു അവസ്ഥ....
ഇരിക്കുംതോറും അകലം കൂടുന്ന മഹാസാഗരം 
അലഞ്ഞിട്ടുണ്ട് ഇതുപോലൊരവസ്ഥയും  തേടി 
പലയിടങ്ങളിൽ ... പലതവണ 
പക്ഷേ ഇപ്പൊ .....
മനസ്സെത്തുന്നതിനു മുൻപേ തന്നെ എല്ലാം ചോർന്നുപോയി 
ക്രിക്കറ്റ് മാച്ചിന്റന്ന് തന്നെ ധ്യാനത്തിലിരിക്കേണ്ടി വരുന്നത് എന്തൊരു ദ്രാവിഡാണ്?

അവസാനം അസീസ് തന്നെ പോംവഴി കണ്ടെത്തി 
നാട്ടിലെ ഏക ഹോമിയോ ഡോക്ടറായ സദാശിവേട്ടൻറെ വീട്ടിലേക്ക് ആളെപ്പറഞ്ഞയച്ചു....
കൃത്യസമയത്ത് തന്നെ സാധനം കയ്യിൽ കിട്ടി:
അൽ-കോർക്ക്!

* * *

ശേഷം ക്രിക്കറ്റ് ഗ്രൗണ്ടിൽ!

- കടത്തനാടൻ 

Monday, June 13, 2022

എഗ്ഗ് ഡയറ്റ്

 ക്ലബ്ഹൌസിലെ ഇന്നത്തെ ചർച്ചാവിഷയം നാസിയുടെ എഗ്ഗ് ഡയറ്റാണ്.

കാലത്ത് നാലുമണിക്കെഴുന്നേറ്റ് ചെമ്മീൻ ഫ്രൈയും നൈസ് പത്തിരിയുമുണ്ടാക്കുന്നതിനിടയിലാണ് നാസി പത്ത് ദിവസം കൊണ്ട് പത്തുകിലോ ഭാരം കുറയ്ക്കാനുള്ള പോംവഴിയുമായി ക്ലബ്ഹൌസിലേക്കെടുത്ത് ചാടിയത്.  ചുറ്റും കൂട്ടിയിരുന്നവരോട് എഗ്ഗ് ഡയറ്റിന്റെ ചുരുളുകളഴിച്ചുകൊണ്ടുള്ള നാസിയുടെ അലക്കിന്റെ അലകൾ ഇങ്ങ് കാനട മഹാരാജ്യം വരെ അലയടിച്ചു.

ആശ്ചര്യം ചിഹ്നം മുഖത്ത് ഫിറ്റ് ചെയ്ത്  പത്ത് കിലോ കുറയ്ക്കാൻ വെമ്പുമുട്ടിനിൽക്കുന്ന  കോമളന്മാരും കോമലാംഗികളും അനർഗനിർഗളം ക്വാരിത്തരിച്ചു. ഇതുകണ്ട നാസി ധൃതംഗപുളകിതയാവുകയും വീണ്ടും ചുരുകളഴിക്കുവാനും തുടങ്ങി.

"പത്ത് കിലോന്ന് പറഞ്ഞത് ഒന്നാം ഘട്ടം മാത്രമാണ്. ഞാനിതുപോലെ നാല് ഘട്ടങ്ങളിലായി മൊത്തം മുപ്പത്തിമൂന്നു കിലോയും നാനൂറ്റിയമ്പത് ഗ്രാമും കുറച്ചിക്ക്ണ്."

കേട്ടപാതി കേൾക്കാത്തപാതി ചാരുകസേരയിലിരുന്ന് ആപ്പിൾ പൈ നുണഞ്ഞുകൊണ്ടിരുന്ന ജോൺസൺ ബ്രോ നാലുദിക്കും കിടുങ്ങുമാറാകും വിധം അലറിക്കൊണ്ട് ചാടിയെഴുന്നേറ്റു. ഞൊടിയിടയിൽ ഫ്രിഡ്ജിനടുത്തെത്തിയ ടിയാൻ  ബാക്കിയുണ്ടായിരുന്ന മൊത്തം ആപ്പിൾ പൈയ്യും, പിറ്റേന്ന് ലഞ്ചിന് കഴിക്കാൻ വെച്ചിരുന്ന മുക്കാൽ കിലോ ചെമ്മീൻ പൊരിച്ചതും കിച്ചൻ കൗണ്ടറിൽ കുഴച്ചുവെച്ചിരുന്ന ഒരു ഡവറ പുട്ടിൻപൊടിയും ഒറ്റശ്വാസത്തിൽ വെട്ടിവിഴുങ്ങി എഗ്ഗ് ഡയറ്റിനു വേണ്ടിയുള്ള മുട്ട മേടിക്കാൻ കോസ്റ്റ്കോ വെച്ചുപിടിച്ചത്രേ.

കാലത്തെഴുന്നേറ്റ് ഒരു മുപ്പത് മുട്ട ഒന്നിച്ചോരു കലത്തിലിട്ട് വെള്ളമൊഴിച്ച് പുഴുങ്ങാൻ വെക്കുകയും പ്രഭാതകർമ്മങ്ങളൊക്കെ കഴിഞ്ഞ് ജോലിക്ക് പോകാൻ വേണ്ടി സൂട്ടും കോട്ടുമിട്ട്  അടുക്കളയിലേക്ക് വരികയും അന്നത്തേക്കുള്ള ആറ് മുട്ട പൊതിഞ്ഞെടുക്കയും ബാക്കി ഭദ്രമായി ഫ്രിഡ്ജിൽ വെക്കുകയും ചെയ്തു. ഫൈനൽ ഗോളായ എഴുപത്തഞ്ച് കിലോയിലെത്താൻ വെറും പതിനഞ്ച് കിലോ മാത്രം കുറച്ചാൽ മതിയല്ലോ എന്ന ഏക ആശ്വാസം ടിയാന്റെ മുഖത്ത് കളിയാടുന്നുണ്ടായിരുന്നു.

നാസി പറഞ്ഞതിൻ പ്രകാരം രാവിലെ ഒമ്പത് മണിക്ക് ഓഫീസിൽ നിന്നും ഫ്രീയായി കിട്ടുന്ന ഗ്രീൻ ടീയോടൊപ്പം രണ്ട് മുട്ട അകത്താക്കി. നല്ല വിശപ്പുണ്ടായിരുന്നെങ്കിലും ഉച്ചയ്ക്ക് ടിയാൻ ടി കർമ്മം വീണ്ടും ആവർത്തിച്ചു. വൈകുന്നേരം വീട്ടിലെത്തുമ്പോഴേക്കും സഹിക്കാൻ കഴിയുന്നതിനപ്പുറമായിരുന്നു വിശപ്പ്. സകല ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ച് രണ്ട് മുട്ടയും പഞ്ചാരയിടാത്ത ഒരു കട്ടനും അകത്താക്കി.

വിശപ്പിൻറെ ഗർജ്ജനത്തിനു മുന്നിൽ പകച്ചു നിന്നിട്ടാണോ അതോ സ്വന്തം അടുക്കളയിൽ നിന്നും ഭാര്യയുണ്ടാക്കിയ കോഴിക്കറിയുടെ സ്മെല്ലടിച്ചിട്ടാണോ എന്തോ, ഒൻപത് മണിയാകുമ്പോഴേക്കും നാലിടങ്ങഴി മട്ടൻബിരിയാണിയും ഒരേഴെട്ട് കഷ്ണം കോഴിക്കാല് വറുത്തതും രണ്ട് സ്ലൈസ് ചീസ്കേക്കും മടമടാന്ന് വയറ്റിലേക്ക് തള്ളിയിറക്കുകയും ചെയ്‌തത്രേ.

അപ്പോഴേക്കും ഭൂമിയുടെ മറുപുറത്ത് സ്വന്തം അടുക്കളയിൽ നിന്നും നാസി ചുരുകളഴിക്കാൻ തുടങ്ങിയിരുന്നു.

വാൽ: പിറ്റേന്ന് രാവിലെയാകുമ്പോഴേക്കും ജോൺസൺ ബ്രോയുടെ ഫൈനൽ ഗോളായ എഴുപത്തഞ്ച് കിലോയിലെത്താൻ വെറും പതിനേഴ്  കിലോ മാത്രം കുറഞ്ഞാൽ മതി എന്ന സ്ഥിതിയിലെത്തിയിരുന്നു.



- കടത്തനാടൻ 

Friday, June 10, 2022

വേട്ടയ്ക്ക് പോകുന്ന ജോർജ്ജും ചെറിയാനും



- കടത്തനാടൻ 

എന്തിനോ തിളയ്ക്കുന്ന സാമ്പാർ

കാലത്തും വൈകിട്ടും സാമ്പാർ കഴിക്കാത്ത 
ദിവസങ്ങൾ ഈ വർഷമൊട്ടുമില്ല 
എന്നുള്ള സത്യമറിഞ്ഞിട്ടും വീണ്ടുമാ
കുക്കർ കഴുകി തുറന്നു വച്ചു  

മഞ്ഞ നിറമുള്ള തുവരപ്പരിപ്പു ഞാനാ 
ദ്യമേ തന്നേ കഴുകിയിട്ടു 
മൊത്തത്തിലല്പം കളർഫുളാക്കാൻ 
ചെം-പരിപ്പും കൂടെ വിതറിയിട്ടു.

ഉപ്പിട്ടു മുളകിട്ടു മഞ്ഞളിട്ടു 
പിന്നെ കൊച്ചച്ഛൻ തന്നൊരാ കായമിട്ടു   
മൊട്ടിട്ടമുല്ലപോൽ കുപ്പീലിരുന്നൊരാ 
മല്ലിയും കാൽടീസ്പൂൺ കൂടെയിട്ടു 

തക്കാളി നാലായി മുറിച്ചിട്ടതിൻമേലെ 
വെള്ളുള്ളി നല്ലോണം ചതച്ചതിട്ടൂ 
കിച്ചൻറെ മൂലയിൽ കരഞ്ഞിരുന്നോരാ-വ 
ഴുതനേം കൂടെ ഞാൻ കഴുകിയിട്ടു 

ഇഞ്ചി കടിച്ചൊരു മങ്കിയെ പോലെ ഞാൻ 
കുനുകുനാന്നരിഞ്ഞോരിഞ്ചിയിട്ടൂ.          
അയലത്തെ സായിപ്പിന്റപ്പൂപ്പൻ കൊണ്ട്വന്ന 
മല്ലിയിലയും ഞാൻ ചിക്കിയിട്ടു. 

വെണ്ടയും മുരിങ്ങയും കായ്കറികളും 
ആവിശ്യത്തിലേറെ ഞാൻ വാരിയിട്ടു 
ചില്ലുഭരണിയിൽ സൂക്ഷിച്ചുവെച്ച   
പലപൊടികളും കൂടെ ഞാൻ വിതറിയിട്ടൂ 

ഇനിയെന്തിടണമെന്നാമാന്തിച്ചു നിൽക്കവേ 
ഗ്യാസിന്റെ ബില്ലെനിക്കോർമ്മവന്നൂ 
ഒട്ടും മടിക്കാതെ തന്നെഞാനൊരുകുട്ട  
ഉരുളക്കിഴങ്ങതിൽ  കൊട്ടിയിട്ടൂ  
 
അമ്മൂമ്മ  തന്നറെസിപ്പി പ്രകാരമാ-
മാദ്യത്തെ ചേരുവ വെള്ളമല്ലോ.
വെള്ളമൊഴിച്ചുഞാൻ നാലൊന്നിളക്കി 
ബട്ട് ഐ ഡോണ്ട് നോ ഇനിയെന്ത് പറ്റുമെന്ന്.

റിസ്കെടുക്കാതെയീ ലോകത്ത് വാഴുവാൻ 
പറ്റില്ലെന്നല്ലയോ നഗ്നസത്യം 
അതുകൊണ്ടുതന്നെയമമാന്തിക്കാതെ  ഞാൻ 
കുക്കറടച്ചു അടുപ്പിൽ വെച്ചു 

യുദ്ധം കഴിഞ്ഞൊരു പ്രതീതി പോലെന്റെ 
കുക്കറിൽ സാമ്പാറ് രൂപപ്പെട്ടൂ 
ചിതറിക്കിടന്നൊരാ മുരിങ്ങാക്കോൽ കഷ്ണങ്ങൾ  
പീരങ്കി കണക്കേ കാണപ്പെട്ടൂ.  

വേവാത്ത പരിപ്പിൻകുഞ്ഞുങ്ങളൊക്കെയും 
മേലോട്ട് വന്നെന്നെ കളിയാക്കിവിട്ടൂ 
എന്തിന്നു ലച്ചൂ 
ഈ സാമ്പാറ് കൊണ്ടെൻറെ നെഞ്ചത്ത് കയറി പൊങ്കാലയിട്ടൂ ?

- കടത്തനാടൻ 

നായകൻ

 വില്ലാളിവീരനാം അർജ്ജുനൻ കാലത്ത് 
ബച്ചൻറെ വീട്ടിൽ വിരുന്നുചെന്നീടുമ്പോൾ 
അയലത്ത് പാർക്കുന്ന ഗാന്ധിതൻ പുത്രനാം 
ട്രംപിൻറെ ചോദ്യത്തിൽ അതിശയം പൂണ്ടുത്രെ 
 
"ചുണ്ണാമ്പുണ്ടോ ഹിറ്റ്ലറേ, തീപ്പെട്ടിയെടുക്കാൻ?"

മാലോകരാകെ വിരണ്ടോടിയെന്നും 
ഭൂലോകമാകെ കിടുങ്ങിവിറച്ചെന്നും 
നായരേമൂലേന്ന് പ്രക്ഷേപണം ചെയ്ത 
പാവമാം കാട്ടാളനല്ലയോ ടി നായകൻ.
 
പുട്ടിനെ വെല്ലുന്ന തള്ളലും കൊണ്ടിന്ന്  
പുട്ടിന്റെ റഷ്യയെ തള്ളുവാൻ കെൽപുള്ള 
മറ്റൊരു ജൻമമീ പാരിലില്ലെന്ന   മഹാ-
സത്യം  തെളിയിച്ച മർത്യനാം  നായകൻ 

പഞ്ചേന്ദ്രിയങ്ങൾ ഒരു പത്തൂപതിനഞ്ചും 
പഞ്ചഭൂതങ്ങൾ കൊട്ടക്കണക്കിനും  
കൈവശമുണ്ടെന്നഹങ്കാരമില്ലാതെ 
ചളികൊണ്ട് ജീവിക്കും പാവമാം നായകൻ 

നേരം വെളുക്കുന്ന നേരത്ത് തന്നെ     
ഒരുലോഡുമണ്ണും ജലവും കുഴച്ചു-
ങ്ങുണ്ടാക്കിവച്ചോരോ  അസ്ത്രങ്ങളും കൊണ്ട
മ്മാനമാടുന്ന പോരാളിയാം നായകൻ.

- കടത്തനാടൻ 

വിഷ്ണൂ...